+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

തബ്‌ലീഗ് ജമാഅത്ത് ഒരു ലഘു പഠനം

 

 ✍🏻 സല്‍മാന്‍ വേങ്ങര

ദീനിൻ്റെ പേരിൽ ദിനേനെ പാർട്ടികളും പ്രസ്ഥാനങ്ങളും ഉടലെടുത്തു കൊണ്ടിരിക്കുകയാണ്. പ്രവാചകരുടെ ദീർഘ ദർശനത്തിൻ്റെ പുലർച്ചെ മാത്രമായേ ഇവയെ കണക്കാക്കാൻ കഴിയുകയുള്ളൂ. ആ വിഭാഗത്തിൽ ഉൾക്കൊള്ളുന്നതാണ് തബ് ലീഗ് ജമാഅത്ത്. എന്നാൽ അതിൻ്റെ വക്താക്കൾ അതിനെ നിർവ്വചിക്കുന്നതാവട്ടെ വിശ്വാസം പ്രചരിപ്പിക്കുന്ന സമൂഹം എന്നാണ് പോലും. ഉത്തർപ്രദേശിലെ ദയൂബന്ദ് ദാറുൽ ഉലൂം കേന്ദ്രീകരിച്ച് രൂപീകൃതമായ ചിന്തയുടെ കർമധാരയാണ് തബ്ലീഗ് ജമാഅത്ത്. 1926 മുഹമ്മദ് ഇല്യാസ് ഈ പ്രസ്ഥാനത്തിന് ദീപം കൊളുത്തിയതോടെയാണ്  ഇസ്ലാം പ്രചാരകരുടെ പട്ടികയിൽ പുതിയ നാമം ചേർക്കപ്പെട്ടത്. പല വിഷയങ്ങളിലും തനി വഹാബി വീക്ഷണം വെച്ച് പുലർത്തിയിരുന്ന റഷീദ് അഹ്മദ് ഗംഗോഹിയാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരു. സ്ഥാപകന്റെ വരമൊഴി യികൾ മക്കാതീബ് എന്ന പേരിലും വാമൊഴികൾ മൽഫുളാത്ത് എന്ന പേരിലും സമാഹരിക്കപെട്ടിട്ടുണ്ട്. തനിക്ക് ഉണ്ടായ ചില സ്വപ്ന ദർശനങ്ങളുടെ അടിസ്ഥാനത്തിലാണ് തബ്ലീഗ് ജമാഅത്തിന് തുടക്കം കുറിയുന്നത് എന്നാണ് ഇല്യാസ് സാഹിബ് പറയുന്നത് (മൽ ഫുളാത്ത് 51.52 ) ഇസ്ലാമിൻ്റെ ആശയാദർശങ്ങളുടെ മുഖ ചിത്രത്തെ മായ്ച്ച് പുതിയത് പറയാൻ വേണ്ടിയാണ് തുടക്കം മുതലേ ഇവർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ബഹുജനങ്ങളിൽ മതബോധം വളർത്തുകയും നബി തങ്ങളുടെ സുന്നത്തിനെ സമൂഹത്തിനു സമർപ്പിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ വഹാബിസത്തിൻ്റെ ആദർശത്തെയാണ് ഇവർ കൈവെള്ളയിൽ കൊണ്ട് നടന്നിരുന്നത് . ഇവർ നടത്തുന്ന പ്രയാണങ്ങൾ പരിശുദ്ധമാക്കപ്പെട്ട ഇസ്ലാമിനെതിരെ ആണെന്ന് കണ്ടപ്പോൾ ഇവരെക്കുറിച്ച് വിശദമായ അന്വേഷണ പഠനങ്ങൾക്ക് സമസ്ത സന്നദ്ധത പ്രകടിപ്പിക്കുകയും 1965 ഒക്ടോബർ 16ന് മർഹൂം കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്തയുടെ സമുന്നത യോഗത്തിൽ തബ്ലീഗ് ജമാഅത്ത് പുത്തനാശയക്കാരുടെ സംഘമാണെന്നും തെക്കുപടിഞ്ഞാറ് അറ്റത്തുനിന്നും അടിച്ചുവീശുന്ന തിരമാലയിലേക്ക് അതിനെ എടുത്ത് എറിയുകയും ചെയ്യണമെന്ന് സമസ്ത വിജ്ഞാപനം ചെയ്തു.

قال رسول الله صلى الله عليه وسلم من احدث في امرنا هذا ما ليس منه فهو رد

മനുഷ്യകുലത്തിന് മുന്നിൽ കാപട്യത്തിൻ്റെ വേഷമണിഞ്ഞ് അഹ്ലുസ്സുന്നയുടെ അടിത്തറയെ ഇളക്കി മറിക്കാനുള്ള ഗൂഢ തന്ത്രമാണ് ഇവരുടെ യാഥാർത്ഥ ലക്ഷ്യം. താടിയും നീളൻ ജുബ്ബയും പുഞ്ചിരിയും കൈയ്യിൽ ഒരു തസ്ബിമാലയുമെടുത്ത് സാധാരണക്കാരനു മുന്നിൽ വലിയ ‘ശുജായി’ ആയി വേഷപ്രച്ഛന്നനായി ഇതാണ് യഥാർത്ഥ മുസ്ലിമീങ്ങൾ, വലിയ മുത്തഖീങ്ങൾ എന്ന് ജനസമക്ഷം ബോധിപ്പിക്കുന്ന ചിന്താഗതിയുലൂടെയാണ് അവരുടെ സഞ്ചാരം. എന്നാൽ തബ്ലീഗ്‌ ജമാഅത്തുകാർക്ക് ആദർശപരമായി വൈകല്യങ്ങൾ ഒന്നുമില്ല എന്ന തെറ്റിദ്ധാരണ  സാമാന്യ മുസ്‌ലിം സമൂഹത്തിന് മുമ്പിൽ നിലനിൽക്കുന്നതിൻ്റെ ഒരു വശം എന്നുള്ളത് കർമ്മശാസ്ത്ര മദ്ഹബുകൾ, സ്ത്രീ ജുമുഅ – ജമാഅത്ത്, തറാവീഹ് എണ്ണം തുടങ്ങിയ തർക്കവിഷയങ്ങളിൽ മുജാഹിദുമായി അകന്നു നിൽക്കുന്നതിനാലാണ്. എന്നാൽ,നബിദിനം,ഇസ്തിഗാസ,അദ്യശ്യജ്ഞാനം എന്നീ അടിസ്ഥാന പരമായ വിശ്വാസവിഷയങ്ങളിൽ മുജാഹിദുകളുടെ ഊട്ടുപുരയിലാണ് അവരുടെ ജീവിതം കഴിച്ചു കൂട്ടുന്നത് എന്ന വസ്തുത അധികമാളുകൾക്കും അറിയില്ല.

സാമാന്യ മുസ് ലിംങ്ങൾക്കിടയിൽ അവരെ ആകർഷിപ്പിക്കുന്നത് മുജാഹിദുകൾ ചവറ്റുകൊട്ടയിലേക്ക് എടുത്തറിഞ്ഞ വേഷവിധാനത്തിലൂടെയാണ്.ഈ കോലം കെട്ടലിലൂടെയാണ് കേരളത്തിലേ വിവിധ മുസ്ലിം നഗരങ്ങളിൽ തബ്ലീഗ് ജമാഅത്ത് ആശയങ്ങൾ രക്ത സിരകളിലേക്ക് അതിശ്രീ ഘം അവരുടെ ആശയം സിറിഞ്ച് ചെയ്യുന്നത്. ഇത്തരത്തിലുള്ള അവരുടെ ബാഹ്യചേഷ്ട കൊണ്ടാണ് ആളുകൾ ഇവർക്ക് എന്താണ് പ്രശ്നം എന്ന് ചോദിക്കുകയും അവരുടെ ആശയങ്ങളിലേക്ക് വേഗം ചേക്കേറുകയും ചെയ്യുന്നത് .

എന്നാൽ ഇസ്‌ലാമിൽ വിശ്വാസ കാര്യങ്ങളാണ് മുഖ്യമെന്നും ബാഹ്യ ചേഷ്ടകൾക്ക് യാതൊരു സ്ഥാനവുമില്ല എന്ന വസ്തുത പലരും വിസ്മരിക്കുകയാണ്. അതുകൊണ്ട് പ്രസ്താവ്യ വിഭാഗം വിശ്വാസ വൈകല്യം സംഭവിച്ചവരാണെന്നും ഇത്തരത്തിലുള്ള അവരുടെ കർമ്മങ്ങൾ യാതൊരു ഫലവും ചെയ്യാത്തതുമാണെന്നും പരിശുദ്ധ പ്രവാചക വചസ്സുകൾ നമ്മെ പഠിപ്പിക്കുന്നുണ്ട്.

قال رسول الله صلى الله عليه وسلم

(لا يقبل الله صاحب بداعة صوما،ولاصلاة،ولاصدقة،ولاحجا،ولاعمرة،ولاجهادا،ولاصرفا،ولاعدلا،يخرج من الإسلام كما تخرج الشعرة من العجين) رواه ابن ماجه

(വിശ്വാസ വൈകല്യമുള്ളവരിൽ നിന്ന് നോമ്പ്,നിസ്കാരം, ധർമ്മം, ഹജ്ജ്-ഉംറ, ധർമ്മയുദ്ധം, ഇടപാട് എന്നീ പ്രവൃത്തികൾ ഒന്നും സ്വീകരിക്കുകയില്ലെന്നും ശവത്തിൽ നിന്ന് മുടി കൊഴിഞ്ഞു പോകും പ്രകാരം അവർ ദീനിൽ നിന്ന് പുറത്തുപോകും. )

 

തബ്ലീഗ് നേത്രത്തുംപുറത്ത്‌ വിട്ട അപകടകരമായ ചില കാര്യങ്ങൾ കൂടി

1️⃣ പ്രവാചക വിമർശനം

പ്രവാചകർ (സ്വ) സാധാരണ ജനങ്ങളുമായി സഹവർത്തിത്വം സ്ഥാപിക്കുന്നത് നിമിത്തം നബിയിൽ നിന്ന് കറാമത്തുകൾ ഉണ്ടാകുന്നു (മൽ ഫുളാത്ത്  87

അള്ളാഹു പറയുന്നു തിരുദൂതരിൽ നിങ്ങൾക്ക് മഹത്തായ മാതൃകയുണ്ട് തീർച്ച (അൽ അഹ്സാബ്: 21 )

2️⃣ പ്രവാചക നിന്ദ:

നിസ്കാരത്തിൽ നബിയെ ഒർകൽ കാള, കഴുത മുതലായവകളെ ഒർക്കുന്നതിനേകാൾ മോശമാണ് (സ്വിറാത്തോ മുസ്തക്കീം 148 )

ഇമാം ഗസ്സാലി (റ) പറയുന്നു നിൻ്റെ ഹൃദയ വിശുദ്ധിയോട് കുടെ നബിയെ ഹാജറാക്കി സലാം പറഞ്ഞാൽ .തന്നെ സലാം അവിടെ എത്തുമെന്നും അതിലേറെ പൂർണ്ണമായ രൂപത്തിൽ മടക്കുമെന്നും നീ മനസ്സിൽ ഉറപ്പികുക (ഇഹ് യ 1/169)

3️⃣ മരണാനന്തര ചടങ്ങുകൾ:

മരിച്ചവന് വേണ്ടി മുന്നാം ദിവസം ഒരുമിച്ച് കൂടൽ ഹിന്ദുക്കൾക്കിടയിൽ നിലവിലുള്ള ആചാരമാണ്.അവരോട് സാമ്യമുള്ളത്തിനാൽ ആ ആചാരം ഹറാമാണ് (ഫതാവാ റഷീദിയ 146)

സുന്നത് ജമഅത്തിൻ്റെ വിഷയങ്ങളിൽ ദാരാളം വിഷയങ്ങളിൽ എതിർപ്പ് പ്രഗടിപ്പികുന്നവരാണ്.ഇവിടെ കെണ്ടു വന്ന വിഷയത്തിന് സത്യം മനസ്സിലാക്കാൻ വേണ്ടി മാത്രം കുറച്ച് തെളിവുകൾ മത്രമെ കൊണ്ടുവന്നുട്ടുള്ളൂ ഓരാളം തെളിവുകൾ ഇനിയും ഉണ്ട്  അതിനാൽ സത്യം മനസ്സിലാക്കുക

 

،തബ്ലീഗുകാരുടെ മുൻകാല നേതാക്കളുടെ ഗ്രന്ഥങ്ങളിൽ അടങ്ങിയതും ആശയങ്ങൾക്ക് വിരുദ്ധവുമായ ചിന്താഗതികളാണ്  ഇവിടെ പരാമർശിക്കുന്നത്.

 

……. നബിദിനം ………

മൗലീദ് പാരായണ പാരായണവും നബിദിനാഘോഷവും തുടങ്ങിയവയെകുറിച്ചും തബ്ലീഗ് നേതാക്കൾ എന്ത് പറയുന്നു എന്ന് പരിശേധിക്കാം. ഇവരിൽ ചില മൗഢ്യ താരികൾ പറയുന്നു നബി തങ്ങളുടെ മദ്ഹ് പറയൽ നിരുപാധികം ആണെങ്കിൽ സുന്നത്താണ് എന്നും അത് ഒരു പ്രത്യേക ദിനത്തിൽ ആണെങ്കിൽ അത് ശിർക്കാണ് എന്നും. എന്നാൽ ചില മൗഢ്യ ധാരികൾ പറയുന്നു നബി തങ്ങളുടെ മദ്ഹ് പറയൽ നിരുപാധികം അത് ശിർക്കാണ് അവർ അതിന് ന്യായം പറയുന്നത് നബിയുടെ കാലത്ത് ചെയ്തിട്ടുണ്ടോ സ്വഹാബത്ത് ചെയ്തിട്ടുണ്ടോ എന്നതാണ്.

ഗാംഗോഹി പറയുന്നു: മൗലിദ് സംഘടിപ്പിക്കൽ ശറഇൽ വിരുദ്ധമാണ് (ഫതാവാ റശീദിയ 115) ഈ മജ്ലിസ് ബിദ്അത്തും ദുർമാർഗവുമാണ്(ഫതാവ റശീദിയ 114 ) നബിയുടെ ജന്മദിനം ആഘോഷിക്കുന്ന നബിയെ നിസാരമാക്കലാണ്(അശ്റഫുൽ ജവാബ് 104 ) നിലവിലുള്ള രീതിയിൽ നബിദിന സദസ്റ്റ് സംഘടിപ്പിക്കൽ അടിസ്ഥാനരഹിതമായ ബിദ്അത്തും നിഷിദ്ധവുമാണ്(ഫതാവാ മഹ് മൂദിയ്യ 1:190)

 

……മൗലീദ് കർമ്മത്തിെൻ്റ വിധി…..

മുകളിൽ പറയപ്പെട്ട മൗലിദ് മനുഷ്യൻ നടത്തുന്ന ഒരു കർമ്മമാണ്. മറ്റുള്ള കർമ്മങ്ങൾക്ക് ഉള്ളതുപോലെ ശറഇൽ അംഗീകൃതമായ അഞ്ചൽ ഒരു വിധി അനിവാര്യമാണ്. ഒന്ന് വാജിബ് രണ്ട് മുബാഹ് മൂന്ന് കറാഹത്ത് നാല് ഹറാം അഞ്ച് സുന്നത്ത് ഇവകളിൽ പെട്ട ഏതെങ്കിലും ഒരു വിധി അനിവാര്യമാണ്. ഇസ്ലാമിൽ ഈ വിധികളിൽ ഒതുങ്ങാത്ത ഒരു കർമ്മവുംഇല്ല. കാരണം ഇസ്‌ലാം സമ്പൂർണ്ണമാണ്. ഇസ്ലാമിലുള്ള ഏത് കാര്യത്തിനും അതിൻറെ തായ വിധികളുണ്ട്(ജമുൽ ജവാമിഅ‌) നബിയും സ്വഹാബത്തും അങ്ങനെ ഒരു കർമ്മം നടത്തിയിരുന്നില്ല അതുകൊണ്ട് അത് അനാചാരമാണ് ബിദ്അത്താണ് എന്ന് കൊട്ടി ആഘോഷിക്കുന്ന മൗലൂദ് വിരോധികളെ അങ്ങ് വാദിക്കുന്നു. ഒരു കർമ്മം അത് നല്ലതാണ് അല്ല അത് ബിദ്അത്താണ് എന്ന് തെളിയണമെങ്കിൽ നബിയും സ്വഹാബത്തും പ്രവർത്തിച്ചു എന്ന് തെളിയണമെന്നോ എന്തരു വിണ്ഡിത്യമാണ്. ഇങ്ങനെയെല്ലാം വാദിച്ചാൽ ഇസ്ലാമിൻറെ സമ്പൂർണ്ണതക്കും സമകാലികത്തും അത് ഭീഷണിയാവൂലെ…

 

നേക്കുക: ഇസ്ലാമിൽ സുന്നത്തായ കാര്യമാണ് നികാഹ് ഇത് ഈ കാലഘട്ടത്തിൽ എങ്ങിനെയാണ് കഴിക്കുന്നത്     ആദ്യം പുതുനാരൻ സ്ത്രീയെ പോയി കാണുന്നു. പിന്നെ നിശ്ചയം സംഘടിപ്പിക്കുന്നു. വിവാഹത്തിന് വേണ്ടിയുള്ള പന്തലൊരുങ്ങുന്നു. അതിലേക്ക് ആളുകളെ ക്ഷണിക്കുന്നു. അതിനിടയിൽ നികാഹ് ചെയ്തു കൊടുക്കുന്നു .ആ ചടങ്ങിൽ പ്രസംഗം സംഘടിപ്പിക്കുന്നു. സീ അകൾ  പരസ്പരം ഉരുവിടുന്നു ഇതുപോലെയുള്ള കർമങ്ങൾ നബിയുടെ കാലത്ത് ഉണ്ടായിട്ടുണ്ടോ? സ്വഹാബത്ത് ചെയ്തിട്ടുണ്ടോ? അപ്പോൾ ഇതുപോലെയുള്ള ചടങ്ങുകൾ നിശിന്ധ മാവുമോ ബിദ്അത്ത് ആകുമോ?

ഇതുപോലെതന്നെയാണ് അറിവ് പഠിക്കലും പഠിപ്പിച്ചു കൊടുക്കലും ഇസ്‌ലാമിൽ നിർബന്ധമാണ് ആണ്. എന്നാൽ ഈ കാലഘട്ടത്തിൽ അതിനെ ആവശ്യമായ ബിൽഡിങ്ങുകൾ നിർമ്മിക്കുകയും അതുപോലെ തന്നെ അതിൽ ആവശ്യമായ സാധനങ്ങൾ കൊണ്ടു വരികയും വിദ്യാർത്തികളെ പഠിപ്പികാൻ ആദ്യ പകരെ ഏർപെടുത്തുന്നു.അവർക്ക് ശബളം കെടുകുന്നു. അതിനാവശ്യമായ സിലബസുകൾ തിരിക്കുകയും വിദ്യാർഥികൾക്ക് വേണ്ടി പരീക്ഷകൾ നടത്തുകയും വിജയിച്ചവരെ കയറ്റി നിർത്തുകയും തോറ്റവരെ അതേ ക്ലാസിൽ പഠിപ്പിക്കുകയും ചെയുന്നു. ഇങ്ങനെയല്ലാം നബിയുടെ കാലത്ത് ഉണ്ടായിട്ടുണ്ടോ? സ്വഹാബത്ത് ചെയ്തിട്ടുണ്ടോ? അതുകൊണ്ട് വിദ്യ അഭ്യസിക്കൽ ശിർക്കാണ്. അല്ലെങ്കിൽ ബിദ്അത്താണ്. എന്ന് പറയാൻ നിങ്ങൾക്ക് സാധിക്കുമോ.? അപ്പോൾ ഈ മൗഢ്യ ദാരികൾ ഒന്ന് ചിന്തിക്കുക .നബിയുടെ കാലത്ത് ഉണ്ടാവട്ടെ ഉണ്ടാവാതിരിക്കട്ടെ ഇതുപോലെയുള്ള സൽകർമ്മത്തിന് എന്തെങ്കിലും ഒരു വിധി തീർച്ചയായും ശറഇൽ ഉണ്ടാകും.

ഇതുകൊണ്ടാണ് വിധി നിർണായക അടിസ്ഥാനത്തിൽ വിധി 5 വിധമാണെന്ന് പണ്ഡിതന്മാർ പറയുന്നത്. ഒരു ഉദ്ധരണി കാണുക: പുതിയ ആചാരങ്ങൾ വാജിദ് ഹറാം സുന്നത്ത് കറാഹത്ത് മുബാഹ് എന്നിങ്ങനെ വിവിധ ഇനങ്ങൾ ആണ്. മുകളിൽ പറഞ്ഞത് ശരീഅത്ത് നിയമങ്ങളുടെ പൊതു നിയമങ്ങളാണ്. വാജിബിനെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് ആയിരിക്കും ഉദാഹരണം അറബി വ്യാകരണ ശാസ്ത്രം അഭ്യസികൽ അദ്യസിപ്പിക്കൽ ഇവകളെ പോലെ. ഹറാമിനെ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് ഹറാം ആയിരിക്കും ഉദാഹരണം റാഫിളത്ത്, മുജസ്സിമത്ത്, മുർജിഅത്ത്, എന്നീ മുബതി ദീങ്ങളുടെ  ആചാരങ്ങൾ ഹറാമാണ്. സുന്നത്തിനെ പ്രമാണങ്ങൾ വരുന്ന വിധത്തിൽ സുന്നത്താണ് ഉദാഹരണം മദ്രസകൾ. സത്രങ്ങൾ പേലെയുള്ളവ പണിയുക’ ആദ്യകാലത്ത് നടപ്പില്ലാത്ത സദുബ്ദെശകാര്യങ്ങൾ ഇവകൾ സുന്നത്താണ്. മു ബാഹിൻ്റ പ്രമാണങ്ങളിൽ വരുന്ന ബിദ്അത്ത് മുബാഹ് ആയിരിക്കും ഉദാഹരണം സുബഹി നിസ്കാരത്തിനും അസർ നിസ്കാരത്തിനു ഉടനെ പരസ്പരം മുസാഫഹത്ത് ചെയ്യൽ ഇത് മുമ്പാഹാണ്. ശർവാനി (10/235) ഈ അടിസ്ഥാനത്തിൽ മൗലിദ് കർമ്മത്തിന് വിധി എന്താണെന്ന് പരിശോധിക്കാം. ഇന്നത്തെ രീതിയിലുള്ള മൗലിദ് കഴിക്കൽ നബിയുടെ കാലത്തെ ഇല്ലാത്തതിനാൽ ബിദ്അത്താണ്. എന്നാൽ ദീനിനെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമായ ബിദ്അത്ത്അല്ല . ഏത് കർമ്മങ്ങളുടെയും വിധി നിർണയിക്കുന്നത് ഫിഖ്ഹി നെ ആധാരമാക്കിയാണ് ‘ ഖുർആനിനെയും ഹദീസുകളെയും ഒറ്റക്ക് പിടിച്ചുകൊണ്ട് വിധി നിർണയിക്കാൻ സാധ്യമല്ല. ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഇന്ന് നടന്ന വരുന്ന മൗലിദ് സമ്പ്രദായത്തിന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ നൽകപ്പെട്ടിരിക്കുന്ന വിധി മൻദൂബ്(പ്രതിഫലാർഹവും ഒരു പുണ്യകർമ്മവും) ആണ് ശർവാനി (7/422)

ഇസ്ലാമിൽ ഒരു കാര്യം സുന്നത്താണ് അല്ല എന്ന് പറയണമെങ്കിൽ നബിയോ സ്വഹാബത്തോ ചെയ്യണമെന്നില്ല . എന്നാൽ നബിയോ സഹാബത്തോ ചെയ്താൽ മാത്രമേ സുന്നത്താവൂ എന്ന മൗഢ്യ ദാരികളുടെ ചിന്ത അസ്ഥാനത്താണ്. ഒരു ഉദാഹരണം കാണുക നിസ്കാരത്തിൻറെ സമയമായ ശേഷം ഒറ്റക്ക് നിസ്കരിച്ച ആൾക്ക് ശേഷം ജമാഅത്തായി നിസ്കരിക്കുമ്പോൾ അതിൽ നിസ്കരിക്കൽ സുന്നത്താണ്.ഇതിനെ കുറിച്ച് ഫിഖ്ഹ് പന്ധിതൻമർ പറയുന്നു

وعدم نقل الاعادة عنه صلعم لا يستلزم عدم نذبها(تحفه ١_٤٣٤ )

ഇങ്ങനെ നബി തങ്ങളെ തൊട്ട് മടക്കി നിസ്കരിച്ചതായി ഉദ്ധരിക്കപ്പെട്ടിരുന്നിലെന്ന് വെച് ആ കാര്യം സുന്നതല്ലന്ന് വരൂല

ഇതുപോലെ നബിതങ്ങൾ പ്രവർത്തിച്ചിട്ടില്ല എങ്കിലും ഇന്നത്തെ മൗലിദ് കർമ്മവും അതിനോടനുബന്ധിച്ചുള്ള ആചാരങ്ങളുമെല്ലാം സുന്നത്തും പ്രതിഫലാർഹവും ആണെന്ന് ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ നിന്ന് മനസിലാക്കാൻ പ്രയാസമൊന്നുമില്ല

 തെളിവ് ഖുർആനിൽ

🔰അല്ലാഹു നൽകിയ റഹ്മത്തിൽ സന്തോഷിക്കാൻ കൽപ്പിക്കുന്നു

١- قل بفضل الله وبرحمة فبذالذالك

فليفرحوا هو خير مما يجمعون

🔰നബിതങ്ങൾ റഹ്മത്ത് ആണെന്ന് ഖുർആനിലൂടെ

٢ وماأرسلناك إلا رحمة للعالمين

ഇവിടെ റഹ്മത്ത് ഉദ്ദേശം നബി തങ്ങൾ ആണെന്ന് എല്ലാ തഫ്സീറിലും കാണാം

٣-وأمابنعمة ربك فحدث

അല്ലാഹുവിൻറെ അനുഗ്രഹത്തിന് എപ്പോഴും ഓർത്ത് കൊണ്ടിരിക്കുക.

ഇത്രത്തിലുള്ള ഖുർആൻ ആയത്തുകൾ ഉണ്ടാകുമ്പോൾ എന്തിനാണ് വിഷം ചീറ്റി നടക്കുന്നത്.

 

🔰٣٣٩٧ – حَدَّثَنَا عَلِيُّ بْنُ عَبْدِ اللَّهِ، حَدَّثَنَا سُفْيَانُ، حَدَّثَنَا أَيُّوبُ السَّخْتِيَانِيُّ، عَنِ ابْنِ سَعِيدِ بْنِ جُبَيْرٍ، عَنْ أَبِيهِ، عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، لَمَّا قَدِمَ المَدِينَةَ، وَجَدَهُمْ يَصُومُونَ يَوْمًا، يَعْنِي عَاشُورَاءَ، فَقَالُوا: هَذَا يَوْمٌ عَظِيمٌ، وَهُوَ يَوْمٌ نَجَّى اللَّهُ فِيهِ مُوسَى، وَأَغْرَقَ آلَ فِرْعَوْنَ، فَصَامَ مُوسَى شُكْرًا لِلَّهِ، فَقَالَ «أَنَا أَوْلَى بِمُوسَى مِنْهُمْ» فَصَامَهُ وَأَمَرَ بِصِيَامِهِ(صحيح البخاري)

🔰١٢٧ – (١١٣٠) حَدَّثَنَا يَحْيَى بْنُ يَحْيَى، أَخْبَرَنَا هُشَيْمٌ، عَنْ أَبِي بِشْرٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا، قَالَ: قَدِمَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْمَدِينَةَ، فَوَجَدَ الْيَهُودَ يَصُومُونَ يَوْمَ عَاشُورَاءَ فَسُئِلُوا عَنْ ذَلِكَ؟ فَقَالُوا: هَذَا الْيَوْمُ الَّذِي أَظْهَرَ اللهُ فِيهِ مُوسَى، وَبَنِي إِسْرَائِيلَ عَلَى فِرْعَوْنَ، فَنَحْنُ نَصُومُهُ تَعْظِيمًا لَهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «نَحْنُ أَوْلَى بِمُوسَى مِنْكُمْ فَأَمَرَ بِصَوْمِهِ»(صحيح مسلم)

ഈ പറയപെട്ട രണ്ട് ഹദീസിൽ നിന്ന് قياس കൊണ്ട് സ്ഥിരപെടുത്തി

ഇതിനു പുറമെ തെളിവുകൾ വേണമെങ്കിൽ(إمام سيوطى)الحاوي للفتاوى നോക്കുക

കേരളത്തിലെ ബിദഈ പ്രസ്ഥാനക്കാരുമായി അഹ്ലു സുന്നയുടെ കർമ പടൻമാർക്ക് ഇടയിൽ വിയോജിപ്പുള്ള ഒരു പ്രധാന വിഷയമാണ് ഇസ്തിഗാസ.തവസ്സുൽ

ഇസ്തിഗാസയുടെയും തവസ്സുലിൻ്റെയും പേരിൽ മുസ്ലിംകളെ മുഴുവനും മുശ്രിക്കാകാൻ ഈ കൂട്ടർക്ക് ഒരു മടിയും ഇല്ല. ഉപര്യുക്തർ ഇമാം ബുഖാരി അബൂഹുറൈ(റ) നിന്ന് ഉദ്ധരിച്ച ഈ ഹദീസ് ശ്രദ്ധിക്കുന്നത് നന്നാവും;

നബി(സ) പറഞ്ഞു. ഒരാൾ തന്റെ  സഹോദരനെ ‘കാഫിർ’ എന്ന് വിളിച്ചാൽ അത് കൊണ്ട് രണ്ടിൽ ഒരാൾ മടങ്ങി.അഥവാ വിളിക്കപ്പെട്ടവൻ അർഹനല്ലെങ്കിൽ വിളിച്ച വ്യക്തി കാഫിറാകുമെന്ന് സാരം.

ഒരാൾ നബിയാണെന്ന വിശ്വാസത്തോടെ അല്ലെങ്കിൽ ഒരു വലിയ്യ് ആണെന്ന വിശ്വാസത്തേടെ കാര്യ- കാരണ ബന്ധങ്ങൾക്കതീതമായ രീതിയിൽ അവരോട് സഹായ അഭ്യർത്തന നടത്തുന്നത് അനുവധനീയമാണെന്ന സുന്നി പണ്ഡിതരുടെ നിലപാടിന് കത്തിവെച്ച് കൊണ്ട് ശിർക്കാണെന്നാന്ന് തബ്ലീഗിന് അനുകൂലമായ പണ്ഡിതൻമാരുടെ നിലപാട്.

എന്നാൽ അവർ പറയുന്നത് ഇങ്ങനെ വായിക്കാം: ഏതെങ്കിലും ഒരു വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘമോ ദൂരെ നിന്നോ അല്ലാതയോ മഹാൻമാരെ ഞങ്ങളുടെ ആവിശ്യപൂർത്തീകരണം സാധ്യമാവാൻ അങ്ങ് അള്ളാഹുവിനോട് ഒന്ന് പറയുമോ.

ഇത് ശിർക്കാണ്.. പ്രാർത്ഥന അള്ളാഹുവിന് ആണെങ്കിലും ചെയ്തത് ശിർക്കാണ്.കാരണം മഹാൻമാർ മുഖേനയും  അള്ളാഹു വിളി കേൾക്കും എന്ന വിശ്വാസം ഉള്ളതിനാലാണ്(തഖ് വിയത്തുൽ ഈമാൻ 32)

ഇവർ പറയുന്നു ജീവിച്ചിരിക്കുന്നവരെ വിളിക്കുന്നതിൽ ശിർക്ക് വരില്ല കാരണം അവർക്ക് സഹായിക്കാനുള്ള കഴിവ് ഉണ്ട് എന്നതാണ്. മരണപെട്ടവർ, അങ്ങനെയല്ല അവർ മരിക്കലോട് കൂടെ അവരുടെ മുഴുവൻ കഴിവും മുറിഞ്ഞ് പോയി എന്നതാണ്

തെളിവ് പരിശോധിക്കാം

🔰واسأل من أرسلنا من قبلك(الزخرف-)” താങ്കൾക്ക് മുൻപ് നാം അയച്ചിട്ടുള്ള മുർസലീങ്ങളോട് നബിയേ ചേദിക്കുക”

 

🔰قيل أدخل الجنة قال ليت قومي يعلمون(يسى-٢٦

)

ഹബീബുബ്നുന്നജ്ജാറി(റ) സംഭവംആണ് ഇതിൽ നിന്ന് മനസ്സിലായി മഹാൻ വഫാത്തായി എന്ന്

ഹദീസിൽ കാണാം ബദ്റിൽ കൊല്ലപെട്ട ശത്രുക്കളെ ഒരു പൊട്ടൻക്കിണറ്റിൽ വലിച്ചിട്ടതിൻ്റെ അരികിൽ നിന്നു കൊണ്ട് നബി(സ) ഓരോരുത്തരുടെ പേരു വിളിച്ച് ഇപ്രകാരം ചോദിച്ചു. ഞങ്ങൾക്ക് ഞങ്ങളുടെ റബ്ബ് വാഗ്ദാനം ചെയ്തത് കിട്ടി. നിങ്ങൾക്ക് വാഗ്ദാനം ചെയ്തത് കിട്ടിയോ? ഇത് കേട്ട് ഉമർ തങ്ങൾ ചോദിച്ചു അള്ളാഹുവിൻ്റെ തിരു ദൂതരെ ജീവനില്ലാത്ത ജഢങ്ങളോടാണോ അങ്ങ് സംസാരിക്കുന്നത്?

നബി തങ്ങൾ പറഞ്ഞു: ഞാൻ പറയുന്നത് നിങ്ങൾ കേൾക്കുന്നതിനേക്കാൾ ശക്തമായി അവർ കേൾക്കുന്നു .എങ്കിലും അവർ ഉത്തരം ചെയുന്നില്ല (ബുഖാരി 566/2)

അഹ്ലുസുന്നയുടെ വീക്ഷണത്തിൽ സഹായ അഭ്യർത്തന പലവിധത്തിൽ ഉണ്ട്.

1- ജീവിച്ചിരിക്കുന്നവർ ജീവിച്ചിരിക്കുന്നവരോട്.2- ജീവിച്ചിരിക്കുന്നവർ മരിച്ചവരോട്…

ഏത് രൂപത്തിൽ ആയാലും ശരി അവരുടെ കഴിവ് കൊണ്ടാണ് എന്നെ സഹായിച്ചത് എന്ന വിശ്വാസത്തിലാണെങ്കിൽ ശിർക്ക് ആവുന്നതാണ്.. അള്ളാഹു നൽകിയ കഴിവ് കൊണ്ടാണ് എന്ന് വിശ്വസിച്ചാൽ ശിർക്ക് അല്ലാ എന്നും ആണ് വിശ്വാസം

തെളിവ് പരിശോധിക്കാം

🔰وإذ استسقى موسى لقومه (البقرة ٦٠)

മൂസാ നബിയുടെ സമുദായം മൂസാ നബിയോട് സഹായം ചോദിച്ചു മഴക്ക് വേണ്ടി. മഴ ലഭിക്കുകയും ചെയ്തു

🔰 وَعَنْ رَبِيعَةَ بْنِ كَعْبٍ رَضِيَ اللَّهُ عَنْهُ، قَالَ: «كُنْتُ أَبِيتُ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَأَتَيْتُهُ بِوَضُوئِهِ وَحَاجَتِهِ، فَقَالَ لِي: ” سَلْ “، فَقُلْتُ: أَسْأَلُكَ مُرَافَقَتَكَ فِي الْجَنَّةِ، قَالَ: ” أَوَغَيْرَ ذَلِكَ؟ “، قُلْتُ: هُوَ ذَاكَ، قَالَ: فَأَعِنِّي عَلَى نَفْسِكَ بِكَثْرَةِ السُّجُودِ» ” رَوَاهُ مُسْلِمٌ.

ഈ ഹദീസിൽ നിന്ന് വെക്തമാണ് സ്വഹാബി നബിയോട് സ്വർഗത്തിലെ ഉയർന്ന പദവി ചോദിച്ചു.ഈ ചോദിത്തെ നബി എതിർത്തിടും ഇല്ല

🔰ولو انهم اذظلموا أنفسهم جاءوك فاستعفروا الله واستغفرلهم الرسول لوجدوا الله توابارحيما

ഇതിൻ്റെ തഫ്സീർ പരിശോധിക്കാം

يرشد تعالى العصاة والمذنبين إذا وقع منهم الخطأ والعصيان أن يأتوا إلى الرسول صلى الله عليه وسلم فستعفروا الله عنده ويسألوه أن يستعفر لهم فإنهم إذا فعلوا ذلك تاب الله عليهم ورحمهم وغفرلهم (ابن كثير.الرازي)

           തവസ്സുൽ

ബിദഈ പ്രസ്ഥാനക്കാരുമായി വിയോജിപ്പുള്ള  വിഷയമാണ് വിഷയമാണ് തവസ്സുൽ. ഇട തേടുക എന്നാണ് തവസ്സുൽ ഇൻറെ അർത്ഥം ഇത് സൽകർമ്മങ്ങൾ  കൊണ്ടും സദ് വൃത്തരെ കൊണ്ടുമാകാം. പ്രവാചകനിയോഗത്തിന് മുമ്പ് തന്നെ മുഹമ്മദ് (സ) യെ കൊണ്ട് ഇടതേടുന്ന പതിവ് പൂർവ വേദക്കാരിൽ ഉണ്ടായിരുന്നു’

🔰 اللهم إنا نسألك بحق النبي الأمي الذي وعدتنا إن تخرجه لنا في آخر الزمان الا تنصرنا عليهم ( تفسير القرطبي  2/27)

“അള്ളാഹുവേ’ നിരക്ഷരമായ മുഹമ്മദ് നബിയുടെ ഹഖ് കൊണ്ട് ഞങ്ങളെ സഹായികുകയും വിജയിപ്പിക്കുകയും ചെയേണമേ” എന്നവർ പ്രാർത്തിച്ചിരുന്നു

🔰 قال العلامة الآلوسي ولا أرى بأسا في التوسل إلي الله تعالى بجاه النبي ص عند الله تعالى حيا وميتا (تفسير روح المعاني 6/128)

“നബിയുടെ ജാഹ് കൊണ്ട് ഇട തേട്ടി പ്രാർഥി കുന്നതിൽ ഞാൻ യാതെ രു വിരോധവും കാണുന്നില്ല ജീവിതകാലത്തും മരണാനന്തരവും”

🔰عن أنس رضي أن عمر بن الخطاب رضي:كان إذا قحطوا استسقى بالعباس بن عبد المطلب فقال اللهم إنا كنا نتوسل إليك بنبينا فتسقينا وإنا نتوسل إليك بعم نبينا فاسقنا قال فيسقون (بخاري ابواب الاستقاء)

ഇനിയും ദാരാളം തെളിവുകൾ ഉണ്ട് സത്യം മനസ്സിലാകാൻ ഇത് തന്നെ ദാരാളം

ഇവിടെ അവസാനിപ്പിക്കുന്നു. മുകളിൽ പരാമർശിച്ച വിഷയങ്ങളിൽ ഇനിയും ദാരാളം തെളിവുകൾ അന്തരീക്ഷത്തിൽ ഉണ്ട്. സത്യം മനസ്സിലാക്കാൻ വേണ്ടി മത്രംമാണ് ശക്തിയായ തെളിവുകൾ പരാമർശിച്ചത് ‘അതിനാൽ സത്യം മനസ്സിലാക്കി ഇസ് ലാമിലേക്ക് കടന്നുവരുക അള്ളാഹു തൗഫീഖ് നൽകട്ടെ ..ആമീൻ

അവലംബം

1. ലേഖനം- നാട്ടിക മൂസ മുസ്ലിയാർ

2. തഹീദ് – ഹമീദ് ഫൈസി അമ്പലകടവ്

3. ലേഖനം അബൂത്വാഹിർ ഫൈസി മാനന്തവാടി

4. ദർശനം ആലർത്തുർ പടി ദർസ്

5. സമസ്ത 85 വാർഷിക ഉപഹാരം

6. മറ്റുള്ളവരുംമായി അഭിമുഖം

Avatar
സല്‍മാന്‍ വി.ടി വേങ്ങര
+ posts
Share this article
Shareable URL
Prev Post

ഇസ്‌ലാമും യുക്തിവാദവും

Next Post

ഭാരതത്തിന്റെ ഭാവിയും സംഘിസ്ഥാനിലേക്കുള്ള ദൂരവും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next