പരിശുദ്ധ ദീനിനെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന നിരവധി ബിദഈ പ്രസ്ഥാനങ്ങളും സംഘടനകളും നമുക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും കാല ചക്രത്തിന്റെ അതിദ്രുത ചലനത്തിന്റെ മേല്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ മരിച്ചു മണ്ണടിഞ്ഞ് പോയിട്ടുണ്ട്. മറ്റു ചിലത് പിടിച്ച് നില്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഇങ്ങനെയുള്ള ഈ ദുരിതം പിടിച്ച സന്ദര്‍ഭത്തില്‍ ഏത് പ്രസ്ഥാനമാണ് സത്യത്തിന്റെത്? ഏത് പ്രസ്ഥാനമാണ് നല്ലത്? എന്നിങ്ങനെ സാധാരണ ജനങ്ങള്‍ക്ക് സംശയമുണ്ടാവുകയെന്നത് സ്വഭാവികമാണ്
എന്നാല്‍ സംശയത്തിന് ഇടവരുന്നില്ലന്നാണ് സത്യം കാരണം ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഏത് നിലപാട് എടുക്കണമെന്ന് 14 നൂറ്റാണ്ട് മുമ്പ് നബി (സ) നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്.
ഒരിക്കല്‍ നബി (സ) തങ്ങള്‍ പറഞ്ഞു ബനൂ ഇസ്രാഈല്‍ 72 ആയത് പോലെ എന്റെ സമുദായം 73 വിഭാഗമായി ഭിന്നിക്കും ഇവരില്‍ ഒരു വിഭാഗം ഒഴികെ ബാക്കിയുള്ളവര്‍ മുഴുവനും നരകത്തിലാണ്. ഞാനും എന്റെ സ്വഹാബത്തും നടന്ന വഴി അനുധാവനം ചെയ്യുന്നവര്‍ ആണ് വിജയിച്ച വിഭാഗം അവിടുന്ന് പഠിപ്പിച്ചു. ഈ സത്യ മാര്‍ഗത്തേയാണ് ”അഹ്‌ലുസുന്നത്തിവല്‍ ജമാഅഃ എന്ന് പറയുന്നത്.
കേരളത്തില്‍ ഈ പരമ്പരാഗത വിശ്വാസധാരയെ പ്രതിധാനം ചെയ്യുന്നവാരാണ് സുന്നികള്‍. ഈ തെളിമയാര്‍ന്ന വിശ്വാസത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്ന നവീനവാദികള്‍ കേരളത്തിലും സജീവമാണ്.എന്നാല്‍ ഇസ്ലാമിന്റെ തനതായ പാരമ്പര്യമുളള വഴിയെ ചേദ്യം ചെയ്ത് രംഗ പ്രവേശനം ചെയ്ത പ്രസ്ഥാനങ്ങള്‍ ഇന്ന് ഗുരുതരമായ ആശയ പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ട് കെണ്ടിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ പ്രസ്ഥാനങ്ങള്‍ തകര്‍ന്നു കെണ്ടിരിക്കുന്നു എന്ന് പറയുന്നതിനെക്കാള്‍ നല്ലത് തകര്‍ന്നു എന്ന് പറയലാണ് കാരണം ഒരു പ്രസ്ഥാനം അതിന്റെ അടിസ്ഥാനശയാദര്‍ശങ്ങളില്‍ വ്യതിചലിക്കുന്ന സമയത്ത് ആ പ്രസ്ഥാനം തകരും
90 കൊല്ലം കുത്തിയിരുന്ന് ഇജ്തിഹാദ് ചെയ്തിട്ടും മതത്തിന്റെ അടിസ്ഥാന ഘടകമായ തൗഹീദ് എന്തെണെന്ന് മനസ്സിലാക്കാന്‍ താടി നീട്ടി വളര്‍ത്തിയ വഹാബി ബുദ്ധി ജീവകള്‍ക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്ന സത്യം അവര്‍ക്ക് തന്നെ മനസ്സിലായിട്ടില്ല. ഇസ്‌ലാമിലെ ഓരോ കാര്യങ്ങളിലും നിലവാരമില്ലാത്ത ന്യായങ്ങള്‍ ഉന്നയിച്ച് ബിദ്അത്താണെന്ന് പറഞ്ഞ് തള്ളുകയാണ് അവര്‍ ചെയ്യുന്നത്. പറഞ്ഞ്, പറഞ്ഞ് നബിദിനാഘോഷം ബിദ്അത്താണെന്നും അത് ആചരിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു.
ബിദ്അത്ത് എന്നാല്‍ ‘നബി തങ്ങള്‍ക്ക് ശേഷം ഉണ്ടായ ഒരു കാര്യം ശര്‍ഇല്‍-യാതെരു തെളിവും അതിനില്ല’ ഈ രൂപത്തിലുളള ഒരു കാര്യത്തിനാണ് ബിദ്അത്ത് എന്ന് പറയുന്നത്. നബി (സ) തങ്ങളുടെ മദ്ഹ് പാടി പറയലാണല്ലോ നബിദിനാഘോഷം അതിന് വ്യക്തമായ തെളിവുകളുണ്ട്. നബി(സ) തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ നബി(സ) തങ്ങളുടെ മദ്ഹ് പാടിയിരുന്നു. മാത്രമല്ല നബി തങ്ങളുടെ അറിവിനോട് കൂടെ തന്നെ മഹാനായ ഹസ്സാനു സാബിത്(റ) വിന് ഇതിന് വേണ്ടി മദീനയില്‍ ഒരി ഇരിപ്പിടം ഉണ്ടായിന്നു.
മാത്രമല്ല, ഈ വാദിക്കുന്നവരുടെ മുന്‍ കാല നേതാക്കാമാര്‍ നബിദിനാഘോഷം അഗീംകരിച്ചവരായിരുന്നു. 1951 – ഡിസംബര്‍ 12 ഒരു റബിഉല്‍ അവ്വല്‍ 12-ന് അന്നത്തെ കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ജന:സെക്രട്ടറി എ.കെ. അബ്ദുല്‍ ലത്തീഫ് മൗലവി ചെയ്ത റേഡിയോ പ്രസഗം ഇപ്രകാരം ആയിരുന്നു: ‘പതിനാല്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീക്ഷിച്ചു കോണ്ടിരുന്ന അസാധാരണ ശിശുവിന്റെ ജന്മദിനമാണ് ഇന്ന് ലോകം വീക്ഷിച്ചു കോണ്ടിരിക്കുന്നത്. (അല്‍ മനാര്‍ പുസ്തകം 2 1920 ജനുവരി) മാത്രമല്ല വഹാബി പ്രമുഖനായ ഇ.കെ. മൗലവി അല്‍- മുര്‍ഷിദ്- ല്‍ എഴുതി നബി(സ) തങ്ങള്‍ ലോകത്തിന് ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് അറീച്ചു കൊടുക്കുകയും മഹാനവറുകളുടെ മഹത്വം ജനങ്ങള്‍ക്ക് എത്തിച്ച്് കൊടുക്കുകയുമാണ് നമ്മുടെ ചുമതല.
മുന്‍ കാലങ്ങളില്‍ റബീഉല്‍ അവ്വല്‍ ആയാല്‍ മൗലീദ് ഓതിയിരുന്നു. എന്നാല്‍ ഇന്ന് അധിക പൊതുയോഗങ്ങളിലും നബിയുടെ മഹത്വത്തെ പറയുന്നുണ്ട് അതിന് പ്രത്യേകം വേദിയുണ്ടാക്കി നടത്തി വരുന്നുണ്ട്. (ഹുബ്ബുറസുല്‍ പ്രഭാഷണം) ഇതൊക്കെ സന്തോഷകരമായ കാര്യം തന്നെ.(അല്‍മുര്‍ഷിദ്് പുസ്തകം 1 ലക്കം 5)
ഇന്നലെ പറഞ്ഞത് ഇന്ന് തിരുത്തുകയും ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുകയും ചെയ്യുമന്ന പ്രസ്ഥാനങ്ങള്‍ ധാരളം മുണ്ട്് അതിലൊന്നാണ് ഈ മുജാഹിദ് പ്രസ്ഥാനം. ഇവര്‍ ആദ്യം മുതലേ പറഞ്ഞിരുന്ന ഒരു കാര്യമാണ് കൂട്ട പ്രാര്‍ത്ഥന പാടില്ലായെന്നത്. അതിന് ഞങ്ങള്‍ എതിരാണെന്ന് പറഞ്ഞവര്‍ ഈയടുത്ത് കോഴിക്കോട് വളരെ ദാരുണമായി മാന്‍ ഹോളില്‍ വീണു മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട്ടില്‍ മുജാഹിദ്് കേരള അമീര്‍ സി.എം അസീസും കൂട്ടരും ചെന്ന് കൂട്ട പ്രാര്‍ത്ഥന നടത്തി. ഇതില്‍ നിന്നും മനസ്സിലാക്കാം ഇവരുടെ ആദര്‍ശ വിശുദ്ധി. മുജാഹിദ് പാളയത്തിലെ പുതിയ വിവാധമാണ് ജിന്ന് വിവാധം.
മഹാനായ പണ്ഡിതരെ മുശ്‌രിക്കും കാഫിറുമാക്കി ആരാധനക്കും ശിര്‍ക്കിനും പുതിയ നിര്‍വ്വചനങ്ങള്‍ കൊണ്ട് വന്ന്് 1921-ല്‍ പ്രത്യക്ഷപ്പെട്ടവര്‍ ഇന്ന് തല്ലിപിരിയുന്ന കാഴ്ച്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിലൊന്നും അത്ഭുതമില്ല. കാരണം മുറിയന്‍ അറബിയും റെഡിമേയ്ഡ്് ഖുര്‍ആനികാര്‍ത്ഥവും ഉപയോഗിച്ച് ഇജ്തിഹാദ് നടത്തിയാല്‍ ഇതായിരിക്കും ഗതി. ഇന്ന് മുജാഹിദ് വിഭാഗം എട്ടോളം വിഭാഗമായിമാറി. ഇത് തന്നെയാണ് അവരുടെ എറ്റവും വലിയ തകര്‍ച്ച.
ഇവരെ പോലെ പുറമെ നബി(സ) തങ്ങളുടെ ചര്യയും ഉള്ളില്‍ ബിദ്അത്തുമായി നടക്കുന്ന വിഭാഗമാണ് തബ്‌ലീഗ്് ജമാഅത്ത്. ഖുര്‍
ആനില്‍ നിന്നും ഹദീസില്‍ നിന്നും ചില ഭാഗങ്ങള്‍ മാത്രം എടുത്ത് സാധാരണ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. 1965-ന് ശേഷം വടക്കേ ഇന്ത്യയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു നവീന പാര്‍ട്ടിയാണിത്. വഹാബി പ്രസ്ഥാനത്തിന്റെ പ്രചാരകനായ ഇസ്മാഈല്‍ ദഹ്്‌ലവിയുടെ ആദര്‍ശം ഉള്‍കൊണ്ട മുഹമ്മദ് ഇല്‍യാസ് എന്നയാളാണ് ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ്. 1965- ന് ഈ തബ്്ലീഗ് ജമാഅത്ത് ബിദ്അഃത്താണെന്ന്് സമസ്ത പ്രഖ്യാപിച്ചു.
അല്ലാഹു മുസ്്ലീം സമുഹത്തെ ബിദഈ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് രക്ഷിക്കുമാറാകട്ടെ.