ശക്തിപ്പെടുന്ന ഹിന്ദുത്വ ഭീകരത രാജ്യത്തെ ന്യൂനപക്ഷാവകാശങ്ങളെ കാറ്റില്‍ പറത്തുകയാണെന്നു വെക്ത്വമാക്കുകയാണ് സമകാലിക സാഹജര്യങ്ങള്‍. സംഘികളെ കയറൂരിവിട്ടുകൊണ്ട് രാജ്യത്തെ സമാധാനന്തരീക്ഷം അണച്ചുകളയുന്നതിന് അജണ്ടകള്‍ മെനയുകയാണ് മോദി സര്‍ക്കാര്‍. ഫാസിസം ഫണം വിടര്‍ത്തുന്ന സാഹജര്യത്തില്‍ ബാബരി മസ്ജിദ് വീണ്ടും ചര്‍ച്ചയാവുകയാണ്.
ഭാരതീയ ആശയാദര്‍ശങ്ങള്‍ തല്ലിയുടച്ച് മതേതരത്വ വാദങ്ങളെ കാറ്റില്‍ പറത്തി വര്‍ഷങ്ങളുടെ പഴക്കം ചെന്ന ബാബരി തര്‍ക്കവിശയം വീണ്ടും ഇവിടെ ഊതി വീര്‍പ്പിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചവര്‍ പ്രായശ്ചിത്തം ചെയ്യുന്നതിന് പകരം തെരെഞ്ഞെടുപ്പുകളില്‍ വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള ഉപാധിയായി പ്രസതുത സംഭവത്തെകാണുന്നു വെന്നതാണ് ഏറെ ഖേദകരം. ഇന്ത്യയുടെ മഹിതമായ പാരമ്പര്യം നിലനിര്‍ത്തേണ്ട ഭൂരിപക്ഷം ജനതയും ഇന്ന് വര്‍ഗീയ ഫാസിസ്റ്റ് കോമരങ്ങളുടെ നിലപാടുകളില്‍ ഉറച്ചുപോയതും നീതി മറന്ന കോടതി മുഖത്തിന്റെ മന്ദഗതിയും തികച്ചും നിരാശയിലാഴ്ത്തുന്നത് തന്നെ
ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അന്ത സത്തയെ ചോദ്യം ചെയ്യുന്ന രീതിയില്‍ പൈതൃകത്തെ പുറംകാലുകൊണ്ട് തട്ടിതെറിപ്പിക്കുന്ന പുതിയതരം വര്‍ഗീയ വിഷം ഇന്നലെ കളിലെ ചരിത്രതാളുകളെ പോലും മാറ്റിയെഴുത്തുന്നു എന്നതാണ് യാതാര്‍ഥ്യം.അസഹിഷ്ണുതയെ കൂടപ്പിറപ്പാക്കിയ വര്‍ഗീയവാദികള്‍. കണ്ണടച്ച് ഇരുട്ടാക്കി ഇന്ത്യതന്നെ കാവിപൂശുന്ന ദൗത്യസാക്ഷാത്കാരത്തിലാണ്ട് പേയിരിക്കുന്നു. വളര്‍ന്നു വരുന്ന ഭാരതീയ സമൂഹത്തെ പൈതൃക വീതിയില്‍ നിന്നും കാതങ്ങള്‍ക്കപ്പുറത്തേക്ക് പറിച്ചെറിയപ്പെട്ടു എന്നതാണ് യതാര്‍ഥ്യം. ഈ ഇരട്ടചങ്ക് നയത്തിന്റെ ഉല്‍പന്നം തന്നെയാണ് കെട്ടിചമച്ച ബാബരിയുടെ പുതിയ ചരിത്രവും.
മുഗള്‍ഭരണത്തിന് തുടക്കമിട്ട മുഹമ്മദ് ളഹീറുദ്ദീന്‍ ബാബറുടെ നിര്‍ദ്ദേശ പ്രകാരം 1528ല്‍ അദ്ദേഹത്തിന്റെ സുബേദാര്‍ മീര്‍ബാഖി അയോദ്ധ്യയില്‍ നിര്‍മിച്ച പള്ളിയാണ് ചരിത്രപ്രസിദ്ധമായ ബാബരി മസ്ജിദ്. ഇന്ത്യക്കാരെ ഭിന്നിപ്പിച്ച് ലഹളകുട്ടുന്നതിന്നതില്‍ പ്രത്യേക ആനന്ദം കണ്ടെത്തിയിരുന്ന ബ്രട്ടീഷുകാര്‍ തന്നെയാണ് ബാബരിയെ തീരാവേദനയിലേക്ക് തള്ളിവീഴ്ത്തുന്നതിനുള്ള വിത്ത് പാകിയത്.
ഹിന്ദു-മുസ്ലീം വിഭാഗങ്ങളില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ എച്ച്. ആര്‍. നെവില്‍ ഒരു പുതിയ കഥ കെട്ടിചമക്കുകയായിരുന്നു. എഡി 1528ല്‍ ബാബര്‍ അയോദ്ധ്യയിലെത്തി ഒരാഴ്ച്ച താമാസിച്ചെന്നും അദ്ദേഹം അവിടെ ഉണ്ടായിരുന്ന പുരാതന ക്ഷേത്രം നശിപ്പിച്ചെന്നും ക്ഷേത്രം പെളിച്ച് ആ ഭാഗത്താണ് പുതിയ പള്ളി നിര്‍മിച്ചതൊന്ന് നെവില്‍ അടിവരയിട്ട് പറഞ്ഞു. ഈ കെട്ടുകഥ ഇരുകൈകളും നീട്ടി സ്വീകരിച്ച ആര്‍.എസ്.എസ് തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ സംഘര്‍ഷാസ്ത്രങ്ങള്‍ തൊടുത്തു വിടുകയായിരുന്നു. പള്ളിയില്‍ വിഗ്രഹങ്ങള്‍ സ്ഥാപിച്ചും പള്ളി കുബ്ബ തകര്‍ത്തും വര്‍ഗീയത അഴിച്ചുവിട്ടപ്പോള്‍ ആയിരങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു.
ചരിത്രം യാതനകളുടെ കാലഘട്ടം എന്ന് വിശേഷിപ്പിച്ച ഈ സംഘര്‍ഷയുഗത്തെ പാരമ്പര്യമായി ഇന്നും ആര്‍.എസ്.എസ് കഴുകന്‍മ്മാര്‍ മിനുക്കി തേച്ച് കൊണ്ട് നടക്കുന്നു. ആര്‍.എസ്.എസ് എന്ന രാഷ്ടീയ കക്ഷിയെ ഗവണ്‍മെന്റ് നിരോധിച്ചപ്പോള്‍ പുനര്‍ജന്മമായി ബി.ജെ.പി എന്ന നാമകരണത്താല്‍ വീണ്ടുമവര്‍ ഉടലെടുത്തു. ഹിന്ദുത്വം വാദിക്കുന്ന ഈ കക്ഷി ഇന്നും വര്‍ഗീയവിഷം ചീറ്റി രാജ്യത്തെ ഭീതിയിലായിത്തികൊണ്ടിരിക്കുന്നു. ഇന്നും ബി.ജെ.പി എന്ന ആട്ടിന്‍ തോലണിഞ്ഞ ആര്‍.എസ്.എസ് ചെന്നായ വര്‍ഗം ഇന്നും രാഷ്ടീയ മേല്‍കോയ്മകുള്ള കച്ചിത്തുരുമ്പായ് ബാബരിയെ കാണുന്നു.
ജനാധിപത്യ വിശ്വാസികളുടെ ഹൃദയത്തിലെ തീരാവേദനയായി അവശേഷിക്കുന്ന അയോദ്ധ്യ സംഭവത്തില്‍ കോടതിയുടെ ഭാഗത്ത് നിന്നുള്ള നീതിക്കായുള്ള പ്രതീഷ ഇപ്പേയും തുടരുക തന്നെയാണ്. കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്നും ബാബരി മസജിദ് യാഥാസ്ഥാനത്ത് പുനസ്ഥാപിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം
Abdul Basith Elamkulam
Subscribe
Login
0 Comments
Oldest