മധുവൂറും ഓര്‍മ്മകള്‍ സമ്മാനിച്ച
കലാലയ മുറ്റവും,
ത്രിവര്‍ണ പതാകയാല്‍ നിറഞ്ഞ ക്ലാസ് മുറികളും,
സ്വതന്ത്രരായി ഈണത്തില്‍
പാടിയ ദേശീയ ഗാനവും,
ഒരിലകുമ്പിളില്‍ കുഞ്ഞികൈകളാല്‍
പങ്കിട്ടെടുത്ത പാല്‍പായസവും
പുതു നന്മയാല്‍ വെണ്മയേകിയ
തൂവെള്ള കുപ്പായവും,
വയല്‍ വരമ്പിലൂടെ പതാകയാല്‍
തിമിര്‍ത്തോടിയ ബാല്യങ്ങളും,
മഹാമാരിയുടെ അന്ധകാരത്താല്‍
പ്രഹസനത്തില്‍ ചേര്‍ത്ത്
ബന്ധനസ്ഥരായി…
ആധുനികതയുടെ ഓണ്‍ലൈന്‍ അഴികളില്‍.!!
മുഹമ്മദ് ജാസിം ആദൃശ്ശേരി