| Alsif Palakkad |
നീണ്ട കാലങ്ങള്‍ക്കു ശേഷം ഇരുട്ടയില്‍ നിന്ന വെളിച്ചത്തിലേക്ക് ഒരു അര്‍ദ്ധരാത്രി ഇന്ത്യ എന്ന ഏറ്റവും വലിയ ജനാധിപത്യ ഉപഭൂഖണ്ഡം കാലെടുത്തു വെച്ചു.വെള്ളപ്പടയുടെ ക്രൂര പ്രവര്‍ത്തനങ്ങളില്‍ നിന്ന് വലിയൊരു മോചനമായിരുന്നു ഇന്ത്യന്‍ ജനതയ്ക്ക്.ഒരുപാട് പ്രതിഷേധങ്ങള്‍ ഉടലെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ ഇന്ത്യ സ്വതന്ത്രമായി.
1947 ആഗസ്റ്റ് 14,അര്‍ദ്ധരാത്രി പന്ത്രണ്ടിന് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക വാനിലേക്കുയര്‍ന്നു.കോടിക്കണക്കിന് വരുന്ന ജനങ്ങളുടെ ആഹ്ലാദരൂപം ഇന്ത്യയെ സന്തോഷത്താല്‍ ഈറനറിയിച്ചു.ആ സ്വാതന്ത്ര ചരിത്രം നമ്മെളെടുത്ത് പരിശോധിക്കുമ്പോള്‍ ചരിത്രകാരന്മാര്‍ പറയാതെ പറഞ്ഞു പോകുന്ന മുസ്‌ലിം നായകന്മാരെ നാം ഓര്‍ക്കേണ്ടതുണ്ട്.സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒത്തൊരുമയുടേയും ഉരുക്ക് ശില്‍പമായി നിലകൊണ്ട മുസ്‌ലിം നായകന്മാര്‍ തന്നെയാണ് യഥാര്‍ത്ഥ സ്വാതന്ത്ര സമരത്തിന് തുടക്കം കുറിച്ചത്.പക്ഷെ ചരിത്രം രേഖപ്പെടുത്തിയപ്പോള്‍ ഹൃദയത്തില്‍ ദേശസ്‌നേഹം കൊണ്ടുനടന്ന ധൈര്യത്തിന്റെയും സമത്വത്തിന്റെയും പ്രതീകങ്ങളായ മുസ്‌ലിം നേതാക്കളെ ചരിത്രകാരന്മാര്‍ അടയാളപ്പെടുത്താതെ പോയി.
ഡച്ച്,ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതിയ ടിപ്പുസുല്‍ത്താന്‍,ഹൈദരലി എന്നിവരെ കാര്യത്തിന്റെ നിജസ്ഥിതി അറിയാതെ തകര്‍ത്ത നാട്ടുരാജാക്കന്മാര്‍ പില്‍ക്കാലത്ത് ദു:ഖിച്ച സംഭവം ചരിത്രത്തില്‍ കാണാന്‍ കഴിയുന്നു.
ആലി മുസ്‌ലിയാരും,മമ്പുറം തങ്ങളും,വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും തുങ്ങിയ ഒട്ടനവധി ധീരപുരുഷന്മാര്‍ സ്വാതന്ത്ര സമരത്തിന് നേതൃത്വം നല്‍കിയവരാണ്.
കമ്പനി പടയുടെ അധിനിവേശത്തിന് മുമ്പ് ഇവിടം കച്ചവടം നടത്തിയിരുന്നത് അറബികളായിരുന്നു.പക്ഷെ അവര്‍ക്ക് മറ്റൊരു ഉദ്ദേശം ഇല്ലായിരുന്നു.എന്നാല്‍,മുഖത്ത് ചിരിയെന്ന പ്രതീകം തൂക്കിയിട്ട് ഉള്ളില്‍ കറുത്ത ഹൃദയവുമായി കടന്നുവന്ന കാലന്മാരെ ഇന്നാട്ടുകാര്‍ക്ക് ആദ്യം തിരിച്ചറിയാന്‍ സാധിച്ചില്ല.പക്ഷെ,തിരിച്ചറിഞ്ഞപ്പോള്‍ അവര്‍ക്കെതിരെ ചുവടു വെച്ചത് ഇന്നാട്ടിലെ മുസ്‌ലിമുകളാണ്.
നികുതി പിരിവിനു വന്ന കമ്പനിയുടെ പ്രതിനിധിയെ ആട്ടിപ്പായിച്ച ഉമര്‍ഖാളി(റ)വിന്റെ ചരിത്രവും നുമക്ക് മുമ്പില്‍ വിശാമായിക്കിടക്കുന്നു.സ്വന്തം രാജ്യത്തിനെതിരെ ഏതു വലിയ ദുഷ്ടശക്തികള്‍ വന്നാലും സ
ധൈര്യം ചെറുക്കാനുള്ള ചങ്കുറപ്പ് മുസ്‌ലിം നായകന്മാര്‍ക്കുണ്ടായിരുന്നു.അങ്ങനെ അവരുടെ കഠിനമായ പ്രവര്‍ത്തനമായിരുന്നു ഇന്ത്യയെ സ്വതന്ത്രമാക്കിയത്.സമകാല സമസ്യകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ മറ്റു മതസ്ഥരേക്കാള്‍ മുസ്‌ലിം നാമധാരികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഇത്തരം ചരിത്ര യാഥാര്‍ഥ്യങ്ങള്‍ പ്രസക്തിയാര്‍ജ്ജിക്കുന്നതാണ്.ഒന്നോര്‍ക്കുന്നത് നല്ലതാണ്.ഇന്ത്യ സംസ്‌കാരിക വൈവിധ്യം കൊണ്ടും,ജനാധിപത്യ സംവിധാനം കൊണ്ടും മുന്നിട്ട് നില്‍ക്കുന്നത് അന്ന് മുസ്‌ലിമുകള്‍ ഒഴുക്കിയ വിയര്‍പ്പിന്റെയും ചോരയുടേയും ഫലമാണ്.മറ്റുള്ളവര്‍ക്കതില്‍ പങ്ക് ഇല്ലന്നെല്ല.സൗഹാര്‍ദത്തോടെ,സമത്വത്തോടെ അന്നവര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇന്നീ കാണുന്ന ഇന്ത്യാ രാജ്യം.
സ്വാതന്ത്രം എന്ന ഇളംകാറ്റ് ഇന്ത്യയിലെ സകലമാന ജനങ്ങളെയും തൊട്ടുണര്‍ത്തുന്നതിന്റെ പിന്നില്‍ ഒളിപ്പിച്ചുവെച്ചത് അല്ലെങ്കില്‍ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചില ചരിത്ര നിരീക്ഷകള്‍ ഒളിപ്പിച്ചുവെച്ചത് മുസ്‌ലിം നായകന്മാരെയാണ്.രാഷ്ട്ര സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന പണ്ഡിത വചന ആദര്‍ശത്തെയാണ് അവര്‍ നെഞ്ചേറ്റിയത്.അതാണ് ഇന്ത്യയുടെ സ്വാതന്ത്രത്തിന് വഴിവെച്ചത്.ആ അര്‍ദ്ധരാത്രി ആ മാധുര്യം നാം നുകര്‍ന്നു.സ്വന്തം നാടും വീടും വിട്ട് കുടുംബത്തെ മറന്ന് രാജ്യത്തിന് വേണ്ടി ഒന്നിച്ച അവരെ നാം മറന്നുകൂടാ…ഈ സ്വാതന്ത്രത്തിന്റെ മാധുര്യം വിളമ്പിതന്ന അവര്‍ക്ക് നാം പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്.കാരണം,ആ കരങ്ങളെ നാമെങ്കിനും ഓര്‍ത്തുകൊണ്ട് നെഞ്ചേറ്റതുണ്ട്!..