| Swalahudheen Cholod |
ഓ..മനുഷ്യാ….
ഓ..മനുഷ്യാ….
നീ..എവിടേക്കാണ് യാത്ര പോകുന്നത്
വൃത്തിയായി… സെന്റെടിച്ച്…
മുടിയൊക്കെ ക്രോപ്പ് ചെയത്…
ഇന്‍ചെയ്ത്… ഗ്ലാസും വെച്ച…
നിന്നെ ആരോ വിളിക്കുന്നുണ്ട്…
പിന്നില്‍ നിന്നും…
തിരിഞ്ഞ് നോക്കൂ…
ഒരു യാത്രാ ഇടവേളയില്‍…
നീ എന്തൊക്കെ കാണിച്ചു…
ഇതൊക്കെ ആര്‍ക്കുവേണ്ടിയാണ്…
അവനെ കുന്തത്തില്‍ കുത്തി…
തീ നാളങ്ങള്‍ അവനിലേക്കൂതി…
അവനെ ഞെരുക്കി അമര്‍ത്തി…
ഇതൊന്നുമറിയാതെ മറ്റൊരു കബര്‍
സ്വര്‍ഗ്ഗത്തിലേക്ക് വാതില്‍ തുറക്കുന്നുണ്ടായിരുന്നു.
……………………………………………………………………………………
ദര്‍സ്
ദര്‍സ് ഒരു വടവൃക്ഷമാണ്
അതെനിക്ക് തണല്‍ തരുന്നു
ഫലപുഷ്ടമായ പഴങ്ങള്‍ തരുന്നു
ശക്തമായ കാറ്റില്‍ നിന്നും സുരക്ഷയും
അതെ
അവിടം ഒരു സ്വര്‍ഗ്ഗമാണ്
………………………………………………………………………………………………….
വായന
ഖുര്‍ആന്‍ എന്നോട് വായിക്കാന്‍ പറഞ്ഞു
നാഥന്റെ നാമത്തിലായ്…
ഞാന്‍ പലതും വായിച്ചു.
ശാസ്ത്രവും ലോകവും സമൂഹവും…
അതെ. വായന മുരടിക്കുന്നില്ല..
നാം വായിക്കണം കാണുന്നെതെന്തും
കിട്ടുന്നതെല്ലാം.. നന്മയിലാക്കാന്‍..
കിട്ടുന്നതെല്ലാം.. നന്മയിലാക്കാന്‍
നല്ല ഭാവി തീര്‍ക്കാന്‍.
………………………………………………………………………………………………….
മാര്‍ഗ്ഗദര്‍ശികള്‍
അനുഭവങ്ങളുടെ ആയിരം മിഴി
നീര്‍ കണങ്ങളെക്കൊണ്ട്
താരാട്ട് കട്ടിലും പണിത് ഇരുട്ടിന്‍
എനിക്ക് വെളിച്ചമേകുന്ന
മെഴുകുതിരിയാണെന്‍ ‘മാതാവ്’
ഞാനറിയാതെ പുലരിയിലും
സന്ധ്യാസ്തമയങ്ങളിലും പ്രതീക്ഷകള്‍
നിഴല്‍പ്പോലെ കൂടെയാണ്
എന്‍ ‘രക്ഷിതാവ്’
അമ്മിഞ്ഞപ്പാലും അറിവിന്റെ മാധുര്യവും
ഒന്നെന്ന് ദര്ശിച്ച എന്‍ മനതാരില്‍
മാര്‍ഗ്ഗ ദര്‍ശിയായ വെള്ളി വെളിച്ചമാണ്
എന്റെ ‘ഉസ്താദ്’
എന്നെ എനിക്കറിയാന്‍ ഇല്‍മിന്റെ
ലഹരിയിലേക്ക് മികവ് ചാര്‍ത്തിയ
കണ്ണാടി ചെപ്പാണ് എന്‍ ‘സൂഹൃത്ത്’
നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍
അന്ധകാരം ചേക്കേറിയ എന്‍ മനതാരില്‍
വെള്ളി വെളിച്ചം വിതറിയ സ്വര്‍ഗ്ഗ പൂങ്കാവനമാണ്
എന്റ ‘ദര്‍സ്’
………………………………………………………………………………………………….
എഴുത്തിന്റെ വേഗത
അക്ഷരങ്ങള്‍ കൂട്ടിവെച്ചപ്പോള്‍
ഒരിക്കലും പ്രസിദ്ധീകരണമാകുമെന്ന് നിനച്ചില്ല.
ഇപ്പോള്‍ ആരൊക്കെയോ
വാങ്ങി വായിക്കുന്നു…അന്ന്
ഏതോ ഒരു ഭ്രാന്തിന്‍ തിമിര്‍പ്പില്‍
എഴുതി വെച്ചത് ഇത്രയും കൈയ്യടി
നേടുമെന്ന് നിനച്ചില്ല.
കലാ സാഹിതിയുടെ പുരസ്‌കാരം
തേടിവരുമെന്നൊരിക്കലും നിനച്ചില്ല.
ഇന്നാരൊക്കെയോ ഫോണ്‍ വളിക്കുന്നു
ഒപ്പിടാന്‍ ഉദ്ഘടിക്കാന്‍ കര്‍മ്മത്തിനായ്
ഞാന്‍ വീണ്ടും എഴുതുകയാണ്
അനശ്വരതയില്‍ ആണ്ടിറങ്ങുന്ന
ആത്മീയതയെക്കുറിച്ച്….
Subscribe
Login
0 Comments
Oldest