|Raziq Badiyadukka|
മതം: സാമൂഹ്യ – സാംസാകാരിക ജീവിത തിയറികളുടെ സങ്കലനമാണ്. മതകീയനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കോട്ടം തട്ടാത്ത രീതിയിലുള്ള സര്‍വ്വ കലകളുടെയും ഉന്നമനത്തിന് വിശിഷ്യ ഇസ്‌ലാം പ്രോത്സാഹനം നല്‍കുന്നുണ്ട്. മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ട്. കലകള്‍ക്കും അതൊരു വികാരം കൂടിയാണ്. ഇസ്‌ലാമിക ആവിര്‍ഭാവകാലത്തിന് മുമ്പും ശേഷവും കലയിലും കലാവാസനകളിലും വലിയ മാറ്റങ്ങള്‍ സമ്പവിപ്പിച്ചിട്ടുണ്ട്. തീക്ഷണമായ വികാരങ്ങളുടെ ബാഹ്യ രൂപവും കൂടിയായ ഇത്തരം കലകള്‍ മതത്തിന്റെ സന്താനമാണെന്ന് ബഗ്രസന്‍ രേഖപ്പെടുത്തുന്നു.
ഇസ്‌ലാം വിഭാവനം ചെയ്യുന്നത് ഏകത്വമാണ്. അല്ലാഹുവിന്റെ ഉണ്മയും അവന്റെ നിരാശ്രയത്വവും ലോകത്തുള്ള സര്‍വ്വരും സൃഷ്ടിക്കപ്പെട്ടത് ആ സത്യത്തെ കുറിച്ച് പഠിപ്പിച്ച് കൊടുക്കാനാണ്. പ്രകൃതി തത്വമായ ചില പ്രതിഭാസങ്ങള്‍ക്ക് കലയുമായി അഭേദ്യബന്ധമുണ്ട്. കലാ വിശ്കാരങ്ങള്‍ തൗഹീദിന്റെ സങ്കല്‍പങ്ങള്‍ക്ക് കലയും മതവും തമ്മില്‍ ഇണ ചേരുന്നുണ്ട്. എന്നാല്‍ തൗഹീദിന്റെ സങ്കല്‍പങ്ങള്‍ക്ക് എതിരാവുന്ന ഏതൊരു രീതിയെയും ഇസ്‌ലാം ശാസിക്കുന്നു. കൊത്തുപണി, അലങ്കാരശാസ്ത്രം, പ്രകൃതി സൗന്ദര്യം, സാഹിത്യ ശാസ്ത്രം, ഇതര ശാസ്ത്ര ശാഖകള്‍, കലയുടെ വിവിധ ഭാഗങ്ങള്‍ ലോകത്ത് സൃഷ്ടിച്ചെടുത്തത് മുസ്‌ലിം നാമധാരികളാണ്. ബഹുദൈവ വിശ്വാസമായ ബന്ധപ്പെട്ട ചില കലകളെ ഇസ്‌ലാം എതിര്‍ക്കുന്നുണ്ട്. മനുഷ്യരുടെയും ജീവികളുടെയും രൂപവരകള്‍ ഇസ്‌ലാം എക്കാലത്തും എതിര്‍ക്കുന്നുണ്ട്. നാടകങ്ങളും നടന്മാരും വാദ്യോപകരണങ്ങളും അരങ്ങുതകര്‍ക്കുന്നിടത്ത് ഇസ്‌ലാം ശാന്തിയുടെ മന്ത്രം ഓതുന്നു. ചിത്രരചനയും ബിംബ നിര്‍മാണവും ഇസ്‌ലാം കര്‍ക്കശമായി എതിര്‍ക്കുന്നു. രൂപനിര്‍മാതാക്കളോട് അന്ത്യ ദിനത്തില്‍ ജീവന്‍ നല്‍കാന്‍ അല്ലാഹു കല്‍പ്പിക്കും. ആദ്യമായി ബഹു ദൈവാരാധനയിലേക്ക് കൂപ്പുകുത്തിയ നൂഹ് നബി(അ) ന്റെ സമുദായം സമൂഹത്തിലെ ശ്രേഷ്ടരുടേയും പൂര്‍വ്വീകരുടേയും രൂപങ്ങള്‍ പ്രതിഷ്ടിക്കുകയും സ്‌നേഹിക്കുകയും ചെയ്തത് ഭാവി അത് ബിംബാരാധനയിലേക്ക് നടന്നുനീങ്ങി.
ശില്‍പകലയും വസ്തുശില്‍പവും ഇസ്‌ലാമിക കലയിലെ ഏകത്വം എന്ന ആശയത്തിലേക്ക് ഊന്നി നില്‍ക്കുന്നു. ശില്‍പകല ഭംഗിയും പരിശുദ്ധിയുമാണ് സാമൂഹിക കലകളെ വെല്ലുവിളിക്കുന്നതും അധിശയകരവുമാണ്. നാല് ഖലീഫമാരുടെ ഭരണകാലത്തും അനന്തരം ഇസ്‌ലാം പേര്‍ഷ്യയും റോമും ഈജിപ്തും അലക്‌സാണ്ട്രിയും ആഫ്രിക്കയും തുര്‍ക്കിയും സ്‌പെയ്‌നും കടന്ന് വന്നപ്പോള്‍ പലസംസ്‌കാരങ്ങളുടെ കൂടിചേരല്‍ ബ്രഹത്തായ ഒരു കലാരൂപത്തിലേക്ക് മുസ്‌ലീങ്ങളെ ചെന്നത്തിച്ചു. ഇസ്‌ലാമിക വിജ്ഞാനത്തിന്റെ അടിവേരുകളില്‍ ദിവ്യാനുരാഗത്തിന്റെ പരമാനന്തം നിറക്കാന്‍ സാധ്യമായ ഏറ്റവും വലിയ കലാ രൂപങ്ങളാണ് കവിതയും സൂഫി സംഗീതവും. നവ സമൂഹം ഏറെ ചര്‍ച്ച ചെയ്യുകയും വളച്ചെടുക്കുകയും ചെയ്യുന്ന മേഖലയാണിത്. കവിതയും കവിതാബോധവും നല്‍കുന്ന ഉല്‍കൃഷ്ടമായ ദൈവിക സമീപനം നിര്‍വചനീയമാണ്. കവികളും കവിതകളും ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിന് മുമ്പ് തന്നെ പടര്‍ന്ന് പിടിച്ചിരുന്നു. ശാഇര്‍ എന്നതിന്റെ മലയാള വാക്കര്‍ത്ഥമാണ് കവി എന്നത്. ആ വാക്കിന്റെ ഭാഷാര്‍ത്ഥം എല്ലാമറിയുന്ന ആള്‍ എന്നാണ്. ഒരു കുടുംബത്തില്‍ ഒരു കവി പ്രത്യക്ഷപ്പെട്ട ഇതര ഗോത്രക്കാര്‍ അവരെ അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അമവിയ്യ, അബ്ബാസിയ്യ ഭരണകാലഘട്ടതിലാണ് അര്‍ത്ഥ സമ്പുഷ്ടത നേടുന്നത്. ഇസ്‌ലാമിന്റെ പ്രബോധന കാലഘട്ടതിലും കവിയും കവിതയും സ്ഥാനം പിടിച്ചിരുന്നു. കഅ്ബ് ബ്‌നു സുഹൈര്‍ (റ), ഹസ്സാനു ബ്‌നു സാബിത്ത് (റ), കഅ്ബ്‌നു മാലിക്ക് (റ), അബ്ദുല്ലാഹി ബ്‌നു റവാഹ (റ) തുടങ്ങി സ്വഹാബികള്‍ കവികളായിരുന്നു.
സൂഫി സംഗീതം
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ കാവ്യ സംഭാവനകളില്‍ ഏറ്റവും മികച്ചത് തസ്വവ്വുഫ് ആണ്. ആത്മീയ പരമായ ഉന്നതിയാണ് തസ്വവ്വുഫ് പ്രതിനിധാനം ചെയ്യുന്നത്. തസ്വവ്വുഫും സൂഫി സംഗീതവും പൂരകങ്ങളാണ്. പ്രത്യേകമായ കാവ്യങ്ങളിലും കവിതകളിലും പദ്യങ്ങളിലും അവര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അതിലുപരി ആസ്വദിക്കുകയും ചെയ്തിരുന്നു.