|Misbah Karakkunnu|
വീണ്ടുമൊരു പ്രളയാനുഭവത്തില്‍ പകച്ച് നില്‍ക്കുകയാണ് കേരളം. വെള്ളപൊക്കവും ഉരുള്‍പ്പൊട്ടലും വീണ്ടും വന്ന് മറയുമ്പോള്‍ വെള്ളത്തില്‍ മുങ്ങിയും ചെളിയില്‍ അമര്‍ന്നും ആയിരം സ്വപ്‌നങ്ങളാണ് മാറി മറഞ്ഞിരിക്കുന്നത്. ഒരു വര്‍ഷം മുമ്പുണ്ടായ മഹാപ്രളയത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് അതേ വ്യാപ്തിയില്‍ വീണ്ടും ഒരു പ്രളയം നമ്മുടെ നാടിനെ തേടിയെത്തിയിരിക്കുന്നത്. ജാതി-മത വിദ്വേഷങ്ങള്‍ക്ക് സ്ഥാനമില്ലാത്ത കേരളം രാഷ്ട്രീയ പരമായ ഭിന്നതകള്‍ അടിമുടി മറന്നു കൊണ്ടാണി പ്രളയബാധിത പ്രശ്‌നങ്ങള്‍ക്ക് പിന്തുണ നല്‍കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തിലേതുപരി മനുഷ്യത്വത്തിന്റെ പ്രതീകങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന ഒരു മകുടോദാഹരണമായി ഭവിച്ചിരിക്കുകയാണ് ഐക്യ കേരളമെന്ന ആശയം. പ്രളയാഘാതങ്ങള്‍ക്കപ്പുറം കെട്ടുറപ്പോടെയുള്ള ഈ സമീപനം നമുക്ക് ശക്തിയാര്‍ജ്ജിക്കാനുള്ള മുതല്‍കൂട്ടായി കണകാക്കാവുന്നതാണ്. പ്രളയ സന്നദ്ധപ്രവര്‍ത്തനത്തിന് ഉപഹാരമായി സര്‍ക്കാര്‍ നടപ്പാക്കേണ്ട പല പദ്ധതികളും ചലനമില്ലാതെ തുടര്‍ന്നപ്പോഴും നിയന്ത്രണം മറന്ന് സേവന മുഖത്ത് നിറസാന്നിദ്ധ്യമറിയിച്ച മത്സ്യത്തൊഴിലാളികള്‍ പ്രളയാനന്തര ചര്‍ച്ചകളില്‍ അനിഷേധ്യമായ ഇടം കണ്ടത്തിയിരിക്കുകയാണ്. പാലം കടക്കുവോളം നാരായണയാണ് ഇവിടെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മത്സ്യ തൊഴിലാളികള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ-മത-സാമൂഹിക സംഘടനകള്‍ മാനുഷികമായി സാധിക്കുന്ന അങ്ങേയറ്റത്തെ പരിശ്രമങ്ങള്‍ക്ക് ഭാഗവാക്കായിട്ടുണ്ട് ഇതെല്ലാം ഒരുപ്രളയത്തിനു പിന്നില്‍ നടന്നകാര്യങ്ങളുടെ അവസ്ഥയാണ്. രണ്ടാം മുഴവും മുതലെടുത്ത് ശക്തിയാര്‍ജ്ജിച്ച് വീണ്ടും ഒരു പ്രളയം സൂചിപ്പിക്കുന്നത്. അതിജീവനത്തിനുള്ള പദ്ധതികള്‍ക്കൊപ്പം തന്നെ ഇനിയൊരു ആവര്‍ത്തന പ്രളയത്തെ എങ്ങനെ ചെറുത്തു തോല്‍പ്പിക്കണം എന്നതിനുള്ള പ്രാധാനമാണ്.
പ്രളയം
2018 ഓഗസ്റ്റ് 8-നും സമാനസാഹചര്യമായിരുന്നു വടക്കന്‍ കേരളത്തില്‍. ഈ വര്‍ഷത്തിലും കേരളം പ്രളയത്തെ നേരിട്ടത് ഓഗസ്റ്റ് 14 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലായിരുന്നു. ജൂലൈ അവസാനം മുതലെ കേരളത്തില്‍ പലയിടത്തും ശക്തമായ മഴയും ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അവ്യക്തമായ പലക്കാര്യങ്ങളെയും സൂചിപ്പിക്കുന്നതായിരുന്നു ആ നാളുകള്‍ എന്ന് എല്ലാസാഹചര്യങ്ങളും മനസ്സിലാക്കിത്തരുന്നു.
എന്നാല്‍ കഴിഞ്ഞവര്‍ഷത്തില്‍ നിന്നും വ്യത്യസ്ഥമായിട്ടണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്. അന്ന് ഡാമുകള്‍ നിറഞ്ഞിരുന്നു വെങ്കിലും ഇന്ന് പ്രധാനഡാനമുകളില്‍ പലതും പരമാവധി സംഭരണശേഷിയിലേക്ക്എത്തിയിട്ടില്ല. കഴിഞ്ഞ പ്രളയം ഡാമുകളുടെ തകര്‍ച്ചക്ക് നേരിയഭീക്ഷണികളും നേരിട്ടതായി അറിയാന്‍ സാധിക്കും എന്നാല്‍ പുഴകള്‍ നിശ്ചിതതോത് ജലം മാത്രം സ്വീകരിക്കുകയും ബാക്കി പുറത്തേക്കുതള്ളുകയും ചെയ്തതോടെ തോടുകളും പാടങ്ങളും നിറഞ്ഞ് കവിഞ്ഞ് അത് വീടുകളുടെയും കൃഷിയിടങ്ങളുടെയും നാശനഷ്ടങ്ങളിലേക്ക് കൂടുതല്‍ ആഘാതം സൃഷ്ടിച്ച പ്രളയമായാണ് ഈ പ്രളയം വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രമായി ഒഴുകിയിരുന്നപുഴകളും തോടുകളും! ജീവിദത്തിലെ അത്യാവശ്യ ആവശ്യം അനാവശ്യകാര്യങ്ങള്‍ക്കായി ജനങ്ങള്‍ ഉപയോഗിച്ചു എന്നതാണ് പ്രളയാഘാതം കുത്തനെ ഉയരാനും അത് ജനജീവിതത്തെ മുമ്പത്തേക്കാള്‍ കൂടുതല്‍ പ്രതികൂലമാക്കാനും സാഹചര്യമൊരുക്കിയത്. എന്നാല്‍ സമീപവാസികള്‍ക്ക് തങ്ങള്‍ക്ക് കൂടുതല്‍ ബാധിക്കാത്ത പ്രളയസൂചനകള്‍ മുന്നോട്ട് വെക്കാന്‍ ധൈര്യം കാണിച്ച സര്‍ക്കാര്‍. പ്രളയമെത്തിയ ശേഷമാണ് രക്ഷാപ്രവര്‍ത്തന നടപടികള്‍ക്കുതുടക്കം കുറച്ചിരിക്കുന്നത് എന്നത് ഏറെ ചര്‍ച്ചയാക്കേണ്ട വിഷയമാണ്. സഹജീവികളോടുള്ള സര്‍ക്കാറിന്റെ അത്മാര്‍ത്ഥത അളക്കാനുള്ള അളവുകോലാണിവിടെ വിലയിരുത്തപ്പെടേണ്ടത്. മുന്‍ വര്‍ഷത്തെപ്പോലെ പ്രളയസമാന സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നിരിക്കെ പലനടപടികളും സര്‍ക്കാര്‍ എന്ത്‌കൊണ്ട് വിളക്കണച്ച് അന്ധതപ്രകടിപ്പിച്ചു എന്നത് ഉത്തരമില്ലാതെ അലട്ടികൊണ്ടിരിക്കുന്നു. കാലാവസ്ഥാനിരീക്ഷണ കേന്ദ്രങ്ങളുടെ സന്ദേഷങ്ങള്‍ സാര്‍ക്കാറിനു കൃത്യസമയം കൈമാറിയിരുന്നോ എന്നും ഉണ്ടെങ്കില്‍100-അധികം പ്രാണനുകള്‍ വിലനല്‍ കേണ്ടിവന്ന പ്രളയത്തെ ജീവോപായം ഭയന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാറിനു സാധിച്ചോ എന്നതും ചര്‍ച്ചയര്‍ഹിക്കുന്നു. പരസ്പരാരോപണങ്ങള്‍ക്കപ്പുറം ജന ജീവിതത്തിനും സ്വത്ത്‌സംരക്ഷണത്തിനും ഏതറ്റം വരെ ചെന്നാണ് പരിഹാരം കണ്ടത്തേണ്ടത് എന്നതും പുന പരിശോധന നടത്തുകയും വേണം. ശേഷം യോജിച്ചനടപടിക്രമങ്ങള്‍ സ്വീകരിക്കുന്നതിലും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കേണ്ടിയിരിക്കുന്നു.
ഒന്നാം പ്രളയാനന്തരം തകര്‍ന്ന റോഡുകളും വാസ സൗകര്യങ്ങളും ഇനിയും പൂര്‍ണമായി സജ്ജീകരിക്കപ്പെട്ടിട്ടില്ല. ദുരിത ഭാദിതര്‍ക്ക് വേണ്ടവിധം സഹായങ്ങള്‍ ലഭിക്കാത്തതായും പരാതികള്‍ നിലനില്‍ക്കുന്നു. കഴിഞ്ഞ പ്രളയദുരിതാശ്വാസഫണ്ടിന്റെ എ ടു സെഡ് വിവരങ്ങള്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയും വേണം.
ഉരുള്‍പ്പൊട്ടലുകളില്‍ വര്‍ധന
സംസ്ഥാനത്ത് ഉരുള്‍പൊട്ടലിന്റെ സാധ്യതാപ്രദേശങ്ങള്‍ ദൈനം ദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. എന്താണ് ഇതിന് പ്രധാനകാരണമെന്നതിനെ കുറിച്ച് കാര്യമായ അറിവ്‌ലഭ്യമായിട്ടില്ല. ഇതു കാരണം തന്നെ എല്ലാ മേഖലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അകം പടിയില്‍ വീക്ഷിക്കാന്‍ സാധിക്കാതെയായി തുടരുകയാണ് എന്നതു രക്ഷാമേഖലയിലെ ഒരു ഭീഷണിയാണ്. ഈ ഐടിയുഗത്തിലും ഉരുള്‍ പൊട്ടലിനെ പോലോത്ത പ്രകൃതിയുടെ പ്രതിഭാസങ്ങളുടെ ഹേതുക്കള്‍ എവിടെയോ അവ്യക്തതയില്‍ തുടരുകയാണ് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഘടകം. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു യന്ത്രം മൂന്നാറിലെ ചില പ്രദേശങ്ങളില്‍ സ്ഥാപിച്ചതായി വിവരം ലഭിച്ചിട്ടുണ്ടങ്കിലും ഇന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലാത്തതായാണ് റിപ്പേര്‍ട്ടുകള്‍ സൂജിപ്പിക്കുന്നത്. സമയം തെറ്റി പെയ്യുന്ന തുടര്‍ച്ചയായ മഴയാണ് ഉരുള്‍പൊട്ടല്‍ വഴി കേരളത്തിന്റെ പല മേഖലകളിലും സംഹാരതാണ്ടവമാടുന്നത്. ശാസ്ത്രലോകം ഉരുളിനെ അഗ്നിപര്‍വതം പോലെ ഭൂഗര്‍ഭത്തില്‍ നിന്ന് തള്ളിവരുന്നതായി കണക്കാക്കുന്നത്. മറിച്ച് മലയുടെ ഉച്ചിയിലും മലയടിപാതങ്ങളും തുടങ്ങി തുറസായ സ്ഥലങ്ങളിലും ഉരുള്‍പൊട്ടല്‍ ഭൗമശാസ്ത്ര പഠന കേന്ദ്രമായ സെസ് സംസ്ഥാനത്ത് 560 ച. കി വി പ്രദേശത്ത് ഉരുള്‍ പൊട്ടാന്‍ സാധ്യത കാണിക്കുന്നുണ്ട്. കേരള സംസ്ഥാനത്തിന്റെ 14.4 ശതമാനം ഭാഗമാണ് ഈ കണക്ക് പ്രകാരം ഉരുള്‍പ്പൊട്ടല്‍ ഭീഷണിയില്‍ സ്ഥിതിചെയ്യുന്നത്. ഈ പരിതിയില്‍ പലയിടത്തും ഉരുള്‍പ്പൊട്ടല്‍ കയിഞ്ഞിരിക്കുകയാണ്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 1500 ചതുര്‍ശ്രമീറ്റര്‍ സ്ഥലത്ത് സെസ് ഉരുള്‍പൊട്ടലിന് വലിയസാധ്യതകള്‍ നല്‍കുന്നു. ഈ പ്രദേശത്തെ ജനങ്ങള്‍ ശക്തമായ മഴയില്‍ പൂര്‍ണ്ണ സുരക്ഷിതരല്ല. മുമ്പ് നടന്ന സുനാമിക്ക് ശേഷം പ്രത്യേക ടീമിനെ സംസ്ഥാനത്ത് രൂപീകരിച്ചെങ്കിലും വേണ്ടവിധം സന്ദേശങ്ങള്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
മണ്ണിടിച്ചിലും മൂലകാരണങ്ങളും
പ്രളയഘട്ടങ്ങളില്‍ ഭീക്ഷണിനല്‍കുന്ന മറ്റൊരു പ്രശ്‌നമാണ് മണ്ണിടിച്ചില്‍. മലഞ്ചെരുവുകളില്‍ ശക്തമായ മഴയുടെ സ്വാധീനത്താല്‍ കെട്ടിനില്‍ക്കുന്ന വെള്ളം ക്രമേണ മണ്ണില്‍ താഴ്ന്നിറങ്ങി അടിത്തട്ടില്‍ ചെന്ന് പാറകളില്‍ സംഭരിക്കപ്പെടുന്നു. വെള്ളത്തിന്റെ ഈ ഊര്‍ന്നിറങ്ങെലില്‍ പാറകളിലേക്ക് എത്തുന്ന വെള്ളം കാരണം മുകളിലെ മണ്ണ് ഉറപ്പ് നഷ്ടപ്പെട്ട് സ്ഥാനത്ത് നിന്ന് അടര്‍ന്നു മാറുന്നഅവസ്ഥയാണ് മണ്ണിടിച്ചിലെന്ന് സെസ് വിശദീകരിക്കുന്നു. വനങ്ങളുടെ വേരുപടലങ്ങള്‍ കാരണത്താല്‍ മേല്‍മണ്ണിനുണ്ടാകുന്ന ദൃഢത വന നശീകരണത്തോടെ മണ്ണിടിച്ചിലിന് മറ്റൊരു ഹേതുവായി മാറിയിട്ടുണ്ട്. മലഞ്ചെരുവികളിലെ വെള്ളം താഴേക്ക് ഒഴുകുന്ന ചാലുകള്‍ തടഞ്ഞ് വെക്കല്‍ കൊണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിത്തീരുന്നു.
മല വെള്ളത്തെ മലയില്‍ നിന്നും നീക്കം ചെയ്യാന്‍ ജാഗ്രതകാണിച്ചാല്‍ മണ്ണിടിച്ചിലില്‍ നിന്ന് ഏറെ മുക്തമാവാന്‍ പറ്റും. മണ്ണിടിച്ചില്‍ സാധ്യതാപ്രദേശങ്ങള്‍ കണ്ടത്തിമുന്‍കരുതല്‍സ്വീകരിക്കാനുള്ള ലാന്‍ഡ് ഹസാഡ് സൊണേഷന്‍ പദ്ധതി പ്രയോഗികമാക്കാന്‍ സര്‍ക്കാര്‍ മുന്‍കരുല്‍ എടുത്തുരിന്നുവെങ്കില്‍ ഈ പ്രളയത്തില്‍ നാം മണ്ണിടിച്ചില്‍ അപകടാനുഭവങ്ങള്‍ ഇത്രയതികം അറിയേണ്ടിയിരുന്നുല്ല. 2005-ല്‍ ആരംഭിച്ച ഉപഗ്രഹ സഹായത്തില്‍ തത്സമയം മഴയുടെ നിലയും ശക്തിയും അളക്കാനുള്ള ചില സംഘടനകളുടെ സംയുക്ത പദ്ധതി അധികം വൈകാതെ നിശ്ചലമായിരുന്നു.
ഇടുക്കി, വയനാട്, നാടുകാണി- വഴിക്കടവ്, മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളിലും ചുരം റോഡുകളിലും തള്ളി നില്‍ക്കുന്ന പാറക്കെട്ടുകള്‍ കൊങ്കണ്‍ മേഖലകള്‍ പോലെ നെട്ടിട്ട് ബലപ്പെടുത്താന്‍ വിദഗ്തര്‍ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍ പൊട്ടല്‍ മേഖലകളിലെ മണ്ണ് പൂര്‍ണ്ണമായി ഉറക്കാത്തതിനാല്‍ ഇത്തവണ സാധ്യത കൂടുതലാണെന്ന് ജി.എസ്.ഐ (ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട് ചെയ്യുന്നു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇത്തരം മേഖലകള്‍ക്ക് വഴി വെക്കുമെന്നതിനാല്‍ പരിഹാരങ്ങള്‍ ചര്‍ച്ച ചെയ്യല്‍ മാത്രമാണ് പ്രസക്തിയാര്‍ജ്ജിക്കുന്നത്.
നമുക്കെന്ത് ചെയ്യാം
കഴിഞ്ഞ വര്‍ഷം തെക്കന്‍ ജില്ലകളിലായിരുന്നു പ്രളയവും ഉരുള്‍പ്പെട്ടലുമെല്ലാം. എന്നാല്‍ ഈ പ്രവിശ്യം അത് വടക്കന്‍ ജില്ലകളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സംഭവം കേരളം മുഴുവന്‍ ബാധിക്കുന്നവരും കാലഘോര പ്രളയങ്ങളെയാണ് സൂചിപ്പിക്കുന്നത്. പരിസ്ഥിതി ദൗര്‍ബല്യങ്ങള്‍ നേരിടുന്ന പ്രദേശങ്ങളെ പ്രകൃതിക്ക് ഇണങ്ങിയ കൃഷിയും വീടുകളും കെട്ടിടങ്ങളും നിര്‍മിക്കാന്‍ നാം സന്നദ്ധരാവണം. ഭാവികേരളത്തിന്റെ നിലനില്‍പ്പിന് ഇത്തരം മാറ്റങ്ങള്‍ ആധാരമാണെന്ന് നിര്‍ബന്ധബുദ്ധ്യേ മനസ്സിലാക്കി മുന്നോട്ട് പോവാന്‍ ഓരോ വ്യക്തികളും മുന്നോട്ട് വരണം. ഒരു പ്രദേശത്തെ പാറ തകര്‍ക്കുമ്പോള്‍ കിലോമീറ്ററുകളോളം അതിന്റെ പ്രകമ്പനങ്ങള്‍ കടന്നു പോവുന്നു. ഭൗമാന്തര്‍ ഭാഗത്തെ പാറകള്‍ക്കും മണ്ണിനും ഇത് ഇളക്കം സൃഷ്ടിക്കുന്നു. അത്തരം ഒരു ഭാഗത്തേക്ക് ശക്തമായ മഴ വെള്ളം കൂടി ഇറങ്ങിചെല്ലലോടെ താഴ് ഭാഗത്തുനിന്നുള്ള മര്‍ദ്ധംതടയുന്ന മറകള്‍ മുമ്പേ പാറപൊട്ടിക്കലിന്റെ പ്രകമ്പനത്തില്‍ നഷ്ടമായത് കൊണ്ട് നേരെ ഭൗമാന്തരീക്ഷത്തിലേക്ക് അതിശക്തിയില്‍ ഉയരുന്നു. ഇതാണ് ഉരുള്‍ പൊട്ടല്‍. ഉരുള്‍ പൊട്ടലിന്റെ മൂല കാരണങ്ങള്‍ നമ്മോട് സംവദിക്കുന്നത് വേണ്ട രീതിയില്‍ ഏതൊരു ഭൂമിയോടും പെരുമാറാന്‍ ശ്രദ്ധിക്കണമെന്നതാണ്.