|Muhammed Jasim Athershery|
ഇതു മൊഴിയല്ല
മനുജന്റെ വ്യഥകളാണ്
മണ്ണിനു വേണ്ടൊരു വാക്കുകളാണ്
ഇതു കഥയല്ല
പൗരന്റെ രോദനമാണ്
പരശതം നിറയുന്ന തേങ്ങലാണ്
ഇതു കാവ്യമല്ല
ഭാരതത്തിന്‍ *അനഘമാണ്
ബധിരത വെടിഞ്ഞൊരു മന്ത്രമാണ്
ഇതു ഭ്രാന്തല്ല
പൂര്‍വ്വികര്‍ നേടിയ അവകാശമാണ്
തകര്‍ക്കാന്‍ കഴിയാത്ത ഐക്യമാണ്
ഇതു ഇന്ത്യയാണ്
ചുവന്ന മണ്ണില്‍ രക്തം പൊടിഞ്ഞ
ചാഞ്ചാട്ടമില്ലാത്ത പൗരരാണ്..!
ഞാന്‍ പൗരനാണ്
ഈ മണ്ണില്‍ പിറന്നൊരു മനുജനാണ്
ഓര്‍ക്കണം സകലരും സര്‍വ്വ നേരം.
ഒരു ചോദ്യം ഹൃത്തിലുണ്ട്
ഉത്തരം തരുമോ നിങ്ങള്‍ ?
‘നാനാത്വത്തില്‍ ഏകത്വ ‘മെന്ന
വചനമാണോ മനുഷ്യരെ…
സ്‌നേഹം വെടിയാന്‍ പ്രേരണയായത്..?
*അനഘം-മഹത്വം
Subscribe
Login
0 Comments
Oldest