| Ismaeel Kilirani |
സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ ശാക്തീകരണ പദ്ധതികൾ, 14 സെക്കന്റ് തുറിച്ച് നോക്കിയാൽ പീഢനക്കുറ്റം പരസ്യമായി ചുംബിക്കാനുള്ള അവകാശം, അവസാനം മാറിടം തുറന്നിടാനുള്ള സ്വാതന്ത്ര്യം. സ്ത്രീ സ്വാതന്ത്രത്തിന്റെ ചർച്ചകൾ അതിരുവിടുകയാണ്.
ബ്രിട്ടീഷ് അധിനിവേശത്തിനു മുമ്പ് മാറിടം മറക്കാൻ വേണ്ടിയായിരുന്നു കീഴാള ജാതിയിലെ സ്ത്രീ പോരാട്ടം എന്നാൽ ഇന്ന് മാറിടം തുറന്നിടാനുള്ള അവകാശത്തിനു വേണ്ടിയാണ് സ്ത്രീ പോരാട്ടം. താഴ്ന്ന ജാതിയിലെ സ്ത്രീകൾ ഉന്നതരുടെ മുമ്പിൽ മാറ് തുറന്നിടണമെന്ന് 19-ാം നൂറ്റാണ്ടിലെ അപരിഷ്കൃത, ചീഞ്ഞളിഞ്ഞ സംസ്കാരത്തിനു മാറ്റം വന്നത് ടിപ്പു സുൽത്താന്റെ മലബാർ അധിനിവേശത്തോടെയാണ്.
വിവാദ പരാമർശം നടത്തിയെന്നാരോപിക്കപ്പെടുന്ന വ്യക്തി ഒരു മുസ് ലിമാണ്. പ്രസ്താവിക്കപ്പെട്ടവർ മുസ്ലിം സ്ത്രീകളും. പിന്നെന്തുകൊണ്ടാണ് ഇന്ത്യൻ ഭരണഘടന പൗര•ാർക്ക് വിഭാവനം ചെയ്യുന്ന ൃശഴവ േീേ ൃലഹശഴശീി ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്നത്?.
മതവിശ്വാസികളും വിശ്വാസിനികളും മതം നിഷ്കർശിക്കുന്ന നിയമങ്ങൾ പാലിച്ചു വേണം ജീവിക്കാൻ. അല്ലാത്തവർക്ക് മതം ഉപേക്ഷിക്കാം, അല്ലാതെ തന്നിഷ്ടത്തിനുവേണ്ടി വിശ്വാസ മൂടുപടമണിഞ്ഞ് പോരാടുകയല്ല വേണ്ടത്. കാൽപന്ത് കളി കൈകൊണ്ട് കളിക്കാൻ സ്വാതന്ത്ര്യം വേണം എന്ന് പറയുമ്പോലെയാണ് മുസ്ലിം സ്ത്രീക്ക് മാറ് തുറന്നിടാനുള്ള അവകാശം വേണമെന്ന് വാദിക്കുന്നതും.
……………………………………………….
ഇസ്ലാം സ്ത്രീകൾക്ക് ജീവനേകിയ മതമാണ്. ഭർത്താവല്ലാത്ത അന്യപുരുഷന്റെ മുമ്പിൽ സ്ത്രീ തന്റെ സൗന്ദര്യം വെളിവാക്കുകയോ പുരുഷൻ അന്യ സ്ത്രീയുടെ മുഖത്തേക്ക് പോലും നോക്കുകയോ അരുത് എന്ന് ശാസിച്ച മതമാണ്. എന്നിട്ടും സമീപകാലയളവിൽ ചില മുസ് ലിം നാമധാരികൾ അതിരുവിടുകയാണ്. അതിക്രമങ്ങളും ലോകത്ത് വിശിഷ്യ ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളും ബലാത്സഘങ്ങളും നിർത്തലാക്കാനും ഇല്ലായ്മ ചെയ്യാനും നിയമം അശക്തമാവുമ്പോഴാണ് ഇസ് ലാമിന്റെ അധ്യാപനം സുശക്തമാവുന്നത്. മുസ് ലിം സ്ത്രീ പർദ്ദയുടെ തടവറയിലല്ല മറിച്ച് സുരക്ഷിത സ്ഥാനത്താണ്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങുമ്പോൾ അത് സസൂക്ഷമം പാക്ക് ചെയ്ത് തരുന്നത് അതിന്റെ വിലമതിക്കാനാവാത്ത മൂല്യം കൊണ്ടാണ്. അതുപോലെയാണ് സ്ത്രീ. അവളോട് പർദ്ദ ധരിക്കാൻ ആവശ്യപ്പെട്ടത് തടവറയിലാക്കാനല്ല. അവരുടെ മൂല്യം കാത്തുസൂക്ഷിക്കാനാണ്. മാറ് തുറന്നിടാൻ സ്വാതന്ത്ര്യം….! അതിനെ താങ്ങിപ്പിടിക്കാൻ ചില രാഷ്ട്രീയ യുവജന പ്രസ്ഥാനങ്ങളും. മാർകിസ്റ്റ്, സംഘ് പരിവാർ സപ്പോർട്ട്, ഭരണകർത്താക്കൾ തങ്ങളുടെ ഏമാ•ാരാണെന്ന ഹുങ്ക്, എന്തുമാവാം എന്ന വില കുറഞ്ഞ ചിന്ത പ്രതിഷേധിച്ചവരും പങ്കെടുത്തവരും സ്വന്തം രക്തപ്പിറപ്പുകളുടെ കാര്യത്തിൽ എന്തുപറയുന്നു. കൂട്ടു നിൽക്കാൻ കുറേ മാപ്പിള യുവസഖാക്കളും. മാർക്സിസ്റ്റ് കപടതയുടെ യഥാർത്ഥ മുഖം നവമാപ്പിള സഖാക്കൾക്ക് മനസ്സിലായിട്ടുണ്ടാവില്ല.
ഫാറൂഖ് കോളേജിൽ നിന്നും 40 കിലോമീറ്റർ അപ്പുറത്ത് ഒരു ഗ്രാമത്തിൽ മത പ്രബോധനമെന്ന രീതിയിൽ സംഘടിക്കപ്പെട്ട പരിപാടിയിൽ തികച്ചും മറ്റൊരു മതത്തേയോ പ്രത്യായ ശാസ്ത്രത്തേയോ വിമർഷിക്കാതെ മുസ്ലിം സ്ത്രീകളോടായി മാത്രം ഉപദേശിച്ച രണ്ട് വരി ഫാറൂഖ് കോളേജിന്റെ മതിൽ കെട്ടുകൾക്കകത്ത് പ്രതിഷേധവും പ്രകമ്പനവും സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത്തരക്കാരുടെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാവുന്നതേയുള്ളൂ.
……………………………………………….
സത്യമതമാണ് ഇസ്ലാം അതുകൊണ്ടുതന്നെയാണ് ഇസ് ലാമിക വിശ്വാസങ്ങളെയോ ആാചാരങ്ങളെയോ വിമർശിക്കുകയോ പ്രവാചകരെ നിന്ദിക്കുകയോ ചെയ്താൽ അവിടുത്തെ സ്മരണീയ ഗാനങ്ങൾ പ്രേമദൃശ്യങ്ങളിൽ ആവിഷ്കരിക്കുകയോ ചെയ്താൽ പ്രതിഷേധിക്കുന്നതും എതിർക്കുന്നതും. ഇസ് ലാമിക വസ്ത്രധാരണ സ്ത്രീകൾക്ക് പൂർണ്ണ ആദരവ് നൽകുന്നു എന്ന് പറയുകയും അത് പിൻപറ്റുകയും ചെയ്ത സാഹിത്യകാരി കമലാസുരയ്യയുടെ നാട്ടിൽ പുരോഗമന നാട്യക്കാരുടെ കപട പ്രതിഷേധങ്ങൾ അലയടിക്കുകയാണ്.
വത്തക്ക എന്ന പ്രയോഗത്തിലെ അസ്വാരസ്യം ചിലരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. എഴുതാം പറയരുത് എന്നാണ് ചിലരുടെ നിലപാട്. സാഹിത്യ കൃതികളിലെ അലങ്കനീയ കഥാപാത്രമാണ് സ്ത്രീ. തകഴിയുടെ ചെമ്മീനും എം.ടി യുടെ അസുരവിത്തും മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റെ നത്തിംഗ് ഒഫീഷ്യലും തുടങ്ങി മലയാള സാഹിത്യത്തിലെ ഒട്ടേറെ കൃതികൾ സ്ത്രീകളെ വർണ്ണിക്കുന്നതും വിവരിക്കുന്നതും ഉപമിക്കുന്നതും സാംസ്കാരിക കേരളം കണ്ടില്ലെന്നുനടിക്കുന്നു.
ഇത്തരം ആവിശ്കാരങ്ങളെ വൃണപ്പെടുത്തുന്ന രീതികളെ പൊതുതാൽപര്യവും സാമൂഹ്യ ബാധ്യതയുമാക്കി ഏറ്റെടുത്ത് മായം ചേർത്ത് പുറത്ത് വിടുന്ന വാർത്താമാധ്യമങ്ങൾ ധർമ്മം മറന്ന് കൊണ്ടിരിക്കുന്നു. സമൂഹത്തിൽ ഇടം പിടിക്കേണ്ട പല വിഷയങ്ങളും ഇടം പിടിക്കാതെ ചില സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി ഒരു സമുദായത്തെ മാത്രം ഫോകസ് ചെയ്യുന്നത് മാധ്യമ ധർമ്മത്തിന് വിരുദ്ധമാണ്. ക്രിസ്ത്യൻ പുരോഹിതരും സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും സ്ത്രീ വസ്ത്ര ധാരണയിലെ ആഭാസങ്ങളെ നിശിതമായി വിമർഷിച്ചിട്ടുണ്ടെങ്കിലും ഒരു മുസ്ലിം അധ്യാപകന്റെ വാക്കുകൾ ചർച്ചാ വിഷയമായിരിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാർത്ഥി സമരവും അവിടത്തെ വിദ്യാർത്ഥിനികളുടെ ദുരവസ്ഥ വിവരിക്കാനോ പകർത്താനോ ഒരു മാധ്യമം പോലും കരുണ കാണിച്ചിട്ടില്ല.
അധ്യാപകന്റെ ഉപമാലങ്കാരമാണ് ഇത്രത്തോളം ചർച്ചയാകുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്യപ്പെടുകയും പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്തത്
നീ മുസ്ലിമാണ്. നിന്റെ മതം ഇസ്ലാമാണ്. അതാണ് പ്രശ്നം. അല്ലാതെ പരാമർശമോ പ്രസംഗമോ അല്ല. അങ്ങനെയാണെങ്കിൽ ഇതിനു മുമ്പും ഇതു പോലോത്തതും അതിലപ്പുറം പരാമർശങ്ങളും പ്രയോഗങ്ങളും ഉപമകളും ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ചലിക്കാത്ത തൂലികകളും നാവുകളും ഇപ്പോൾ മാത്രം പ്രതികരിക്കുന്നു.
കേരളത്തിൽ മതകീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരുപാട് കോളേജുകളും സ്കൂളുകളുമുണ്ട്. അവിടെ അഡ്മിഷന് വേണ്ടി അപേക്ഷിക്കുന്ന മുസ്ലിംകളോട് തലയിൽ തട്ടമിടാതെ പർദ്ദ ധരിക്കാതെ വരണം എന്നാണ് മാനേജ്മെന്റും ടീച്ചറുകളും നിർദ്ദേശിക്കുന്നത്. ഇത്തരം കലാലയങ്ങളിൽ മക്കളെ ചേർക്കുന്ന വിശിഷ്യാ പെൺമക്കളെ ചേർക്കുന്ന പിതാക്കൻമാർ മക്കളുടെ ഭൗതിക വിദ്യാഭ്യാസത്തിൽ മാത്രമായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക. അല്ലാതെ അവർക്ക് സ്വന്തം മതമോ സംസ്കാരമോ അല്ല. ആർക്കും എന്തുമാവാം പക്ഷെ അത് മതത്തിന്റെ പേരിലാവരുത്. ഇൗ കലാലയ ആഭാസങ്ങൾക്കെതിരെ വാചാലരാകാൻ ഇവിടെ ഒരു സാമൂഹിക സംസ്കാരിക നേതാക്കളോ പിതാക്ക•ാരോ മുസ്ലിം വിദ്യാർത്ഥിനികൾ പോലും തയ്യാറാകുന്നില്ല.