|Thasnim Jawad|
ഒട്ടുമിക്ക മുസ്‌ലിം കമ്മ്യൂണിസ്റ്റ്കാരും അടിസ്ഥാനത്തെ കുറിച്ചുള്ള അജ്ഞതക്കാരണമോ കമ്മ്യൂണിസത്തെ ക്കുറിച്ചുള്ള അറിവുണ്ടെങ്കില്‍ ഇസ്‌ലാമിന്റെ കുറവ് കാരണമോ ആണ് കമ്മ്യൂണസ്റ്റായിരിക്കുന്നത്. കേരളത്തില്‍ ഇന്നോളം നടന്ന ഇസ്‌ലാമന്യ പ്രതിഭാസങ്ങളും വിദ്യാഭ്യാസ മേഖലകളിലും മറ്റു വികസന പ്രര്‍ത്തനങ്ങളിലും സംഭവിച്ച മലബാര്‍ പ്രദേശങ്ങളോടും വിശിഷ്യ മലപ്പുറത്തിനോടും കാണിച്ച അവഗണനയും അമാഞതയും ഉദ്ദരിച്ച് പേജുകളുടെ രാഷ്ട്രീയ വല്‍കരണത്തിന് ഉദ്ദേശിക്കുന്നില്ല. അനുകൂലികള്‍ തികച്ചും ആക്ഷേപരാര്‍ഹരല്ല എന്ന ഉത്തമ ബോധത്തോടുകൂടിയാണ് കമ്മ്യൂണിസത്തിന്റെ അടിസ്ഥാന ആശയങ്ങളെ ഇവിടെ തുറന്നു കാട്ടുന്നു.
മാര്‍ക്കിസം എന്നാല്‍ ഭൗതിക തീവ്രവാധങ്ങളുടെ സമ്മിശ്ര സാമൂഹിക ശാഖയാണ്. 19-ാം നൂറ്റാണ്ടിലെ ജീവിത ശൈലികളില്‍ നിന്നും സാമൂഹ്യ അവസ്ഥകളില്‍ നിന്നും ഉടലെടുത്ത അതൃപ്തിയും വെറുപ്പുമാണ് കാള്‍മാക്‌സിനെയും ഇങ്ങനെയൊരു സംഘാടനത്തിലേക്ക് നയിച്ചത്.
പഠന കാലം തൊട്ടേ മാക്‌സ് തികഞ്ഞ ഭൗതികവാദിയും നിരീശ്വര വാദിയുമായിരുന്നു. ഭൗതിക പ്രപഞ്ചത്തിന്റെ ഉത്ഭവം അതിന്റെ തന്നെ ഭാഗമായ ചില നിയമങ്ങള്‍ക്ക് വിധേയമാണെന്നും ദൈവത്തിന്റെയോ മറ്റു ശക്തികളുടെയോ നിയന്ത്രണത്തിലല്ലെന്നും ഭൗതിക വാദികള്‍ കരുതുന്നു. മാത്രമല്ല ആത്മാവ്, ദൈവം, എന്നിവ വെറും സങ്കല്‍പമാണെന്നും കരുതുന്നു. എന്നാല്‍ മനുഷ്യശരീരത്തിലെ പ്രോട്ടീനുകളുടെ ആകെത്തുകയാണ് ആത്മാവ് എന്നാണ് എംഗല്‍സ് നിര്‍വചിക്കുന്നത്. പൂരിപക്ഷത്തിന്റെ വേദനകളെ ലഘൂകരിക്കാനുള്ള മനശാസ്ത്ര പരമായ ഒരു മിഥ്യ സങ്കല്‍പമാണ് മതമെന്ന് കമ്മ്യൂണിസം വിശ്വസിക്കുന്നു.
മുസ്‌ലിംകള്‍ക്കിടയില്‍ ആരാണ് നിരീശ്വര പ്രചരണം നടത്തേണ്ടത് ? പ്രസിദ്ധമായ ഒരു ചോദ്യം തന്നെയാണിത്.
അവര്‍ക്കിടയില്‍ നിരീശ്വര പ്രചരണം നടത്തുന്നവര്‍ അവരവരുടെ സമുദായത്തില്‍ തന്നെപെട്ടവര്‍ അല്ലെങ്കില്‍ അതു ഫലവത്താകില്ല. കാരണം തങ്ങളുടെ മതത്തെ മാത്രമാണിവര്‍ കുറ്റപ്പെടുത്തുന്നതെന്ന് തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിരീശ്വര പ്രവാചകന്‍ അതേ സമുദായത്തില്‍ പെട്ടവനും അവരവരുടെ ഭാഷ സംസാരിക്കുന്നവരും ആയിരിക്കല്‍ അനിവാര്യമാണ്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴിലുള്ള എത്തീസ് അക്കാദമി 1967ല്‍ പ്രസിദ്ധീകരിച്ച ഒരു കൃതിയിലെ വരികളാണ്.
കമ്മ്യൂണിസം മതത്തിനെതിരല്ലെന്ന ചിലരുടെ ധാരണ തിരുത്താന്‍ ഇതുതന്നെ ധാരാളം. കാരണം കമ്മ്യൂണിസം ഒരു രാഷ്ട്രീയ പ്രസ്ഥാനമെന്നതിലുപരി ഇസ്‌ലാമിന്റെ വിശ്വാസ പ്രമാണങ്ങള്‍ക്കു നിരക്കാത്ത ഒരു ആദര്‍ശ ധാര മുന്നില്‍ വെക്കുന്നുണ്ട്.
മാത്രമല്ല, സോവിയറ്റ് റഷ്യയുടെ പത്തില്‍ ഒമ്പത് പ്രദേശവും മുസ്‌ലിം ഭരണ പ്രദേശങ്ങളായിരുന്നു. ‘മാവറാഅന്നഹ്‌റ് ‘ എന്നറിയപ്പെടുന്ന ചിരിത്ര പ്രസിദ്ധമായ ടുര്‍ക്കുമാന്‍ ഇവയില്‍ ഒരു റിപ്പബ്ലിക്കായിരുന്നു. ഇവിടെ മാത്രം റഷ്യന്‍ സേന 1934 ല്‍ ഒരു ലക്ഷത്തില്‍ പരം മുസ്‌ലിംകളെ ക്രൂരമായി വധിച്ചു. മുസ്‌ലിംകളുടെ കൃഷി ഭൂമികള്‍ കയ്യേറി അമുസ്‌ലിംകള്‍ക്ക് നല്‍കിയതിനാല്‍ ഒരുപാട്‌പേര്‍ പട്ടിണി കിടന്നു. മുപ്പത് ലക്ഷം പേര്‍ മരണപ്പെട്ടു.
1937-39 കാലഘട്ടങ്ങളില്‍ അഞ്ചു ലക്ഷം മുസ്‌ലിംകളെ അറസ്റ്റ് ചെയ്തു. അതിലൊരു വിപാഗത്തെ ക്രൂരമായി വധിച്ചു. ശേഷിച്ചവരെ നാടുകടത്തി.
ഇമാം, ബൂഖാരി , മുസ്‌ലിം, തഫ്താസാരി, ഫാറാബി, സമഖ്ഷരി, ഇബ്‌നു സീന തുടങ്ങി ഒട്ടേറെ പണ്ഡിതന്മാരെയും മാഹാത്മാക്കളെയും ലോകത്തിന് സമ്മാനിച്ച ടുര്‍ക്കുമാന്‍ കമ്മ്യൂണിസത്തിന്റെ പിടിയിലമര്‍ന്നതോടെ ഇസ്‌ലാമിന്റെ കരങ്ങള്‍ ബന്ധിതമായി.
മാവോ വാദികളുടെ ക്രൂരതയുടെ തനി രൂപമായിരുന്നു നിരവധി മുസ്‌ലിംകളെ അവര്‍ അരിഞ്ഞു വീഴ്ത്തിയത്. സ്വദേശികളായ മുസ്‌ലിംകളെ പുറത്താക്കി ചൈനക്കാരെ അവിടെ കൂടിയിരുത്തി. അവരവരുടെ സ്വത്തുക്കള്‍ മുഴുവനും കണ്ടു കെട്ടി. അവര്‍ തുര്‍ക്കിസ്ഥാന്‍ പുറത്ത് പോവുന്നത് കര്‍ശനമായി നിരോധിച്ചു. അന്യ രാജ്യക്കാരെ അങ്ങോട്ട് കടത്തി വിട്ടതുമില്ല. പുറം ലോകം തുര്‍ക്കിസ്ഥാനെ കുറിച്ച് ഒന്നും അറിയാതിരിക്കാനായിരുന്നു അത്. പള്ളികളും മതപഠന കേന്ദ്രങ്ങളും മിക്കതും അടച്ചിട്ടു. ചിലത് സിനിമ തിയേറ്ററുകളായി മാറ്റപ്പെട്ടു. ചിലത് പൂര്‍ണമായി നിലം പരിശാക്കി. ഇങ്ങനെ നീണ്ടുപോകുന്നു ഇസ്‌ലാമിന്റെ മേലിലുള്ള കമ്മ്യൂണിസത്തിന്റെ കരള ഹസ്തങ്ങള്‍. ഈ ജനാധിപത്യ രാജ്യത്തിന്റെ ചെറിയ ശതമാനം ഭാഗങ്ങളിലാണെങ്കിലും രഹസ്യമായി നടന്ന്്് വരുന്നത്് ഇതിന്റെ തുടര്‍ച്ച പതിവുകളാണ്. അത് പരസ്യമാവാതിരിക്കാന്‍ അവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തുന്നുണ്ട്്.
മുസ്‌ലിംകളെ വീഴ്ത്താന്‍ മുസ്‌ലിംകളെ തന്നെ ഉപയോഗപ്പെടുത്തുന്ന രഹസ്യ അജണ്ഡയിലാണ് മലബാറിന്റെ പലഭാഗങ്ങളും ചുവക്കാന്‍ തുടങ്ങിയത്. മാറ്റി നിര്‍ത്തലിന്റെയും അരികുവല്‍ക്കരണത്തിന്റയും ഫോക്കസില്‍ നിന്ന് ഇസ്‌ലാം ഇവരുടെ കണ്ണില്‍ അന്യമല്ല. സമകാലിക ഉദ്ധ്യോഗസ്ഥലം മാറ്റത്തിലും വികസനങ്ങളിലും സമീപരീതികളിലും ചിന്തിക്കുന്നവര്‍ക്ക് തിരുത്തേണ്ട ചില ധാരണകള്‍ തിരുത്താനാകും.