+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

മത വിദ്യാഭാസത്തിന്റെ പ്രസക്തി



ഓരോ മനുഷ്യനും വ്യത്യസ്തങ്ങളായ അറിവുകളെ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ പല  മേഖലകളിലേക്ക് അവന്‍ എത്തിച്ചേരുന്നു. എന്നിരുന്നാലും മുഖ്യമായി കണക്കാക്കേണ്ട വിഷയങ്ങളെ മറന്നു പോകുന്നുണ്ടോ എന്നു കൂടി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. കാരണം സമകാലിക ചുറ്റുപാടുകള്‍ അത്തരത്തില്‍ മാറികൊണ്ടിരിരക്കുകയാണ്. വിദ്യാഭ്യാസം ഒരു കച്ചവട ചരക്കു പോലെ മാറുകയാണെന്നത് സംശയമില്ല. ഇക്കാല ഘട്ടത്തില്‍ മത വിദ്യാഭ്യാസം ഒരു മനുഷ്യന് എത്രയേറെ പ്രയോജനവശമാണ് എന്നത് ചിന്താമണ്ഡലങ്ങളില്‍ ഉദിക്കേണ്ട വസ്തുതയാണ്. സമകാലിക ചിന്തകര്‍ വളരെയേറെ പ്രാധാന്യത്തോടു കൂടി തന്നെ അതിനെ നോക്കി കാണുന്നുമുണ്ട്.

 മത വിദ്യാഭ്യാസം അന്നും ഇന്നും

   പണ്ടു കാലങ്ങളില്‍ നില നിന്നിരുന്ന പഠന രൂപങ്ങള്‍ ഇന്ന് വിരളമാണ്. എങ്കിലും അതിനേക്കാളേറെ പുരോഗതികള്‍ ഉണ്ടായത് കൊണ്ട് തന്നെ വളരെ ഉയര്‍ച്ച കൈവരിക്കാന്‍ സമകാലികര്‍ക്ക് സാധിച്ചിട്ടുണ്ട്. രണ്ടു വിഭാഗങ്ങള്‍ താരതമ്യപ്പെടുത്തുമ്പോള്‍ വളരെ വലിയ വ്യത്യാസങ്ങള്‍ നമുക്ക് കാണാനാകും. വിദ്യാഭ്യാസ ലക്ഷ്യം തന്നെ അതിനെ സൂചിപ്പിക്കുന്നുണ്ട്. മത വിദ്യാഭ്യാസം അതും നിന്ന കാലഘട്ടത്തല്‍ ചെറു പ്രദേശങ്ങളില്‍ കുറഞ്ഞ അളവില്‍ അവിടുത്തേ അധ്യാപകര്‍ പറഞ്ഞ് കൊടുത്തിരുന്നു. അന്നു കാലങ്ങളില്‍ കേട്ട് പഠിക്കുക എന്ന സമ്പ്രദായം വളരെ പ്രാധാന്യമേറിയതായിരുന്നു.
 മദ്രസ പഠനം നടത്തുവാന്‍ വളരെ നേരത്തെ ഒരുങ്ങി തയ്യാറാകുകയും കൃത്യ സമയത്ത് ചേരുകയും പഠിക്കുകയും ചെയ്ത അവസ്ഥ ഇന്ന് പലയിടത്തും അപൂര്‍വമാണ്. ചില അവികസിത പ്രദേശങ്ങളില്‍ മത വിദ്യാഭ്യാസത്തിന്റെ പ്രാമുഖ്യത എത്താതിരിക്കുകയും അതിനുള്ള സന്ദര്‍ഭങ്ങള്‍ ഒരുമിച്ച് കൂടാത്തതും ഒരു കാലത്ത് മതവിദ്യാഭ്യാസം ആ നാടുകളില്‍ നിന്ന് അന്യം നിന്നു. പക്ഷെ ഇന്ന് ഇ്ത്തരം വിദ്യാഭ്യാസ പ്രസ്ഥാനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം അതിനുള്ള സന്ദര്‍ഭങ്ങള്‍ മികച്ച രീതിയില്‍ തന്നെ ജനങ്ങള്‍ എത്തി കഴിഞ്ഞിരിക്കുന്നു. ചെറു പ്രദേശങ്ങളില്‍ പോലും മത പഠനത്തിന്റെ അനിവാര്യത മനസ്സിലാക്കുന്ന വ്യക്തിത്വങ്ങള്‍ ഉറവെടുത്തത് ഉപകാര പ്രദമായി മാറുന്ന കാഴ്ചയാണ് സമകാലിക ലോകം കാണുന്നത്.

    മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം

    ഇന്നു കാലത്ത് വര്‍ധിച്ച് വരുന്ന അപകട മേഖലകള്‍ തരണം ചെയ്യണമെങ്കില്‍ മതത്തെ കുറിച്ചുള്ള ബോധം അനിവാര്യമാണ്. നന്മ തിന്മകള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കുന്നത് മതമാണ്. ആ മതത്തെ പഠിപ്പിക്കുന്ന  പ്രാഥമിക വിദ്യാഭ്യാസം നേടിത്തരുന്ന മദ്രസ പോലോത്ത സ്ഥാപനങ്ങള്‍ വെളിവാക്കി തരുന്നത് അതിന്റെ പ്രതാപത്തെയാണ്. പണ്ഡിതന്മാര്‍ യഥാര്‍ത്ഥ പണ്ഡിതരായത് ഇത്തരം വിദ്യാഭ്യാസത്തിന്റെ മുഖ്യത മനസ്സിലാക്കിയത് കൊണ്ടാണ്. വിദ്യാഭ്യാസം ലാഭം നേടാനുള്ള ഉപാദിയായി മാറി കൊണ്ടിരിക്കന്ന സമകാലിക സന്ദര്‍ഭത്തില്‍ മത വിദ്യാഭ്യാസം ഒരു മനുഷ്യന് നല്‍കുന്ന ഉണര്‍വ് ചെറുതൊന്നുമല്ല.
 അല്ലാഹുവിന്റെ പ്രവാചകന്‍ (സ) ഹിറാ ഗുഹയില്‍ ധ്യാനനിരതനായി ഇരിക്കുന്ന സമയത്ത് ജിബ് രീല്‍ (അ) വരുകയും പുണ്യമായ വഹ് യിന്റെ ഇല്‍മ് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തു. അങ്ങനെ അല്ലാഹു നബി തങ്ങള്‍ക്ക് അറിയിച്ച് കൊടുത്ത ആ ശുദ്ധമായ അറിവ് പ്രവാചകന്‍ (സ) തങ്ങളുടെ സന്തത സഹചാരികള്‍ക്ക് പകര്‍ന്നു കൊടുത്തു. അങ്ങനെ ഒരു ചങ്ങലയായി ഇന്ന് നമ്മുടെ ഉസ്താദുമാരില്‍ എത്തി നില്‍ക്കുന്നു. അതു കൊണ്ട് തന്നെ മത വിദ്യാഭ്യാസം നാഥനിലേക്കുള്ള ഒരു മതമാണ് എന്നതില്‍ സംശയമില്ല. ഒരു യഥാര്‍ത്ഥ പാന്ധാവ് അത് വരച്ചിടുന്നുണ്ട്. പക്ഷെ ഈ പ്രാധാന്യം മനസ്സിലാക്കാതെ എത്രയോ പേര്‍ ലഹരിക്കും മറ്റു ശരീരേഛകള്‍ക്കും വഴങ്ങി സ്വന്തത്തെ നശിപ്പിച്ച് കളയുന്നു എന്നത് ദുഃഖകരമായ യാഥാര്‍ത്ഥ്യമാണ്.

 മനുഷ്യനെ തന്റെ മ്ലേഛമായ സ്വഭാവ ഭൂഷ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കുന്ന ആയുധമാണ് മത വിദ്യാഭ്യാസം. അത്രത്തോളം മഹത്വമുള്ളതു കൊണ്ടു തന്നെയാണ് പ്രവാചകന്‍ (സ) പറഞ്ഞത് ‘ചൈനയില്‍ ചെന്നിട്ടാണെങ്കില്‍ നിങ്ങള്‍ അറിവ് പഠിക്കുക’ ഈ അറിവ് എന്നും ഉപകാര പ്രദമാണ് എന്നത് അതിനെ ആസ്വദിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്ന സത്യമാണ്. ജനനം മുതല്‍ ഓരോരുത്തരും പഠിക്കുകയാണ്. പക്ഷെ ഉപകാരം ലഭിക്കുന്നത് മതവിദ്യാഭ്യാസത്തിലൂടെയാണ്. അതിനുള്ള വഴി കാണിച്ച് തരുന്ന മാതാപിതാക്കള്‍ സര്‍വ്വരുടേയും ആദ്യ അധ്യാപകരാണ്. പിന്നീട് ഗുരു, ദൈവം, എന്ന്. ഈ വര്‍ഗീകരണം ഒരുപാട് പ്രാധാന്യങ്ങളെ പ്രത്യക്ഷപ്പെടുത്തി തരുന്നു. അത് നേടിയെടുക്കുക എന്നത് എല്ലാവര്‍ക്കും സാധ്യതയാണ്. ആധുനികതയില്‍ മികച്ച രീതിയില്‍ പുറത്തെടുത്ത് കൊണ്ട് മത വിദ്യാഭ്യാസത്തെ ഉയര്‍ച്ചയിലേക്ക് ആനയിക്കേണ്ടതുണ്ട്. അതിനായി ചുറ്റുപാടുകളില്‍ മത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഇന്നു കാലത്ത് അതിന്റെ പ്രസക്തി വര്‍ധിച്ച് വരുകയാണ്. കൂടുതല്‍ തെറ്റുകളിലേക്ക് സമൂഹം അധഃപതിച്ച് കൊണ്ടിരിക്കുമ്പോള്‍ അതിന് മറയിടാന്‍ മതവിദ്യാഭ്യാസം സഹായിക്കുന്നു എന്നത് ഉറപ്പാണ്.

     പ്രയത്‌നിക്കുക

  മത വിദ്യാഭ്യാസത്തിന്റെ പ്രമുഖ്യത മനസ്സിലാക്കിയ മനുഷ്യര്‍ അതിന്റെ സമകാലിക അവസ്ഥ മനസ്സിലാക്കി പ്രവര്‍ത്തിക്കുകയും ഈ വിദ്യാഭ്യാസത്തിന്റെ വികസനത്തിനാവശ്യമായ സഹായങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് ഒരു മുതല്‍ കൂട്ടായി മാറുന്നതാണ്. കര്‍മ്മ മേഖലയില്‍ ശോഭിക്കുന്നത് ഭൗതിക കൊണ്ടാണെങ്കിലും ഹൃദയത്തിന്റെ അടുക്കല്‍ പ്രാധാന്യം മത വിദ്യാഭ്യാസത്തിനാണ്. അത് ഉള്‍ക്കൊള്ളുകയും ഹൃദയം ശരിയാക്കി നേരായ മാര്‍ഗല്‍ പ്രവേശിച്ച് നാളേക്ക് ഉപകരിക്കുന്ന മത വിദ്യാഭ്യാസ സംരഭങ്ങളെ ഉന്നതിയിലേക്കെത്തിക്കുവാന്‍ സര്‍വ്വരും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നത് ലോകത്ത് ഉപകാരപ്രദമാണ്.
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

മർഹബൻ യാ ശഹ്റ റമളാൻ

Next Post

“ചിതലരിച്ച മതേതരത്വം”

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ആഘോഷങ്ങളിലെ ആത്മീയത

  |Ali Karippur| മനുഷ്യമനസിന് ആനന്ദം നല്‍കുന്നതും ബന്ധങ്ങള്‍ ഊഷ്മളതമാക്കുകയും ചെയ്യുന്ന ആഘോഷങ്ങളെ…