+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ലോകകപ്പ്: ബഹിഷകരിക്കേണ്ടവർ തോളിലേറ്റുന്നു

“കളിയിൽ എന്തിന് രാഷ്ട്രീയം പറയുന്നു?” എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കരുണ്ട്. ഉപ്പ് മുതൽ കർപൂരം വരെയുള്ള ഭൂമിക്ക് മുകളിൽ ഇന്നുള്ള സകലമാന കാര്യങ്ങളും രാഷ്ട്രീയമാണെന്ന് പറഞ്ഞാലും തെറ്റില്ല. പ്രത്യേകിച്ച് ജനാധിപത്യവും മനുഷ്യാവകാശവും ലോകത്തോട് പുലമ്പുന്ന അമേരിക്കയുടെ കാര്യത്തിൽ!

ലോകകപ്പിൻ്റെ ആവേശത്തിൽ മുങ്ങിയ ജനം ഗസ്സ വംശഹത്യക്ക് ആയിരം ദിനങ്ങൾ പിന്നിട്ടത് അറിഞ്ഞുവോ? ഇഷ്ട താരം ഗോൾ നേടിയപ്പോൾ സന്തോഷിച്ചതും സ്റ്റോറി വെച്ചതും ഇറാനിൽ ബോംബിടുന്നത് അറിയാഞ്ഞിട്ടോ? ക്രൂരതകളുടെയും വഞ്ചനകളുടെയും ചരിത്രം മാത്രം പറയാനുള്ള അമേരിക്കയിൽ ലോകകപ്പ് നടക്കുമ്പോൾ ബഹിഷ്‌കരിക്കേണ്ടവർ തോളിലേറ്റുന്നു. ഒരേസമയം കളിക്കളവും ചോരക്കളവും സംഘടിപ്പിക്കുന്ന സംഘാടകരാണ് അമേരിക്ക. ചോരക്കളം കാണാതെ കളിക്കളത്തിന്റെ ഗാലറിയിലിരുന്ന് പുളകം കൊള്ളുന്നത് മാനവകുലത്തിന്റെ പരാജയമാണ്. രാജ്യത്തിൻറെ അതിർത്തികൾക്ക് മാനുഷിക മൂല്യങ്ങൾ തടസ്സമല്ലെന്ന് പഠിപ്പിക്കുന്ന ഇസ്‌ലാം.പക്ഷേ, മുസ്‌ലിം സമൂഹം ഫലസ്തീനിലും സിറിയയിലും ലബനാലിനും ഇറാഖിലും ഇറാനിലുമുള്ള അവരുടെ സഹോദരങ്ങളെ മറന്ന മട്ടിലാണ്.

10,000 കോടി ഡോളറിലധികം ഗസ്സയെ തരിശുഭൂമിയാക്കാൻ ഇസ്റാഈൽ ചെലവിടുമ്പോൾ 2000 കോടി ഡോളറിലധികം സൈനിക സഹായങ്ങൾക്ക് പുറമെ അമേരിക്ക നൽകി.എന്നിട്ട് ആ ക്രൂര രാജ്യത്തിൽ നടക്കുന്ന കളിക്ക് ലക്ഷങ്ങൾ മുടക്കി ഫ്ലക്സും കട്ടൗട്ടും വെച്ച് യുവാക്കളും,വലിയ ചിത്രങ്ങൾ വെച്ച് ഒന്നും രണ്ടും പേജ് പൂർണ്ണമായി കളിക്കു വേണ്ടി മാറ്റിവെച്ച് പത്രങ്ങളും, ഇഷ്ടതാരത്തെ പറ്റി വാചാലമായി സമൂഹമാധ്യമങ്ങളും ആവേശത്തിന്റെ കൊടുമുടിയിലാണ്.
ഒരു ഭാഗത്ത് അമേരിക്കയോ ഇസ്റാഈലോ ആണെങ്കിൽ പിന്നെ യുദ്ധം എന്ന വാക്ക് പോലും അപ്രസക്തമാണ്. അല്ലെങ്കിലും യുദ്ധമെന്ന് പറയുന്നത് തന്നെ പരസ്പരം പാലിക്കേണ്ട മാന്യതകളും നിയമങ്ങളും പാലിച്ചു കൊണ്ടുള്ളതാണ്. ഈ ആധുനികകാലത്തെ യുദ്ധങ്ങൾ തന്നെ യഥാർത്ഥതല്ല. ശരിയാണ്, അല്ലെങ്കിലും എങ്ങനെയാണ് കൊട്ടാരത്തിൽ നിന്ന് റിമോട്ട് അമർത്തി പോരാളിയെന്നോ സ്ത്രീകളെന്നോ കുട്ടികളുണ്ടോ മരമെന്നോ വീടെന്നോ പരിഗണനയില്ലാതെ ഒരു നാട് മുഴുവൻ ബോംബിട്ട് തരിശാക്കുന്നത് യുദ്ധമാണോ? മനുഷ്യന് മാത്രമല്ല കല്ലിനും മണ്ണിനും മുള്ളിനും മരത്തിനും പക്ഷ്യമൃഗാദികൾക്കും ഭൂമിക്കും സൂര്യനും ഈ പ്രകൃതിക്കുമെല്ലാം ജീവനുണ്ടെന്നും വിശ്വസിക്കുന്നതാണ് ഇസ്‌ലാമിൻ്റെ ഭംഗി.

പതിനായിരത്തിലേറെ കുട്ടികളടക്കം പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഒരു ക്രൂരതയും ചെയ്തിട്ടില്ലാത്ത മനുഷ്യരുമടക്കം 70000ത്തിലധികം പേരാണ് ഈ ആയിരം ദിവസങ്ങൾ കൊണ്ട് മാത്രം ഇസ്രായേൽ-അമേരിക്ക സഖ്യത്തിന്റെ ക്രൂരതയിൽ പിടഞ്ഞുവീണത്. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ കണക്ക് വേറെയും. മൃഗങ്ങളും കെട്ടിടങ്ങളും അതുപോലെ പ്രാധാന്യമർഹിക്കുന്നതാണ്.
ചരിത്രത്താളുകളിൽ എവിടെയും വഞ്ചനകളുടെയും ചതിയുടെയും കഥ മാത്രം പറയാനുള്ള അമേരിക്ക ഇറാനുമായി കരാറിലൊപ്പിട്ടത് “സമാധാനം പുലരുന്നു” എന്നൊക്കെ തലക്കെട്ട് കൊടുക്കുന്ന പത്രമാധ്യമങ്ങളോട് പൂർണ വിയോജിപ്പാണ്. ഇത്രയൊക്കെ പറഞ്ഞാലും “കളിയിൽ എന്തിന് രാഷ്ട്രീയം പറയുന്നു?” എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കരുണ്ട്. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള ഭൂമിക്കു മുകളിൽ ഇന്നുള്ള സകലമാന കാര്യങ്ങളും രാഷ്ട്രീയമാണെന്ന് പറഞ്ഞാലും തെറ്റില്ല. പ്രത്യേകിച്ച് ജനാധിപത്യവും മനുഷ്യാവകാശവും ലോകത്തോട് പുലമ്പുന്ന അമേരിക്കയുടെ കാര്യത്തിൽ.

തീർന്നിട്ടില്ല അല്പം കാര്യങ്ങൾ കൂടി പറയാനുണ്ട്:

1. ഖത്തറിനോട് പൂർണാർത്ഥത്തിൽ യോജിപോന്നുമില്ലെങ്കിലും ഖത്തറിൽ വച്ച് നടന്ന ലോകകപ്പിൽ കാണിച്ച ഒച്ചപ്പാടും ബഹളമൊന്നും ഇപ്പോൾ അമേരിക്കയിലായപ്പോൾ ഒരു പാശ്ചാത്യ രാജ്യത്തിന് യൂറോപ്പിനെ രാഷ്ട്രങ്ങൾക്ക് ഇല്ല എല്ലാ രാജ്യങ്ങൾക്കും അവരുടേതായ ഭരണഘടനയും മുസ്‌ലിം ചട്ടങ്ങളും ഉള്ളതുപോലെ ഖത്തറിനുമുണ്ട്. ഭരണാധികാരികൾ ആയതുകൊണ്ട് തന്നെ ശരീരത്തിന് നിയമങ്ങളും അടങ്ങിയതാണ് സ്വവർഗ്ഗ ലൈംഗികതയും മദ്യവും ഹറാമായതുകൊണ്ടുതന്നെ ഖത്തർ അവരുടെ രാജ്യത്ത് നടക്കുന്ന ലോകകപ്പിനും നിയന്ത്രണം ഏർപ്പെടുത്തി ജനാധിപത്യവും മനുഷ്യാവകാശവും ജർമ്മനി വായ മൂടിക്കെട്ടി ഫോട്ടോയെടുത്തായിരുന്നു പ്രതിഷേധിച്ചിരുന്നത്. അതെന്തേ… ഖത്തറിനെ അതിനുള്ള ജനാധിപത്യാവകാശമില്ലേ?

2. അമേരിക്കയിൽ നടക്കുന്ന ലോകകപ്പിന് ഫലസ്തീനിൽ നിന്നും ലബനാനിൽ നിന്നും സിറിയയിൽ നിന്നുമുള്ള പല ഉത്തരവാദിത്തപ്പെട്ടവർക്കും ഒരു കാരണവുമില്ലാതെ വിസ നിഷേധിക്കപ്പെടുകയും തടഞ്ഞു വെക്കുകയും ചെയ്തു. അപ്പോൾ ഈ ലോകകപ്പ് നടത്തിപ്പുകാരും ജനാധിപത്യ രാജ്യമായ ജർമ്മനിയും രാഷ്ട്രീയമില്ലാത്ത നിഷ്കളങ്കരും എവിടെയായിരുന്നു…

+ posts
Share this article
Shareable URL
Prev Post

മക്കളോടും കടമകളുണ്ടേറെ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

നബി കീര്‍ത്തനങ്ങള്‍; അടയാളപ്പെടുത്തലിന്റെ വഴിയും വര്‍ത്തമാനവും

✍️മുഹമ്മദ് ശാക്കിര്‍ മണിയറ അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ…
0
Would love your thoughts, please comment.x
()
x