+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

മർഹൂം കാപ്പില്‍ വി. ഉമര്‍ മുസ്‌ലിയാര്‍ (ന.മ); വിനയാന്വിതനായ പണ്ഡിത പ്രതിഭ

| Sidheeque PK Padapparamba |

  വിജ്ഞാനത്തിന്റെ ആഴം കൊണ്ടും ജീവിത വിശുദ്ധികൊണ്ടും അറിയപ്പെടാന്‍ ആഗ്രഹിക്കാതെ നാഥനിലേക്ക് നാടുനീങ്ങിയ പണ്ഡിത വരേണ്യന്‍. എല്ലാ വിഷയങ്ങളിലും അഗാത പാണ്ഡിത്യം നേടി പൊതുരംഗങ്ങളില്‍ പ്രത്യക്ഷ്യപ്പെടാന്‍ ആഗ്രഹിക്കാതെ സമസ്തയുടെ സേവകനായി ജീവിച്ച മഹാ മനീഷി.
 ‘മഅ്ഖൂല്‍ ഉമര്‍ മുസ്‌ലിയാര്‍’ എന്നായിരുന്നു ഉസ്താദിനെ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഉസ്താദ് ന്യായശാസ്ത്രത്തില്‍ മാത്രമല്ല, തഫ്‌സീറിലും ഹദീസിലും കര്‍മ്മശാസ്ത്രത്തിലും അഗാത പാണ്ഡിത്യം നേടി. ദിശനിര്‍ണ്ണയ ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും വലിയ അവഗാഹം നേടിയിരുന്നു ഈ പണ്ഡിത വരേണ്യന്‍. അതുകൊണ്ട് തന്നെയാണ് റമളാന്‍ അവധിക്ക് വീട്ടില്‍ വന്നാല്‍ പോലും ഉസ്താദിന്റെ ശിഷ്യഗണങ്ങളെ കൊണ്ടും മുദരിസുമാരെ കൊണ്ടും ആ വസതി ജീവനുറ്റതായിരുന്നു. ഹഖായ കാര്യങ്ങളില്‍ എവിടെ പറയാനും ഉസ്താദ് മടിച്ചിരുന്നില്ല. അഹ്ലുസ്സുന്നതിവല്‍ജമാഅതിനെ നിഷേധിക്കുന്ന ചേകന്നൂരിന്റെ വേദിയില്‍ നേരിട്ട് ചെന്ന് ഉസ്താദ് മറുപടി പറഞ്ഞിട്ടുണ്ട്.


ജനനം, കുടുംബം

   1937 ജൂലൈ 4 വൈശ്യര്‍ കുഞ്ഞിമുഹമ്മദ് ഹാജി  മണ്ണാര്‍മലയുടെയും ആനങ്ങാടന്‍ ഫാത്വിമ കാപ്പിന്റെയും മകനായി ജനിച്ചു. ഫാത്വിമയാണ് ഭാര്യ. ഖദീജ, അബൂബക്കര്‍ സിദ്ധീഖ് ഫൈസി, മൈമൂന, മുഹമ്മദ് ഹുദവി എന്നീ ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഭാര്യയും ഉള്‍കൊള്ളുന്നതാണ് കുടുംബം.


പഠന കാലം

    1940 -45 കളിലെ മികച്ച ഭൗതിക വിദ്യഭ്യാസമായ ഏഴാം തരം വരെ പഠിച്ചു. ശേഷം സ്വന്തം നാടായ കാപ്പില്‍ ശൈഖുനാ കെ.എം മുഹമ്മദ് മുസ്ലിയാര്‍ കീഴില്‍ ഏഴ് വര്‍ഷം പഠനം നടത്തി. പിന്നീട് വാണിയമ്പലത്തിനടത്തുള്ള കൂരാട് ദര്‍സില്‍ പോയി. അവിടെ അഞ്ചുവര്‍ഷക്കാലം കെ.പി മുഹമ്മദ് മുസ്ലിയാരുടെ അടുക്കല്‍ പഠനം നടത്തി. അവരില്‍ നിന്നാണ് ജംഉല്‍ ജവാമിഅ്, തസ്വ്‌രീഹ് മന്‍ത്വിഖ് എന്നിവ ഓതിയത്. ശേഷം കെ.സി ജമാലുദ്ദീന്‍ ഉസ്താദിന്റെ കൂടെ കരുവാരക്കുണ്ട് ദര്‍സില്‍ അഞ്ചുവര്‍ഷം നിന്നു. പിന്നീട് പയ്യനാടിലേക്ക് സ്ഥലം മാറിയെങ്കിലും പിറ്റേവര്‍ഷം കെ.സി ഉസ്താദ് ഹജ്ജിനു പോയപ്പോള്‍ ഉസ്താദും സഹപാഠിയായിരുന്ന കുഞ്ഞാണി മുസ്ലിയാരും കൂടി ഒ.കെ ഉസ്താദിന്റെ ചാലിയം ദര്‍സിലേക്ക് പോയി. അവിടെ നിന്നാണ് രിസാല ഓതിയത്. മാത്രമല്ല, കെ.സി ഉസ്താദ് തിരിച്ചു വന്നതിനു ശേഷം കരുവാരക്കുണ്ടില്‍ മൂന്ന് വര്‍ഷം വീണ്ടും ഓതി. പിന്നീട് ബാഖിയാത്തിലേക്ക് പോയി. അവിടെ നിന്ന് മൗലവി ഫാളില്‍ ബിരുദം കരസ്ഥമാക്കി.


അദ്ധ്യാപനം 


   ബാഖിയാത്തില്‍ നിന്ന് മടങ്ങിയശേഷം കെ.സി ഉസ്താദിന്റെ നിര്‍ദ്ദേശപ്രകാരം ചെമ്പ്രശ്ശേരിയില്‍ പതിമൂന്നു വര്‍ഷം ദര്‍സ് നടത്തി. പിന്നീട് എ.ആര്‍ നഗര്‍ ചെങ്ങാനിഭാഗത്ത് നാലരവര്‍ഷം സേവനമനുഷ്ഠിച്ചു. ശേഷം  ആലത്തൂര്‍പ്പടിയില്‍ ഒരു വര്‍ഷവും സേവനമനുഷ്ഠിച്ചു. പിന്നീട് നീണ്ട പത്ത് വര്‍ഷം കോടങ്ങാട് ദര്‍സില്‍ സേവനമനുഷ്ടിച്ചു. ഈ കാലയളവില്‍ ശംസുല്‍ ഉലമ (ന.മ) അവര്‍കള്‍ ദാറുസ്സലാം നന്തിയിലേക്ക് ക്ഷണിച്ചെങ്കിലും കോടങ്ങാട്ടുകാരുടെ നിര്‍ബന്ധപ്രകാരം അവിടെതന്നെ തുടര്‍ന്നു. ശേഷം അസ്ഹരി തങ്ങളുടെ ക്ഷണപ്രകാരം നാലുവര്‍ഷം എം.ഐ.സി ദേശമംഗലത്ത് സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് പതിനഞ്ചുവര്‍ഷം പൊട്ടച്ചിറ അന്‍വരിയ്യ പ്രിന്‍സിപ്പളായി.

സ്വഭാവ മഹിമ


 ഉസ്താദിന്റെ സ്വഭാവവും പെരുമാറ്റവും വിത്യസ്തമായിരുന്നു. സംസാരത്തിലെ ലാളിത്യവും സൂക്ഷ്മതയും  മറ്റുള്ളവരില്‍നിന്ന് പ്രത്യേകമാക്കി. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന രീതി അദ്ദേഹത്തിന്റെ സ്വഭാവമഹിമയില്‍ പെട്ടതാണ്. ചെറുപുഞ്ചിരിയോടെ കൂടി സംസാരിക്കുന്ന ഉസ്താദിന്റെ സാമീപ്യം കരസ്ഥമാക്കാന്‍  ശിഷ്യഗണങ്ങളെ  കൊണ്ടും മുദരിസന്മാരായി സേവനം ചെയ്യുന്ന  പൂര്‍വ്വശിഷ്യന്മാരും ഉസ്താദിന്റെ വസതിയില്‍ സന്ദര്‍ശിക്കുന്നതും സംശയങ്ങള്‍ തീര്‍ക്കുന്നതും നാം ദര്‍ശിച്ചവരാണ്‌. സ്വഭാവ മഹിമയുള്ളത് കൊണ്ട് തന്നെ സമസ്തക്ക്‌ പുറത്തുള്ളവര്‍ പോലും വലിയ ആദരവോടു കൂടെയും ബഹുമാനത്തോടെയായിരുന്നു  ഉസ്താദിനെ കണ്ടിരുന്നത്.


ആത്മീയ ബന്ധം 

 വലിയുള്ളാഹി തൃപ്പനച്ചി മുഹമ്മദ് ഉസ്താദു(റ)മായി  സ്ഥാപനം നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഒരിക്കല്‍ തൃപ്പനച്ചി ഉസ്താദിനെ കാണാന്‍ പോയ സമയത്ത് നല്ല തിരക്കുണ്ടായിട്ടും അടുത്തേക്ക് വിളിപ്പിച്ചു. ദര്‍സിലേയും വീട്ടിലേയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഇങ്ങനെയുള്ള വലിയ ബന്ധം ഉസ്താദുമായി പുലര്‍ത്തിയിരുന്നു. ആലുവാ അബൂബക്കര്‍ മുസ്ലിയാരുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു.
 പണ്ഡിതന്മാരില്‍ സൂര്യ തേജസ്സായിരുന്ന (ശംസുല്‍ ഉലമ) ഇ.കെ അബൂബക്കര്‍ മുസ്ലിയാരു(ന.മ)മായി ഉസ്താദിന് ഹൃദ്യമായ ബന്ധം ഉണ്ടായിരുന്നു. ദര്‍സ് നടത്തുന്ന കാലയളവില്‍ ശംസുല്‍ ഉലമ (ന.മ) ഉസ്താദിനെ കാണാന്‍ വരുമായിരുന്നു.
 പാണക്കാട് തങ്ങന്മാരോടും അഭേദ്യമായ ബന്ധമാണ് ഉസ്താദിന് ഉണ്ടായിരുന്നത് ഒരിക്കല്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ (ന.മ) ഉസ്താദിനോട് ഫാത്തിഹ വിളിച്ച് ദുആ ചെയ്യാന്‍ പറയുകയുണ്ടായി. ഇങ്ങനെ നിരവധി ചിത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.



സമസ്തയുമായുള്ള ബന്ധം


  സമസ്തക്കെന്നും താങ്ങും തണലുമായി ഉസ്താദ് ജീവിച്ചു.പെരിന്തല്‍മണ്ണ താലൂക്കിലെ സമസ്ത ട്രഷറര്‍, മലപ്പുറം,പാലക്കാട് ജില്ലാ സമസ്ത മുശാവറ അംഗം, കേന്ദ്ര മുശാവറ അംഗം എന്നീ പദവികളില്‍ സേവനമനുഷ്ഠിച്ചു.


ഉസ്താദിന്റെ അടുക്കല്‍


  അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍  ഈ വിനീതന്‍ ഉസ്താദിന്റെ അടുക്കല്‍ അപ്രതീക്ഷിതമായി  കാപ്പിലെ വസതിലെത്തി. അസുഖം കാരണം ഉസ്താദ് വീട്ടില്‍ വിശ്രമിക്കുന്ന സമയത്തായിരുന്നു.  പരിചരിക്കാനും ശുശ്രൂഷിക്കാനും അവിടത്തെ സാമീപ്യം കരസ്ഥമാക്കാനും ശിഷ്യന്മാര്‍ വസതിയില്‍ വരാറുണ്ടായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നിട്ടും വലത് ഭാഗത്തിന്റെ മേല്‍ ചെരിഞ്ഞു കൊണ്ടായിരുന്നു കിടത്തം. ആ കിടപ്പ് മരണം വരെയും  ഉസ്താദ് തുടര്‍ന്നു കൊണ്ടു വന്നു. ഉസ്താദിനെ കാണാന്‍ വരുന്നവരോട് സംസാരിക്കുകയും അവിടുത്തെ കയ്യും കാലും   ഉഴിയാന്‍ വേണ്ടി കൊടുക്കുകയും ചെയ്തിരുന്നു. എനിക്കും അതിനവസരം ലഭിച്ചു. വലിയ ഒരു സൗഭാഗ്യമായിരുന്നു അത്‌. അല്‍ഹംദുലില്ലാഹ്‌.


അവസാന നിമിഷങ്ങള്‍


  വര്‍ഷങ്ങള്‍ക്കുമുമ്പ് ദര്‍സില്‍ സേവനം ചെയ്യുന്ന കാലത്ത് സ്വഹീഹുല്‍ ബുഖാരിയുടെ സബ്ഖില്‍ ഉസ്താദ് പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമായിരുന്നു ഉസ്താദിന്റെ വഫാത്ത്. ഞാന്‍ ചൊവ്വാഴ്ച ദിവസമായിരിക്കും മരിക്കുക എന്ന് ഉസ്താദ് സൂചിപ്പിച്ചപ്പോള്‍ ശിഷ്യന്മാര്‍ ചോദിച്ചു ‘ഉസ്താദേ ചൊവ്വാഴ്ച മരിക്കുന്നത് നല്ലതാണോ?’ എന്ന ചോദ്യത്തിന്‌ മഹാനായ ‘ഗൗസുല്‍ അഅ്‌ളം’ മുഹ്‌യുദ്ധീന്‍ ശൈഹ് അബ്ദുല്‍ഖാദര്‍ ജീലാനീ (റ) ലോകത്തോട് വിട പറഞ്ഞത് ഒരു ചൊവ്വാഴ്ച ദിവസമല്ലേ എന്നായിരുന്നു ഉസ്താദിന്റെ മറുപടി.
 ഞായറാഴ്ചദിവസം മക്കളോട് ചിലകാര്യങ്ങള്‍ വസ്വിയ്യത് ചെയ്തു. ആശുപത്രിയില്‍ കൊണ്ടു പോകരുതെന്നും  റാഹതായി മരിക്കണമെന്നും അതില്‍പ്പെട്ടതാണ്. കാര്യമായ അസുഖങ്ങളൊന്നുമില്ലാത്ത സമയത്തായിരുന്നു ഇത്. ഉസ്താദ് തന്റെ മരണം നേരത്തെ മനസ്സിലാക്കിയിരുന്നു എന്ന് നമുക്കിതില്‍നിന്ന് ഭാവിക്കാന്‍ സാധിക്കും.
 തലേദിവസം സേവകന്റെ കൈയില്‍ അമ്പതിനായിരം രൂപ ഏല്‍പ്പിച്ചതിനു ശേഷം പറഞ്ഞു  “ഇത് അന്‍വരിയ്യ കോളേജിലേക്ക്‌ കൊടുക്കണം, ചില സമയങ്ങളില്‍ ഞാന്‍ വളരെ പ്രയാസപ്പെട്ട് സബ്ഖ് പൂര്‍ത്തിയാവാതെ മടങ്ങിപ്പോകും, ചിലപ്പോള്‍ കാരണത്താല്‍  കോളേജിലേക്ക് പോകാറുമില്ല, പക്ഷേ  അതിന്റെയൊക്കെ ശമ്പളം വാങ്ങിയിട്ടുണ്ട്”. ഇത്രത്തോളം അതീവ സൂക്ഷ്മജ്ഞാനിയായി  ജീവിത വിശുദ്ധി കാത്തുസൂക്ഷിച്ചവരായിരുന്നു  ഈ പണ്ഡിത പ്രതിഭ.
  തിങ്കളാഴ്ച (2017 ഒക്ടോബര്‍ 2 /1439 മുഹറം 12) ഉച്ചയോടെ ശ്വാസതടസം അധികരിച്ചു. ഇശാ നിസ്‌കാരം കഴിഞ്ഞു. സേവകന്‍ സംസം വെള്ളത്തില്‍ നിന്ന് ചുണ്ടുകളിലേക്ക് പകര്‍ന്നു നല്‍കി. ഏകദേശം പത്തു മിനിട്ട് മുമ്പ് റൂമിലാകെ സുഗന്ധം പരക്കുന്നു നെറ്റിതടത്തില്‍ വിയര്‍പ്പു പൊടിയുന്നു. അതിനിടെ കലിമതുത്തൗഹീദ് ഉച്ചരിക്കുന്നു. ഒരു പുരുഷായുസ്സ് മുഴുവനും അല്ലാഹുവിന്റെ ദീന്‍ പഠിക്കാനും പഠിപ്പിക്കാനും ജീവിതത്തില്‍ കാണിച്ചു കൊടുക്കാനും ചെലവഴിച്ചു. അങ്ങനെ തെല്ലു പോലും അഹങ്കാരം കാണിക്കാതെ വിനയാന്വിതനായി അല്ലാഹുവിലേക്ക് അവന്റെ റസൂലിലേക്ക്  യാത്രയായി. അല്ലാഹു അവരോട് കൂടെ അവന്റെ സുഖലോക സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ, ആമീന്‍.
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

പട്ടാമ്പി നേര്‍ച്ച ഇസ്ലാമികമോ?

Next Post

ഇന്ത്യ ഫാഷിസത്തിനുമുമ്പ്

0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sidheeque Faizy
Sidheeque Faizy
8 months ago

മുഹറം 11 ഉസ്താദിൻറെ ആണ്ടു ദിനം ഫാത്തിഹ ഓതുമല്ലോ

Read next

ശൈഖുനാ വാക്കോട് മൊയ്തീന്‍കുട്ടി ഉസ്താദ് | സംഘടനാ രംഗത്തെ നിറ സാന്നിധ്യം

| മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട് |  ചെറുപ്പത്തിലേ വായന ശീലമാക്കി.സഹപാഠിയുടെ വീട്ടിൽ നിരവധി പുസ്തകങ്ങൾ…