+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

തറാവീഹ് നിസ്കാരം ഒരു ഹ്രസ്വവായന

 

✍️ സൽമാൻ വേങ്ങര

 

അല്ലാഹു വിശ്വാസികൾക്ക് നൽകിയ പുണ്യറമളാനിലെ പ്രത്യേക ഇബാദത്തുകളിലൊന്നാണ് തറാവീഹ് നിസ്കാരം. ഇശാഇനു ശേഷം  സുബഹിക്കു മുമ്പായാണ് ഇതിൻറെ സമയം.

ഇരുപത് റക്ക്അത്ത് എന്ന് പണ്ഡിത ലോകം വളരെ കൃത്യമായി നമ്മെ പഠിപ്പിച്ച ഈ നിസ്കാരത്തിന്റെ എണ്ണത്തിൽ ഇപ്പോൾ ചിലർ തെറ്റായ വിവരങ്ങൾ സമൂഹത്തിനു നൽകുമ്പോൾ അതിനെ തിരുത്തുകയാണിവിടെ. നാഥൻ തുണക്കട്ടെ.തറാവീഹ്

നിസ്കാരത്തിന്റെ അനുവദനീയതയും  പ്രതിഫലവും  വ്യക്തമാക്കുന്ന  ധാരാളം നബിവചനങ്ങളുണ്ട്. നബി(സ)പറയുന്നു: സത്യവിശ്വാസം ഉൾക്കൊണ്ടും  പ്രതിഫലം ആഗ്രഹിച്ചും  ഒരാൾ റമളാനിൽ നിസ്കരിച്ചാൽ  അവന്റെ കഴിഞ്ഞുപോയ  ദോഷങ്ങൾ പൊറുക്കപ്പെടും.

മറ്റൊരിക്കൽ  ഒരു പ്രസംഗം നടത്തവേ നബി തങ്ങൾ പറഞ്ഞു: ജനങ്ങളെ.. അനുഗ്രഹീതവും  മഹനീയവുമായ ഒരു മാസം നിങ്ങളിലേക്ക് കടന്നുവരുന്നുണ്ട് .ആ മാസത്തിൽ രാത്രി നിസ്കരിക്കുന്നത് അള്ളാഹു നിങ്ങൾക്ക് സുന്നത്ത് ആക്കിയിട്ടുണ്ട്.തറാവീഹ് കേവലമൊരു ആചാരമല്ല. മഹത്തായ ആരാധന, വലിയ ജിഹാദ്, പാപമോചനം, വിശ്വാസ പൂര്‍ത്തീകരണം, ഇജ്മാഇനെ അംഗീകരിക്കല്‍ തുടങ്ങി നിരവധി അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന അമൂല്യനിധിയാണ് . റമളാൻ 30 ദിവസവും ഈ മഹത്തായ ആരാധനയിൽ പങ്കെടുക്കാൻ തൗഫീഖ് ലഭിച്ചവർ ഭാഗ്യവാന്മാരാണ്.

സുന്നികൾക്കും മുജാഹിദീങ്ങൾക്കും ഇടയിലുള്ള ഒരു നിസ്കാരത്തെ കുറിച്ചാണ്  മുകളിൽ പരാമർശിച്ചത്. ഈ നിസ്കാരത്തിന്റെ റക്കഅത്തുകളുടെ എണ്ണത്തിൽ 20 ആണോ 11 ആണോ എന്ന തർക്കം നിലനിൽക്കുന്നുണ്ട് . മുജാഹിദുകൾ വാദിക്കുന്ന 11 റക്അ ത്തിൻ്റെ നിധാനം നബി തങ്ങൾ 11 നിസ്കരിച്ചു എന്നതാണ്. നബി തങ്ങൾ ചെയ്തതേ ഞങ്ങൾ ചെയ്യൂ എന്ന മുദ്രാവാക്യത്തിൽ  മുദ്രകുത്തി ഇരിക്കുകയാണവർ .  ഇവരോട് ഒരു മറുചോദ്യം ഉണ്ട്  നബിതങ്ങൾ മൂന്ന് തവണയാണ് പള്ളിയിൽ വെച്ച് നിസ്കരിച്ചത് എന്നാൽ  നിങ്ങൾ നബിയുടെ ഈ പ്രവർത്തനത്തെ റമളാനിലെ മൂന്ന് ദിവസം  പള്ളിയിൽ നിസ്കരിച്ച് ബാക്കി വീട്ടിൽ നിസ്കരിച്ചോളൂ…. എന്ന് നിങ്ങൾ വിശ്വാസി കളോട് ആഹ്വാനം ചെയ്യുമോ.? ഇവിടെ നബി തങ്ങൾ വേണ്ടയോ.? മറുപടി പറയാൻ മുജാഹിദ് സഹോദരങ്ങൾ അവൾ ബാധ്യസ്ഥരാണ്

 

നബി തങ്ങൾ പതിനൊന്ന് നിസ്കരിച്ചു എന്ന ഹദീസ് പരിശോധിക്കാം

وروي ابن خزيمة وحبان عن جابر (ر) قال صلى بنا رسول الله صلى الله عليه وسلم في رمضان ثماني ركعات ثم أوتر فلما كانت القابلة اجتمعنا في المسجد ورجونا أن تخرج إلينا حتى أصبحنا(صحيح ابن خزيمة 1070)(صحيح ابن حبان 2409)

ഇതിനെ ഇബ്നു ഹിബാൻ എന്നവരും, ഇബ്നു ഖുസൈമ എന്നവരും    സ്വഹീഹാക്കിയിട്ടുണ്ട് . ഇവരെ തള്ളി പുറത്താക്കാൻ  നമ്മൾക്ക് സാധ്യമല്ല  പക്ഷേ ഈ ഹദീസിൻ്റെ മാനദണ്ഡത്തിൽ  റകഅത്തിൻ്റെ എണ്ണത്തിൽ തെളിവ് പിടിക്കാൻ കഴിയുകയില്ല. കാരണം ഇതിൻ്റെ ആശയത്തിൽ അവ്യക്തതയുണ്ട്. ഇതിൻ്റെ അർത്ഥം ഒന്ന് ശ്രദ്ധിക്കുക” ഞങ്ങൾ നബി തങ്ങളുടെ കൂടെ എട്ട് റകഅത്ത് നിസ്കരിചു പിന്നെ വിത്റും നിസ്കരിച്ചു . അടുത്ത ദിവസം ആയപ്പോൾ അവിടത്തെ  വരവിനെ പ്രതീക്ഷിച്ച് സുബഹി വരെ  ഞങ്ങൾ പള്ളിയിൽ കാത്തിരുന്നു.

 

ഈ ഹദീസ് ഒന്ന് പരിശേധിക്കുക

عن عائشة (ر) أن رسول الله صلى الله عليه وسلم خرج في جوف الليل فصلى في المسجد فصلى رجال بصلاته فأصبح الناس فيحدثون بذلك فاجتمع أكثر منهم.فخرج رسول الله صلى  الله عليه وسلم في الليلة الثانية فصلوا بصلاته فأصبح الناس يذكرون ذالك فكثر أهل  المسجد من الليلة الثالثة فخرج صلوا بصلاته.فلما كانت الليلة الرابعة عجز المسجد عن أهله فلم يخرج إليهم رسول صلى الله عليه وسلم فطفق رجال منهم يقولون.الصلاة فلم يخرج اليهم رسول صلى الله عليه وسلم حتى خرخ الصلاة الفجر فلما قضى الفجر أقبل على الناس،ثم تشهد فقال.أما بعد فإنه لم يخف على شأنكم الليلة ولكني خشيت أن تفرض عليكم صلاة الليل(إمام مسلم في الصحيح)

ഈ ഹദീസിൽ നിന്ന് ക നബി തങ്ങൾ പള്ളിയിൽ വെച്ച് മൂന്ന് ദിവസം തറാവീഹ് നിസ്ക്കരിച്ചു എന്ന് കിട്ടി . മുകളിൽ പരാമർശിച്ച രണ്ട് ഹദീസുകളും കൂട്ടി വായിക്കുബോൾ  ഒന്നാമത്തെ ഹദീസ് ഒരു ഇഹ്ത്തി മാലിന് സാധ്യതയുണ്ട്. എന്താണെന്ന് വെച്ചാൽ ജാബിർ തങ്ങൾ നിസ്കരിച്ചത് ഒരു രാത്രി ആവാൻ സാധ്യതയുണ്ട്. അതിനാൽ മറ്റു രണ്ട് ദിവസം ജാബിർ തങ്ങൾ നബി തങ്ങൾ നിസ്കരിച്ചത് കണ്ടിട്ടില്ല. അല്ലെങ്കിൽ നബി തങ്ങൾ പന്ത്രണ്ട് റകഅത്ത് നിസ്കരിച്ചു ഇതിനുശേഷം ജാബിർ തങ്ങൾ തുടങ്ങാനും സാധ്യത ഉണ്ട്. ഇതുപോലെയുള്ള പ്രസക്തമായ ഇഹ്ത്തി മാൽ ഉള്ളതിനാൽ തറാവിയുടെ റകഅത്തിൽ തെളിവ് പിടിക്കാൻ കഴിയുകയില്ല.

 

ഒരു പൊതു നിയമം ഉണ്ട് استدلال ൻ്റെ മഖാമിൽ ഇഹ്ത്തിമാൽ  വന്നാൽ ആ ദലീൽ തെളിവിന് പറ്റൂല

🛑തറാവീഹ് 8 റക്അത്ത് അല്ല എന്ന്  ഭാഷാപരമായി തെളിയിക്കുന്നു🛑

സുന്നികളും മുജാഹിദുകളും  ജമാഅത്തായി പള്ളിയിൽ വെച്ച് നിസ്കരിക്കുന്ന നിസ്കാരമാണ് തറാവീഹ് എന്ന്  പേരിൽ  അറിയപ്പെടുന്നത്

ترويحة എന്ന് പറഞ്ഞാൽ تراويح എന്നതിൻ്റെ ബഹുവജനം ആണ് ഒരു  ترويحة എന്ന് പറഞ്ഞാൽ  നാല് റകഅത്തും രണ്ട് സലാമും ആണ്. ഇത് വെറുതെ പറഞ്ഞതല്ല ഇമാം നവവി തങ്ങൾ ഇതിനെ ശറഹുൽ മുഹദ്ദബിൽ പറഞ്ഞിരികുന്നു

🔰مذهبنا أنها عشرون ركعة بعشر تسليمات عير وتر وذلك خمس ترويحات الترويحة أربع ركعات بتسليمتين (شرح المهذب-4/32)

ഇതിൻ്റെ അടിസ്ഥാനത്തിൽ  തറാവീഹ് എന്ന് പറയണമെങ്കിൽ  മിനിമം  മൂന്ന്  ترويحة നിർബന്ധമാണ്. കാരണം أقل الجمع ثلاثة ഇങ്ങനെയാണെങ്കിൽ പന്ത്രണ്ട് റക്അത്ത് വേണം. ഇതിനാൽ  ഭാഷാപരമായി 8 റക്അത്ത് അല്ല  എന്ന് വ്യക്തമായി.. ഇനി 20 ആണോ എന്ന് ഇന്ന് ശേഷമുള്ള ഉള്ള

ചർച്ച ശ്രദ്ധിക്കുക🛑തറാവീഹ് ഇരുപത് തെളിവ് പരിശോധിക്കാം🛑

അബൂബക്കർ സിദ്ധീഖ് (റ)ൻ്റെ കാലത്ത് ആഭ്യന്തര വിഷയങ്ങളിൽ വളരെ പ്രയാസമായപ്പോൾ അതിലായിരുന്നു സമയം ചിലവഴിച്ചത്.

ഉമർ(റ)ൻ്റെ കാലത്താണ് ഈ നിസ്കാരത്തെ ഒറ്റ ഇമാമിൻ്റ കീഴിലായി കൊണ്ടുവന്നത്

🔰 عن السائب بن يزيد قال:كنا نقوم في زمان عمر بن الخطاب(ر) بعشرين ركعة والتوتر(إمام بيهقي.معرفة سنن والآثار 5409)

🔰عن السائب بن يزيد قال:كانوا يقومون على عهد عمر بن الخطاب (ر) في شهر رمضان بعشرين ركعة (إمام بيبقي.سنن الكبر)(രണ്ടാം ഭാഗം 693 പേജ്)

🔰 عن السائب بن يزيد قال:كنا ننصرف من القيام على عهد عمر(ر)وقد دنا فروع الفجر وكان القيام عهد عمر ثلاثة وعشرين ركعة(االحافظ عبد رزاق .المصنف 7733)

ഈ ഹദീസുകൾ തള്ളാൻ സാധ്യമാണോ? ഈ രൂപത്തിൽ  നിസ്കരിച്ച കാരണത്താൽ ഉമ്മർ (റ) നോട് അവിടെ നിന്ന് ഒരാളും അതെ കുറിച്ച് ചോദിച്ചിരുന്നില്ല. ഇതിൽ നിന്നും മനസ്സിലായി ആയി നബിതങ്ങൾ നിസ്കരിച്ചത് ഇരുപത് റകഅത്താണ്

ഉമർ തങ്ങൾ ഇല്ലാത്ത നിസ്കാരത്തെ കൊണ്ടുവന്നു എന്ന് പറയാൻ  വിശ്വാസിക്ക്  എങ്ങനെ കഴിയും മറു മറുപടി പറയാൻ  നിങ്ങൾ ബാധ്യസ്ഥരാണ് .ഈ മൂന്ന് ഹദീസുകളിൽനിന്നും പ്രത്യേകം നമ്മൾ ശ്രദ്ധിക്കേണ്ടത്  ഇവിടെ കൊണ്ടുവന്ന പദങ്ങൾ ശ്രദ്ധിക്കുകكنا،كنوا،كنا ഇവിടെയല്ലാംجمع متكلم ൻ്റെ നൂൻ ആണ്. ഇതിൽ നിന്നും മനസ്സിലായി ഈ ഹദീസുകൾ اجماع കൊണ്ട് സ്ഥിരപ്പെട്ടതാണ്. അതിനാൽ  ഈ ഹദീസിനെ തള്ളാൻ സാധ്യമല്ല.

ഇജ്മാആണെന്ന്  വെറുതെ പറഞ്ഞതല്ല മഹാൻമാർ അവിടത്തെ കിതാബിൽ രേഖപെടുത്തിരിക്കുന്നു

🔰اجمع صحابة على أن التراويح عشرون ركعة.وصح أنهم كانو يقومون على عهد عمر في شهر رمضان بعشرين ركعة (ابن حجر هيتمي  .فتح الاله അഞ്ചാം ഭാഗം 130 പേജ്)

🛑 തറാവീഹിൻ്റെ റകഅത്തിൻ്റെ എണ്ണത്തിൽ മദ്ഹബിൻ്റ ഇമാമീങ്ങൾ എന്ത് പറഞ്ഞു എന്ന് പരിശോധിക്കാം🛑

നാല് മദ്ഹബിലെ ഇമാമീങ്ങളും അംഗീകരിച്ച വിഷയമാണ്  തറാവീഹ് ഇരുപത് റക്അത്താണ് എന്നത്

ശാഫീഈ മദ്ഹബ്

🔰هي عشرون ركعة بعشر تسليمات في كل ليلة من رمضان(مغني 1/226)

🔰وهي عشرون ركعة بعشر تسليمات في كل ليلة من رمضان (نهاية 2/121)

ഹനഫി മദ്ഹബ്

🔰ويستحب أن يجتمع الناس في شهر رمضان بعد العشاء فصلى بهم إمامهم خمس ترويحات كل ترويحة بتسليمتين ويجلس بين كل ترويحتين مقدار ترويحة ثم يوتر بهم(هداية 1/130)

മലികീ മദ്ഹബ്

🔰وتراويح وهي عشرون ركعة (إمام أحمد دردير. أقرب المسائل)

ഹൻബലി മദ്ഹബ്

 

🔰قيام شهر رمضان عشرين ركعة (إمام أبو القاسم خرقي . كتاب الخرقي)

🛑🛑🛑🛑🛑🛑🛑🛑🛑

ഇത്തരത്തിലുള്ള  തെളിവുകൾ ഇനിയും ബാക്കിയാണ്. ഇവിടെ പരാമർശിച്ച മദ്ഹബുകളിലെ ഇമമീങ്ങൾക്കും ചർച്ചകൾക്കും  ഒന്നും ഇല്ലാത്ത ഒരു വാദം ആണ് മുജാഹിദ് പ്രസ്ഥാനത്തിനു ള്ളത് .ഇവരോട് ഒരു ചോദ്യം  മദ്ഹബിൻ്റെ ഇമാമുകൾ  ബിദ്അത്ത് കൊണ്ടുവന്നവരാണോ ?

ഉമർ തങ്ങളും അവിടത്തെ അനുയായികളും ബിദ്അത്തിന് കൂട്ടു നിന്നവരാണോ?

മറ്റു ഖലീഫമാർ ബിദ്അത്തിനെ കൂട്ടുപിടിച്ചോ?

നിങ്ങൾ എട്ട് നിസ്ക്കരിച്ചോളൂ എങ്കിലും എട്ട് മാത്രമെ ഉള്ളൂ എന്ന് പറയരുത് കാരണം നബി മാരെയും പണ്ഡിതന്മാരെയും കുഫ്റിലേക്ക്  വലിച്ചെറിയാൻ  കാരണമാകും. അല്ലാഹു നല്ലത് മനസ്സിലാക്കാൻ തൗഫീഖ് നൽകട്ടെ

⚠️ ഇതിൽ കൊണ്ടുവന്നിട്ടുള്ള  തെളിവുകൾ  പല കിതാബുകളിൽ നിന്നാണ്  . അതിനാൽ  കൊടുത്തിട്ടുള്ള പേജ് നമ്പറുകൾകൾ വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. കാരണം കിതാബുകൾ പല نسخ ആയിരിക്കും അതിനാൽ നമ്മൾ കൊണ്ടുവന്ന  വിഷയത്തിൻ്റെ ബാബു കളിൽ അന്വേഷിക്കുക⚠️

 | Website |  + posts
Avatar
സല്‍മാന്‍ വി.ടി വേങ്ങര
Share this article
Shareable URL
Prev Post

ഭാരതത്തിന്റെ ഭാവിയും സംഘിസ്ഥാനിലേക്കുള്ള ദൂരവും

Next Post

ഫിത്വർ സകാത്ത്, ഒരു ലഘു പഠനം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

തറാവീഹ്; ലഘു വിവരണം

റമളാൻ മാസത്തിൽ പ്രത്യേകമായി സുന്നത്താക്കപ്പെടുന്ന ഇരുപത് റക്അത്ത് നിസ്കാരമാണ് തറാവീഹ്. ‘തർവിഹത്ത്’…