സാമൂഹ്യ മാധ്യമങ്ങളിൽ നിറയെ ബ്രോഡ് വേയിലെ ആ ‘തെരുവ്’ കച്ചവടക്കാരനാണ്..
എന്ത് കൊണ്ടായിരിക്കാം ഇത്രമാത്രം അദ്ദേഹം കൊണ്ടാടപെട്ടത്..
എന്ത് കൊടുക്കുന്നു എന്നതിനേക്കാൾ ആര് കൊടുക്കുന്നു എന്നത് ചിലപ്പോഴെങ്കിലും പ്രസക്തമാകുന്നുണ്ട്.
അദ്ദേഹം ഉണ്ടായിട്ട് കൊടുത്തയാളല്ല.
ഇല്ലായ്മയുടെ വറുതിയിൽ,ദിനം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന തെരുവ് കച്ചവടക്കാരനാണ്.
എറണാംകുളം ബ്രോഡ്‌വേയിലെ ഫുട്പാത്തിലെ ആൾ തിരക്കിൽ തുച്ഛ ലാഭത്തിനു വസ്ത്രം വിൽക്കുന്ന ആൾക്ക് രാവിളുമ്പോൾ കിട്ടുന്ന ലാഭം നമുക്കൂഹിക്കാനാവും.
വലിയ വസ്ത്ര വ്യാപാര ശാലകൾ നടത്തുന്ന കച്ചവടം പോലെ അല്ല അത്.
ഇന്ന് വിറ്റാൽ നാളെ കഴിയാം എന്ന പരിമിതമായ ജീവിതം,
ജീവിച്ചു തീർക്കുന്ന ആ മനുഷ്യൻ നമ്മെ തോല്പിച്ചിരിക്കുന്നു.
ചോദ്യങ്ങൾക്കു മുന്നിൽ അയാൾ എത്ര നിസ്സംഗമായാണ് മറുപടി പറയുന്നത്..!?
മിഡീയകൾ ക്കു മുന്നിൽ അയാൾക്കു വേണമെങ്കിൽ കുറച്ചു അഭിനയിക്കാമായിരുന്നു.
പക്ഷെ,
വിദൂരത്തെവിടയോ ഒരാൾ ഒരു തുണിക്കഷ്ണത്തിനു കാത്തിരിക്കുന്നു എന്ന ചിന്തകൾ അയാളെ ധൃതി പിടിപ്പിച്ച പോലെയായിരുന്നു വാരി വാരി ചാക്കിൽ നിറക്കുന്ന ആ ആവേശം..

അതുകൊണ്ടു ഞാൻ
ഈ വരികളിൽ എവിടെയും താങ്കളുടെ പേര് ബോധപൂർവ്വം പറയുന്നില്ല..
കാരണം താങ്കൾക്കു ഒരൊറ്റ പേരെ പറയാനാവൂ
മനുഷ്യൻ..!!!!
താങ്കളേക്കാൾ വലിയ സംഭാവനകൾ ഒരുപക്ഷെ ഇനിയും പ്രഖ്യാപിക്കപ്പെടും,
അല്ലങ്കിൽ നമ്മുടെ നാട്ടിലെ നന്മ വറ്റാത്ത സമ്പന്നരായവർ ലക്ഷങ്ങൾ ദുരി താശ്വാസത്തിനു നൽകുകയും ചെയ്യും.
പക്ഷെ അപ്പോഴും താങ്കളുടേത് വിലമതിക്കാനാവാത്തതാണ്.
അതെ,
ഉണ്ടായിട്ട് കൊടുത്ത ഔദാര്യമല്ല താങ്കൾ..
ഇല്ലാതെ കൊടുത്ത കാരുണ്യമാണ്..

ഒരിക്കൽ പോലും കാണാത്ത മനുഷ്യ..
എന്നങ്കികും നേരിൽ കാണുകയാണെങ്കിൽ എനിക്ക് താങ്കളെ ഒന്ന് ചേർത്തു പിടിച്ചു ആ കവിളിൽ ഒരുമ്മ വെക്കണം..
💜🧡💙💛💚❤
അല്ലാതെ ഈ സ്നേഹത്തിനു പകരം താരാൻ കഴിയില്ല.
വരും ബ്രോഡ്വേയിൽ നിങ്ങളെ കാണാൻ ഞാനും സുഹൃത്തുക്കളും,
എന്നല്ല ഒരുപക്ഷെ ആ വീഡിയോ കണ്ടവർ പലരും..
പകരം തരാനല്ല.
ഫുട്പാത്തിലെ ദൈവത്തെ കാണാൻ..!!

‘മരിച്ചു പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ലല്ലോ..’
എന്ന ആ മറുപടിയുണ്ടല്ലോ,
എവിടയൊക്കെയോ ആയിരം പ്രഹര ശേഷിയോടെ പതിക്കുന്നുണ്ടത്…!!
ഒട്ടും ഫേബ്രിക്കേറ്റഡ് അല്ലാതെ മനസ്സു കൊണ്ടാണ് താങ്കൾ അത് പറയുന്നത് എന്ന് ആ ശരീര ഭാഷ മനസ്സിലാക്കിത്തരുന്നുണ്ട്.

ഇന്ന് താങ്കളുടെ ജീവിതത്തിലെ മറക്കാനാവാത്ത പെരുന്നാളാകും എന്നറിയാം..
അങ്ങിനെ താങ്കൾ ആഘോഷം പോലും ആരാധനയാക്കി മാറ്റിക്കളഞ്ഞു…

ബ്രോഡ്വേയിലേ മനുഷ്യാ,
മലയാളത്തിന്റെ നന്ദി!
ആവർത്തനം കൊണ്ട് അർത്ഥം നഷ്ടപ്പെട്ട
‘നന്ദി’
എന്ന രണ്ടക്ഷരം പകരമാവില്ലന്നറിയാം
പ്രാർത്ഥന പകരം തരുന്നു.
കാലം നിങ്ങള്ക് വേണ്ടി നന്മകൾ കാത്തു വെക്കട്ടെ..!!

കടപ്പാട്: ഉസ്താദ് ബഷീർ ഫൈസി ദേശമംഗലം
*******************