| Irshad Tuvvur |
അഹ് ലുസുന്നത്തിന്റെ ആശയാദര്‍ഷങ്ങളെ ഒരുപോറലുമേല്‍പ്പിക്കാതെ സമര്‍പ്പിച്ച മത സംഘടനയാണ് ബഹുഃ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. 1926ല്‍ രൂപീകൃതമായ സമസ്ത ഇന്നും സ്ഥാപകനിലപാടില്‍ മുസ് ലിം കൈരളിക്ക് ആത്മീയനേതൃത്വം നല്‍കിവരുന്നു. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച് ഇന്നും മുഖ്യധാരയായി നിലകൊള്ളുന്നു.
കേരളീയ സമൂഹത്തിലെ ബിദ്അത്തിന്റെ ചീഞ്ഞളിഞ്ഞ വാദങ്ങള്‍ കോളിളക്കം സൃഷ്ടിക്കുകയും ജനങ്ങളെ വഞ്ചിച്ച് വിശ്വാസ ധാരയില്‍ നിന്നും വഴി പിഴപ്പിച്ച് വിടുന്നു എന്നുമുള്ള മുദ്രകളാണ് ഇന്നേവരേയും പുത്തന്‍വാദികള്‍ക്കുള്ളത്. മതസംസ്‌കാരത്തെ ചോദ്യം ചെയ്തും സംശയങ്ങളും ജല്‍പനങ്ങളും ജനങ്ങളില്‍ തള്ളിവിട്ട് സമൂഹത്തിനിടയില്‍ മതനവീകരണം തീര്‍ക്കുകയും നവോത്ഥാനത്തിന്റെ മേലാപ്പ് ചാര്‍ത്തി സമൂഹത്തില്‍ വിശ്വാസദ്രുവീകരണം നടത്തുകയും ചെയ്തുമാണ് അവര്‍ കപട നവോത്ഥാനത്തിന്റെ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യധാരയില്‍ നിന്നും വഴി പിഴച്ച് പോയി എന്ന കാരണത്താല്‍ തന്നെ അവരൊക്കൊയും അഹ്‌ലുല്‍ ബിദ്അത്തിന്റെ ഗണത്തില്‍ പെടുന്നു.
കേരള നദ്‌വത്തുല്‍ മുജാഹിദീന്‍
ഇബ്‌നു അബ്ദുള്‍ വഹാബിന്റെ(1703-92) ആശയങ്ങള്‍ പിടിച്ച് ഈജിപ്തിലെ ജമാലുദ്ദീന്‍ അഫ്ഗാനി,മുഹമ്മദ് അബ്ദു റശീദ് രിള എന്നീ ത്രിമൂര്‍ത്തികളെ കൂട്ടുപിടിച്ച് വക്കം മൗലവി(1873-1932)യുടെ നേതൃത്വത്തില്‍ കേരളത്തില്‍ തുടക്കം കുറിച്ച ആദ്യ പുത്തന്‍ വാദികളാണ്’ഐക്യസംഘം’ എന്നറിയുന്ന മുജാഹിദ് പ്രസ്ഥാനം അഹ്‌ലുസുന്നത്തിന്റെ ആശയത്തെ അടച്ചാക്ഷേപിക്കുകയും മുന്‍ഗാമികളെ തള്ളിപറയുകയും തവസ്സു ലും ഇസ്തിഗാസയും തഖ്‌ലീദും ശിര്‍ക്കുമാണെന്ന് വാദിച്ചയിരുന്നു ഇവരുടെ രംഗപ്രവേശം.
ജമാഅത്തെ ഇസ്‌ലാമി
അബുല്‍ അഅ്‌ലാ മൗദൂദിയാണ് സ്ഥാപകന്‍. ഇന്ത്യാ വിഭജന സമയത്ത് പാക്കിസ്ഥാനില്‍ പോയപ്പോള്‍ ഇന്ത്യന്‍ മൗദൂദി ശിഷ്യന്മാര്‍ 1948 ലാണ് ജമാഅത്തെ ഇസ്‌ലാമി ഹിന്തിന് രൂപം നല്‍കുന്നത്. വഹാബിസത്തെപ്പോലെ തന്നെ തവസ്സുലും ഇസ്തിഗാസയും എതിര്‍ക്കുന്നവരാണിവരും. ഇസ്‌ലാമി രാഷ്ട്ര സ്ഥാപനമെന്ന സ്ഥാപിത ലക്ഷ്യമായി കണ്ടിരുന്ന ഇവര്‍ രാഷ്ട്രീയ രംഗപ്രവേശനത്തിനേയും തുടക്കത്തില്‍ ശിര്‍ക്കായി കണ്ടിരുന്നുവെങ്കിലും പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നും വ്യതിചലിച്ച് പിന്നീടൊരു രാഷ്ട്രീയമായ ദയനീയ കാഴ്ചയാണിണ്ടായത്.
തബ്‌ലീഗ് ജമാഅത്ത്
ഉത്തര്‍ പ്രദേശിലെ ദയൂബന്ദ് ദാറുല്‍ ഉലൂം കേന്ദ്രീകരിച്ച് രൂപീകൃതമായ നവീന ചിന്താവാദമാണ് തബ്‌ലീഗ് ജമാഅത്ത്. 1926-ല്‍ ശാ മുഹമ്മദ് ഇല്‍സാണ് സ്ഥാപകന്‍. വഹാബി-മൗദൂദി ആശയങ്ങള്‍ തന്നെയാണ് ഇവരിലും കണ്ടുവരുന്നത്. ഖബര്‍ സിയാറത്ത്,മരണാനന്തര ചടങ്ങുകള്‍,നേര്‍ച്ച,സ്വലാത്ത് തുടങ്ങിയവയെ എതിര്‍ക്കല്‍ ഇവരിലും കണ്ടുവരുന്നു. പ്രഥമ ദൃഷ്ടിയാ സുന്നികളെന്ന് തോന്നിപ്പിക്കുന്ന വേഷവിധാനങ്ങള്‍ സ്വീകരിച്ചിരുന്ന ഇവര്‍ അഖീദയിലും ആദര്‍ശത്തിലും ബിദഈ ആശയങ്ങളാണ് വച്ച് പുലര്‍ത്തുന്നത്.
ഖാദിയാനിസം
മീര്‍സാ അഹമ്മദ് ഗുലാമിനെ നബിയാണെന്ന വാദിക്കുന്ന വിചിത്ര മുഖമാണ് ഖാദിയാനിസത്തിനുള്ളത്. നിസ്‌കാരം,നോമ്പ്,ഹജ്ജ്,സക്കാത്ത് ഇവയിലെല്ലാം വ്യത്യസ്ത വാദങ്ങളായിരുന്നു. അവര്‍ക്ക് ഹജ്ജിനായി ഖാദിയാനി സമ്മേളനത്തില്‍ പങ്കെടുത്താല്‍ മതിയെന്നും,നോമ്പ് റമളാനിലല്ലെന്നും സക്കാത്തില്ലന്നും അവര്‍ ഫത്‌വയിറക്കി. അവരുടെ മലയാള മാസികയാണ് സത്യദൂതന്‍. അടിസ്ഥാന തൗഹീദില്‍ നിന്നും വ്യതിചലിച്ച ഇക്കൂട്ടരെ മിസ്‌ലിമുകളില്‍ എണ്ണപ്പെടാന്‍ കഴിയില്ല എന്നാണ് പണ്ഡിത ഭാഷ്യം.
വ്യാജ ത്വരീഖത്തുകള്‍
അനവധി ത്വരീഖത്തുകളും ഈ വഴിയില്‍ കാണാനാകും. കോഴിക്കോട് കോരൂര്‍ ത്വരീഖത്തും,കണ്ണൂര്‍ സ്വദേശിയായ മുക്തിയാര്‍ മുഹ്‌യുദ്ധീന്‍ എന്നാളുടെ ചേറ്റൂര്‍ ത്വരീഖത്തും,അന്ത്രോത്ത് ദീപുകാരനായ ആറ്റക്കോയ 1962 ല്‍ തുടങ്ങിയ ശംസിയ്യ ത്വരീഖത്തും,ഹൈദരാബാദുകാരനായ അഹ്മദ് മുഹ്‌യുദ്ധീന്‍ നൂരിശയുടെ നൂരിശ ത്വരീഖത്തും,ആലുവ തുരുത്ത് സ്വദേശി യൂസഫ് സുല്‍ത്താന്‍ ശാഹ് ഖാദിരിയുടെ ആലുവ ത്വരീഖത്തും ഇതിനുദാഹരണങ്ങളാണ്. പ്രഥമ ദൃഷ്ടിയാ ഇസ്‌ലാമികമെന്ന് തോന്നി
ക്കാമെങ്കിലും അഖീദയില്‍ വന്‍ വീഴ്ചയാണ് ഇവര്‍ക്കൊക്കെ ഉള്ളത്. ഇവരില്‍ തന്നെ ചിലപക്ഷം ബിദഈ-ശീഈ ആശയങ്ങള്‍ പുലര്‍ത്തുന്നവരുമാണ്.
അഹ്‌ലു സുന്നയിലെ വിഘടിതര്‍
ആഭ്യന്തര മേഖലയില്‍ തന്നെ വൈയക്തിക കാരണങ്ങളാലും സംഘനാപരമായ വിയോജിപ്പുകള്‍ക്കൊന്നും ‘സമസ്ത’യില്‍ വിഘടിച്ച് നില്‍ക്കുന്നവരും അപ്പുറത്തുണ്ട്. കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ സുന്നി വിഭാഗവും സ്വദഖത്തുള്ള ഉസ്താദിന്റെ സംസ്ഥാനവും ഈ പാതയില്‍പ്പെടുന്നതാണ്.
പിന്‍കുറിപ്പ്
കേരളീയരിത്രത്തില്‍ ചിദ്രത വളര്‍ത്തിയും നവീന വാദങ്ങള്‍ കൊണ്ടു വന്നവരുമാണ്. വിഘടനവാദികളെയും അഹ്‌ലുസുന്നയുടെ വീഥിയില്‍ നിന്നും വ്യതിചലിച്ച് വ്യക്തി താല്‍പര്യങ്ങള്‍ മാനിച്ച് അഹ്‌ലുസുന്നയുടെ ആദര്‍ശത്തെയും അഖീദയും നഖസിദ്ധാന്തം എതിര്‍ത്തു. പക്ഷെ അവര്‍ക്കെതിരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ആദര്‍ശത്തിന്റെ മതില്‍ കെട്ടി മുസ്‌ലിം വിശ്വാസത്തിന് കാവലിരിക്കുകയായിരുന്നു. മതവിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ സ്തുത്യര്‍ഹമായ ധൈഷണിക ദിശാബോധം നല്‍കി നവോത്ഥാനത്തിന്റെ നൂറ്റാണ്ടിലേക്കുള്ള ജൈത്ര യാത്രയിലാണ് സമസ്ത.