✍️ സല്‍മാന്‍ വി.ടി വേങ്ങര
قال وكيع (ر) زكوة الفطر لشهر رمضان كسجدة السهو لصلاة تجبر نقص الصوم كما يجبر السجود نقص الصلوة(فتح المعين)
(നിസ്‌കാരത്തില്‍ വരുന്ന ന്യൂനതകള്‍ക്ക് സഹ്വിന്റെ സുജൂദ് പരിഹാരമാകുന്നത് പോലെ റമദാന്‍ നോമ്പില്‍ സംഭവിക്കുന്ന ന്യൂനതകള്‍ക്ക് പരിഹാരമാണ് ഫിത്വ്ര്‍ സകാത്ത്.)
? ആര്‍ക്കാണ് സകാത്ത് നിര്‍ബന്ധം
തന്റെയും തന്റെ ആശ്രിതരുടെയും അതവാ ഭാര്യ, മക്കള്‍, ഇവരുടെ ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും കഴിച്ച് സമ്പത്തു മിച്ചമുള്ളവര്‍ സകാത്ത് നല്‍കണം. പാവപെട്ടവര്‍ക്ക് ധാരാളം സ്വദഖയും മറ്റു ആനുകൂല്യങ്ങളും ലഭിച്ചവരാണ് എങ്കില്‍ അവര്‍ക്കും ഈ ഘട്ടത്തില്‍ സകാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്. ഇത് തന്നെ പെരുന്നാളിന്റെ പകലും അന്നത്തെ രാത്രിയും ഉള്ള ചിലവുകളാണ് ആണ് പരിഗണിക്കുക
? എപ്പോഴാണ് സകാത്ത് നല്‍കേണ്ടത്
നോമ്പ് അവസാനിച്ച ആ രാത്രി മുതല്‍ കെടുക്കാം. പെരുന്നാള്‍ നിസ്‌കാരത്തിന്റെ മുമ്പായി കൊടുക്കലാണ് ഏറ്റവും നല്ല സമയം. കാരണം കൂടാതെ നിസ്‌കാരത്തിന് ശേഷം കൊടുക്കല്‍ കറാഹത്താണ്. അന്ന് സൂര്യന്‍ അസ്തമിക്കുന്നതിന്റെ മുമ്പ് എന്തായാലും കൊടുക്കണം. അതിനുശേഷം കൊടുക്കല്‍ ഹറാമാണ്. എങ്കിലും അതിനെ വീട്ടല്‍ നിര്‍ബന്ധമാണ്
? ആര്‍ക്കാണ് കൊടുക്കേണ്ടത്
(۞ إِنَّمَا ٱلصَّدَقَـٰتُ لِلۡفُقَرَاۤءِ وَٱلۡمَسَـٰكِینِ وَٱلۡعَـٰمِلِینَ عَلَیۡهَا وَٱلۡمُؤَلَّفَةِ قُلُوبُهُمۡ وَفِی ٱلرِّقَابِ وَٱلۡغَـٰرِمِینَ وَفِی سَبِیلِ ٱللَّهِ وَٱبۡنِ ٱلسَّبِیلِۖ فَرِیضَةࣰ مِّنَ ٱللَّهِۗ وَٱللَّهُ عَلِیمٌ حَكِیمࣱ)
ഫഖീര്‍, മിസ്‌കീന്‍, നവമുസ്ലിംകള്‍, കട ബാധ്യതയുള്ളവര്‍, മോചന പത്രം എഴുതപ്പെട്ട അടിമ, ഹലാലായ യാത്ര ചെയ്യുന്നവര്‍ , സകാത്ത് സംബന്ധമായ ജോലിക്കാര്‍, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുന്നവര്‍ എന്നിവരാണ് സകാത്തിന്റെ അവകാശികള്‍.
? എവിടെയാണ് നല്‍കേണ്ടത്
സക്കാത്ത് നിര്‍ബന്ധമാകുന്ന സമയത്ത് എവിടെ യാണോ നാം ഉള്ളത് ആ നാട്ടില്‍ കെടുക്കണം . ഇനി ഒരാള്‍ സക്കാത്ത് നിര്‍ബന്ധമാവുന്ന സമയത്ത് പാലക്കാട് ആണങ്കില്‍ അവിടെയാണ് കൊടുക്കേണ്ടത്
? എത്രയാണ് നല്‍കേണ്ടത്
ഒരാള്‍ക്ക് 1 സ്വാഹ് നല്‍കണം. അതവാ 4 മുദ്ദ് .1 മുദ്ദ് എന്ന് പറഞ്ഞാല്‍800 ലിറ്ററാണ്. ഇത് അളവാണ് ഇതിനെ ലിറ്ററിലേക്ക് നോക്കിയാല്‍ 300 ലിറ്ററും 200 മില്ലി ലിറ്ററും വേണം. ഇതിനെ കിലോ ആയി കൃത്യമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ചില ആളുകള്‍ പറയും 2.500 kg 2.700kg ,2.800 kg വാസ്തവത്തില്‍ ഇതെല്ലാം ശരിയാണ് ഈ അളവില്‍ വ്യത്യാസം വന്നത് അരിയുടെ വലിപ്പത്തിലും തൂക്കത്തിലും ആണ്. അതിനാല്‍ സൂക്ഷ്മത പാലിച്ച് 3 kg കെടുകലാണ് ഉത്തമം
? എന്ത് വസ്തുവാണ് നല്‍കേണ്ടത്
നാട്ടിലെ മുഖ്യാഹാരമായ ധാന്യമാണ് നല്‍കേണ്ടത്. വിവിധ തരം ധാന്യങ്ങള്‍ ഉണ്ടെങ്കിലും മുന്തിയത് കൊടുക്കലാണ് നല്ലത് .ധാന്യത്തിന് പകരം അതിന്റെ വിലയോ പൊടിച്ച പൊടിയോ വേവിച്ചതോ കൊടുക്കാവുന്നതല്ല. ധാന്യമായിത്തന്നെ നല്‍കണം. (തുഹ്ഫ 3/324)
പൊതുവായ ചോദ്യവും ഉത്തരം
1 നീയ്യത്തിന്റെ രൂപം ഒന്ന് വിശദീകരിക്കുമോ ?
Ans :സക്കാത്ത് വിതരണത്തിന് രണ്ട് നിബന്ധനകളുണ്ട്. ഒന്ന് നിയ്യത്ത്.”ഇത് എന്റെ ഫിത്വര്‍ സക്കാത്ത് ആകുന്നു” ”നിര്‍ബന്ധമായ സക്കാത്താകുന്നു.” എന്നെല്ലാം നിയ്യത്ത് ചെയ്യാവുന്നതാണ്. അവകാശികള്‍ക്ക് നല്‍കുന്ന സമയത്തോ, സകാത്ത് നല്‍കാനുള്ള വിഹിതം മാറ്റിവെക്കുന്ന സമയത്തോ മാറ്റിവെച്ചതിന് ശേഷം അവകാശികള്‍ക്ക് നല്‍കുന്നതിന് മുമ്പോ നിയ്യത്ത് ചെയ്താല്‍ മതിയാകുന്നതാണ്.
2 സക്കാത്ത് അവകാശികളില്‍ ഒരാള്‍ക്ക് മാത്രം മുഴുവനും നല്‍കാന്‍ പറ്റുമോ ?
Ans : അനുവദനീയമാണ്
3 സകാത്ത് കെടുകാന്‍ വക്കാലത്ത് ഏല്‍പ്പിക്കാന്‍ പറ്റുമോ.?
Ans :നിയ്യത്ത് ഏല്‍പ്പിക്കപ്പെടുന്നയാല്‍ ബുദ്ധിയും പ്രായപൂര്‍ത്തിയു ഉള്ളവനും മുസ്ലിമുമായിരിക്കണമെന്ന നിബന്ധനയുണ്ട്. സകാത്തിനെ കൊടുക്കാന്‍ വേറൊരാളെ ഏല്‍പ്പിച്ചത് കൊണ്ട് വീടുകയില്ല കിട്ടി എന്ന് ഉറപ്പുവരുത്തണം. സക്കാത്തിന്റെ അവകാശികള്‍ക് നേരിട്ട് കൊടുക്കലാണ് ഉത്തമം
4 സ്ത്രീയുടെ സക്കാത്ത് ആരുടെ മേലില്‍ ആണ് നിര്‍ബന്ധം ?
Ans : ഭാര്യയുടെ ഫിത്വര്‍ സക്കാത്ത് നിര്‍ബന്ധമാകുന്നത് ഭര്‍ത്താവിനാണ്. ഭര്‍തതാവിന് സാമ്പത്തിക ശേഷിയില്ലെങ്കില്‍ -ഭാര്യക്ക് സാമ്പത്തിക ശേഷിയുണ്ടെങ്കില്‍ പോലും- ഭാര്യ നല്‍കല്‍ നിര്‍ബന്ധമില്ല. സുന്നത്ത് ഉണ്ട്
5 കടം ഉള്ളവന്‍ സകാത്ത് നല്‍കണോ ?
Ans : സകാത്ത് നല്‍കേണ്ടതില്ല . മിച്ചമുള്ള വസ്തുവില്‍ നിന്ന് കടം വീട്ടിയാല്‍ തികയാത്തവര്‍ക്കാണ് സകാത്ത് നല്‍കേണ്ടതില്ലാത്തത് . ഇനി കടം വീട്ടിയാലും പണം ബാക്കിയുണ്ടെങ്കില്‍ ഉള്ളത് കൊണ്ട് സകാത്ത് കെടുക്കണം
6 നമ്മുടെ സക്കാത്ത് അത് നാട്ടില്‍ കൊടുക്കണമെന്ന് പറഞ്ഞു. ഇവിടെ നാട് എന്നത് കൊണ്ട് ഉദ്ദേശം എന്ത് ?
Ans :ഇവിടെ നാട് എന്നതിന്റെ വിവക്ഷ സാധാരണ ഗതിയില്‍ ഒരു നാടായി എണ്ണപ്പെടുന്ന പ്രദേശം എന്നാണ്. അതുപോലെ ഒരു യാത്രക്ക് ഇറങ്ങിയാല്‍ ജം ഉം ഖസ്വറും ആക്കി നിസ്‌കരിക്കാന്‍ പറ്റിയ സ്ഥലം വരെയാണ്
7 റമളാന്‍ ഒന്നു മുതല്‍ കെടുക്കാന്‍ പറ്റുമോ ?
Ans : പറ്റും !എന്നാല്‍ ചില മാനദണ്ഡങ്ങളുണ്ട്. അതായത് ശവ്വാല്‍ മാസത്തിലെ ആദ്യ നിമിഷത്തില്‍ വാങ്ങിയവന്‍ വാങ്ങാനും നല്‍കിയവന്‍ നല്‍കാനും അര്‍ഹരായിരിക്കണം എന്നനിബന്ധനയുണ്ട്. റമദാന്‍ മാസത്തില്‍ ഫിത്തര്‍സക്കാത്ത് വാങ്ങിയവന്‍ ശവ്വാല്‍ മാസം ആകുമ്പോഴേക്ക് മരിക്കുകയോ മുര്‍ത്തദ്ദാവുകയോ ചെയ്താല്‍ സക്കാത്ത് ബാതിലാകുന്നതാണ്. അതുപോലെ സക്കാത്തായി ലഭിച്ച സ്വത്ത് കൊണ്ടല്ലാതെ ധനികന്‍ ആവുകയും ചെയ്താല്‍ നേരത്തെ പറഞ്ഞതുപോലെ സക്കാത്ത് ബാക്കിയാകും