ശമനമില്ലാ ദാഹവും പേറിയൊരു
വഴിപോക്കനായ്….
കൂടണഞ്ഞു ഞാനീ വേരുറച്ചൊരു
മരച്ചുവട്ടില്‍
ഈ പടിക്കല്‍ കടന്നു പോകും
വെള്ളരിപ്രാവുകളിതെത്ര
മനോഹരം
ഇത്തിരിക്കാലമീ വിളക്കുമാട
പടവിങ്കല്‍ തപസ്സിരിപ്പു
ഞാന്‍……
ജ്വാലയായ് ഉയരും ജ്ഞാന
സിന്തുരമില്‍
ദാഹിയായ് അലയുന്ന
സഞ്ചാരിയോ…
തിരിവചന പൊരുള്‍ നുകരും
അഹ്‌ലുസ്സുഫ്ഫയുടെ പിന്നിലായ്
ആത്മീയ മേറും താരഗന്ധി
കള്‍ക്കുതണലിലായ്
അണയരുതൊരിക്കലുമീ ജ്ഞാന
മേകും ശരറാന്തലായ് പൃതിയില്‍
പകരണം പര്യാവസാനം വരെ
അനന്തമേറിപ്പറക്കണം മദീന
യുടെ മരതക കീഴില്‍
ആത്മഹര്‍ശം ചൊരിഞ്ഞൊരാ
പൈതൃകത്തെ
|Suhail Alappuzha|
Subscribe
Login
0 Comments
Oldest