+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

മൃതിയടയുന്ന മതേതരത്വം

       
| Ali Krippur |
   ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്ന നമ്മുടെ രാജ്യം . നാനാത്വതില്‍ ഏകത്വം എന്ന മഹിത സന്ദേശം ഉയര്‍ത്തി പിടിച്ച്  മുന്നേറുന്ന രാഷ്ട്രത്തിന്റെ സൗന്ദര്യം വൈവിധ്യത്തിലും ഒരുമയുടെ കൊടിപ്പിക്കുന്ന ജനത വസിക്കുന്നതാണ് . ഭൂമി ശാസ്ത്ര പരമായും ഭാഷയിലും സംസ്‌കാരത്തിലും എല്ലാത്തിലും ഉപരി മതത്തില്‍ വരെ ഏറെ വൈവിധ്യങ്ങള്‍ പുലര്‍ത്തിപോരുന്ന ഇന്ത്യ പക്ഷെ, ഇന്നലകളിലെ നന്മകളെ തുടച്ച് നീക്കം ചെയ്യുന്ന വിധം കലഹങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും പോറ്റുമണ്ണായി മാറികൊണ്ടിരിക്കുന്നു. ഇതാണ് വര്‍ത്തമാന യാത്ഥാര്‍ത്ഥ്യം.
       1950-ല്‍ രാജ്യറിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഒരു മതേതര മുഖത്തിനാണ് രാജ്യത്തിന്റെ ഭരണാധികാരികള്‍ നേതൃത്വം നല്‍കുന്നത്. ഭൂരിപക്ഷ വിഭാഗം ഹിന്ദുവാണെങ്കിലും മുസ്ലിം,ക്രിസ്ത്യന്‍,ബുദ്ധ,ജൈന,സിക്ക് തുടങ്ങി അനേക മത വിശ്വാസികള്‍ ഇവിടെ വസിക്കുന്നു. അത് കൊണ്ട് തന്നെ രാജ്യം ഏതെങ്കിലും മതത്തിന് മുന്‍ഗണന നല്‍കുക എന്നത് അസ്തിത്വമായ മതേതരത്തിന് ചോദ്യ ചിഹ്ന മുയര്‍ത്തും എന്നതിന് എതിരഭിപ്രായം ഇല്ല. മറിച്ച് എല്ലാ മതവിഭാഗത്തെയും ഉള്‍ക്കൊള്ളാവുന്ന തരത്തിലുള്ള ഒരു ഭരണഘടനയെ നിര്‍മിക്കപ്പെട്ടു. അഥവാ ഏതൊരു മതവിശ്വാസിക്കും തന്റെ മതത്തിന്റെ ആശയങ്ങളെയും വേഷ വിധാനങ്ങളെയും മുന്‍ കൈ പ്പിടിക്കാനും അത് ഇതര മതസ്ഥരെ പ്രയാസപ്പെടുത്താത്ത വിധം പ്രചരിപ്പിക്കുവാനും അവകാശം വെച്ച് നല്‍കുന്നതാണ് നമ്മുടെ ഭരണഘടന. ഇഷ്ടപ്പെട്ട മതം സ്വീകരിക്കുവാനും ഇടക്കാലത്ത്  ഇഷ്ടമുള്ള മതത്തിലേക്ക് മതം മാറ്റം നടത്താനും അനുവാദം നല്‍കുന്നു. ഇതാണ് മതേതര രാജ്യം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തന്നെയാണ് രാജ്യത്തെ ലോകത്തിനുമിമ്പില്‍ അഭിമാനാര്‍ഹമാക്കിയിരുന്നതും.
   എന്നാല്‍ ഇന്ന് ഇന്ത്യ മാറിയിരിക്കുന്നു. രാജ്യത്തിന്റെ മനോഹാരിതമായ മതേതരത്വത്തിന് മരണ മണി മുഴങ്ങികൊണ്ടിരിക്കുകയാണ്. ഭരണഘടന(വകുപ്പ്25)അനുവദിച്ച് ് നല്‍കുന്ന മത സ്വാതന്ത്രത്തെ പരസ്യമായി വെല്ലു വിളിച്ച് ഫാസിസം അതിന്റെ ഫണം വിടര്‍ത്തിയാടുകയാണ്. മതത്തിന്റെ പേരില്‍ വോട്ട് തേടുന്നതു നിയമ ലംഘനമാണെന്ന് പറയുന്ന രാജ്യത്ത് വര്‍ഗീയതയുടെ കൊടിനാട്ടി വോട്ടു തട്ടി ഈ പ്രസത്ഥാനത്തിന്റെ കടിഞ്ഞാണേന്തിയിരിക്കുകയാണ് ഫാസിസ്റ്റ് വിഭാഗം. ഭൂരിഭാഗം മതത്തെ പ്രീണിപ്പിച്ചും ന്യൂനപക്ഷത്തെ പീഢിപ്പിച്ചും അധികാരം കയ്യാളിയവര്‍ ഇന്ന് നിത്യവും മതേതരത്വത്തിനെതിരെ കൊഞ്ഞനം കുത്തുന്നു. ഘര്‍വാപസി എന്ന കപട മത പരിവര്‍ത്തന സിദ്ധാന്തത്തിന് തുടക്കം കുറിച്ച് പശുവിന്റെ പേര് പറഞ്ഞ് മുസ്ലിമിനെ നടു റോഡില്‍ തല്ലി കൊല്ലാന്‍ കെല്‍പ്പുള്ളവര്‍ ഇന്ന് ഏകസിവില്‍കോട് എന്ന നെറിക്കെട്ട ആശയത്തെ നടപ്പില്‍ വരുത്താന്‍ തത്രപാട് കൂട്ടുകയാണ് . പശു ഭീകരതയില്‍ പൊലിഞ്ഞത് നൂറികണക്കിന് പേരാണ്. ബാബരിയുടെ തങ്കകുടങ്ങള്‍ തച്ച്തകര്‍ത്ത സംഘ പരിവാര്‍ ഇപ്പോള്‍ താജ്മഹല്ലിന്റെ താഴികകുടങ്ങളെയാണ് ലക്ഷ്യ മിട്ടിരിക്കുന്നത്. അവകാശമാണ് രാജ്യത്തെ ഏതൊരു പൗരനും ഉള്ളതെന്ന് പറയുന്ന ഈ മണ്ണില്‍ മുസ്ലിമായി പിറന്നവന്‍ പാക്കിസ്ഥാനുലേക്ക് പോകണം എന്ന് പറയുന്നുചിലര്‍. പൗരന്‍ എന്ത്കഴുക്കണം എന്ന് തീരുമാനിക്കാന്‍ രാജ്യത്ത് ഒരു മതവിഭാഗത്തിന് മാത്രമെ അവകാശമുള്ളു എന്നതിലേക്കാണ് പശുഭീകരത ചൂണ്ടിക്കാണിക്കുന്നത്.പ്രതികള്‍ മുസ്ലിമായ കുറ്റം എത്ര ചെയ്‌തെങ്കിലും ശിക്ഷ കടുത്തതാകികയൊള്ളൂ. മറിച്ചാണെങ്കില്‍ അവര്‍ ഗവണ്‍മെന്റ തന്നെ സഹായം നല്‍കുകയും ചെയ്യുന്ന ദുരവസ്ഥയാണ് ഉത്തര്‍പ്രദേശിലെ കാവി മുഖ്യന്‍ യോഗിയുടെ നടപടികള്‍ തെളിയിക്കുന്നത്. 
    ത്രിവര്‍ണപതാകയുടെ ഭംഗിയില്‍ ചെങ്കോട്ട സാക്ഷിയാക്കി വാനിനെ സ്പര്‍ഷിച്ച പതാകക്ക് എത്ര ആയുസെന്ന് നാം ഓരോരുത്തരും ചിന്തിക്കുന്നത് നല്ലതാണ്. മതേതരത്വം അതിന്റെ എല്ലാ തരത്തിലുള്ള അര്‍ത്തതലങ്ങളുമായി മറിച്ച് വര്‍ഗീയതയുടെ രക്തം ഒഴുകുന്ന, കാവി ഭീകരരുടെ കാവികൊടി രാജ്യത്തിന്റെ നെറുകയില്‍ പാറിപ്പറക്കുന്നത് നാം കാണേണ്ടിവരുമോ? സടകുടഞ്ഞ് എഴിനേല്‍ക്കുക മതേ തരത്വത്തിന് കാവല്‍നില്‍ക്കാന്‍ മതേതര മുന്നണികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചരിക്കുന്നു. ഫാസിസത്തിന് ഓശാനപാടി പുറത്ത് ചെങ്കൊടി കാട്ടി അകത്ത് കാവിപൂശുന്ന ആധുനിക കമ്മ്യൂണിസ്റ്റുകളും ഖാദിയണിഞ്ഞ് ദവളംകാട്ടി മേനി മിനുക്കി നടക്കുന്ന, തടിക്കേടാകാതെ സൂക്ഷിക്കുന്ന ചിലര്‍ രാജ്യത്തിന്റെ മതേതരത്വത്തിന്റെ കപട കാവല്‍കാരണ്. ഇത്തരക്കാരുടെ ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ മതേതരത്വ ഇന്ത്യയുടെ പതനം വിദൂരമല്ല എന്ന വ്യക്തമായ സൂചന നല്‍കുന്നുണ്ട്
  നിര്‍ബന്ധിത മതപരിവര്‍ത്തനം വിരുദ്ദവും എന്നാല്‍ ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിനെ തടയാന്‍ ആര്‍ക്കും അവകാശമില്ല എന്നിരിക്കെ എന്തിന്റെ പേരിലാണ് വീട്ടുതടങ്കലിലായത്? മത പരിവര്‍ത്തനം ഇസ്ലാമിലേക്കാവുമ്പോള്‍ ലൗ ജിഹാദും മറിച്ചാവുമ്പോള്‍ വ്യക്തിസ്വാതന്ത്രവുമാവുന്ന ഒരു തരം രോഗം കോടതി മുറികളെ പോലും ബാധിച്ചിരിക്കുന്നു. അതേ സമയം നിര്‍ബന്ധിത മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ ആര്‍.എസ്.എസിന്റെ കീഴില്‍ പരസ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.മതം നോക്കി ശിക്ഷ വിധിക്കുന്നതിന് നാം പഠിച്ചതനുസരിച്ച് വര്‍ഗീയതയെന്നാണ് പറയുക    അത് മതേതരത്വമല്ല. സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് ജനാധിപത്യമര്യാദയില്‍ പ്രതികരിക്കലാണ് ഔചിത്യം

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ഇന്ത്യ ഫാഷിസത്തിനുമുമ്പ്

Next Post

സമസ്തയും വിഘടിത ചേരികളും

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next