ഉപ്പയാണ് എന്റെ ഹീറോ. പത്താം ക്ലാസ് വരെ എന്റേതായ ജീവിതമായിരുന്നു എനിക്ക്.പത്താം ക്ലാസിൻ ശേഷം ദർസിൽ ചേർത്തിയപ്പോൾ ജീവിതത്തിൻ ചെറിയ മാറ്റം വരുത്തി. ചില കാര്യങ്ങളിലെല്ലാം ഉപ്പയുടെ ജീവിതം പകർത്തിയെടുക്കാൻ തീരുമാനിച്ചു.പരസ്പര സ്നേഹം, സ്വ ദു:ഖം മറച്ചുവെച്ച് മറ്റുള്ളവരുടെ സന്തോഷത്തിൻ വേണ്ടി പ്രവർത്തിക്കുക, മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്ന് പരമാവധി മാറി നിൽക്കുക, ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥ കാണിക്കുക ഇങ്ങനെ ഒരുപാട് പകർത്തുവാനുണ്ട് ഉപ്പയുടെ ജീവിതത്തിൽ നിന്ന്.
സമസ്ത എന്ന് പറഞ്ഞാ ഉപ്പാക്ക് ജീവനാണ്. ജീവിതത്തിന്റെ നല്ലൊരു ശതമാനം ഉപ്പ സമസ്തക്ക് വേണ്ടി ചിലവഴിച്ചു. എനിക്ക് തോന്നുന്നു മുശാവറയല്ലാത്ത സമസ്തയുടെ മുഴുവൻ യോഗത്തിലും ഉപ്പ ഉണ്ടാവാറുണ്ടായിരുന്നു. മുശാവറയിൽ എത്തിയതോടെ അതിലും പങ്കാളിയായി.
എഴുത്താണ് ഉപ്പയുടെ ജീവിതം. പേനയാണ് കൂടെ പിറപ്പ്. ചില ദിനങ്ങളിൽ രാത്രി 12 മണിക്ക് ഉറങ്ങാൻ പോവുമ്പോഴും സുബ്ഹിക്ക് എണീക്കുമ്പോഴും ഉപ്പ എഴുതുകയായിരിക്കും. വായനയിലൂടെ മാത്രമേ എഴുത്തുകാരനാവാൻ സാധിക്കുകയൊള്ളു എന്ന് വീട്ടിലെ അലമാറകളിലുള്ള പുസ്തകങ്ങൾ കണ്ടാൽ വ്യക്തമാകും. ഇന്നും മുടങ്ങാതെ വായന കൊണ്ട് നടക്കുന്നു. ദർസ് പഠനം രണ്ട് വർഷം പിന്നിട്ട് അമാനത്ത് ഉസ്താദിന്റെ ദർസിൽ നിന്ന് കെ.ടി ഉസതാദിന്റെ ദർസിൽ എത്തിയതിൻ ശേഷം തുടങ്ങിയതാണ് ഈ എഴുത്ത്.നല്ല ലേഖനം എഴുതിയതിൻ അമാനത്ത് കോയണ്ണി മുസ്ലിലിയാരുടെ അനുമോദനവും സമ്മാനവുമായിരിക്കാം ഉപ്പാനെ ഈ നിലയിൽ എത്തിച്ചത്.കൂടാതെ കെ.ടി ഉസ്താദിന്റെ ശിഷ്യത്വവും ഉപ്പാനെ ഉന്നതതലങ്ങളിൽ എത്തിച്ചു.
മനസ്സ് നിറയേ സ്നേഹമാണ് ഉപ്പാക്ക്.വീട്ടുകാരായാലും കുടുംബക്കാരായാലും ശിഷ്യൻമാരായാലും സ്നേഹം വേണ്ടതിലതികം നൽകി. കുടുംബത്തിലെയെന്നല്ല ദിനീ കാര്യങ്ങളിൽ നാട്ടിലെ അവസാന വാക്ക് ഉപ്പയുടേതാണ്. ആദർശത്തിൽ ഒരാളുടെ മുന്നിലും അടിയറവ് വെക്കരുതെന്ന് ഉപ്പജീവിതത്തിലൂടെ കാണിച്ച് തന്നു. അൽ മുഅല്ലിം മാസികക്കും മറ്റു ലേഖനങ്ങൾക്കുവേണ്ടിയും ഈ പ്രായത്തിൽ ഉറക്കമൊഴിച്ച് കഷ്ടപ്പെടുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാറുണ്ട്. കാറിൽ സഞ്ചരിക്കുമ്പോൾവരെ ലേഖനം എഡിറ്റ് ചെയ്യുന്ന ഉപ്പയെ കണ്ടിട്ടുണ്ട്. എഴുത്ത് നിറുത്തിയ പല എഴുത്തുകാരോടും നമ്മുടെ അറിവിനെ മറ്റുള്ളവർക്ക് അറിയിച്ച് കൊടുക്കുന്നതിൽ മടികാണിക്കരുതെന്ന് ഉപദേശിക്കുമായിരുന്നു. മറ്റു ള്ളവരുടെ കഴിവ് കണ്ട് അവരെ ഉന്നതതലങ്ങളിൽ എത്തിക്കുന്നതിൽ ഉപ്പ മികവ് കാണിച്ചു.ഹംസ റഹമാനിയെ പോലുള്ളവരെ സമൂഹത്തിൻ സമർപ്പിക്കുന്നതിന് പിന്നിൽ ഉപ്പയാണെന്നത് റഹ് മാനി ഉസ്താദ് തന്നെ പല വേദികളിൽ പറഞ്ഞിട്ടുണ്ട്. തന്നെ പോലെ തന്റെ ശിഷ്യന്മാരേയും മികച്ച എഴുത്തുകാരാക്കി.
പത്താം ക്ലാസ് കഴിഞ്ഞതിൻ ശേഷം മികച്ച ദർസ് അന്വേഷിക്കുകയും ആലത്തൂർപടി ദർസിൽ ചേർക്കുകയും ചെയ്തു. ജീവിതത്തിൽ നല്ലൊരു ഉപ്പയെ കിട്ടിയത് പോലെ സ്നേഹനിധിയായ നല്ലൊരു ഉസ്താദിനേയും ഉപ്പ തന്നെ സമ്മാനിച്ചു. ദർസിനെ വളരെ സ്നേഹിച്ച വ്യക്തിത്വമാണ് ഉപ്പ. പഴയ മോലിയാരാവാനാണ് ഉപ്പയുടെ താൽപര്യം. പല കോളേജുകളിലേക്കു ക്ഷണിച്ചെങ്കിലും ദർസ് നടത്തി മരിക്കാനാണ് ആഗ്രഹമെന്ന് ഉപ്പ പറയാറുണ്ട്.
കെ-ടി. ഉസ്താദിനെ ജീവൻ തുല്യം സ്നേനിച്ചു.ഉസ്താദിന്റെ മരണം വാപ്പയെ വല്ലാതെ വിഷമിപ്പിച്ചു. എന്നാലും ഇന്ന് ഉപ്പ ഓരോ തീരുമാനമെടുക്കുമ്പോഴും കെ .ടി ഉസ്താദിന്റെ ഇഷ്ടങ്ങൾക്കനുസരിച്ചായിരിക്കും. ഒരുപാട് കാലം ഉപ്പയുടെ തണലിൽ ജീവിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ.
| ശഫീഖ് വാക്കോട് |
Subscribe
Login
0 Comments
Oldest