| Suhail Wafy |
വാഫി വിദ്യാര്‍ത്ഥി കാലത്തെ ഫെസ്റ്റോര്‍മ്മകളില്‍ ഗൃഹാതുരഭാണ്ഡവും പേറി വിധികര്‍ത്താവിന്റെ കസേരയിലിരുന്ന് കലാസ്വാദനത്തിന്റെ തീരത്തായിരുന്നു കഴിഞ്ഞ ഒരു ദിനം മുഴുവന്‍ കഴിച്ചുകൂട്ടിയത്.
അതും കഴിവുറ്റ ഒത്തിരി പണ്ഠിതശ്രേഷ്ഠര്‍ക്ക് ജന്‍മം നല്‍കിയ ആലത്തൂര്‍പടി ദര്‍സില്‍.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ദര്‍സ് വിദ്യാര്‍ത്ഥി യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ തന്നെ ഇത്തവണത്തെ ഫെസ്റ്റ് സംഘാടനം ഏറെ ആകര്‍ഷണീയത നിറഞ്ഞതായി അനുഭവപ്പെട്ടു.
ടെക്‌നിക്കല്‍ സംവിധാനങ്ങള്‍ ഏറെ ഉപയോഗപ്പെടുത്തി ഒത്തിരി പുതുമകള്‍ തീര്‍ക്കാന്‍ സംഘാടകര്‍ക്കായി എന്നതാണ് ഏറെ ശ്രദ്ദേയം.
വ്യത്യസ്ത കലാമാമാങ്കളില്‍ ടെക്- സ്റ്റേജുകളും സംവിധാനങ്ങളും കണ്ടുവരാറുണ്ടെങ്കിലും ഒരു ദര്‍സീ പരിസരത്തുനിന്നും ഇത്തരം പുതുമകള്‍ തീര്‍ക്കാന്‍ സാധിച്ചതില്‍ ഏറെ പ്രതീക്ഷയുണ്ട്.
സംഘാടകര്‍ക്ക് ഹൃദ്യാഭിനന്ദനങ്ങള്‍,,,
കിതാബ്പഠനത്തിലെ മികവിനൊപ്പം തന്നെ കാലത്തെ വായിച്ചറിഞ്ഞ് ടെക്‌നിക്കല്‍ സംവിധാനങ്ങളിലും പ്രാഗല്‍ഭ്യം തെളിയിക്കുന്ന അനേകം വിദ്യാര്‍ത്ഥികളെ കാണാനിടയായി.
വര്‍ഷാവര്‍ഷം വിദ്യാര്‍ത്ഥി യൂണിയന്‍ തയ്യാറാക്കി പബ്ലിഷ് ചെയ്യുന്ന പുസ്തകങ്ങളുടെ ഡിജിറ്റല്‍ ഡിസൈനിംഗ്,കവര്‍ മോഡലിംഗ് ,ടൈപ്പിംഗ് എന്നിവയെല്ലാം അതിമനോഹരമായി ചെയ്തിരിക്കുന്നു ഈ തലപ്പാവുധാരികള്‍ ,,
ഒരുപക്ഷെ കേരളത്തിലെ തലയെടുപ്പുള്ള മതകലാലയങ്ങളില്‍ പോലും കണ്ടുശീലിക്കാത്ത പല നൂതനരീതികള്‍ക്കും സാക്ഷ്യമാവുകയാണ് ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഇടപെടലുകള്‍ എന്ന് ചുരുക്കം.
ഭാഷാ മല്‍സരങ്ങളും ഡിജിറ്റല്‍ മല്‍സരങ്ങളും ഏറെ മികവ് പുലര്‍ത്തുന്നവയായിരുന്നു.
അവസാനമല്‍സര ഇനം അറബി കാവ്യകേളിയില്‍ മല്‍സരിച്ചത് മല്‍സരാര്‍ത്ഥികള്‍ മാത്രമായിരുന്നില്ല എന്ന പ്രതീതി……
അവര്‍ക്കൊപ്പം ശ്രോതാക്കളും അദ്ധ്യാപകരും
പങ്ക് ചേരുന്നതിലെ ആവേശം ,,,
മൊത്തം മനോരകാഴ്ചകള്‍,,,
പ്രിയ അനിയന്‍മാരുടെ പരിപാടികള്‍ പലതും വീക്ഷിക്കുമ്പോള്‍ പ്രതീക്ഷയായിരുന്നു അകം നിറയെ.
പാട്ടും പറച്ചിലും വിഷയാധിഷ്ഠിതമായി അവതരിപ്പിക്കുന്നത് കാണാന്‍ ഏറെ കൗതുകം.
പ്രത്യാശയുടെ പുതുവെളിച്ചങ്ങള്‍ പിറവിയെടുക്കുന്നതിലെ സൗന്ദര്യം നേരിട്ടാസ്വദിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം.
കാതുകള്‍ കൂര്‍പ്പിച്ച് ,
മനസ്സിന്റെ വാതിലുകള്‍ തുറന്നിട്ട് ,കണ്ണു ചിമ്മാതെ കണ്ടിരുന്നു മിക്കതും.
സുന്ദരം!
മനോഹരം!
സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍!