എഡി 330 ല്‍ ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന കോണ്‍സ്റ്റാന്റിനോപ്പിയന്‍ ചക്രവര്‍ത്തി ബോസ്ഫറസ് കടലിടുക്കി നോട് ചേര്‍ന്നു മനോഹരമായ ഒരു നഗരം പണികഴിപ്പിക്കുകയും തലസ്ഥാനം അങ്ങോട്ട് മാറ്റുകയുമായിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായി നഗരത്തിന് കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന് പേര് നല്‍കി.
പിന്നെ എങ്ങനെ ഇസ്താംബൂളായി എന്നല്ലേ?
ഒരിക്കല്‍ നബി (സ്വ) പറഞ്ഞു: ഉത്തമരായൊരു നേതാവിന്റെ കീഴില്‍ മഹത്തായ ഒരു സൈന്യം കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കും. (ഇമാം അഹ് മദ്). ഈ പ്രവചനം യാഥാര്‍ഥ്യമാക്കാന്‍ പില്‍ക്കാലത്ത് വന്ന പല ഖലീഫമാരും ശ്രമങ്ങള്‍ നടത്തിയിരുന്നു. ഖലീഫ മുആവിയ (റ) തന്റെ ഭരണ കാലഘട്ടത്തില്‍ (ഹിജ്‌റ 52) ല്‍ മകന്‍ യസീദിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്കയച്ചുവെങ്കിലും അവിടത്തെ വിശാലമായ കോട്ട ഉപരോധിക്കാനും മാര്‍ച്ച് നടത്താനും മാത്രമേ സാധിച്ചുള്ളൂ.
പിന്നീട് ഉസ്മാനിയ ഖിലാഫത്തിലെ (ഹിജ്‌റ 688-1324) ഏഴാം ഖലീഫ സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ മുറാദിന്റെ (1451-1481) ഭരണകാലത്ത് അവിടുത്തെ ആത്മീയ ഗുരു ശൈഖ് ആഖ് ശംസുദ്ദീന്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴ്‌പ്പെടുത്തുന്ന ശക്തനായ ഭരണാധികാരിയെ കുറിച്ചുള്ള പ്രവാചക പ്രവചനത്തെ നിരന്തരം ഉണര്‍ത്തുകയും ആ ദൗത്യം താങ്കളുടെ കരങ്ങളാല്‍ പൂവണിയമെന്ന ആഗ്രഹം പ്രഘടിപ്പിക്കുയുമായിരുന്നു.അങ്ങനെ സുല്‍ത്താന്‍ മുറാദ് രണ്ടാമാന്‍ ആയുധവിഭൂഷികരായ രണ്ട് ലക്ഷത്തോളം യോദ്ധാക്കളെ തയ്യാറാക്കി ഒപ്പം നൂറിലധികം പടക്കപ്പലുകളും പീരങ്കികളും മറ്റു സന്നാഹങ്ങളുമായി (എഡി 1453) ല്‍ സൈനിക സംഘം കോണ്‍സ്റ്റാന്റിനോപ്പിള്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. നീണ്ട 40 ദിവസം അവര്‍ കോട്ട ഉപരോധിച്ചുവെങ്കിലും ഫലമുണ്ടായില്ല.
വെള്ളത്താല്‍ ചുറ്റപ്പെട്ട കോട്ടയിലേക്ക് കപ്പലുകള്‍ പ്രവേശിക്കാതിരിക്കാന്‍ ചങ്ങലകള്‍ ബന്ധിച്ചിരുന്നതിനാല്‍ അവര്‍ക്ക് കോട്ടയ്ക്കകത്ത് പ്രവേശിക്കാന്‍ സാധിച്ചില്ല. ഇനി ഒരു വഴിയൊള്ളു കപ്പലുകള്‍ ഖര്‍നുദഹ ബില്‍ നങ്കൂരമിടുക. അത് അത്ര എളുപ്പമല്ല അതിനിടയില്‍ മൂന്ന് മൈല്‍ ദൂരം കരഭാഗമാണ്. കപ്പലുകൾ അതിലൂടെ തള്ളി നീക്കേണ്ടിവരും.
റസൂല്‍ (സ്വ) യുടെ പ്രഖ്യാപനം തങ്ങളുടെ കരങ്ങളാല്‍ നിറവേറാന്‍ അവര്‍ ആവേശഭരിതരായി. ഒറ്റ രാത്രി കൊണ്ട് മൃഗക്കൊഴുപ്പ്, മെഴുക്, നെയ്യ് മറ്റും ഉപയോഗിച്ച് അവര്‍ കല്ലും പാറയും നിറഞ്ഞ ഭൂമിയിലുടെ അതി സാഹസികമായി നൂറോളം കപ്പലുകള്‍ തള്ളി നീക്കി.1453 മെയ് 29 ന് സൈന്യം കോട്ടക്കകത്തു കയറി. മുസ്‌ലിം സൈന്യത്തിന്റെ ആരവം കേട്ട് പ്രഭാതമുണര്‍ന്ന അവര്‍ അമ്പരന്നു. ഇരുപത്തി നാലുകാരനായ സുല്‍ത്താന്റെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ ശത്രുക്കള്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്.വിശാല മനസ്‌കനായ മുറാദ് രണ്ടാമന്‍ അവര്‍ക്ക് മാപ്പു നല്‍ക്കുകയും അവരുടെ മതമനുസരിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യം നല്‍കുകയുമായിരുന്നു.
ഈ ചരിത്ര നേട്ടത്തോടെ ഖലീഫ സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍ മുഹമ്മദുല്‍ ഫാത്തിഹ് (ജയിച്ചടക്കിയവന്‍) എന്ന പേരില്‍ അറിയപ്പെട്ടു. എല്ലാവര്‍ഷവും മെയ് 29ന് ഖാസിം ബാശ മുതല്‍ ഖര്‍ നുദഹബി വരെ മൂന്നു മൈല്‍ തുര്‍ക്കി സൈന്യം പ്രതീകാത്മകമായി കപ്പലുകള്‍ തള്ളിക്കൊണ്ടു പോകാറുണ്ട്. മുസ്‌ലിം ആഗമനത്തോടെ കോണ്‍സ്റ്റാന്റിനോപ്പിളിന് ഇസ്ലാംബൂള്‍ എന്ന് നാമകരണം ചെയ്യപ്പെട്ടു. ബൂള്‍ എന്നാല്‍ ടര്‍ക്കിഷ് ഭാഷയില്‍ ഭവനം എന്നാണര്‍ത്ഥം പിന്നീട് ഇത് ലോചിച്ച് ഇസ്താംമ്പുളായി മാറുകയായിരുന്നു.