|Alsaf Chittur|
ഭാരത പൈതൃകത്തിന്റെ അടിവേരുറക്കാനും ഇന്നിതുവരെ രാജ്യം കാത്തു പോന്ന മൂല്യങ്ങളെ അടിച്ചമര്‍ത്താനും ശ്രമിക്കുന്ന ഫാഷിസ്റ്റ് ചിന്താധാരകള്‍ക്കെതിരെ ഇന്ന് മനുഷ്യജാലിക തീര്‍ക്കുകയാണ്. വൈവിധ്യതയിലും പാരസ്പര്യത നിലനിര്‍ത്തുന്ന പാരമ്പര്യത്തിനെതിരെ ഉയര്‍ന്നു വരുന്ന കറുത്ത കരങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ മുന്നേറേണ്ടത് അനിവാര്യമാണ്. സമകാലിക ഇന്ത്യ അഭിമുഖീകരിക്കുന്ന ഭീതി ജനകമായ അന്തരീക്ഷത്തില്‍ നിന്ന് മുക്തി നേടേണ്ടതുണ്ട്. അതിന് ഐക്യം അനിവാര്യമാണ്.
ജാലികയില്‍ കോര്‍ക്കുന്ന ഓരോ കരങ്ങളും ഉയര്‍ത്തി പിടിക്കുന്ന രാജ്യത്തെ ഐക്യബോധമാണ്. പൗരത്വ നിയമ, പൗരത്വ രജിസ്റ്ററും. കാരണം ഇന്ന് നിലനിര്‍ത്തുന്ന കലുശിത അന്തരീക്ഷത്തെ മറിക്കടക്കാന്‍ വേണ്ടത് ഐക്യബോധമാണ്. ഇന്ത്യയുടെ ചരിത്രം പഠിപ്പിച്ചു തരുന്നതും അതു തന്നെയാണ്. ഏതു മതങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും നിലനില്‍ക്കുന്നത് സമാധാനത്തിന്റെ മാറ്റൊലികളാണ്.
ഭാരതത്തിന്റെ തനതായ മൂല്യങ്ങളെ അംഗീകരിക്കുന്ന ആളുകള്‍ ലോകത്തിന്റെ എമ്പാടുമുണ്ട്. അതി വിശിഷ്ഠസ്വഭാവത്തെ പ്രചരിപ്പിക്കാനും, അത് പകര്‍ത്താനും തയ്യാറായ ഒരുപാട് രേഖകള്‍ നമുക്ക് മുന്നിലുണ്ട്. കാരണം, ഇന്ത്യപകര്‍ന്നു കൊടുക്കുന്ന ആശയങ്ങളെ മതേതരത്വമുള്ള ഒരോ പൗരത്വം അംഗീകരിക്കാനാവുന്നതുമായിരുന്നു. ഇന്ന് ആ പ്രവര്‍ത്തന ലക്ഷ്യം വെച്ച് അവരുടെ ഉന്നമനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഭരണാധിപന്മാര്‍ തന്നെ മുന്നോട്ട് വരുന്നത് അപലഭിക്കേണ്ടത് തന്നെ.
ജനുവരി 29 – ഭരണഘടനയുടെ ചര്‍ച്ചക്ക് കൂടി വഴി തെളിയിക്കുന്നു. പ്രത്യേകിച്ച് ഭരണഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളെ രാജ്യം കൃത്യമായി നോക്കിക്കാണുകയും ജനാധിപത്യ രീതിയില്‍ പ്രതികരിക്കുകയും ചെയ്യുന്നു. അത്തരം പ്രധിഷേധക്കാരെവരെ ക്രൂര മര്‍ദനങ്ങള്‍ക്കും പോലീസ് ക്രൂരതകള്‍ക്ക് ഇരയാക്കുന്നു. പക്ഷെ തളരാത്ത ഹൃദയവും ഉറപ്പുള്ള ലക്ഷ്യവും അവരെ പിന്നോട്ടടുപ്പിക്കുന്നില്ല. രാജ്യത്തെ സമാധാനത്തിനു വേണ്ടി. പാരമ്പര്യ സ്രോതസുകളുടെ നിലനില്‍പിനു വേണ്ടി ഇന്ന് ഒരുമിക്കുകയാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ അച്ചടക്കത്തിന്റെ പടച്ചട്ടയണിഞ്ഞ വിദ്യാര്‍ത്ഥി പടയണി എസ്. കെ. എസ്. എസ്. എഫ് രാജ്യത്തെ ഓരോ പൗരന്റെയും ശബ്ദം ഉയര്‍ത്തിപ്പിടിക്കുകയാണ്. ഇന്ത്യയുടെ തനതായ മൂല്യങ്ങളെ തിരിച്ചുപിടിക്കണം. വര്‍ഗീയ സ്വരങ്ങള്‍ക്ക് വിരാമം കുറിക്കണം. അതിന് പാരസ്പര്യ ബോധവും ഐക്യവും അത്യന്താപേക്ഷിതം നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തണം. അതിന് രാഷ്ട്രം സംരക്ഷിക്കപ്പെടണം. ആ ഒരു ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന്റെ ഭാഗമായി സൗഹാര്‍ദ്ദത്തിനന്റെ കരുതലുമായി മനുഷ്യജാലിക തീര്‍ക്കുന്നത്. ‘രാഷ്ട്ര രക്ഷക്ക് സൗഹാര്‍ദത്തിന്റെ കരുതല്‍’