ഒന്നാം ക്ലാസില്‍ ഉസ്താദ് പൊട്ടിപ്പൊളിഞ്ഞ ബ്ലാക്ക് ബോര്‍ഡില്‍ ‘അദബ്’ എഴുതി ചൊല്ലിപ്പഠിപ്പിച്ചപ്പോള്‍ എത്രത്തോളം അര്‍ത്ഥമുണ്ടെന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്രാബ്ദങ്ങള്‍ പിന്നിടുമ്പോള്‍ ‘അദബ്’ വിശാലതയുടെ അര്‍ത്ഥതലത്തില്‍ ആണ്ട് കിടക്കുമ്പോഴാണ് അദബ് ഒരു സംസ്‌കാരമാണെന്നറിയുന്നത്. നമ്മുടെ ചുറ്റും നിറഞ്ഞുനില്‍ക്കുന്ന ഒരുപാട് സത്യസാക്ഷ്യങ്ങള്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്നു. നമ്മുടെ ജീവിതവും വീടും കലാലയവലും മറ്റുമെല്ലാം അതിനുദാഹരണമായി കാണാം.
അദബിന്റെ ആദ്യ ചരിത്രം ഇസ് ലാം പഠിപ്പിക്കുന്നത് ആദം(അ) ലൂടെയാണ്. ഒരു നിസാര ചിത്രമായിട്ടല്ല ഇസ് ലാം ഇതിനെ വരച്ചിട്ടത്. ഖുര്‍ആനില്‍ പല ഭാഗത്തായി ഇതിന്റെ പാഠം അടിക്കടി ഉണര്‍ത്തുന്നുണ്ട്. മാത്രമല്ല നാഥന്‍ പഠച്ച ഒന്നിനേയും! നിസാരമായി നാം കാണുന്ന മണ്ണിനെപ്പോലും. അവിടെയാണ് ഇബ് ലീസില്‍ നിന്നും മാറിനിന്ന് ഒരു പുതു സംസ്‌കാരം പണിയേണ്ടത്. തന്റെ നാഥന് മുന്നില്‍ ‘ഞാന്‍’ എന്ന അഹംഭാവമാണ് ഇബ് ലീസിനെ താഴ്ത്തിക്കളഞ്ഞത്. അങ്ങനെ നീളുകയാണ് അദബിന്റെ അധ്യായങ്ങള്‍ ഇവിടെയാണ് ‘അദബ്’ ഒരു സംസ്‌കാരമായി മാറുന്നത്. ‘അഹം’ എന്നതില്‍ നിന്ന് ‘വിനയ’ത്തിലേക്ക് വഴി നടക്കാന്‍ നാഥന്‍ തൗഫീഖ് നല്‍കട്ടെ….. ആമീന്‍.