| Muhammed Salih |
ഞാനൊരു മുസ്ലിമാണ്, ഇസ്ലാം എനിക്ക് അനുവദനീയമാക്കിയ രണ്ട് ആഘോഷ ദിനങ്ങൾ ഈദുൽ ഫിത്വറും ഈദുൽ അദ്ഹയുമാണെന്നിരിക്കെ ഇതര മതസ്ഥരുടെ ആരാധനാപരമായ ആഘോഷങ്ങളിൽ ഈ സമയം വരെ ഭാഗവാക്കായിട്ടില്ല, അത് കൃസ്തുമസായാലും ഓണമായാലും അങ്ങനെ തന്നെ. ادخلو في السلم كافة (സമ്പൂര്‍ണമായും ഇസ്ലാമിൽ പ്രവേശിക്കുക) എന്ന ഖുർആനിന്റെ കൽപ്പനക്ക് കീഴടങ്ങി ജീവിക്കുന്ന മുസ്ലിമിന് ശിർക്ക് വന്നു ചേരുന്ന ഇതര മതസ്ഥരുടെ ആരാധനാ ബന്ധിതമായ ആഘോഷങ്ങൾ നിഷിദ്ധമാണ് എന്ന മതവിധി തന്നെ കാരണം.
ഓരോ ശ്വാസത്തിലും ‘അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതരാണ്’ എന്നുരുവിടുന്ന മുസ്ലിമിനെ സംബന്ധിച്ചടത്തോളം ചീള് രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ എന്ത് പറയുന്നുവെന്നതല്ല മറിച്ച്, ആത്യന്തികമായി അല്ലാഹുവും അവസാന പ്രവാചകൻ മുഹമ്മദ് (സ)യും സ്വഹാബയും ഫുഖഹാഉം പഠിപ്പിച്ച മാതൃക എന്ത് എന്നതാണ് നോക്കി കാണുന്നത്. അത് കൊണ്ട് തന്നെ കപട മതേതര മാപ്ലമാർ… അത് സായിബോ സഖാവോ ആവട്ടെ, നിങ്ങളുടെ രാഷ്ട്രീയക്കളരിയിലെ കുഴച്ചു വെച്ച മൈദമാവ് നിലപാടിനനുസരിച്ച് ഇസ്‌ലാമിനെ മാറ്റി മറിക്കണമെന്ന് ശാഠ്യം പിടിക്കുന്നത് ചുരുങ്ങിയ പക്ഷം ഒരു മാതിരി മറ്റേ പരിപാടി (ഭാസിസം) ആണ്.
നമ്മുടെ ബല്യ പെരുന്നാളിന് തക്ബീർ ചൊല്ലി ബലി (ഉദ്ഹിയത്) അറുക്കുമ്പോൾ അയൽവാസിയായ കൃഷ്ണേട്ടനും ജോസഫ് ഇച്ചായനും അതിൽ പങ്കെടുക്കാനുള്ള വിസമ്മതത്തിന്റെ അവരുടെ മതനിഷ്ഠ പോലെ സമാനമാണ്, ഹൈന്ദവ സുഹൃത്തുക്കൾ അവരുടെ ഇഷ്ട ദേവനെ ഓണപ്പാട്ട് പാടി അത്തപ്പൂക്കളമിട്ട് വിളിക്കുമ്പോൾ അല്ലെങ്കിൽ പുൽക്കൂട്ടിലെ കൃസ്തുവെന്ന നസറാനികളുടെ ദൈവത്തിന്റെ ജന്മദിനം അവരാഘോഷിക്കുമ്പോൾ മുസ്ലിമിനും ഉള്ളൂവെന്നത് സ്യൂഡോ സെക്യുലർ
കോ(യ)മാളിമാർ എന്നാണ് ഒന്ന് മനസ്സിലാക്കുക ! പിന്നെ മാനവ സൗഹൃദം ഊട്ടിയുറപ്പിക്കുന്ന തരത്തിൽ അനുവദനീയമായ എന്ത് ഭക്ഷണം, വസ്ത്രം, റിലീഫ് ഫണ്ടുകൾ ആര് പങ്ക് വെച്ചാലും ആവശ്യക്കാർ സ്വീകരിക്കട്ടെ.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഒരു സംഘി അമ്പല പ്രതിഷ്ഠയിൽ മലം വാരിയെറിഞ്ഞപ്പോൾ ഉണരാത്ത മതേതര കുളിര്, കശ്മീരിൽ സർക്കാർ ഇന്ത്യക്കാരെ പുറംലോകമറിയാത്ത ക്രൂരതക്കിരയാക്കുമ്പോൾ പൂക്കാത്ത മതേതര കോൾമയിര്, പന്നി പെറ്റുപെരുകും പോലെ മുസ്ലിം താത്തമാർ പെറ്റു പെരുകുന്നുവെന്ന ഇന്ദ്രിയം വറ്റിയ പ്രസ്താവന വന്നപ്പോൾ ഓടിക്കൂടി ലൈവിൽ വരാത്ത പൊതു ബോധം ഒരുഭാഗത്തും സവർണ്ണന്റെ ഓണസദ്യയിൽ അവർണ്ണന് ഉണ്ണാനിരിക്കാൻ ഇടമില്ലാത്തതിൽ ആർപ്പോ ഹിർറോ ഇട്ട് വികാരം കൊള്ളാൻ ഇന്നും അണ്ടിക്കുറപ്പില്ലാത്ത മുതലക്കുഞ്ഞുങ്ങൾ മറുഭാഗത്തും ഇരിക്കുമ്പോൾ തന്നെ, സ്വാമിയും പാതിരിയും ചുള്ളിക്കാടും വെടിപ്പായി പറഞ്ഞു വെച്ച ഓണാഘോഷത്തെ പറ്റി മുസ്ലിം പ്രഭാഷകനായ സിംസാറുൽ ഹഖ് ഹുദവി പറയുമ്പോൾ മാത്രം ഉന്മാദ ചിത്തരാകുന്നുണ്ടെങ്കിൽ ഉത്തരം ഒന്നേയുള്ളു തെണ്ടിപ്പരിശകളേ, നിങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ വർഗീയതയുടെ പിശാച് ഉറഞ്ഞുതുള്ളി പുറപ്പെടുകയാണ്.
2015ലോ 19ലോ ആവട്ടെ, ആഘോഷങ്ങളിലെ അതിരും ഇസ്ലാമിക പാഠവും വിശദീകരിച്ച സിംസാറുൽ ഹഖിനെ മുക്തകണ്ഠം അഭിനന്ദിക്കുന്നു. മതേതര മുഖം നഷ്ടപ്പെടുമെന്ന് ഭയന്ന് لااله الا الله (അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല) യുടെ അർത്ഥം പോലും പറയാൻ മടിച്ച് അമ്പലനടകളിൽ പോയി പ്രസാദം ഏറ്റുവാങ്ങി മതേതരത്വം പുഷ്പിക്കുന്ന മുസ്ലിം നാമധാരികളായ രാഷ്ട്രീയ നപുംസകങ്ങൾക്കിടയിൽ സുൽത്താനുൽ ഹിന്ദിന്റെ ഇസ്‌ലാം വിശദീകരിക്കാൻ ആൺകുട്ടികൾ ഇനിയുമുണ്ടാവും. ചൊറിയുന്നവർ മാറിയിരുന്ന് അസ്കിത തീർക്കുക.