+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഇൽമുൽ ബലാഗഃ സാഹിത്യത്തിന്റെ സത്ത

|Usthad Shareef Faizy Kulathur|

  പന്ത്രണ്ടോളം വരുന്ന ഉപശാഖകള്‍ ഉള്ള ആഴമേറിയ വിജ്ഞാന ശാസ്ത്രമാണ് അറബി വിജ്ഞാന ശാസ്ത്രം. ഇല്‍മുല്ലുഗഃ (ഭാഷാ ശാസ്ത്രം), ഇല്‍മുസ്സ്വര്‍ഫ്(പദരൂപാകൃതി ശാസ്ത്രം),ഇല്‍മുല്‍ ഇശ്തിഖാഖ് (ശബ്ദോല്‍പത്തി ശാസ്ത്രം), ഇല്‍മുന്നഹ്‌വ്(വ്യാകരണം), ഇല്‍മുല്‍ മആനി(സാഹിതീ മീമാംസ), ഇല്‍മുല്‍ ബയാന്‍ (ശൈലീ ശാസ്ത്രം), ഇല്‍മുല്‍ അറൂള്(കാവ്യ ശാസ്ത്രം),ഇല്‍മുല്‍ ഖാഫിയഃ,ഇല്‍മുല്‍ ഖത്വ്, ഇല്‍മുല്‍ ഇന്‍ശാഅ്,ഇല്‍മുല്‍ ഇല്‍മു ഖര്‍ളിശിഅ്ര്‍, ഇല്‍മുല്‍ മുഹാളറാത്ത് എന്നിവയാണ് പ്രസ്തുത ഉപശാഖകള്‍. ഇവയില്‍ പ്രഥമ ഗണനീയമാണ് ഇല്‍മുല്‍ ബലാഗഃ.
     ഇതിന് കാരണമായി പണ്ഡിതന്മാര്‍ പറയുന്നത് ഇപ്രകാരമാണ്: ഏതൊരു വിജ്ഞാന ശാഖയുടെയും സ്ഥാനം നിര്‍ണയിക്കപ്പെടേണ്ടത് അതാത് വിജ്ഞാന ശാഖകള്‍ കൊണ്ട് എന്ത് മനസ്സിലാക്കപ്പെടുന്നു എന്നത് അടിസ്ഥാനമായിരിക്കണം. സാഹിത്യത്തില്‍ ഖുര്‍ആന് പകരമാക്കാന്‍ മറ്റൊരു ഗ്രന്ഥത്തിനും  സാധിച്ചിട്ടില്ല എന്നതിന് അഭിപ്രായാന്തരമില്ല. ഖുര്‍ആന്റെ അവതരണം തന്നെ സാഹിത്യ സാമ്രാട്ടുകള്‍ക്കിടയിലായിരുന്നുവല്ലോ. സാഹിത്യത്തില്‍ പ്രഥമ സ്ഥാനം അലങ്കരിച്ചിരുന്ന അറബികളെ ഖുര്‍ആന്‍ അതിനുസമാനമായി ചെറിയ സൂക്തമെങ്കിലും കൊണ്ട്‌വരാന്‍ വെല്ലുവിളിച്ചെങ്കിലും ഖുര്‍ആന്റെ വെല്ലു വിളിക്കുമുമ്പില്‍ അവര്‍ക്കുത്തരമില്ലായിരുന്നു. ഖുര്‍ആദന്‍ പരിപൂര്‍മായി മനസ്സിലാക്കല്‍ മനുഷ്യ കഴിവിനതീതമാണെങ്കിലും ഖുര്‍ആന്റെ ഗാഢതയും അമാനുഷികതയും ഗ്രഹിക്കണമെങ്കില്‍ ഇല്‍മുല്‍ ബലാഗഃ അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് ഇല്‍മുല്‍ ബലാഗഃ മറ്റു ഉപശാഖകള്‍ക്കിടയില്‍ ഗണനീയമായത്.
   ഇല്‍മുല്‍ ബലാഗഃ യഥാര്‍ത്ഥത്തില്‍ മൂന്ന് ഉപശാഖകളുടെ സംഗമമാണ്. ഇല്‍മുല്‍ മആനീ(സാഹിതീ മീമാംസ) ഇല്‍മുല്‍ ബയാന്‍(ശൈലീ ശാസ്ത്രം) ഇല്‍മുല്‍ ബദീഅഃ(അലങ്കാര ശാസ്ത്രം) എന്നിവയാണവ. ഇല്‍മുല്‍ ബദീഅയെ സ്വതന്ത്ര ഉപശാഖയായി ഗണിച്ചവരും ഇല്‍മുല്‍ മആമനിയുടെ ഇല്‍മുല്‍ ബയാന്റെയും അനുബന്ധഘടകമായി ഗണിച്ചവരും സാഹിത്യകാരന്മാര്‍ക്കിടയിലുണ്ട്.
    സന്ദര്‍ഭോചിതമായി വാചകത്തെ കൊണ്ട്‌വരുന്നതിന്റെ പ്രേരകങ്ങളെ കുറിച്ച് പഠിപ്പിക്കപ്പെടുന്ന ശാസ്ത്ര ശാഖയാണ് ഇല്‍മുല്‍ മആനി. സാഹിത്യകാരന്മാര്‍ എട്ട് അധ്യയങ്ങളിലായി ഇതിനെ ക്ലിപ്തമാക്കിയിട്ടുണ്ട്.ഒരു വാചകത്തെ വിത്യസ്ഥ ശൈലിയിലും രൂപത്തിലും പ്രയോഗിക്കാന്‍ ശേഷി നല്‍കുന്നതാണ് ഇല്‍മുല്‍ ബയാന്‍. സര്‍വ്വ വ്യപിയായി ഉപയോഗിക്കപ്പെടുന്ന ആലങ്കാരികപ്രയോഗങ്ങളും വ്യംഗാര്‍ത്ഥ പ്രയോഗങ്ങളുമെല്ലാം ഇതില്‍ പെട്ടതാണ്. പ്രയോഗിക്കാനുദ്ദേശിക്കപ്പെടുന്ന ബാഹ്യവു ആന്തരികവുമായി എങ്ങനെ ഭംഗി നല്‍കപ്പെടാം എന്നതിനെ കുറിച്ചാണ് ഇല്‍മുല്‍ ബദീഅഃ യില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അതിനാല്‍ തന്നെ പ്രസ്തുത വാചകം ഇല്‍മുല്‍ മആനിയോടും ഇല്‍മുല്‍ ബയാനോടും യോജിച്ചിട്ടുണ്ടോ എന്ന് പരിഗണിച്ചതിന് ശേഷം മാത്രമാണ് ഇല്‍മുല്‍ ബദീഅയെ പരിഗണിക്കപ്പെടുക.
    ഇല്‍മുല്‍ ബദീഅഃ സ്വതന്ത്രമായും അല്ലാതെയും നിരവധി രചനകള്‍ നടന്നിട്ടുണ്ട്.ഹിജ്‌റ 296 ല്‍ വഫാത്തായ അബുല്‍ അബ്ബാസ് അബ്ദുല്ലാഹിബ്‌നുല്‍ മുഅതസിന്റെ ‘ കിതാബുല്‍ ബദീഅ് ‘ ആണ് ഇല്‍മുല്‍  ബദീഅഃയില്‍ വിരചിതമായ പ്രഥമ ഗ്രന്ഥം. ഹിജ്‌റ 274 ലാണ് അദ്ദേഹം ഇതിന്റെ രചനയില്‍ ഏര്‍പ്പെടുന്നത്.



  ക്രോഡീകരണം

  ഇല്‍മുല്‍ ബലാഗഃ ഒരു വിജ്#ാന ശാഖയായി രൂപപ്പെടുന്നത് അല്ലാമാ അബ്ദുല്‍ ഖാഹിര്‍ ജുര്‍ജാനിയുടെ അസ്‌റാറുല്‍ ബലാഗഃയോടെയാണെന്നാണ് പ്രബലാഭിപ്രായം. ജാഹിളിന്റെ (മ:ഹിജ്‌റ 255) ‘അല്‍ ഖയ്യിമുല്‍ ബയാനി വത്തബ്‌യീന്‍’ എന്ന ഗ്രന്ഥത്തോടയാണെന്നും സകാകിയുടെ മിഫ്താഹുല്‍ ഉലൂമിലൂടെയാണെന്നും അഭിപ്രായാന്തരങ്ങളുണ്ട്. ഏതായാലും ഇല്‍മുല്‍ ബദീഅഃയില്‍ പ്രത്യേകമായി ആദ്യം വിരചിതമായത് അബുല്‍ അബ്ബാസ് അബ്ദുല്ലാഹിബ്‌നുല്‍ മുഅ്ത്തസിന്റെ കിത്താബുല്‍ ബദീആണ്. 

വികാസം

 അബ്ബാസി ഭരണകാലത്തിന്റെ രണ്ടാം ഘട്ടത്തോടെ അറബീ ഗദ്യ-പദ്യ സാഹിത്യങ്ങള്‍ക്ക് പുതുയുഗം പിറക്കുകയായിരുന്നു. ഹിജ്‌റ നാലാം നൂറ്റാണ്ടോടു കൂടിയാണ് ഇല്‍മുല്‍ ബലാഃഗയുടെ അറബിക് സാഹിത്ത്യവും വികസിക്കുന്നത്.
  ആലങ്കാരിക പ്രയോഗങ്ങല്‍ കൊണ്ടും വ്യംഗാര്‍തഥ പ്രയോഗങ്ങള്‍ കൊണ്ടും നിര്‍ഭരമായ രചനകള്‍ ഈകാലഘട്ടത്തിനു പുതുമയായിരുന്നു. സന്ദര്‍ഭോചിതമായി ചില വാക്യത്തെ വ്യത്യസ്ത ശൈലികളില്‍ ബാഹ്യവും ആന്തരികവുമായ ഭംഗിയില്‍ രൂപകല്‍പന ചെയ്ത രചനകള്‍ വ്യാപിച്ചു. ഇവ്വിധമുള്ള രചനകള്‍ക്ക് നേതൃത്വം നല്‍കിയ പ്രമുഖരായിരുന്നു ഇബ്‌നുല്‍ അമീദ്(മ:ഹി-360)ബ്‌നു ഉബാദ്(മ:385) അബൂമന്‍സൂറുസ്സആലബീ(350-429)എന്നിവര്‍.
   കൂട്ടത്തില്‍ സആലബി പ്രത്യേകം പരാമര്‍ശിക്കപെടേണ്ടവവരാണ്. അദ്ധേഹത്തിന്റെ മാസ്റ്റര്‍ പീസായ ‘സിമാറുല്‍ ഖുലൂബ്’ അറബി സാഹിത്യത്തിന് നല്‍കിയ സംഭാവന അനല്‍പമാണ്. ഇല്‍മുല്‍ ബലാഗഃയില്‍ പ്രത്യേക രചനകളിലൊന്നിലും  സആലബി അറിയപ്പെട്ടിട്ടില്ലെങ്കിലും ഇല്‍മുല്‍ ബലാഗഃ സര്‍വ്വവും സമ്മേളിച്ച നിരവധി ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും വിരചിതമായിട്ടുണ്ട്. അദ്ദേഹത്തിന് ശേഷം രചിക്കപ്പെട്ട ഒട്ടുമിക്ക ഗ്രന്ഥങ്ങളിലും അദ്ദേഹത്തിന്റെ രസകരമായ ശൈലി പ്രകടമായിരിന്നു.
    ഇല്‍മുല്‍ ബലാഗഃ യില്‍ പ്രത്യേക പഠനം നടത്തിയ പ്രമുഖനാണ് അല്ലാമ അബ്ദുല്‍ ഖാഹിര്‍ അല്‍ ജുര്‍ജാനി (മ: ഹിജ്‌റ 474). ദലാഇലുല്‍ ഇഅ്ജാസ്, അസ്‌റാറുല്‍ ബലാഗഃ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകള്‍.ഇല്‍മുല്‍ ബലാഗഃയുടെ വാള്വിഅ് ഇദ്ദേഹമാണ്.

സകാകിയും മിഫ്താഹുല്‍ ഉലൂമും

 ഇല്‍മുല്‍ അറബിയിലെ സുപ്രസിദ്ധ ഗ്രന്ഥമായ മിഫ്താഹുല്‍ ഉലൂം വിരചിതമായത് ഇമാം സകാകിയിലൂടെയാണ്. അല്ലാമാ സിറാജുദ്ദീല്‍ അബൂ യഅ്കൂബ് യൂസുഫുസ്സകാകി (ഹി: 555-625) എന്നാണ് പൂര്‍ണ നാമം. കൊല്ലപണിക്കാരനായ തന്റെ പിതാമഹനിലേക്ക് ചേര്‍ത്തിപറഞ്ഞത് കൊണ്ടാണ് കൊല്ലപണിക്കാരന്‍ എന്നര്‍ത്തില്‍ സകാകി എന്ന നാമത്തില്‍ അദ്ദേഹം പ്രസിദ്ധനായതെന്ന് ഇമാം സുയൂത്വി പറഞ്ഞിട്ടുണ്ട്. ഇല്‍മുല്‍ ബലാഗഃ യുടെ വികാസം പൂര്‍ണ്ണമാകുന്നത് യഥാര്‍ത്ഥത്തില്‍ സകാകിയുടെ മിഫ്താഹുല്‍ ഉലൂമിനെ മൂന്ന ഭാഗങ്ങിലാക്കി തിരിച്ചാണ് അദ്ദേഹം രചന നടത്തിയിട്ടുള്ളത്. ഒന്നാം ഭാഗത്തില്‍ ഇല്‍മുസ്സ്വര്‍ഫും രണ്ടില്‍ ഇല്‍മുന്നഹ്‌വും മൂന്നില്‍ ഇല്‍മുല്‍ ബലാഗഃയുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മിഫ്താഹുല്‍ ഉലൂമിന്റെ വിവിധ ഭാഗങ്ങള്‍ക്ക് വിത്യസ്ത വ്യാഖ്യാനങ്ങളുണ്ടെങ്കിലും പ്രസ്തുത ഗ്രന്ഥത്തെ ആദ്യമായി ആദ്യാവസാനം വ്യഖ്യാനിച്ചത് മൗലാ ഹുസാമുദ്ദീന്‍ ഖവാരസ്മി ആണ്. ഹിജ്‌റ 742 മുഹറം മാസത്തിലാണ് വ്യാഖ്യാന രചനയില്‍ നിന്ന അദ്ദേഹം വിരമിക്കുന്നത്.
   അതേ സമയം നിരവധി പണ്ഡിതന്മാര്‍ മിഫ്താഹുല്‍ ഉലൂമിലെ മൂന്നാം ഭാഗത്തെ ചെറു ഗ്രന്ഥമാക്കുകയും വ്യഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാമാ ഖുതുബുദ്ദീന്‍ ശീറാസി (മ:710),അല്ലാമാ സഅ്‌റുദ്ദീന്‍ തഫ്താസാനി(മ:ഹി:792),സയ്യിദ് ശരീഫ് ജുര്‍ജാനി(മ:ഹി:816)എന്നിവരുടെയുമാണ് പ്രസ്തുത വ്യഖ്യാന ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ മിഫ്താഹിന് രചിക്കപ്പെട്ട ചെറു ഗ്രന്ഥങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഖതീബ് ഖസ്‌വീനിയുടെ ‘തല്‍ഖീസുല്‍ മിഫ്താഹ്് ‘ ആണ്. പ്രസിദ്ധമായ ഡമസകസ് പള്ളിയിലെ ഖതീബായിരുന്നത് കൊണ്ട് ഖത്വീബ് എന്ന പേരിലാണദ്ദേഹം അറിയപ്പെടുന്നത്.  അല്ലാമാ ജലാലുദ്ദീന്‍ മുഹമ്മദ് ബ്‌നു അബ്ദുറഹ്മാനി ബ്‌നു ഉമറല്‍ ഖസ്‌വീനി എന്നാണ് പൂര്‍ണ നാമം.

തഫ്താസാനിയും മുത്വവ്വലും പിന്നെ മുഖ്തസറും

     അല്‍ അല്ലാമത്തുന്നഹ്‌രീര്‍ (നെഞ്ചുറപ്പുള്ള പണ്ഡിതന്‍ ) വിശേഷിക്കപ്പെടുന്ന മഹാനാണ് സഅ്ദുദ്ദീന്‍ തഫ്താസാനി. മസ്ഊദ് ബ്‌നു ഉമര്‍ (ഹി:712-792)എന്നാണ് പൂര്‍ണ്ണനാമം. മിഫ്താഹുല്‍ ഉലൂമിന് ഖത്വീബ് ഖസ്‌വീനി ചുരിക്കിയെഴുതിയ സല്‍ഖീസുല്‍ മിഫ്താഹിന്റെ വ്യാഖ്യാനങ്ങളാണ് മുത്വവ്വലും മുഖ്തസറും. ഖസ്വീനിയുടെ തല്‍ഖീസിന് നീണ്ട ആറ് വര്‍ഷം കൊണ്ട് തഫ്താസാനി ഇമാം ബൃഹത്തായ ഒരു വ്യാഖ്യാനം രചിച്ചു. ഹിജ്‌റ 748ല്‍ സമാപിച്ച പ്രസ്തുത ഗ്രന്ഥത്തിന് അല്‍ ഇസ്വ്ബാഹ് എന്ന് നാമകരണം ചെയ്തു. ഇതാണ് മുത്വവ്വല്‍ എന്ന പേരില്‍ വിശ്രുതമായത്.
   മുത്വവ്വല്‍ രചിക്കപ്പെട്ടുവെങ്കിലും അക്കാലഘട്ടത്തിലെ വിജ്ഞാന കുതുകികളായ ഇമാമവറുകളോട് മുത്വവ്വലിനെ ഒന്നുകൂടി ചിരുക്കി രജിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഇതിന് പ്രഥാനമായും അവര്‍ ഉന്നയിച്ചത് രണ്ട് കാരണങ്ങളായിരുന്നു മുത്വവ്വലിനെ വേണ്ട വിധം വേണ്ട വിധം അദ്ധ്യപനം നടത്താന്‍ ശേഷിയുള്ളവര്‍ ഇല്ല എന്നതും സാഹിത്യ മോഷ്ടാകള്‍ മുത്വവ്വലിനെ മറപിടിച്ച് പ്രശസ്തി നേടുന്നു എന്നതുമാണ്  പ്രസ്തുത കാരണങ്ങള്‍  അവ ഇല്ലാതാക്കാന്‍ മുത്വവ്വലിനെ വീണ്ടും ചുരുക്കി എഴുതുക എന്നതാണ് പരിഹാരം എന്നും അവര്‍ നിര്‍ദേശിച്ചു. പ്രസ്തുത കാരണങ്ങലെ വളരെ ഭംഗിയായി ഇമാമവറുകള്‍ നിരാകരിച്ചുവെങ്കിലും അവരുടെ നിര്‍ബന്ധാഭ്യര്‍ത്ഥനക്ക് മുമ്പില്‍ ഇമാമവറുകള്‍ വഴങ്ങുകയായിരുന്നു. അങ്ങനെ എട്ട് വര്‍ഷത്തിന് ശേഷം രണ്ടാമതൊരിക്കല്‍ കൂടി തല്‍ഖീസുല്‍ മിഫ്താഹില് വ്യാഖ്യാനം രചിച്ചു. പ്രസ്തുത ഗ്രന്ഥമാണ് മുഖ്തസ്വര്‍ എന്ന പേരില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചത്.
  മുത്വവ്വലും മുഖ്തസറും കൂടാതെ തല്‍ഖീസിന് അനവധി വ്യാഖ്യാനങ്ങള്‍ ഉണ്ട്. അല്ലാമാ ഖല്‍ഖാലി (മ:ഹി:745), അല്ലാമാ സുസ്‌നി(മ:ഹി:792) എന്നിവരുടെ വ്യഖ്യാനങ്ങള്‍ അവയില്‍ പ്രസിദ്ധമാണ്. മുത്വവ്വലിന്റെയും മുഖ്തസ്വറിന്റെയും ചിലഭാഗങ്ങളില്‍ ഖല്‍ഖാലിക്കെതിരെയും സുസ്‌നിക്കെതിരെയും അവരുടെ ഗ്രന്ഥങ്ങളിലെ പിശകുകള്‍ ചൂണ്ടികാണിച്ച് വ്യംഗമായി അേക്ഷപിക്കുന്നത് മുത്വവ്വലിനും മുഖ്തസ്വറിനും ഭംഗി വര്‍ദ്ധിപ്പിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്.




     ഇല്‍മുല്‍ ബലാഗഃയിലെ ഇന്ത്യന്‍ സംഭാവന

  ഇല്‍മുല്‍ ബലാഗഃയില്‍ ഇന്ത്യയില്‍ നിന്നും ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട് കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായത് പള്ളി ദര്‍സുകള്‍ ഉള്‍പ്പടെ മിക്ക മതകലാലയങ്ങളിലും പഠിപ്പിക്കപ്പെടുന്ന അല്‍-രിസാലത്തുല്‍ അസീസിയ്യഃയും അതിന്റെ വ്യഖ്യാനമായ നഫാഇസുമാണ്.

   ഇന്ത്യയുടെ അഭിമാന പുത്രനായ, മുഴുവന്‍ വിജ്ഞാന ശാഖകളിലും അഗാധ പ്രാവീണ്യം നേടിയ ശാഹ് വലിയ്യുല്ലാഹിദ്ദഹ്ലവിയാണ് (ഹി:1159-1270) പ്രസ്തുത ഗ്രന്ഥത്തിന്റെ രചയിതാവ് വിജ്ഞാന കുതുകികള്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെന്നത് ഇതിന്റെ സ്വീകാര്യത അറിയിക്കുന്നതാണ്.
   അല്‍-രിസാനത്തുല്‍ അസീസിയ്യഃക്ക് വ്യഖ്യാനം രചിച്ചത് മഹാനായ ഇര്‍തളാ അലി ഖാന്‍ (ഹി:1109-1270) ആണ്. ചിശ്തിയ്യ ത്വരീകത്തിന്റെ ഖലീഫകൂടിയായിരുന്നു ഇര്‍തളാ. ഇല്‍മുല്‍ മന്‍ത്വിഖില്‍ അവലംബയോഗ്യമായ ‘സുല്ലമുല്‍ ഉലൂമി’ ന്റെ വ്യാഖ്യാനമായ കാളിയുടെ രചയിതാവ് ഖാളി മുബാറക്കിന്റെ പൗത്രനാണ് (മകളുടെ മകന്‍) ഇര്‍തളാ അഹമ്മദ് അലി ഖാന്‍. സാഹിത്യത്തില്‍ മികച്ച് നില്‍ക്കുന്ന നിരവധി പദ്യങ്ങള്‍ കൊണ്ട് വന്നതിലൂടെ നഫാഇസിന് ഭംഗി വര്‍ദ്ധിപ്പിച്ചു എന്നത് അവിതര്‍ക്കിതമാണ്.

പ്രധാന അവലംബങ്ങള്‍

1.കശ്ഫുളുന്നൂന്‍
2.അല്‍-ബഅ്‌സുല്‍ ഇസ്ലാമി
3.ഹാശിയതു ദ്ധസൂഖി
4.ദര്‍സ് കിതാബുകള്‍ ചരിത്രം സ്വാധീനം സ്വാദിഖ് ഫൈസി

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ഹാപ്പി ന്യൂ ഇയര്‍ 1440

Next Post

സുരക്ഷയുടെ ചിറകുവിരിച്ച് വിഖായ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ഓണം ഇസ്‌ലാമികമാനം

✍🏻അല്‍ഫാസ് നിസാമി ചെറുകുളം   പ്രകടന പരതയിൽ അതിരു കടന്ന ബഹുസ്വരതയും മതേതരത്വവും മുസ്‌ലിംങ്ങൾക്കിടയിൽ സൃഷ്ടിച്ച…