|Shafeeque Vakkod|
ഞാൻ കണ്ടു.
പാതാർ എന്ന ഗ്രാമം.
ഹോ…!
ഭയാനകരം.
ആശ്ചര്യത്തോടെ കുറേ സമയം ഞാൻ നോക്കി നിന്നു.
പാതാറെന്ന ഗ്രാമം ഞാൻ മുമ്പ് കണ്ടിട്ടില്ല.
എങ്കിലും ഒരു ഗ്രാമത്തെ ഞാൻ സങ്കൽപ്പിച്ചപ്പോൾ അതിനു ആവിശ്യമായതൊന്നും ഇപ്പോൾ പാതാറിലില്ല.
വീടുകളെല്ലാം ഉരുൾ പൊട്ടലിൽ തകർന്നടിഞ്ഞിരിക്കുന്നു.
വീടുകൾ സ്ഥിതി ചെയ്ത തൽസ്ഥാനത്ത് വലിയ പാറകളും മരത്തടികളും അടിഞ്ഞ് കൂടിയിരിക്കുന്നു.
അപകടസ്ഥലത്തിലേക്കു പോകുന്ന വഴിക്ക് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച കണ്ട ഒരു വ്യക്തിയെ സന്ദർഷിച്ചു.
അദ്ധേഹത്തിൻ്റെ മകൻ കാറിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കാർ അൽപം പിറകോട്ട് നീങ്ങി.കാർ മുമ്പോട്ട് തള്ളി നീക്കുന്നതിനിടയിൽ ക്ഷീണത്താൽ ഒന്ന് എണീറ്റു നോക്കുമ്പോഴാണ് ഉരുൾ പൊട്ടുന്ന ഭീകര കാഴ്ച ഇദ്ധേഹം കാണുന്നത്.റബ്ബറുകൾ കടപുഴകി ഒഴുകി വരുന്നു. വലിയ പാറകൾ വരുന്നു.ജീവൻ കൊണ്ട് ഓടുന്നതിനിടക്ക് മക്കളെ ഓർമ വന്ന് തിരിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും സ്ഥിതിഗതിയാകെ മാറി. വീട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ സ്തംഭിച്ചു നിന്ന്.വീടിൻ്റെ പിറക്കു വശം നശിച്ചെങ്കിലും ജീവൻ തിരിച്ചു കിട്ടില്ലെന്നുറപ്പിച്ച സന്ദർഭത്തിൽ അള്ളാഹുവിൻ്റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ടു.മനോഹരമായ വീട് നശിച്ചു.പുതുതായി നിർമിക്കുന്ന അദ്ധേഹത്തിൻ്റെ കെട്ടിടം പൂർണമായി നശിച്ചു.ഇദ്ധേഹത്തിനു തന്നെ ഒരു കോടിയുടെ മുകളിൽ നഷ്ടം.
ഒരു ചെറു തോട് മാത്രമുള്ള പാതാർ ആ കുത്തിയൊഴുക്കിൽ വീടുകളും കെട്ടിടങ്ങളും നികത്തിയെടുത്ത് ഒരു പുഴയായി മാറിയിരിക്കുന്നു.
പാതാർ പള്ളിയുടെ പിറക് ഭാഗം നശിച്ചിരിക്കുന്നു.
ഒരു നിമിഷം കൊണ്ട് സർവ്വതും നശിച്ചവർ.ഇന്ന് പാതാറില്ല.പുതിയൊരു പാതാറിനെ വാർത്തെടുക്കേണ്ടതുണ്ട്.
പ്രതീക്ഷകൾ നഷ്ടപ്പെട്ട ഈ ഗ്രാമ വാസികൾക്ക് നല്ലൊരു മാർഗം നാഥൻ കാണിച്ച് കൊടുക്കട്ടെ… ആമീൻ.