പ്രവിശാലാമായ അറ്റമില്ലാത്ത മഹാസമുദ്രമാണ് മുഹമ്മദ് നബി(സ).
ലോകത്തെ സകല സമുദ്രങ്ങളിലെയും ജലം മഷിതുള്ളിയായി ഉപയോഗിച്ചാലും പ്രകീര്‍ത്തനം ഒരിക്കലും തന്നെ എഴുതി തീര്‍ക്കാന്‍ കഴിയാത്തതാണ്.أحمدഎന്ന മുത്ത് നബിയുടെ പേരില്‍ തന്നെ സൃഷ്ടികളില്‍ അത്യുല്‍കൃഷ്ടനാണെന്ന് സൂചിപ്പിക്കുന്നുണ്ട്.ഏറ്റവും കൂടുതല്‍ സ്തുതിച്ചവന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ഏറ്റവും കൂടതല്‍ സ്തുതിക്കണമെങ്കില്‍ ആദ്യത്തെ സൃഷ്ടിയാകണമല്ലോ.മാത്രമല്ലأحمد എന്ന നാമം തുടങ്ങുന്നത്ألف കൊണ്ടാണ് . ألف എന്നുള്ളത് അറബീ അക്ഷരങ്ങളുടെ കൂട്ടത്തില്‍ ഒന്നാമത്തെ സൃഷ്ടി മുഹമ്മദ് നബി(സ)യാണെന്ന് ഈ അലിഫ് സൂചിപ്പികുന്നുണ്ടന്ന محمد
الرسول الله എന്ന ആയത്തിന്റെ തഫ്‌സീറില്‍ ഇമാം إسمعاعيل الحق (റ)രേഖപ്പെടത്തിയിട്ടുണ്ട്.മുഹമ്മദ് മുസ്ത്ഥഫ(സ)മറ്റു മുഴുവന്‍ പ്രവാചകന്മാരേക്കാളും ശ്രേഷ്ടതയുണ്ട് മഹാനായ ആദം നബി (അ)മിനെ മലാഇക്കത്തുല്‍ കിറാമില്‍ നിന്നുംسجود .വാങ്ങികൊടുത്തു കൊണ്ട് ആദരിച്ചു.എന്നാല്‍ നബി(സ)തങ്ങളെ صلاةലൂടെയാണ് ആദരിച്ചത്.
إن الله وملائكته يصلون على النبي നബി(സ) മേലില്‍ അല്ലാഹുവും അവന്റെ മലാഇക്കത്തും صلاة ചൊല്ലുന്നു.سجودലൂടെ ആദരിക്കുകയാണെങ്കില്‍ കുറഞ്ഞ കാലമാണ് ഉണ്ടാവുക. എന്നാല്‍ صلاة എക്കാലത്തും നില നില്‍ക്കുന്നു. കാരണംيصلون എന്ന مضارع ആയ فعل استمرار ന്റെ മേലില്‍ ആയിരിക്കും.[ഒരു സെക്കന്റും മുറിയാന്‍ പാടില്ല].
ഇങ്ങനെ ാെരുപാട് നി തങ്ങളെ കുറിച്ച് പറയാനുണ്ട്. പുണ്യ റബീഉല്‍ അവ്വല്‍ പ്രവാചകരുടെ പ്രകീര്‍ത്തനം കൊണ്ട് അനുഗ്രഹീതമായ മാസമാണ്. മഹാനായ പ്രവാചകന്‍(സ) ലോകത്തിന് സമര്‍പ്പിച്ച മഹത്തായ സംസ്‌കാരവും സുന്ദരമായ സന്ദേശങ്ങളും ഹൃദയത്തിന്റെ കൈ നിവര്‍ത്തി സ്വീകരിച്ച് അതിയായ സ്‌നേഹം വെച്ച് പുലര്‍ത്തി ജീവിക്കേണ്ടവരാണ് ഓരോ വി്ശ്വാസികളും. പുണ്യ നബി(സ)യെ സ്‌നേഹിക്കാതെ അത് പ്രകടിപ്പിക്കാതെയും നമ്മുടെ ഈമാന്‍ പൂര്‍ത്തിയാവില്ല എന്ന് വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും വളരെ വ്യക്തമായിട്ട് നമ്മെ പടിപ്പിക്കുന്നു. സൂറത്തുല്‍ ‘അഹ്‌സാബി’ ല്‍ അല്ലാഹു പറയുന്നു:: أنفسهمالنبي
أولى بالمؤمنين വിശ്വസി സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വന്തം ജീവനേക്കാള്‍ മുത്ത് നബിക്ക് പ്രധാന്യം കല്‍പിക്കേണ്ടവരാണ്. മുന്‍ കാലചരിത്രങ്ങളുടെ വെളിച്ചത്തില്‍ നുക്ക് അത് മനസ്സിലാക്കാം. മഹാനായ ഖുബൈബ് (റ) ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ദീനിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ തൂക്കിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ ഖുബൈബ്(റ) നോട് അവര്‍ പറഞ്ഞത്. മുഹമ്മദിനെ തള്ളി പറഞ്ഞാല്‍ നിനക്ക് സുഖസുന്ദരമായി ജീവിക്കാം എന്നായിരുന്നു. അതിന് ഖുബൈബ്(റ) വിന്റെ മറുപടി എന്നെ നിങ്ങള്‍ ഇഞ്ചിഞ്ചായി വെട്ടിമുറിച്ച് ഇവിടെ ചിതറിയാട്ടാലും എന്റെ ഹബീബ് മുഹമ്മദ് മുസ്തഫാ (സ) തങ്ങളുടെ കാലില്‍ ഒരു ചെറുമുള്ള് തളക്കുന്നത് പോലും എനിക്ക് സഹിക്കാന്‍ കഴിയില്ല എന്നായിരുന്നു. മരിക്കേണ്ടിവന്നാലും നബിയോടുള്ള സ്‌നേഹം മറച്ച് വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതുപോലെ എത്രയോ സംഭവങ്ങള്‍ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും. ഉഹ്ദിന്റെ പോര്‍ക്കളത്തില്‍ മല മുകളില്‍ നിന്ന് മഴ പോലെ വര്‍ഷിക്കുന്ന അമ്പ്കള്‍ക്ക് നേരെ നെഞ്ച് കാട്ടിയാണ് ‘സ്വഹാബാ കിറാം’ കാത്ത് രക്ഷിച്ചത്. അങ്ങനെ എഴുപത് ചില്ലറ അമ്പുകള്‍ ദേഹത്ത് പതിച്ചവരുണ്ടായിരുന്നു. നബി(സ)തങ്ങള്‍ വഫാത്തായി എന്നുകേട്ടപ്പോള്‍ പടച്ചവനെ നീ എന്റെ കണ്ണിന്റെ കാഴ്ച എടുത്തു കളയണമെ എന്ന പ്രാര്‍ത്തിച്ചതിനെ തുടര്‍ന്ന് കാഴ്ച നഷ്ടപെടുകയും പിന്നീട് നബി തങ്ങളെ കുറിച്ചുള്ള ഓര്‍മകളുമായി അന്ധരായി കഴിഞ്ഞ കൂടിയ സ്വഹാബികള്‍ ഉണ്ടായിരുന്നു. നബി(സ) വഫാത്തായ ശേഷം ബിലാല്‍ (റ)ഉറക്കെ ബാങ്ക് വിളിക്കാന്‍ കഴിയാതിരുന്നത് അവിടത്തോടുള്ള ഇഷ്ഖിന്റെ കടുപ്പം കൊണ്ടായിരുന്നു.
അത്‌കൊണ്ട് അവരെ പോലെ നമുക്കും നബിയെ കളങ്കമില്ലാതെ സ്‌നേഹിക്കാന്‍ കഴിയണം. സ്‌നേഹി്ക്കപ്പെടാന്‍ എന്തെക്കെ മാനദണ്ഡങ്ങളുണ്ടോ അതെല്ലാം സമ്മേളിച്ച മഹാനാണ് പ്രവാചകന്‍ (സ)എന്നാല്‍ ഇന്ന് സമൂഹത്തില്‍ ചില അല്‍പന്മാര്‍ കടന്ന് വന്ന് നബി(സ)സാധാരണ മനുഷ്യനാണെന്നും നബിയോടുള്ള സ്‌നേഹ പ്രകടനത്തിന്റെ ഭാഗമായി നാം നടത്തുന്ന മൗലിദ് പാരായണം ശിര്‍ക്കാണെന്നും പറയുന്നു. പരിശുദ്ധ ദീനിന്റെ യഥാര്‍ത്ഥ ചരിത്രം അവര്‍ പഠിച്ചിട്ടില്ല. ഇസ്ലാമിന്റെ ശത്രുകളുടെ വ്യാജ വ്യാഖ്യാനങ്ങളില്‍ വഞ്ചിതരാകാതെ മുത്ത് നബി(സ)തങ്ങളെ ജീവിത തുല്ല്യം സ്‌നേഹിക്കാന്‍ നമുക്ക് കഴിയണം.
Hafiz Mubashir