+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഓ ഖുര്‍തുബാ….

 

Irshad Tuvvur

ഓ ഖുര്‍തുബാ….
അങ്ങ് പ്രകാശം പരത്തുന്ന-
അഗ്നിയായിരുന്നു, അല്ല
അത്യുന്നതിയിലെ സൂര്യഗോളം.
അവിടം സ്മരിക്കാന്‍ ഇന്ന്
അറപ്പാണ്, ഇരുള്‍ മുറ്റിയ അന്ധത…
കനലെരിഞ്ഞെന്തോ വമിക്കുന്നവിടം…
ആ പൊടി നിറഞ്ഞ മാറാല നീക്കുമ്പോള്‍-
പലതും പ്രകാശിക്കുന്നു…
ഓ ഖുര്‍തുബ….

വിജ്ഞാന ദാഹം തീര്‍ത്ത മണ്ണായിരുന്നു നീ…
അക്ഷരങ്ങള്‍ക്ക് ഗര്‍ഭം നല്‍കി ഇത്രമേല്‍
പുണരുമെന്നൊരിക്കലും നിനച്ചില്ല
പുണ്യാളര്‍ നടന്നുനീങ്ങി മുദ്രചാര്‍ത്തിയ
ഖുര്‍തുബാ.. നിന്നില്‍ ചലിച്ച ചരിതങ്ങളസ്തമിക്കുന്നില്ല..
പകല്‍ തന്നിലെ സൂര്യനും, നിശയിലെ നിലാവും..
വാക്കുകള്‍ വാനോളമാണ് നിനക്ക് മുമ്പില്‍..
ഓ ഖുര്‍തുബ…
ഇന്നവിടം ഖബറിടമാണ്.. ശ്മശാനമാണ്…
പ്രകാശത്തെ കുഴിച്ചിട്ട് ഇരുളിനെ നമിക്കുന്നു..
ആരൊക്കെയോ ഭ്രാന്തിന്‍ പന്ത് തട്ടിക്കളിക്കുന്നു..
വിഢികളുടെ രാജകത്വം പൂജിക്കുന്നു..
വിജ്ഞാന ചഷകങ്ങള്‍ക്ക് പകരം മദ്യമൊഴുകുന്നു…
വിജ്ഞാനപുരകള്‍ക്ക് പകരം പബ്ബും ക്ലബ്ബും നൃത്തമാടുന്നു.
ഓ ഖുര്‍തുബ….
നീ ആ യവ്വനത്തിലായിരുന്നെങ്കില്‍…
ഇവിടം വിജ്ഞാനക്കടലൊഴുകുമായിരുന്നു…
ലോകര്‍ക്ക് പ്രകാശ ഗോപുരമായിരുന്നേനെ…
ഓ ഖുര്‍തുബ ഇനിയുണ്ടാകുമോ….
ഇന്ദുലുസില്‍ ഇസ്‌ലാമിന്റെ ഇങ്ക്വിലാബുകള്‍ ?


Avatar
 | Website |  + posts
Share this article
Shareable URL
Prev Post

മത വിദ്യാര്‍ത്ഥിയുടെ ഉത്തമ സ്വഭാവം

Next Post

മാതൃ ഭാഷ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ആധുനികന്റെ “നവഭാരതം”

✍️മുഹമ്മദ്‌ ഇർഷാദ് തുവ്വൂർ പൂങ്കാവനം പോലെ വർണ്ണ – സ്വർണ്ണ – സുന്ദരിയാണെൻ ഭാരതം നീരൊലിക്കുന്ന നീല…

പടിയിറക്കം

| Shareef  | എന്നെ ഞാനാക്കിയ എന്റെ ഗുരു മന്ദിര- ത്തിന്റെ സുവര്‍ണ്ണ പടിയുറങ്ങുമ്പോള്‍ എന്‍- മനവും…

രോഷാഗ്നി

 |മുഹമ്മദ് ഫവാസ് അകമ്പാടം| ഇന്നിവിടം ചോര ചിന്തുകയാണ്…! ഒപ്പം ആളിപ്പടരുന്ന ജനരോഷവും… കേവലം…