|
മനസ്സ് എവിടേക്കോ
വലിഞ്ഞ് മുറുകുന്നു…….
വേദന കത്തിയാളുമ്പോള്‍….
മനസ്സ് വറ്റി വരളുന്നു….
കൃഷിയില്ല,കൊയ്ത്തില്ല….
ഊഷരമായി നീണ്ട് കിടക്കുന്നു….
കാളയോ കലപ്പയോ ഇല്ല…
മനസ്സിന്റെ വരമ്പത്ത്…
കൊറ്റികള്‍ കണ്ണും നട്ടിരിക്കുന്നു….
കൊറ്റി മണ്ണില്‍ വന്ന്
ഞണ്ടുകളെ പൊറുക്കിയെടുക്കുന്നു….
തേളും പാമ്പും നീര്‍ക്കോലിയും
മീനും മണ്ണട്ടയും ഉണങ്ങി ചത്തിരിക്കുന്നു
മഴയില്ല….വെള്ളവുമില്ല…
വിള്ളലുകള്‍ വന്ന് ചാലായിരിക്കുന്നു
ഇടയിലൂടെ എന്തൊക്കെയോ തലയില്‍
വച്ച് ഉറുമ്പുക്കള്‍ നീണ്ടു പോകുന്നു.
മൗനം… ഉണങ്ങിയ ഇലകള്‍
കാറ്റില്‍ പാറുന്നു…
ആരൊക്കെയോ വന്ന്
പന്ത് തട്ടി കളിക്കുന്നു….
ഊഷരതയെ കാല്‍ കൊണ്ട്
ഒന്ന് കൂടി ഉറപ്പിക്കുന്നു…..
പൊടി പാറി,
പ്രതലമാകെ മണ്ണ്-
യുദ്ധസമാനമാക്കുന്നു….
വരമ്പത്തൂടെ പോകുന്നവര്‍…
മൂക്ക് പൊത്തുന്നു…
ആരൊക്കെയോ…
അതിനെ ആക്രോഷിക്കുന്നു
അസഭ്യം പറയുന്നു…
ആരെങ്കിലും… വന്നൊന്ന്്
നന്നാക്കണേ…എന്ന് ഞാന്‍…
വിളിച്ച് കൂവുന്നുണ്ട്…ആര് കേള്‍ക്കാന്‍…?
ഒച്ച ഇടറിയപ്പോള്‍, കുരച്ച്
ചുമച്ച് ചാവാറായി…
രാത്രി ഘോരമായ മഴ…
പാടം തളിര്‍ത്തു,
അന്നിരുട്ടിലൊരാള്‍ വന്ന്്
വിത്തിറക്കി…
മേഘം ഇരുണ്ടുകൂടി…ജലം…
സര്‍വ്വത്ര…മഴ കോരിച്ചോരി പെയ്യുന്നു
വാതിലിലൂടെ ഞാന്‍ എത്തിനോക്കി….
പുറത്തിറങ്ങാന്‍ കഴിയുന്നില്ല….
****************
ആരാണ്…… മഴ തന്നത്്?
ഇന്നലെ നേരത്തെ ഉറങ്ങിയതാണോ
പ്രശ്‌നം…
മനസ്സിന്റെ മൂലയില്‍
മന്ദമാരുതനെ പോലെ….
അവര്‍ കടന്ന് വന്നു…
ആ മഴ വന്നതും, കാര്‍ മേഘം
മൂടിച്ചതും വിത്തിറിക്കിയതും
ആവന്ദ്യരായിരുന്നു….പുണ്യാളര്‍…
തിരുമേനി….
ഇപ്പോള്‍ മനസ്സ് ശാന്തമാണ്…
വയലുകളില്‍ വിത്തിറക്കി,
വിള്ളല്‍ പാടം…കോള്‍പാടങ്ങളായി….
മീനും,കൊക്കും,കൃഷിയൊച്ചകളും
സജീവമായി…
കാളയും കലപ്പയും പാടത്തിന്
കാര്‍ഷിക ചലനം നല്‍കി…
ആ ചിത്രവും ചലനവും മനസ്സും
നല്‍കിയത്, അവര്‍ തന്നെയായിരുന്നു….
ആ പച്ച ഖുബ്ബ….
മദീനയിലെ മണവാളന്‍….
എല്ലാം അവിടെ സമര്‍പ്പിക്കുന്നു…
ജീവിതവും ചലനവും നോട്ടവും…
അവിടം കാണാന്‍ കൊതിക്കുന്നു….
വൃഥാവിലാക്കരുതേ എന്നെ
ഉള്ളുണര്‍ന്ന പ്രാര്‍ത്ഥനയോടെ…..
Sayyid Muhammed Jalal
7736235880