ഈ കഴിഞ്ഞ പ്രളയ കെടുതിയില്‍ ആത്മ സമര്‍പ്പണത്തിന്റെ പുതു ചരിത്രമാണ് എസ്.കെ.എസ്.എസ്.എഫിന്റെ (സന്നദ്ധ) വിഭാഗമായ വിഖായ വിങ് കാഴ്ച്ചവെച്ചത്. ദുരിത ബാധിതര്‍ക്കും ഒറ്റപെട്ടവര്‍ക്കും താങ്ങായി സംരക്ഷണത്തിന്റെ കവാടങ്ങള്‍ തുറക്കുകയുമണവര്‍. ദുരന്ത മുഖങ്ങളില്‍ ആതുരാലയങ്ങളിലെ മരണമണി മുഴക്കം കേള്‍ക്കാന്‍ സാധ്യതയുള്ള അഷ്ടദിക്കുകളില്‍ തളരുന്ന ശരീരങ്ങള്‍ക്ക് ആശ്വാസമേകുകയുമായിരുന്നു ആ കാവല്‍ ഭടന്മാര്‍. അപകട മേഖലകളില്‍ സധൈര്യത്തോടെ സമാധനത്തോടെ സ്വാന്തനത്തിന്റെ കൈകളുമായി ദുരിത ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. വിശക്കുന്നവന്റെ വിളികേള്‍ക്കാനും ഭയക്കുന്നവന്റെ ഭാഗമാവാനും നിലനിളിക്കുന്നവരുടെ നിസ്സാഹായതയില്‍ അവരുടെ കൂടെ നില്‍ക്കാനും ഞങ്ങള്‍ എന്നും നിങ്ങളോടൊപ്പമുണ്ട് സമാശ്വാസത്തിന്റെ മാതൃകാപരമായ സേവനത്തിന് സഘടിക്കുകയായിരുന്നു സമസ്തയുടെ മക്കള്‍. വിജ്ഞാനം വിനയത്തിന്റെ മാര്‍ഗത്തിലൂടെ സേവനത്തിന്റെ പാദയിലൂടെ കൈ മാറുകയായിരുന്നു. കാലങ്ങള്‍ക്ക് മുമ്പ് (മുസ്ലിംകള്‍) കേരള സമൂഹത്തിന് നല്‍കിയ സൗഹൃദത്തിന്റെയും സംസ്‌കാര രൂപീകരണത്തിന്റെയും പിന്നാംപുറമാണ് ഇത്തരത്തിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളെന്ന് വിലയിരുത്താം. പണത്തിന്റെയും ലൗകികതയുടെയും ആര്‍ഭാടത്തിന്റെയും ഇടയില്‍ കേരളത്തിന്റെ മാനുഷിക ഇടപഴകലുകള്‍ ലവലേഷം താറുമാറാക്കുകയായിരുന്നു. എന്നാല്‍ ഈ കാലവര്‍ഷത്തിന്റെ കെടുതിയിലുണ്ടായ നൂറ്റാണ്ടിന്റെ പ്രളയം നാം മനുഷ്യര്‍ എല്ലാവരും സമന്മാരാണെന്ന ബോധവും നാം ദൈവത്തിന്റെ തുല്യ സ്രഷ്ടികളാണെന്ന തിരിച്ചറിവുമുണ്ടായി. നാഥന്റെ സഹായത്തോടെ ഇതിലകപ്പെട്ട ദുരിതബാധിതരെ നമുക്ക് സേവിക്കാന്‍ കഴിഞ്ഞു എന്നുള്ളത് ഒരു സുദിര്‍ഹമായ കാര്യം തന്നെയാണ് പ്രളയകെടുതിയില്‍ അകപെട്ടവര്‍ക്ക് അടിയന്തര സഹായം സജ്ജമാക്കാന്‍ മറ്റു രക്ഷാപ്രവത്തന ദൗത്യ നിര്‍വഹണങ്ങള്‍ക്കൊപ്പം ഒരുമിച്ചുനിന്നു ജാതിമതവര്‍ഗഭേതമന്യേ വേര്‍തിരിവില്ലാതെ സഹജീവികളോടുള്ള സൗഹൃദ ഇടപെടലായിരുന്നു അവര്‍ നിതാനം ചെയ്തത്. ഇങ്ങനെ പറയുമ്പോള്‍ സത്യത്തില്‍ മനസ്സില്‍ ഓര്‍മിക്കുന്നത് റസൂല്‍ കരീ(സ)യുടെ പരിശുദ്ധ അര്‍ഥ വാക്യങ്ങളാണ്. ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണകാണിക്കുക എങ്കില്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണകാണിക്കും വാസ്ത്തവത്തില്‍ സമസ്തയുടെ കര്‍മ ധീരരായ ചുണക്കുട്ടികള്‍ തീര്‍ത്തും കര്‍മോത്സുകരായി കൈരളിക്ക് മികച്ച മാതൃകയാണ് കാണിച്ചത് സകല പാര്‍ട്ടികളും സഘടനകളും അവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രൗണ്ഡിക്കും രാഷ്ടീയ പുരോകതിക്കും വിനിയോകിക്കുമ്പോഴും വികായ നിര്‍വഹിക്കുന്ന സ്വല്‍കര്‍മങ്ങളെ നാം വിസ്മരിക്കരുത് കാരണം രാജ്യ സേവനത്തിന് വേണ്ടി മുന്‍ കേരളാമുഖ്യമന്ത്രി കേരളത്തിന് സമര്‍പ്പിച്ചത് 25000 വികായ വളന്റിയേസിനെയാണ് രാഷ്ട രക്ഷക്ക് ഒരു കരുതാലാണിത് സേവനങ്ങളുടെ വിവിത തലങ്ങള്‍ അന്യേശിച്ചറിയുമ്പോഴെ വിഖായയുടെ പ്രസക്തി ബോധ്യപെടൂ. സംഘടനയെ നെഞ്ചിലേറ്റുന്ന ഞമ്മള്‍ പോലും വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ അറിയുന്നില്ല എന്നതാണ് വാസ്തവം. വലിയ നെട്ടലോടെ അനുഭവിച്ച ഈനൂറ്റാണ്ടിലെ പ്രളയം ജനജീവിതം വളരെ ദുസ്സഹമാക്കി കേരളത്തിന് ഇനി കരകയറാന്‍ ത്യാഗോജല പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. ഉറ്റവരും ഉടയരും കിടപ്പാടവും നഷ്ടപെട്ടവര്‍ എല്ലാം ഉപേക്ഷിച്ച് ഓടേണ്ടിവന്നവര്‍ മനസാക്ഷി മരവിച്ചവര്‍ ഇങ്ങനെ കേരളത്തിന്റെ സ്ഥിതി ഗതി വളരെ അടിത്തട്ടിലിലേക്ക് താഴ്ന്നു ദുരുദാശ്വാസ ക്യാമ്പുകളില്‍ എല്ലാവരും സമന്‍മാരായി മനുഷ്യന്റെ ക്ഷമയും സ്‌നേഹവും വിനയവും സേവനവും തിരിച്ചറിഞ്ഞ ഒരു സന്ദര്‍ഭവുമായി ഒരുപാട് സാഹായഹസ്ത്തങ്ങള്‍ സന്നദ്ധ സംഘനയുടെ സേവനങ്ങള്‍ ആരെയും വിസ്മരിക്കുന്നില്ല മത്സ്യതൊഴിലാളികളുടെ രക്ഷാ പ്രവര്‍ത്തനം വളരെ അഭിമാനര്‍ഹമായിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി ദേശീയ ദുരന്ത സേനക്കും അഗ്‌നി ശമന സേനക്കും പോലിസിനും എത്തിപെടാന്‍ സാധിക്കുന്നതിനും മുമ്പ് നാട്ട്കാരുടെ സഹായതോടെ വിഖായയെ പോലുള്ള സേവകരാണ് രക്ഷാ പ്രവര്ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് വയനാട് ജില്ലയില്‍ കാണാന്‍ സാധിച്ചത് അത്തരത്തിലുള്ള ഒന്നാണ് വീടുകളെല്ലാം ക്‌ളീന്‍ ചെയ്ത് വേണ്ട അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുത്തു മത-ഭേതമന്യേ 100 വീടുകള്‍ സമസ്തയുടെ മക്കള്‍ നിര്‍മിച്ച് കൊടിക്കുന്നിണ്ട്പ്ര ളയം നന്നായി നക്കിതുടച്ച തെക്കന്‍ കേരളത്തില്‍ മലബാര്‍ ജില്ലകളില്‍ നിന്ന് പ്രത്യേക വിഖായ വാളണ്ടിന്റയേസ് അവിടെ ക്യാമ്പ് ചെയ്താണ് അവിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.പ്രളയം കൊടികിലേക്ക് വഴിമാറിയപ്പോള്‍ അവിടുത്തേ സേവലങ്ങള്‍ക്ക് ന്യൂന പക്ഷ മന്ത്രി നല്‍കിയത് ഉംറ ചെയ്യാനുള്ള സുവര്‍ണാവസരമായിരുന്നത്രേ വിഖായ എന്ന പദത്തിന്റെ അര്‍ത്ഥമായ ”സുരക്ഷ”യാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.
|Shuaib Mukkam|