|Abdul Basith Elamkulam|
ആട്ട്….
കുത്ത്….
തൊഴി….
ഭാണ്ഡത്തിന്‍ ഭാരം പേറിയവര്‍,
കരുണ….
സ്‌നേഹം….
അഭയം….
തൊട്ടു തീണ്ടാത്ത ജീവശവം,
ഇവരുടെ പേരെത്ര അഭയാര്‍ത്ഥി.
ഉള്‍ വരതയിലുണര്‍ന്നവര്‍,
അതിരിന്‍ അലകിലാണ്ടവര്‍,
ഗര്‍ഭ പാത്രത്തില്‍ നീറി,
തീറെഴുതിയെടുത്ത തലമുറ
ഓരോ തളിരിലും
അണുപാത കേറി വിലസി
ജീവിതം ഒരു അടയാളമായ്
മാറുന്നു.
ജന്മനാട്ടില്‍ പോലും
ഇവര്‍ കേവലം
ഇത്തിക്കണ്ണികള്‍ മാത്രം
സഹായം തീര്‍ത്തിടേണ്ട
നിയമവും
അധികാരിയും
ഇവര്‍ക്ക് മുന്നില്‍
തലതിരിച്ച് മാറുന്നു.
വറ്റി വരളും മണ്ണില്‍
അടിവേരിളകുമ്പോള്‍
വീണ്ടും തളിര്‍ക്കുവാന്‍
മഴ മണം പടര്‍ന്നെങ്കില്‍……..!
Subscribe
Login
0 Comments
Oldest