+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഹാപ്പി ന്യൂ ഇയര്‍ 1440




അങ്ങനെ ഒരു ന്യുഇയര്‍ ആഘോഷിക്കാന്‍ പോവുകയണ് ലോക മുസ്ലീങ്ങള്‍. ഹിജ്റ വര്‍ഷമാണ് നമ്മുടെ ഔദ്യോഗിക കലണ്ടര്‍. അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സ) യുടെ ജീവിതത്തിലെ നിര്‍ണായക സംഭവമായ ഹിജറയെ ആസ്പദമാക്കിയും അനുസരിച്ചുമാണ് ഹിജ്റ വര്‍ഷം തയ്യാറാക്കിയിട്ടുള്ളത്. അറേബ്യ ഒന്നടങ്കം ഇസ്‌ലാമിന്നധീനപ്പെടുകയും കാലനിര്‍ണയത്തിന് പുതിയ അവലംബം ആവിശ്യമായി വരികയും ചെയ്തപ്പോള്‍ വിശദമായ കൂടിയാലോചനയിലൂടെ രണ്ടാം ഖലീഫ ഉമര്‍(റ) തന്റെ ഭരണകാലത്ത് ഹിജ്റയെ അടിസ്ഥാനമാക്കാന്‍ നിര്‍ദ്ദേശിച്ചത്. ചന്ദ്രനെ ആസ്പദക്കിയത് കൊണ്ട് ചാന്ദ്രിക കലണ്ടര്‍ എന്നും അറിയപ്പെടുന്നു. ഓരോ ന്യൂഇയറും മനുഷ്യന് ആത്മവിചാരണ നടത്താനുള്ള സന്ദേശമാണ് നല്‍കുന്നത്. അല്ലാതെ മദ്യപിച്ച് കൂത്താടാനല്ല. മുസ്്ലീംങ്ങളായ നാം ഇംഗ്ലീഷ് കലണ്ടറിന്റെ ന്യൂഇയര്‍ അല്ല ആഘോഷിക്കേണ്ടത്.


ഹിജ്റ കലണ്ടറിലെ പ്രഥമ മാസമാണ് മുഹറം. നിഷിദ്ധമാക്കപ്പെട്ടത് എന്നര്‍ത്ഥം വരുന്ന മുഹറം യുദ്ധം ഹറാമാക്കിയ മാസമാണ്. മുഹറം അള്ളാഹുവിന്റെ മാസമാണ് (ഹദീസ്). ഇബ്്ലീസിന് സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടതും ആദം നബിയുടെ തൗബ സ്വീകരിച്ചതും ഇദ്രീസ് നബി(അ)നെ നാലാനാക്കാശത്തേക്ക് ഉയര്‍ത്തിയതും നൂഹ് നബി(അ)ന്റെ കപ്പല്‍ കരക്കണിഞ്ഞതും ഇബ്്റാഹീം നബി(അ)നെ അള്ളാഹുവിന്റെ ഖലീലായി തിരഞ്ഞെടുത്തതും നംറൂദിന്റെ തീകുണ്ഠാരത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതും യഅ്ഖൂബ് നബിയുടെ കാഴ്ച തിരിച്ചു കിട്ടിയതും യൂനുസ് നബി മത്സ്യ വയറ്റില്‍ നിന്ന് രക്ഷപ്പെട്ടതും സുലൈമാന്‍ നബിക്ക് രാജാധികാരം ലഭിച്ചതും മൂസാ നബിയെയും കൂട്ടാളികളെയും ഫിര്‍ഔന്റെ കിങ്കരന്‍മാരില്‍ നിന്ന് രക്ഷപ്പെടത്തിയതും ഫിര്‍ഔനെയും കൂട്ടാളികളെയും ചെങ്കടില്‍ മുക്കികൊന്നതും ദാവൂദ് നബിയുടെ തൗബ സ്വീകരിച്ചതും ഈസാ നബിയെ ആകാശത്തേക്കുയര്‍ത്തയതും മുഹമ്മദ് നബി(സ)യെ പാപ സുരക്ഷതരായി പ്രഖ്യാപിക്കപ്പെട്ടതും മുഹറം പത്തിനായിരുന്നു എന്ന് ചരിത്രം പറയുന്നു. മുഹറം 9,10 നും നോമ്പനുഷ്ഠിക്കല്‍ വളരെയധികം സുന്നത്തുള്ളതാണ്. മുഹറം പത്തിലെ നേമ്പ് ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഹദീസില്‍ സ്ഥിപ്പെട്ടു വന്നിട്ടുണ്ട്. മറ്റെരു പ്രധാനപ്പെട്ട മാസമാണ് റബീഉല്‍ അവ്വല്‍. നബി(സ) ജനിച്ച മാസമാണിത്. മറ്റെരു മാസമാണ് പുണ്യങ്ങളുടെ പൂക്കാലമായ റമളാന്‍. അവസാന മാസമായ ദുല്‍ഹിജ്ജ ഇബ്റാഹീം നബിയുടെയും കുടുംബത്തിന്റെയും ത്യാഗ സ്മരണകള്‍ ഓര്‍ത്തു കോണ്ടുള്ള ബലിപെരുന്നാളും ഹജ്ജ് കര്‍മ്മവുമാണ്. എന്നാല്‍ ഇന്നത്തെ സമൂഹം ഈ ന്യൂഇയറിന് മറക്കുകയാണ്.


സമയം മനുഷ്യ ജീവിതത്തില്‍ അത്യാവശ്യമാണ്. സമയവുമായി ബന്ധപ്പെട്ട ജീവിതമാണ് മനുഷ്യന്റെത്. ആയുസ്സിന് മണക്കൂറുകളായും ദിവസങ്ങളായും ആഴ്ചകളായും മാസങ്ങളായും വര്‍ഷങ്ങളായും നോക്കുമ്പോള്‍ ആകെ കുറച്ച് ദിവസമാണ് മനുഷ്യന് ലഭിക്കുന്നത്. എന്നിട്ടെന്താ പടച്ചോനെ ഞാന്‍ ഏതു നിമിഷവും മരിക്കാം എന്ന ബോധം അപ്പോള്‍ അവന്‍ മറക്കുകയാണ്.


അള്ളാഹു പറയുന്നു: അക്കൂട്ടര്‍ മരണമടുത്താല്‍ എന്റെ രക്ഷിതാവേ നീയെങ്ങാനും അവധി പിന്തിച്ചാല്‍ ഞാന്‍ സ്വദഖ ചെയ്യാം, ഞാന്‍ സ്വാലിഹങ്ങളില്‍പ്പെട്ടവനാവാം, ഏതെരു നഫ്സിനെയും അല്‍പ്പംതന്നെ അള്ളാഹു പിന്തിക്കുകയില്ല. (മൂനാഫിഖൂന്‍ 11,12)


നബി(സ) പറഞ്ഞു: ആരോഗ്യവും ഒഴിവുസമയവും എന്ന മഹത്തായ രണ്ട് അനുഗ്രഹങ്ങളില്‍ അധികപേരും വഞ്ചിക്കപ്പെട്ടിരിക്കുന്നു (ഹദീസ്). പണം കൊണ്ട് ക്ലോക്ക് വാങ്ങാം, പക്ഷേ സമയം വാങ്ങാന്‍ കഴിയില്ല എന്നാണ് സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്. ഈ പുതുവത്സര പുലരി നമുക്ക് ആത്മവിചാരണ നടത്താനും നന്മകള്‍ പ്രവര്‍ത്തനും അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങാനും നാഥന്‍ ഭാഗ്യം നല്‍കട്ടെ ….




                                                           |Muhammed Mashood Kumaramputhur|

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ജീവിതം പുനര്‍ വിചിന്തനം ചെയ്യാം

Next Post

ഇൽമുൽ ബലാഗഃ സാഹിത്യത്തിന്റെ സത്ത

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ആഘോഷങ്ങളിലെ ആത്മീയത

  |Ali Karippur| മനുഷ്യമനസിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളതമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ…