|Ali Karippur|
ആധുനികതയുടെ മജ്ജയിലും മാംസത്തിലും ലയിച്ച് മനുഷ്യത്വത്തെയും ധാര്‍മികതയെയും കാര്‍ന്ന് തിന്നുന്ന ഏറ്റവും വലിയ വൈറസാണ് സിനിമ. ഇതിനെ പ്രശംസിക്കാനും പ്രതിപട്ടികയിലാക്കുന്നതിനും തിടുക്കം കൂട്ടുകയാണ് ജനം. നവയുഗത്തിന്റെ മനസ്സില്‍ നിന്നും വേര്‍പ്പെടുത്താനാവാത്തവിധം സിനിമ ലയിച്ച് ചേര്‍ന്നിരിക്കുന്നു. ഈയവസരത്തില്‍ മുസ്‌ലിം ഇതിനെ എങ്ങനെ വീക്ഷിക്കുന്നു, വീക്ഷിക്കണം എന്നതിലേക്ക് ഒരു തുടക്കമാണിത്.
സിനിമയുടെ പിറവി
ചലിക്കുന്ന ചിത്രത്തിന് തോമസ് ആല്‍വ എഡിസനിലൂടെ പിറവി കൊള്ളുകയും ശേഷം ലൂമിയര്‍ സഹോദരന്മാര്‍ പരിഷ്‌കരിച്ചതുമാണ് സിനിമ. 1885 ല്‍ പാരീസിലാണ് ആദ്യ പ്രദര്‍ശനം നടന്നത്. വ്യവസായ കണ്ണോടു കൂടെയാണ് ഇവര്‍ സിനിമയെ താലോലിച്ചത്. ‘പുതിയ നൂറ്റാണ്ടിന്റെ അത്ഭുതം’ എന്ന ഓമനപ്പേര് നേടിയ ഇന്ത്യയിലും നമ്മുടെ നാട്ടിലും എത്തി. ആദ്യകാലത്തേ ഇതില്‍ അഭിനയിക്കാനെത്തിയവര്‍ ‘തെരുവിന്റെ സന്തതി’കളാണെന്നോര്‍ക്കണം. പെണ്ണിനെ കിട്ടാതെ ആണിനെ പെണ്ണാക്കിയാണ് തുടക്കം. ഇന്ന് ഖജനാവിന്റെ ഭാരം കൂട്ടാന്‍ സിനിമയാണത്രേ മുഖ്യ ഘടകം.
സിനിമ ലക്ഷ്യമാക്കുന്നതെന്ത്
ചുവരുകളില്‍ പതിക്കുന്ന സിനിമ പോസ്റ്ററുകളില്‍ കാണുന്ന ചിത്രവും പത്ര മാധ്യമങ്ങളിലും ടെക്‌സ്റ്റയില്‍സ് ജ്വല്ലറി പോലത്തതിന്റെ പരസ്യ ബോര്‍ഡുകളിലും അക്ഷരങ്ങളേക്കാള്‍ കൂടുതല്‍ മനുഷ്യന്റെ മസ്തിഷ്‌കം മര്‍വിപ്പിക്കുന്ന,ലൈംഗികത ഉത്തേജിപ്പിക്കുന്ന സ്ത്രീ പുരുഷ ചിത്രങ്ങളുടെ വൃത്തികെട്ട രൂപമാണ് ദര്‍ശിക്കാന്‍ സാധിക്കുന്നത്. 2 മണിക്കൂര്‍/ 3മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന ചലചിത്ര വീഡിയോയുടെ പരസ്യമായി നല്‍കുന്ന ചിത്രം ആ വിഷയത്തിന്റെ മര്‍മ്മ പ്രധാനമായ ഭാഗമായിരിക്കുമല്ലോ. ഇന്ന് ചുവരുകളില്‍ കാണുന്ന സിനിമ പോസ്റ്ററുകള്‍ ഏതെങ്കിലും ഇതിന് അധീതമായത് നാം കാണുന്നുണ്ടോ? തികച്ചും സംസ്‌കാര ശൂന്യമായ ചിത്രങ്ങളെ പരസ്യത്തില്‍ നാം കാണേണ്ടി വരുമ്പോള്‍ അതിന്റെ മുഴുവന്‍ രൂപവും എങ്ങനെയുള്ളതാവും.
നാഥനെ അനുസരിക്കുന്ന അടിമയായി നാം ജീവിക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് നാം മൃഗത്തില്‍ നിന്ന് വിഭിന്നമാവുന്നുള്ളു.
സിനിമയും വിനോദവും
ഇസ്‌ലാം ലക്ഷ്യമിടുന്നതും പ്രോത്സാഹിപ്പിക്കുന്നതും ധാര്‍മ്മികതയിലൂന്നിയ സ്വഭാവ വിശേഷണങ്ങളാണ്. ആത്മീയതയാണ് ഇതിനാവശ്യം. എന്നാല്‍ ഇസ്‌ലാമിന്റെ ശരീഅത്തിന് വിരുദ്ധമായല്ലാത്ത തരത്തിലുള്ള വിനോദത്തെ മതം അടിമുടി എതിര്‍ക്കുന്നില്ല. മതപരമോ ഭൗതികപരമോ ആയ ഗുണങ്ങളുള്ള ഏതൊന്നും ശരീഅത്തിന് വിരുദ്ധമല്ലെങ്കില്‍ അത് അനുവര്‍ത്തിക്കാവുന്നതാണ്. ഭൗതിക സുഖങ്ങളഖിലവും ത്യജിച്ച് സന്യസിക്കണനെന്നത് മതത്തിന്റെ ഭാഷയുമല്ല.
തന്റെ പത്‌നിയും ചെറുപ്പക്കാരിയുമായിരുന്ന ആഇശ(റ)ക്കൊപ്പം ഓട്ടമത്സരം നടത്തിയ തിരുനബി(സ)യുടെ ചരിത്രവും പഠനത്തിനിടയിലും വിനോദത്തിന് കുട്ടികള്‍ക്കവസരം നല്‍കണമെന്ന ഇമാം ഗസ്സാലി(റ) ന്റെ സന്ദശവും ഗുണപരമായ വിനോദത്തെ ഇസ്‌ലാം അനുവദിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.
എന്നാല്‍ സിനിമയില്‍ കണ്ടെത്തുന്ന വിനോദം തികച്ചും അനാവശ്യവും അപകടകരവുമാണ്. മനുഷ്യന്റെ സംസ്‌കാരത്തെ മെച്ചപ്പെടുത്തുന്ന ഒന്നും അതില്‍ കണ്ടെത്താനാവുന്നില്ല, എന്നതോടൊപ്പം തിന്മയിലേക്ക് നയിക്കുന്ന പലതും അതില്‍ കുടികൊള്ളുന്നുണ്ട്. സിനിമ കലയാണെന്നും അതൊരു ഉത്തമ സാംസ്‌കാരിക മാധ്യമാണെന്നും പറയുന്നവരുണ്ട്. കലയാണെങ്കില്‍ കലയുടെ ധര്‍മ്മം നഷ്ടപ്പെട്ട കേവലം ഒരു ‘കോലം’ കെട്ടലാണ് സിനിമ.
അനാവശ്യമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ഒരു വിശ്വാസിക്ക യോജിച്ചതല്ല. അവന്റെ സമയവും ,സമ്പത്തും വിലപ്പെട്ടതാണ്. ഓരോ നിമിഷവും പരലോകജീവിതത്തുനുപകരിക്കുന്നതാവണം. സിനിമയെക്കുറിച്ച് പഠിതാക്കള്‍ പറയുന്നത് ഇങ്ങനെയാണ്. ‘സിനിമയുടെ പിറവിതന്നെ വിനോദത്തിലധിഷ്ടിതമാണ്’. ഇതിന്റെ ആദ്യ പത്തു വര്‍ഷത്തില്‍ കലയുമായി അതിവിദൂരമായിരുന്നു. ജനശ്രദ്ധ നേടാന്‍ ജനപ്രീതിയുള്ള ചിത്രങ്ങളും അംഗങ്ങളുമാണ് ഇതില്‍ ആവിഷ്‌ക്കപ്പെട്ടികരുന്നത്. പണം പെരുപ്പിക്കാനുള്ള എളുപ്പമാര്‍ഗമാണെന്ന സിനിമയെ മനസ്സിലാക്കിയ വ്യവസായ കണ്ണുകള്‍ പരമാവധി ഇതില്‍ വിനോദ,കോമഡികള്‍ക്കും,വികാരത്തെ ഇക്കിളിപ്പെടുത്തുന്ന രംഗങ്ങള്‍ക്കും ശ്രദ്ധ നല്‍കി. അതുകൊണ്ട് സിനിമ വഴിയില്‍ വിനോദമില്ലെന്ന പറയാനാവില്ല (സിനിമയുടെ വഴിയില്‍ പേജ് 12). നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ന് സിനിമ കൂടുതല്‍ വ്യവസായവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് തെളിയിക്കല്‍ ആവശ്യമില്ലാത്ത യഥാത്യമാണ്. അതുകൊണ്ട് തന്നെ സിനിമ കൂടുതല്‍ വിനോദവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. ഭൗതിക ജീവിതം കളിയും തമാശയും മാത്രമാണെന്നും സൂക്ഷമശാലികള്‍ക്ക് നല്ലത് പരലോകവുമാണുള്ള സൂറത്തില്‍ അന്‍ആമിലൂടെ ഖുര്‍ആനിന്റെ സന്ദേശം ഇതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ‘സിനിമ’ വിശ്വാസിക്ക് അന്യമാണെന്ന് എളുപ്പം മനസ്സിലാക്കാവുന്നതാണ്. മാത്രമല്ല, പ്രയോജനമില്ലാത്ത രംഗം കണ്ടിരുന്ന് സമയത്തെ അനാവശ്യമായി ചെലവഴിക്കുകയാണ്. ജനങ്ങളില്‍ നിന്ന് അധികരിച്ച ആളുകളും വഞ്ചിതരായി മൂല്യമുള്ള രണ്ട് അനുഗ്രഹങ്ങള്‍ എന്ന് പറഞ്ഞ്‌കൊണ്ട് പ്രവാചകന്‍(സ) പരിചയപ്പെടുത്തിയത് ഒഴിവു സമയത്തെയും ആരോഗ്യ സമയത്തെയുമാണ്. ഇന്നിന്റെ ജനതയെ സ്വപ്ന ലോകത്ത് തളച്ചിട്ട് അവരുടെ ചിന്തകള്‍ക്കും ധാര്‍മിക വിചാരങ്ങള്‍ക്കുംകൂച്ച് വിലങ്ങിടുകയാണ് സിനിമകള്‍ ചെയ്യുന്നത്.
ചുരുക്കത്തില്‍ ഗുണമൊന്നുമില്ലാത്ത കേവലം വിനോദോപാധിയാണ് സിനിമയെന്ന് നമുക്ക് മനസ്സിക്കാം. വിശ്വസിക്ക് ഇത് അന്യമാണ്. പാരത്രിക ചിന്തകളില്‍ നിന്ന് മനുഷ്യനെ അകറ്റി നിര്‍ത്താന്‍ പിശാച് കണ്ടെത്തിയ ലളിത മാര്‍ഗംകൂടിയാണ് വിനോദം. ആദ് സമൂഹം തങ്ങളുടെ പ്രവാചകനായിരുന്ന ഹൂദ് നബി(അ)നെ നിരാകരിക്കുന്നതില്‍ അവരുടെ വിനോദശാലകള്‍ക്ക മുഖ്യ പങ്കുണ്ട്. ഇന്ന് സിനിമ തിയേറ്ററുകളില്‍ അരങ്ങേറുന്ന ആഭാസങ്ങള്‍ ഇവരുടെ ബാക്കി പാത്രങ്ങളാണ്.
അഭിനയം,സിനിമയുടെ അടിത്തറ
ഏതൊരു സിനിമയും നിര്‍മ്മിക്കപ്പെടുന്നത് ഒരു കഥയെ ആസ്പദമാക്കിയാണ്. സംവിദായകന്‍ ഇാ’കഥ’ അവതരിപ്പിക്കാന്‍ ഏറ്റവും മികച്ച അഭിനയം കാഴ്ചവെക്കുന്നവരെ തിരഞ്ഞെടുക്കുന്നു. ഇവിടെ അഭിനയത്തിന്റെ ഉത്ഭവം നാം പഠിക്കേണ്ടതുണ്ട്. പുരാതന ക്ഷേത്രങ്ങളിലാണ് അഭിനയത്തിന്റെ ഉത്ഭവം. ഭാരതത്തില്‍ ഇതിന് തുടക്കമിടുന്നത് ക്ഷേത്രങ്ങളില്‍ വിഗ്രഹള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന കഥകളിയിലൂടെയാണ്. പാശ്ചാത്യലോകത്ത് ‘സയണിഷ്യസ്’ ക്രിസ്ത്യാനികള്‍ നടത്തുന്ന ദേവനെ പ്രീതിയിലാക്കല്‍ ആട്ടിന്‍ തോലണിഞ്ഞ് ചെയ്യുന്ന നൃത്തത്തില്‍ നിന്നാണ് തുടക്കമിടുന്നത്. രണ്ടും ഇതര മതവിശ്വാസത്തിന്റെ ഭാഗമാണ് എന്നതുതന്നെ അഭിനയത്തിന്റെ പൈശാചികത വെളിപ്പെടുത്തുന്നു.
മനുഷ്യന്റെ വ്യക്തിത്വം ഇല്ലാതാക്കുന്നതാണ് അഭിനയം. അഭിനയിക്കുന്നവന് സ്വന്തമായ വ്യക്തിത്വമില്ല. അവന്റെ മനസ്സ് മുഴുവന്‍ സംവിധായകന്റെ കഥാപാത്രമായിരിക്കും. തികച്ചും കാപട്യത്തെ ഉണ്ടക്കിതീര്‍ക്കുകയാണ് അഭിനയം. സത്യത്തിന്റെ പക്ഷമായ മുസ്‌ലിമിന് ഇതുമായി ഒരിക്കലും യോജിച്ച പോകാനാവില്ല. അഭിനയ കല ഏറ്റവും തരംതാഴ്ന്നതാണെന്നതുകൊണ്ടാണ് സവര്‍ണര്‍ ഇത് അകറ്റിയും അവര്‍ണരെ പയറ്റാന്‍ പ്രേരിപ്പിച്ചതും.
സിനിമയുടെ അനന്തരഫലം;നാളിതുവരെ
മനുഷ്യനെ സംസ്‌കാകര സമ്പന്നനാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നുവെങ്കിലും യാഥാര്‍ത്ഥ്യം ഇതിനെതിരെന്നതാണ്. മനുഷ്യന്റെ ധാര്‍മികത തകരുന്നത് സിനിമയിലൂടെയാണ്. മനുഷ്യത്വത്തില്‍ നിന്നും പൈശാചികതയിലേക്ക് മനുഷ്യനെ പരിവര്‍ത്തിപ്പിച്ചു എന്നതാണ് സിനിമ ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവന. ഇതിന്റെ ഭവിഷത്തുകള്‍ ചില്ലറയല്ല. കുത്തഴിഞ്ഞ ലൈഗികതയും അക്രമോത്സുകതയും കളവും കൊള്ളയും മദ്യപാനവും ഇത്രമാത്രം ഇത്രമാത്രം വര്‍ദ്ധിച്ചതില്‍ സിനിമക്ക് നിര്‍ണ്ണായക പങ്കുണ്ട്.
ലൈഗികത കൊണ്ടുള്ള ഒരു കച്ചവടമാണ് സിനിമ. ഏതൊരു പടത്തിന്റെയും വിജയം ഇതിനെ ആസ്പദമാക്കിയാണ്. അതിന് വേണ്ടി സ്ത്രീ പുരുഷ സ്പര്‍ശന രംഗങ്ങള്‍ അതില്‍ നിറഞ്ഞിരിക്കും. ഇതൊക്കെയുമ തിന്മയുടെ മാര്‍ഗങ്ങളാണ്. വ്യഭിചാരം വൃത്തികെട്ടതാണെന്നതില്‍ മതമുള്ളവനും മതമില്ലാത്തവനും സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതിലേക്കുള്ള മാര്‍ഗങ്ങളെകൂടി തടയിടുകയാണ് ഇസ്‌ലാം ചെയ്തത്. കാരണം സമൂഹത്തില്‍ നിന്ന് ഈ തിന്മയെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ അതുമാത്രമാണ് വഴി. സംഗീതവും മദ്യവും അന്യ സ്ത്രീ പുരുഷന്മാര്‍ തനിച്ച് ഒരിടത്തിരിക്കുന്നതും ഇസ്‌ലാം കര്‍ശനമായി നിരോധിക്കുന്നത് ഇത്‌കൊണ്ടാണ്. അന്യ സ്ത്രീയെ നോക്കുന്നത് കണ്ണുകൊണ്ടുള്ള വ്യഭിചാരമാണെന്ന് ഇസ്‌ലാം പറയുന്നത് നീചകൃത്യത്തിന് വഴിമരുന്നിടുകയാണ് ‘നോട്ടം’ എന്നത് കൊണ്ടാണ്. ഇതിനെ പുറം കാല് കൊണ്ട് തട്ടിമാറ്റുകയാണ് സിനിമ ചെയ്യുന്നത്. വ്യഭിചാരത്തിലേക്ക് നയിക്കുന്ന രംഗങ്ങളാണ് സിനിമയിലെ സ്തീ പുരുഷ സമീപനങ്ങള്‍. ഇന്നിന്റ പെണ്ണ് പുരുഷന്റെ പീഢനത്തിനിരയാവാന്‍ എല്ലാ വഴിയും പാഠവും നല്‍കി ‘സിനിമ” സമൂഹത്തെ അധഃപതിപ്പിച്ചു.
മദ്യപാനത്തിനും മാതൃക സിനിമയുണ്ട്. ഒളിച്ചും മടിച്ചും കുടിച്ചിരുന്നവര്‍ അഭിമാനത്തോടെ പൂസുന്നു. അങ്ങാടിയും വീടും യുദ്ധക്കളമാക്കുന്നു. ദിനേന ഇത് മുഖാന്തരമുള്ള കൊലയും മറ്റും കേള്‍ക്കുന്നു. ചബ്ബിലാല്‍ ഒരു വ്യക്തി തന്റെ യജമാനന്റെ 60000 രൂപയും മറ്റും മോഷ്ടിച്ചത് ഹിന്ദി സിനിമയില്‍ നിന്ന് മാതൃകയായിട്ടാണ്. ചോരപതക്കുന്ന യുവത്വത്തിന് അടിപിടികൂടി കലഹം തീര്‍ത്ത് വളരാന്‍ ആരാണ് പഠിപ്പിച്ചത്? ഇവരില്‍ നിന്നുയരുന്ന അസഭ്യ വാക്കുകളുടേയും നായകന്‍ ആരാണ്? ഭ്രന്തരെ തോല്‍പ്പിക്കുന്ന തലമുടിയും ഡ്രസ്സും പെണ്ണിന്റെ വികാരം തുടിപ്പിക്കുന്ന അര്‍ദ്ധവസ്ത്രങ്ങളും ആര് പഠിപ്പിച്ചതാണ്. ഒരേ ഒരു ഉത്തരം സിനിമ നടീ നടന്മാര്‍. ഇന്നത്തെ വിനോദ മാധ്യമങ്ങള്‍ ഒരളവോളം അക്രമത്തിന് വളംവെക്കുന്നുവെന്ന പറഞ്ഞത് അമേരിക്കയിലെ ഒരു പഠന വിഭാഗമാണ്. സിനിമ സമൂഹത്തെ പരിക്കേല്‍പ്പിച്ചതാണ് മേല്‍പറഞ്ഞത്. ഇനി വീടുകളിലേക്ക് നോക്കാം.
ചലചിത്രങ്ങളിലേക്ക് മുഴുകിയിരിക്കുന്ന രക്ഷിതാക്കള്‍ക്ക് മക്കളെ ശ്രദ്ധിക്കാനാവുന്നില്ല. മക്കള്‍ക്ക് രക്ഷിതാക്കളെ അനുസരിക്കാനാവുന്നില്ല. പരസ്പരമുള്ള സ്‌നേഹം ഇല്ലാതാവുന്നു. ബന്ധങ്ങള്‍ വഷളാവുകയും കലഹങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്തി നിസ്‌കാരം പോലോത്ത ഇലാഹിനോടുള്ള കടമകള്‍ മറക്കുന്നു. സ്വന്തം പ്രവര്‍ത്തനത്തില്‍ കൃത്യത ഇല്ലാതാവുന്നു. രാത്രി ഏറെ വൈകിയും നേരം പുലര്‍ന്നിട്ടും ഉണരാതെ ‘നായ’യെപ്പോലെ ജീവിതം മാറുന്നു. അഷ്ടിക്ക് വകയില്ലാത്തവന്റെ വീട്ടിലും സംഗീതവും സിനിമയും പാതിരാത്രിയിലും ഉയര്‍ന്ന കേള്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ റഹ്മത്തിന്റെ മലാഖയെ പടിക്ക് പുറത്താക്കി പിശാചിനെ രാപ്പാര്‍പ്പിക്കുകയാണ്. സമ്പത്തിന്റെ സിംഹഭാഗവും ഇതിനായി ചെലവഴിക്കുന്നവര്‍ ‘കളിക്കാരന്റെ’ പണചാക്കിലേക്ക് ധര്‍മ്മം ചെയ്യുകയാണ്. സമ്പത്തും സമയവും പടച്ചവന്റെ പ്രീതിയില്‍ ചിലവഴിക്കണമെന്ന ഇസ്‌ലാമിന്റെ കല്പനക്ക് വിരുദ്ധമാണ് സിനിമക്ക് വേണ്ടി ഇവരണ്ടും നീക്കിവെക്കല്‍, സമൂഹത്തില്‍ കവാടം തുറന്നിടുകയാണ് സിനിമ ചെയ്തതെന്ന് മേല്‍പറഞ്ഞതില്‍ നിന്നും ബോധ്യമാണ്.
സിനിമയിലെ സ്ത്രീയും കണ്ണാടിയിലെ സ്ത്രീയും
കണ്ണാടിയില്‍ കൂടി സ്ത്രീയെ കാണുന്നത് നിര്‍വികാരത്തോടെയെങ്കില്‍ അനുവദനീയം എന്ന് കര്‍മ്മശാസ്ത്രം (ഫത്ഹുല്‍ മുഈന്‍) പറയുന്നു. ചില്ലിലൂടെ സ്ത്രീയുടെ ചലനമുള്ള ചിത്രവും കാണുന്നതിനെ ഇതിനോട് തുല്യമാക്കാവുന്നതല്ല. കാരണം, നിര്‍വികാരത്തോടെയെന്ന നിബന്ധന പാലിക്കപ്പെടുന്നില്ല എന്നതുതന്നെ, മറ്റൊന്ന് കണ്ണാടിയില്‍ വിപരിത രൂപത്തെയാണ് നാം ദര്‍ശിക്കുന്നത്. ഇതിന്റെയടിസ്ഥാനത്തില്‍ ചലചിത്രത്തെ ഏത് മാര്‍ഗത്തിലാണ് കാണാന്‍ സാധിക്കുക.
സിനിമ ഒരു പ്രബോധന മാധ്യമം
അധര്‍മ്മം നിറഞ്ഞ സിനിമ മനുഷ്യന്റെ ധര്‍മ്മബോധം തകര്‍ക്കുമ്പോള്‍ ബഹുദൈവാരാധനയ്ക്കും ഇസ്‌ലാമിന്റെ മേല്‍ കരിവാരി തേക്കാനും പാശ്ചാത്യന്റെ സംസ്‌കാരം നമ്മെ ഇടുപ്പിക്കാനും ‘സിനിമ’യെ ഇവര്‍ ഉപയോഗപ്പെടുത്തിയെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനെ നേരിടാനും സോഷ്യല്‍ മീഡിയകളിലൂടെ നടുക്കളത്തില്‍ ജന്മമെടുക്കുന്ന നവയുഗത്തിന് മുമ്പില്‍ ചലചിത്രത്തിലൂടെ നന്മയാര്‍ന്ന ഇസ്‌ലാമിക സന്ദേഷങ്ങള്‍ നല്‍കി ‘സിനിമ’യെ ധാര്‍മ്മിക വല്‍ക്കരിച്ച് ദഅ്‌വത്തിന്റെ പുതിയ മോഡല്‍ തുറക്കാനും ചിലര്‍ ശ്രമിക്കുന്നു. തെറ്റായ ചിത്രത്തിന് നല്ല ചരിത്ര കഥകള്‍ ദൃശ്യാവിശ്കരിച്ചാല്‍ അത് ഉപകരിക്കുമെന്നാണ് ഇവരുടെ വെപ്പ്. പ്രത്യക്ഷ്യത്തില്‍ ഇത് ഗുണമുള്ളതാണെന്ന തോന്നുമെങ്കിലും ഈ ആശയത്തിന് തുടക്കമിട്ടത് ഖവാജിരിന്റെ ആധുനിക വാക്താക്കളായ ‘ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍’ എന്ന പുത്തന്‍ സംഘടനയാണ്. ഇവര്‍ക്ക് കുടചൂടി നമ്മുടെ നാട്ടിലും ചില ‘പ്രബോധകര്‍’ രംഗത്തെത്തിയിട്ടുണ്ട്. സച്ചരിതരായ മുന്‍ഗാമികളുടെ ചരിത്ര സംഭവങ്ങളെ കേവലം നാടകമായി ചുരുക്കിക്കെട്ടി മതത്തെ പിച്ചിചീന്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. നിശിദ്ധതയുടെ നല്ലതിനൊപ്പം ചേര്‍ത്ത് നന്മ തിന്മകളെ വേര്‍തിരിക്കാനാവാത്തവിധം ഉമ്മത്തിനെ തെറ്റിദ്ധരിപ്പിക്കാനേ ഇതിനുപകരിക്കൂ.
പ്രബോധനത്തിന്റെ ഏറ്റവും ഉദാത്ത രൂപം ജീവിതം കാണിച്ച് കൊടുക്കലാണ്. ലോകം കണ്ട ഏറ്റവും വലിയ പ്രബോധകന്‍ പുണ്യ നബി(സ)യുടെ പ്രബോധനം ഇങ്ങനെ ആയിരുന്നു. സ്വഹാബത്തും അതാണ് സ്വീകരിച്ചത്. ഈ രീതി എന്നും കാലികമാണ് താനും അതിനോളം ഫലപ്രദമാവുന്ന മറ്റൊന്നില്ല. ചലചിത്രം വഴി പ്രചരിപ്പിക്കേണ്ട ‘കുഞ്ഞന്‍’ മതമല്ല ഇസ്‌ലാം. അറിവിന്റെ നൂതന മാര്‍ഗമെന്ന നിലക്ക് അഭിനയവും അനിസ്‌ലാമികപരമായ ഒന്നുമില്ലാത്ത ജ്ഞാനപ്രചരണങ്ങളാവാം എന്ന് മാത്രം. അറിവ് സിനിമയിലൂടെ ലഭിക്കുന്നതിനേക്കാള്‍ എത്രയോയധികം അധര്‍മ്മം ഇത് വിതക്കുന്നു. മദ്യത്തില്‍ ഗുണത്തേക്കാള്‍ ദോഷമാണെന്ന ഖുര്‍ആന്റെ അധ്യാപനം നാമിവിടെ കാണുക.
മനുഷ്യനെ മദ്യപാനിയും കൊലയാളിയും വ്യഭിചാരിയും പീഡിപ്പിക്കുന്നവനും കളവ് പറയുന്നവനും തുടങ്ങി ചീത്ത വിശേഷണത്തിന്റെ മുദ്ര ചാര്‍ക്കുന്ന ഈ മാധ്യമം സമൂഹത്തിന്റെ മജ്ജയിലും മാംസത്തിലും കലര്‍ന്നുവെന്ന പേരില്‍ പവിത്രമാക്കാനാവുമോ? തിന്മയും തിന്മക്ക് പ്രേരിപ്പിക്കുന്നതും നിഷിദ്ധമാണെന്ന ഇസ്‌ലാമിക കാഴ്ചപ്പാടില്‍ ഈ ആധുനിക രാക്ഷസനെ നാം നന്മയുടെ പട്ടികയില്‍ നിര്‍ത്തുകയോ?