|Sayyid Ameerudheen PMS|
പുണ്യങ്ങളുടെ സൗരഭ്യ പൂക്കൾ വിടർത്തിക്കൊണ്ട് ഇതാ ഒരു വിശുദ്ധ റമളാൻകൂടി നമ്മിലേക്ക് സമാഗതമായിരിക്കുന്നു .സത്യവിശ്വാസികളുടെ വസന്തക്കാലമാണ് വിശദ്ധ റമളാൻ .സമസ്ത നന്മകളുടെയും പൂക്കൾ വിരിയുന്ന മാസം ദാനവും – ധ്യാനവും ,ധർമ്മവും -കർമ്മവും സഹനവും, സേവനവും നിറക്കൂട്ട് ചാർത്തുന്ന മാസം.മനുഷ്യന്റെ മനസ്സും ശരീരവും പുതിയ വികാര വിചാരങ്ങളിലേക്ക് കൂട് മാറുന്ന വസന്തക്കാലം ആമീയാനന്ദത്തിൽ ലയം പ്രാപിക്കുന്ന അനുഗ്രഹീത രാപ്പകലുകൾ
മാസങ്ങളുടെ നേതാവായ റമളാൻ ഒമ്പതാം മാസമാണ് .ചൂടിന്റെ കാഠിന്യം എന്നർത്ഥമുള്ള ” റമള ” എന്നതിൽ നിന്നും രുപപെട്ട വന്ന് പദമാണ് റമളാൻ, പേര് നൽകുന്ന കാലം ചൂട് ശകമായ കാലമായതിനലാണ്. അല്ലാഹുവാണ് നാമകരണം ചെയ്തെന്ന് പ്രബല ഭിപ്രായം, റമളാൻ എന്ന് പേര് വരാൻ കാരണം ആ മാസത്തിൽ മനുഷ്യരുടെ തെറ്റ് കുറ്റങ്ങൾ കരിച്ചു കളയുന്നത് കൊണ്ടാണ് ഇമാം റാസി തന്റെ തഫ്സീറുൽ കബീറിൽ (5 /90) ഉദ്ധരിച്ചിട്ടുണ്ട് ബഹുമാനപ്പെട്ട ശൈഖ് ജീലാനി(റ) തങ്ങൾ പ്രസ്താവിക്കുന്നു റമളാൻ എന്ന പദത്തിന് അഞ്ച് അക്ഷരങ്ങൾ ഉണ്ട് ഓരോ അക്ഷരങ്ങളും ഓരോ കാര്യങ്ങളിലേക്കുളള സൂചനയാണ്
ر-رحمة الله
م – مغفرة
ض-ضمان الله
ا- الفة الله
ن – نور الله
പ്രമുഖ സ്വഹാബിവര്യൻ സൽമാനുൽ ഫാരിസ് ( റ)നിന്നുള്ള നിവേദനം” ഒരു ശഅബാൻ മാസത്തിന്റെ അവസാനം നബി(സാ) തങ്ങൾ പറഞ്ഞു; ജനങ്ങളെ നിങ്ങൾക്കിതാ മഹത്തായ മാസം സമാഗതമായിരിക്കുന്നു, പുണ്യമേറിയ മാസമാണിത്, ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാത്രി ആ മാസത്തിലുണ്ട്, അതിൽ നോമ്പനുഷ്ഠിക്കാൻ അല്ലാഹു നിങ്ങൾക്ക് നിർബന്ധമാക്കിയിരിക്കുന്ന ,അതിന്റെ രാവുകളിൽ നിസ്കരിക്കൽ സുന്നത്തുമാണ്, റമസാനിൽ സുന്നത്തായ അമല മകൾക്ക് ഫർളിന്റെ ഫർളായ അമലിന് 70 ഫർളിന്റെ കൂലിയും”
റമളാൻ ക്ഷമയുടെ മാസമാണ്, ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗം. റമളാൻ റഹ്മത്തിന്റെയും മുഅ്മിനീങ്ങൾക്ക് ഭക്ഷണത്തിൽ ബറകത്തും കിട്ടുന്ന മാസമാണ് അത്ഭുതം നിറഞ്ഞ പരിശുദ്ധ മാസം ഇതാ വന്നെത്തിയിരിക്കുന്നു, റമസാൻ നിന്റെ ആദ്യ പത്ത് കാരുണ്യത്തിന്റെയും, നടുവിലെ പത്ത് പാപമോചനത്തിന്റെയും ഒടുവിലെ പത്ത് നരക മോചനത്തിന്റെയും കവാടങ്ങളാണ്, ഒരു മാസം കൊണ്ട് തന്നെ നൂറ്റാണ്ടുകൾ ചെയ്ത് തീർക്കവ അത് ചെയ്ത് തീർക്കാൻ കഴിയുന്ന ദിനരാത്രികൾ കൊണ്ട് നേടിയെടുക്കാൻ കഴിയും, സവിശേഷമായ ദിനങ്ങൾ കടന്ന് വരുമ്പോൾ അതുപയോഗപ്പെടുത്താൻ നാം തയ്യാറാവണം കാരണം നമ്മൾ വളരെ ആയുസ്സ് കുറഞ്ഞവരാണ് മരണം എപ്പോഴും സംഭവിക്കാം അതിനാൽ തന്നെ സത്യവിശ്വാസി ഓരോ നിമിഷവും നന്മ ചെയ്യാനുള്ള തിടുക്കത്തിലായിരിക്കണം, മുഗാമികൾക്ക് ക്ക് ഒരു പാട് ആയസമണ്ടായിരുന്നു പുഷ അവരെപ്പാലെ സൽകർമ്മം ചെയ്യാനുള്ള മനസ്സും പ്രകൃതവും ഉണ്ടായിരുന്നു ,ഉള്ള സമയഞ്ഞ അർത്ഥവത്തായി ഉപയോഗിച്ചാൽ നമ്മൾ അവരപ്പോലെ ഉയരാൻ കഴിയും ,ഈ കുറവുകളെ നികത്താൻ കഴിയുന്ന അവസരമായിട്ടാണ് നാഥൻനമ്മുക്ക് നൽകിയത്, ഒരു പാട് സൽകർമ്മങ്ങൾ ചെയ്ത് കൂട്ടുന്ന ആചാരങ്ങൾക്കൊപ്പം ഒലിച്ച് പോവാതെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന ഓർമ്മയോടെയാവണം നമ്മുടെ ഓരോ ചലനങ്ങളും അത് കൊണ്ട് തന്നെ ഭാര ലാക്കുകളായിട്ടല്ല മുജാ നിന്നെ കാണേണ്ടത് സ്വഇഷ്ടപ്രകാരം നന്മകൾ വർദ്ധിപ്പിക്കാൻ നമ്മൾ സ്വമേധയാ തീരുമാനമെടുക്കണം, സഹോദരന്റെ മുഖത്ത് നോക്കി പുഞ്ചിരിക്കലും വഴിയിൽ നിന്നും തടസം നീക്കലും ‘നല്ല വാക്ക് സംസാരിക്കലും നന്മയുടെ ഗണത്തിലെണ്ണിയ മതമാണ് ഇസ്ലാം ഇസ്ലാമിൽഇതിനൊക്കെ പ്രതിഫലവുമുണ് താനും,ആ പ്രതിഫലം റമളാനിലാവുമ്പോൾ ഒന്ന് കൂടി കനക്കുന്നു ,സുവർണ്ണാവസരങ്ങൾ നാം മുതലെടുക്കുമ്പോൾ നമ്മളിൽ കുടികൊള്ളേണ്ട രണ്ട്കാരങ്ങളാണ് ഒന്ന് ദൈവഭയവും മറ്റൊന്ന് കാരുണ്യത്തിലേക്കുള്ള പ്രതീക്ഷയും, ഇവ രണ്ടുമാണ് ആരാധനയുടെ ഊർജജവും, ഇവ രണ്ടും കേന്ദ്രീരിക്കുമ്പോഴെ അർത്ഥവത്തായ പ്രതിഫലത്തിലേക്ക് നയിക്കൂ…
ഒരു പാട് നാളുകളുടെ കാത്തിരിപ്പിന് ശേഷമാണ് പുണ്യ റമളാനിനെ വിശ്വാസികൾ വരവേൽക്കുന്നത്, റജബിൽ തുടങ്ങിയ ഒരുക്കമാണിത് ശഅ്ബാനിൽ അതിനെ നട്ടുനനച്ച് റമളാനിൽ അതിനെ കൊയ്തെടുക്കുന്നതു വരെ നമ്മൾ ഇബാദത്തിൽ ജാഗരൂഗരാവണംപരിശു
ദ്ധ റമളാൻ സമാഗതമാവുമ്പോഴേക്ക് നാടും നഗരവും പള്ളിയും വീടുകളും അതിലേക്ക് ശ്രദ്ധ പറ്റുകയയി. ശുദ്ധീകരിക്കൽ പരിസരത്തിലൊതുക്കാതെഹ്രദയ ശുചീകരണത്തിനും നമ്മൾ തയ്യാറാവണം, റജബിലും .ശഅ്ബാനിലുമുളള പ്രാർത്ഥനകൾ അതിനുള്ള മുന്നൊരുക്കം കൂടിയാണ്,
റജബ് അല്ലാഹു വിന്റെ മാസമാണെന്ന് പറഞ്ഞാൽ ജെ ബിൽ അല്ലാഹുവുമായുള്ള ബന്ധം ദൃഢപ്പെടുത്തണം അടിമയുടെ ഉടമയുമായുള്ള ബന്ധം വഷളായിട്ടുണ്ടെങ്കിൽ അത് ശരിയാക്കണം താൻ തന്റെ ഉടമയുമായിട്ട് വിദുരത്താണെന്ന് മനസിലാക്കി “ഇസ്തിങ്ങ്ഫാർ “പെരുപ്പിച്ച് അല്ലാഹുവിലേക്ക് കൂടുതൽ അടുത്തു കൊണ്ടിരിക്കണം. ഇത് തന്നെയാണ് റജ ബിൽ ബറകത്ത് നൽകണം എന്ന് പ്രാർത്ഥിക്കുന്നതിന്റെ ഉദേഷം റജബ ലുള്ള ബറകത്ത് എന്നാൽ ദുനിയാവിന്റെ ബറകത്ത് അല്ല മറിച്ച്, അടിമയും ഉടമയും തമ്മിലുള്ള ബന്ധം ശരിപ്പെടുത്തലാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ,ശഅ്ബാൻ എന്റെ മാസം എന്ന് പറഞ്ഞാൽ തിരുസുന്നത്തിൽ വീഴ്ച വരുത്തിട്ടുണ്ടെങ്കിൽ അത് തിരുത്തി പരിഹരിച്ച് നബി തങ്ങളോടുള്ള ബന്ധ ശരിപ്പെടുത്തലാണ് ഈ രൂപത്തിലായാൽ റമളാനിനെ അവന്റെ മാസമാക്കി മാറ്റാൻ കഴിയും
എല്ലാ വിധ തെറ്റ് കുളങ്ങളിൽ നിന്നും വിട്ട് നിന്ന് ആദരവോടെയും ബഹുമാനത്തോടെയും സന്തോഷത്തോടെയമ്മാണം റമളാനിനെ വരവേൽക്കേണ്ടത് ഒരു തരത്തിലുള്ള മോശചിന്തകൾക്ക് പോലും വിശ്വാസിയുടെ മനസ്സിൽ ഉണ്ടാവാൻ പാടില്ല, പരസ്പരമുള്ള തെറ്റി ധാരണകളും പിണക്കങ്ങളും അവസാനിപ്പിച്ച് കൊണ്ടായിരിക്കണം പുണ്യമാസത്തെ നാം വരവേൽക്കേണ്ടത്.ജീവിതത്തിൽ വിട്ട് വീഴ്ചക്ക് നാം തയ്യാറാവണം
പരിശുദ്ധ മാസത്തിലാണല്ലോ ഖുർആൻ അവതരിച്ചത്, എന്നുള്ളത് തന്നെ റമളാനിന്റെ പവിത്രതയെ ഉണർത്താനാണ്, ശഹ്റു ൽ ഖുർആൻ എന്നാണ് ഖുർആനിൽ റമളാനിനെ പരിചയപ്പെടുത്തിയത്, വിശുദ്ധ ഖുർആനിന്റെ അവതരണം ഖുർആൻ 96 മത്തെ സൂറത്തായ” അലഖിൽ ” പരിചയപ്പെടുത്തുന്നന്ണ്ട് ,ഇങ്ങനൊയൊക്കെ പ്രതിഫലം കാംക്ഷിക്കുന്ന മാസത്തിൽ തന്നെ ഖുർആനെത് അതരണം ഖുർആൻ പാരായണത്തിന്റെ ആവശ്യകതയും ഉണർത്തുന്നു, പ്രതേക സ യഭേദമൊന്നുമില്ലാതെ തന്നെ ഖുർആൻ പാരയണത്തിന് നാം മുതിരണം
നോമ്പ്
നല്ല കർമ്മങ്ങളെ കൊണ്ട് ധന്യമാക്കേണ്ട വിശുദ്ധ റമളാനിൽ ഏറ്റവും പ്രധാനപ്പെട്ട നിർ ബസമാക്കിയ കർമ്മമാണ് നോമ്പ് അനുഷ്ഠിക്കൽ ,അഥവാ പ്രായപൂർത്തിയായ ശുദ്ധിയും ബുദ്ധിയുമുള്ള എല്ലാ മുസ്ലിമിനും നോമ്പ് നിർബന്ധമാണ്, ഇന്ദ്രിയങ്ങളെയും വികാര – വിചാരങ്ങളെയും നിയന്ത്രിച്ച് കൊണ്ട് മാത്രമേ ആത്മീയ വളർച്ച സാധ്യമാക്കൂ, അതിനുള്ള എളുപ്പവഴിയാണ് റമളാനിലെ വൃതം, യതാർത്ഥ നോമ്പ് കാരൻ ആത്മാർത്ഥത ക്ഷമ ആത്മവിചിന്തനം തുടങ്ങിയ സദ്ഗുണങ്ങൾ സമ്മേളിച്ചവനായിരിക്കും, റമളാൻ ആത്മ സംസ്കരണത്തിന്റെ മാസമാണ്, ആത്മാവിനെ സംസ്കരിച്ചവൻ വിജയിച്ചിരിക്കുന്നു ( 9 1:9) എന്ന് ഖുർആൻ ഉദ്ധരിക്കുന്നു,സത്യവിശ്വാസികളെ നിങ്ങളുടെ പൂർവികർക്ക് നിർബന്ധമാക്കപ്പെട്ടപ്പോലെ നിങ്ങൾക്കും നിർബന്ധമാക്കിയിരിക്കുന്നു നിങ്ങൾ സൂക്ഷ്മതയുള്ളവരാവാൻ വേണ്ടി (2:183) ,നബി (സ) തങ്ങൾ പറഞ്ഞു: ചീത്ത വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാത്ത വൻ അന്നപാനീയങ്ങൾ വെടയുന്നതിൽ അല്ലാഹു വിന് യാതൊരു വിധ ആവിശ്യവുമില്ല (ബുഖാരി), തെറ്റുകൾക്കെതിരെയുള്ള ഒരു കവചമാണ് നോമ്പ്, നോമ്പ് കാരനായിരിക്കെ തെറ്റുകൾ ചിന്തിക്കാൻ വരെ പാടില്ല, ചിന്തിക്കാൻ കഴിയില്ല എന്നതാണ് യാതാർത്ഥും, വല്ലവനും സംഘട്ടനത്തിൽ വന്നു കഴിഞ്ഞാൽ താൻ നോമ്പ്കാരനാണെന്ന് പറഞ്ഞ് മാറി നിൽക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു
റമളാനിൽ നോമ്പ് തുറപ്പിക്കലും പ്രതേക പ്രതിഫലം ലഭിക്കുന്ന കാര്യമാണ് നോമ്പ് തുറ അവന്റെ പാപങ്ങൾ പൊറുക്കുന്നതും ഒടമിയെ മോചിപ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ്, സൽമാനുൽ ഫാരിസ്(റ) പറയുന്നു: ഞങ്ങൾ ചോദിച്ചു നോമ്പ് കാര നോമ്പ് തുറപ്പിക്കാൻ ഞങ്ങളുടെ കൈവശം ഒന്നുമില്ലല്ലോ?അപ്പോൾ നബി(സ) പറഞ്ഞു: ഞാനീ പറഞ്ഞ പ്രതിഫലം ഒരിറക്ക് വെള്ളം കൊണ്ടോ പാല് കൊണ്ടോ കാരക്ക കൊണ്ട് നോമ്പ് തുറപ്പിച്ചാൽ തന്നെ ലഭിക്കുന്നതാണ്, നോമ്പ് കാരനെ വയറ് നിറയെ ഭക്ഷണം നൽകി തുറപ്പിച്ചാൽ അവന്റെ സർവ്വ പാപങ്ങളും പൊറുക്കപ്പെടുന്നതും എന്റെ ഹൗ ളിൽ നിന്നും അല്ലാഹു അവനെ പാനീകരിക്കുന്നതാണ് ,അത് കൊണ്ട് ഈ പുണ്യമാസത്തിൽ കഴിയുന്ന രൂപത്തിൽ നോമ്പ് തുറ സംഘടിപ്പിക്കാനും വിശ്വാസികൾ തയ്യാറാവണം
തറാവീഹ് നിസ്കാരം
നബി cസാ തങ്ങളുടെ സമുദായത്തിന് മാത്രമായി അല്ലാഹു കനിഞ്ഞ് നൽകിയ ഒരു സവിശേഷ നിസ്കാരമാണ് തറാവീഹ് നമസ്കാരം ” ഒരു വ തവണ വിശ്രമിക്കുക ” എന്നർത്ഥമുള്ള
തർവീഹത്തിൽ നിന്നുള്ള ബഹുവചന മണ് ഓരോനാല് റകഅത്തിലുകൾക്കിടയിൽ വിശ്രമിക്കുന്നതിനാലാണ് പേരിനാധാരം, ഹി:രണ്ടാം വർഷമാണ് തറാവീ നിന് തുടക്കമായത് പ്രസ്തുത വർഷം 23, 25,28 എന്നീ ഇടവിട്ട രാവുകളിൽ മാത്രമാണ് നബി(സ) തറാവീഹ് നമസ്കാരം സംഘടിതമായി നമസ്കരിച്ചത് ,ഖലീഫ ഉമർ (റ) ഭരണം ഏറ്റെടുത്ത വർഷം ഹി: 14 തറാവീഹിലെ ജമാ അത്ത് നിസ്കാരം പുന:സംഘിപ്പിച്ചു 20 റകഅത്ത് നമസ്കരിക്കാനാണ് ഉമർ (റ) നിർദേശിച്ചെതെന്ന് ചരിത്ര പണ്ഡിതന്മാർ ശരിവെയ്ക്കുന്നു ,ഖണ്ഡിത പ്രമാണമായ ഇജ്മാഅ മൂലം സ്ഥിരപ്പെട്ടപ്പെട്ടതാണ്, ഇതെതിർക്കുന്നവർ ബിദ് അത്താണെന്നും കാണാൻ കഴിയും
അത് പോലെ നാം ശ്രദ്ധിക്കേണ്ട മറ്റൊന്ന് വല്ലാ നിസ്കാരവും ഖളാഅ ആയിട്ടുണ്ടെങ്കിൽ അത് എത്രയും പെട്ടന്ന് ഖളാങ്ങ് വീട്ടാൻ നാം തയ്യാറാവണം, ഇല്ലെങ്കിൽ സുന്നത്തിന്റെ പ്രതിഫലം കുറഞ്ഞ് പോവും, ഒരുപക്ഷ പ്രതിഫലം ലഭിച്ചില്ല എന്ന് വരാം
ലൈലത്തുൽ ഖദർ
ആയിരം മാസത്തേക്കാൾ പുണ്യമുള്ള രാവാണ് ലൈലത്തുൽ ഖദർ, ഈ രാവ് നിർണ്ണയമല്ല, അവസാന പത്തിലെ ഒറ്റ യി ട്ട രാവുകളിൽ കൂടുതൽ പ്രതീക്ഷ, 23 രാവ് ആവാൻ സാധു ധയുള്ളതായി ഇമാം ശാഫി (റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട,27ാം രാവാണ് എന്നതാണ് പ്രബലാഭിപ്രായം 83 വർഷവും 4 മാസവും നിരന്തരമായി ഇബാദത്തിൽ മുഴുകുന്ന പ്രതിഫലം ഒറ്റരാവ് കൊണ്ട് നേടിയെടുക്കാൻ കഴിയുന്നത്, അത് കൊണ്ടാവാം ഇതിന്റെ ക്ലിപ്തത ഉറപ്പില്ലാത്തതും
അഞ്ചാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ഗസ്സാലി (റ) പറയുന്നു: റമളാൻ ഒന്ന് ഞായർ, ബുധൻ എന്നിവയിലാണെങ്കിൽ ലൈലത്തുൽ ഖദർ 29 രാവിൽ പ്രതീക്ഷിക്കാമെന്ന്, ഒന്ന് തിങ്കളാഴ്ചയാണെത്തിൽ 21 )0 രാവും, ചൊവ്വ, വെള്ളി എന്നിവയിലാണെങ്കിൽ 27ാം രാവിലും വ്യാഴ്ചയാണങ്കിൽ 25 രാവിലും ശനിയാഴ്ചയാണത്തിൽ 23ാം രാവിലും ആയിരിക്കുമെന്ന്, നബി (സ) തങ്ങൾ പറഞ്ഞു: പ്രതിഫലം ആഗ്രഹിച്ച് കൊണരാൾ ലൈലത്തുൽ ഖദറിൽ ഇബാദത്തിൽ മുഴുകിയാൻ അവന്റെ സർവ്വവിധ ദോഷങ്ങളും പൊറുക്കപ്പെടും
പരിശുദ്ധ റമളാനിനെ നല്ല രൂപത്തിൽ സ്വീകരിക്കാനും ഇഖ്ലാസോടെ സൽകർമ്മങ്ങൾ ചെയ്യാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ -ആമീൻ