|Abdul Basith Elamkulam|
തളിരായ് പൊടിച്ചും
തണലായ് പടര്‍ന്നും
ഓരോ ഋതുവിലും
സ്വപ്‌ന കവാടങ്ങള്‍
സൃഷ്ടിച്ച സഖ്യം
പുണ്യ സമസ്ത
ഉള്‍വരതയിലുണര്‍ന്നവര്‍
അതിരിന്‍ അലങ്കിലാണ്ടവര്‍
ഗര്‍ഭപാത്രത്തില്‍ നീറി
തീറെഴുതിയെടുത്ത തലമുറ
കവര്‍ന്ന പച്ചപ്പുകള്‍
ഉടലാളുന്ന ശക്തി
ഉറവ പൊട്ടിയൊലിച്ച്
ശരീരം ഒരടയാളമാകുന്നു
ഉരുകുന്ന പകലുകള്‍
ഉറയുന്ന രാത്രികള്‍
മുറിച്ചു മാറ്റിയ വാക്കുകള്‍
മരച്ചുവട്ടിലെ നിഴലുകള്‍
പുകയുന്ന പകലറുതികള്‍
ചേക്കേറും കിളികള്‍ക്കും
ഉടലില്‍ പടര്‍ന്നുകയറും
പരാഗങ്ങള്‍ക്കും
കരിഞ്ഞുണങ്ങും വരെ
അഭയമായി മാറുന്നു.
ഉല്‍പതിഷ്ണുക്കള്‍
വഞ്ചന കുത്തി വെക്കെ
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍…..!