+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഭാരതീയ സംഗീതം : ഒരു ക്രിയാത്മക ഇടപെടല്‍

|Alsaf Chittur|
തുടക്കത്തില്‍ ഇന്ത്യയില്‍ ഒരു സംഗീത സമ്പ്രദായമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ മദ്ധ്യ കാലഘട്ടത്തില്‍ ഉത്തരേന്ത്യ ഇസ്‌ലാമിക ലോകത്തിന്റെ വ്യത്യസ്ത സംഗീത സ്വാധീനങ്ങളുടെ, വിശേഷിച്ചും പേര്‍ഷ്യന്‍ സംഗീതത്തിന്റെ പ്രഭാവത്തിലായി. അത് ഭാരതീയ സംഗീതം ഹിന്ദുസ്ഥാനി (ഉത്തരേന്ത്യന്‍) കര്‍ണ്ണാടക (ദക്ഷിണേന്ത്യന്‍) എന്നീ രണ്ടു വ്യത്യസ്ത ശാഖകളായി  വിഭജിക്കപ്പെടുന്നതിനിടയാക്കി. എങ്കിലും ഇത് സംഗീത ശാഖകളുടെയും അടിസ്ഥാന സവിശേഷതകള്‍ പൊതുവായുള്ളതായിരുന്നു.

ഭാരതീയ സംഗീതം രണ്ടു തരത്തിലുണ്ട്്. മാര്‍ഗസംഗീതവും (യാഗാത്മകം) ദേശീയ സംഗീതവും (മതേതരത്വം) ഇന്ത്യയില്‍ നാദം എന്നു വിളിക്കുന്ന ഹൃദ്യമായ ശബ്ദമാണ് സംഗീതത്തിന് നിദാനം. രാഗങ്ങള്‍ അഥവാ മേലഡി വിഭാഗങ്ങളായി ഭാരതീയ സംഗീതം വിഭജിക്കപ്പെട്ടിരിക്കുന്നു. പത്തു മുഖ്യ രാഗങ്ങള്‍ അഥവാ മെലഡി വിഭാഗം ജനഗ രാഗങ്ങള്‍ (Paret Scales) ഉണ്ട്. യമന്‍, ബിലാവന്‍, ഖമജ്, ഭൈരവാ പൂര്‍വി, മാര്‍ച കഫി, ആശാവരി, ദൈരവി, തോഡി എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം.
മുഖ്യരാഗങ്ങള്‍ അഥവാ ജനകരാഗങ്ങള്‍ പിന്നെയും രാഗങ്ങള്‍ തഗിണികള്‍ എന്നീ ഉപ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നതിനാല്‍ നമുക്ക് ഏതാണ്ട് ഇരുന്നൂറ് തരം ആര്‍ഗ്രഗാനങ്ങളുണ്ട്. ഓരോ രാഗത്തിന് അഞ്ച് നോട്ടുകള്‍ വേണം : ഒരുപ്രധാന നോട്ടും (വാദി എന്നു വിളിക്കപ്പെടുന്നു) രണ്ടാമത്തെ നോട്ടും (സംവാദി) മറ്റുള്ളവ സഹായക നോട്ടുകളും (അനുവാദി), വ്യത്യസ്ത വേഗതയിലാണ് രാഗങ്ങള്‍ ആലപിക്കുന്നത്. ചിലര്‍ ഒരു പ്രത്യേക സ്വരത്തിന് (Pitch)  നീങ്ങുന്നു. സംഗീതത്തിന് താളം, ചയം, മാത്ര എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്ന താളക്രമങ്ങള്‍ 
ഉണ്ട്.  ‘ഒരു നിശ്ചിത എണ്ണം ബീറ്റുകളാല്‍ സ്വര വിന്യാസം(com.posed)ചെയ്യപ്പെട്ട ഛന്ദ്രാബന്ദമായ പദസമുച്ചയത്തിന്റെ ഒരു  പൂര്‍ണ്ണ ചക്രമാണ് താളം’ ലയം വേഗതയാണ്, സാവധാനം, ഇടത്തരം, അതിവേഗം താളത്തിന്റെ അറ്റവും ചെറിയ ഘടകമാണ് മാത്ര.
അങ്ങനെ അനേകം നോട്ടുകളുടെ പൂര്‍ണ നോട്ടുകളുടെ പൂര്‍ണ വ്യാപ്തി ഒരു സംഗീത രചനക്കായി കോര്‍ത്തിണക്കപ്പെടുന്നതിനെ രാഗം എന്നു വിളിക്കും. ഒരു ഉപകരണത്തിന്റെയും അകമ്പടിയില്ലാതെ ആലപിക്കാം. എങ്കിലും പൊതുവെ ഏതെങ്കിലും തന്ത്രിവാദത്തിനു പുറമെ തബലയും ഈ കാര്യത്തിനായ ഉപയോഗിക്കാറുണ്ട്. അവ ഓരോ കാലങ്ങളിലും പകലോ രാത്രിയോ പ്രതേക സമയങ്ങളിലും ആലപിക്കാറുണ്ട്.

ഭാരതീയ സംഗീത ശാഖകള്‍

പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കം മുതലുള്ള ദല്‍പകിസുല്‍ത്താനേറ്റിന്റെ സ്ഥാപനത്തോടെ വന്ന ഉത്തരേന്ത്യയിലെ ഇസ്‌ലാമിക മേല്‍ക്കൊയ്മയോട് ബന്ധപ്പെട്ടതാണ് ഇന്ത്യയിലെ രണ്ടു വ്യത്യസ്ത രീതികളിലുള്ള സംഗീതാഭ്യാസനം. ഉരുത്തിരിഞ്ഞു വന്നതെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യയിലെ ഹിന്ദുസ്ഥാനിലും ദക്ഷിണേന്ത്യയിലെ കര്‍ണ്ണാട്ടിക്കും പേര്‍ഷ്യന്‍ തുര്‍ക്കി സവിശേഷതകള്‍ ഉള്ളതിനാല്‍ ഹിന്ദുസ്ഥാനി സംഗീതം കര്‍ണ്ണാട്ടിക്കില്‍ നിന്നും വിപിന്നമായി കരുതപ്പെടുന്നുണ്ടെങ്കിലും പേര്‍ഷ്യയിലേയും മധ്യേഷയിലേയും സംഗീതജ്ഞര്‍ കുറഞ്ഞ പക്ഷം പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യം വരെയെങ്കിലും ഉത്തരേന്ത്യയിലെ രാജസദസ്സുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്നു ഇന്ത്യയിലെ ഈ രണ്ടു മുഖ്യ ക്ലാസിക്കല്‍ ശൈലികള്‍ ഭൂമിശാസ്ത്ര പരമായി, വടക്ക് ഇന്തോ- ആര്യന്‍ വര്‍ഗത്തില്‍പെട്ടഭാഷകളുടെയും തെക്ക് ദ്രാവിഡവര്‍ഗത്തില്‍പ്പെട്ട ഭാഷകളുടെയും ഭാഷാ മേഖലകളുമായി  അനുരൂപപ്പെട്ടിരിക്കുന്നു. അവഗ്രഥനപരമായി, അന്തര്‍ലീനമായരിക്കുന്ന ഒരേ സമ്പ്രദായത്തിന്റെ രണ്ടു വിഭിന്ന രീതികളായി രണ്ടിനെയും കരുതാമെങ്കിലും നിദ്ധാത വ്യവസ്ഥകളും ചരിത്രങ്ങളും രചനകളും ഗായകരും അടങ്ങിയ  വ്യത്യസ്ത രീതികളായാണ് ഈ രണ്ടു സമ്പ്രദായങ്ങളും ഇന്ത്യയില്‍ പരിഗണിക്കപ്പെടുന്നത്.
അടിസ്ഥാന സങ്കല്‍പങ്ങളായ പിച്ച്(സ്വരം) താളരീത(രാഗതാളം) എന്നിവ, മീറ്റര്‍ (താള,താലം) ഇരു സമ്പ്രദായങ്ങള്‍ക്കും പൊതുവായുള്ളവയാണ്് ഏകഗായകനായി ഒരു ഗായകനോ വാദ്യക്കാരനോ താളാത്മക മേളക്കാരനായി ഒരു ചെണ്ടക്കാരനോ ഒപ്പം തന്‍പുരയുടെ മുഴക്കവും അടങ്ങിയ ഒരേതരം പ്രകടന സംവിധായമാണ് ……. ഉപയോഗിക്കുന്നത്. ഒരൊറ്റ ഗായകനാണു പാടുന്നതെങ്കില്‍ ഉപകരണം വായിക്കുന്ന ഒരു പക്കമേളക്കാരനും സന്നിഹിതനായിരിക്കും.

ഹിന്ദുസ്ഥാനി സംഗീതം

ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നവര്‍ അതിന്റെ ഉത്ഭവം ഡല്‍ഹിയിലെ സുല്‍ത്താനിന്റെ കാലത്ത് കണ്ടത്തുന്നു. ഈ കാലത്തെ അമീര്‍ ഖുസ്രു (1253-1325 എസി) ആണ് ഹിന്ദുസ്ഥാനി സംഗീതത്തിലെ ഏറ്റവും ആദ്യത്തെ ചരിത്ര പുരിഷന്മാരിലൊരാള്‍ സിത്താറും, തബലയും നിരവധി രാഗങ്ങളും മറ്റു സംഗീത ഇനങ്ങളും കണ്ടുപിടിച്ചത് അദ്ധേഹമാണെന്ന് പരമ്പരാഗതമായി കരുതപ്പെടുന്നുണ്ടെങ്കിലും ഈ നിഗമനങ്ങള്‍ക്കുള്ള യഥാര്‍ത്ഥ തെളിവുകള്‍ വ്യക്തമല്ല. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പരമകാഷ്ഠ മുകള്‍ ചക്രവര്‍ത്തിയായ അക്ബറിന്റെ (1556-1605) സദസ്സിലെ രക്‌നങ്ങളിലൊരാളായ മഹാനായ താന്‍ സെനുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മിക്ക ഹിന്ദുസ്ഥാനി സംഗീതജ്ഞരും ഇന്ന് തങ്ങളുടെ സംഗീത  വംശ പരമ്പര ഗായകനും വാദ്യോപകരണ വാദകനുമായിരിക്കുന്ന താന്‍ സെനില്‍ ആരംഭിക്കുന്നു. ഒരു മീറ്ററിന് അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു രചനയില്‍ നിന്ന് അധിഷ്ഠിതമാണ് ഹിന്ദുസ്ഥാനി സംഗീത പരിപാടി. ഈ രചനയില്‍ നിന്ന് തയ്യാറെടുപ്പുകളില്ലാത്ത വകഭ്രദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. സാധാരണമായി ഏതു രാഗത്തിലാണോ (താളരീതിമെലഡി വിഭാഗം) രചിക്കപ്പെട്ടിരിക്കുന്നത് അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതായി പറയപ്പെടുന്ന താരതമ്യേന ഹൃസ്വമായ ഈ കനമാണ് (ട്യൂണ്‍) ചിട്ടപ്പെടുത്തിയ സംഗീതം.
കച്ചേരി ആരംഭിക്കുന്ന ഒരു ആലാവ് കൊണ്ടാണ് ധ്രക പദിയും (നാലു വിഭാഗങ്ങളുള്ള രചന) വാദ്യേപകരണ വിഭാഗങ്ങളിലും ആലിപ്പുലിവും മീറ്റര്‍ അനുസരിച്ചുള്ള വാദ്യമേളങ്ങളുടെ ആഭാവം സവിശേഷതയായി. 
മൂന്ന് മേജര്‍ ശൈലികളിലും നിരവധി മൈനര്‍ ശൈലികളിലും ഹിന്ദുസ്ഥാനി വായിപ്പാട്ട് ആലപിക്കപ്പെടുന്നു. ഏറ്റവും പഴയതും ഏറ്റവും കര്‍കശമായത് ധ്രുവദ് എന്നറിയപ്പെടുന്ന നാലു ഭാഗങ്ങളുമുള്ള ഒരു സംഗീത രചനയാണ് ഇന്നുള്ള മുഖ്യ ക്ലാസിക്കല്‍ ആലാപന രൂപം. വയാല്‍ (പേര്‍സ്, ഭവന) എന്നറിയപ്പെടുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു കച്ചേരിയുടെ അന്ത്യത്തില്‍ ഇതേ തുടര്‍ന്ന് തുമ്രി എന്നറിയപ്പെടുന്ന ഒരു ലൈറ്റ് ആലപിക്കപ്പെടുന്നു.

കര്‍ണ്ണാടക സംഗീതം

കര്‍ണ്ണാടക സംഗീതമായി ഇന്ന് ആലപിക്കപ്പെടുന്നത് ക്രിമൂര്‍ത്തികള്‍ എന്നു പൊതുവില്‍ അറിയപ്പെടുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ശ്രദ്ധേയരായ മൂന്ന് സംഗീത രചയിതാക്കിളില്‍ നിന്ന് – ത്യാഗരാജ (1759-1847),ശ്യാമ ശാസ്ത്രി(1736-1827) ഭീക്ഷിതര്‍(1775-1835) ഏറ്റവും അടുത്ത് ഉരുത്തിരിഞ്ഞു വന്നതാണ് രാജ സദസ്സുകളുടെ പരിലാളന അസര്‍തു ലഭിച്ചിരുന്നില്ലെങ്കിലും വിജയന ഗരത്തിന്റെ പതനത്തെ (1565) തുടര്‍ന്ന്. ദക്ഷിണേന്ത്യന്‍ സംഗീത പരിലാളിനത്തിന്റെ കേന്ത്ര ബിന്ദുവായിത്തീര്‍ന്ന തഞ്ചാവൂരിന്റെ ഏതാനും മൈലുകളുടെ പരിതിയിലായിരുന്നു. ത്രിമൂര്‍ത്തികള്‍ അവരുടെ ജീവിതത്തിന്റെ അതിക ഭാഗവും ചിലവഴിച്ചിരുന്നത്. പരമോന്നത കലാകാരനുമായി താഗരാജ ആദരിക്കപ്പെടുന്നു. തെക്ക് സംഗീത നൈപുണ്ണ്യ ദര്‍ശനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അദ്ധേഹം. അദ്ധേഹത്തിന്റെ അടുത്ത ശിഷ്യന്മാരില്‍ പലരും തൊവില്‍ പരമായി സംഗീത ജ്ഞാനിയായിരുന്നില്ല. മറിച്ച് ഭക്തരായിരുന്നു.
കര്‍ണ്ണാടക സംഗീതത്തില്‍ മൂന്ന് പ്രധാന സംഗീത വക്ര ഭ്രദങ്ങളും ചെറിയ ചില വക്ര ഭ്രദങ്ങളും അടങ്ങിയിരിക്കുന്നു. ഒരു കച്ചേരിയുടെ ആദ്യ ഇനമായി അവതരിക്കപ്പെടുന്ന പത്ത് അടങ്ങിയ വികസിച്ച ‘എയ്റ്റിയൂസ്’ പ്രാസുള്ള രചനയായി വര്‍ണ്ണം മിക്കപ്പോഴും പതിനെട്ടാം ശതകത്തിലെ ത്രിമൂര്‍ത്തികളുമായി ബന്ധപ്പെട്ടിക്കുന്ന ക്ലാസിക്കല്‍ രചനാ രീതിയായി കൃതിമൂലധസ്ഥാനു സാരമായി ഭക്തിപരമാസം പല്ല വിഭാഗത്തിലെ താള വിത്യാസം സവിശേഷ മാതയായ പുതിയതോ കടമെടുത്തതോ ആയ ഒരു രചനാ രീതിക്കൊപ്പം മീറ്ററില്ലാത്ത വിപുലമായി ഭാഗങ്ങളെഉള്‍ക്കൊള്ളുന്ന കൂടുതല്‍ അഗോഹ്യമായ ഒരു തരം സംഗീത രൂപമാണ് .രാഗം-താനം-പല്ലവി പലപ്പോഴും യഥാര്‍ത്ഥത്തിലുള്ള പ്രയോഗത്തില്‍ ക്രിതി ആസ്ഥാനം വഹിക്കുമെങ്കിലും തത്വത്തില്‍ ഒരു കര്‍ണ്ണാടക സംഗീത കച്ചേരിയുടെ കേന്ദ്ര വസ്തുവാണ് രാഗം, താസം, പല്ലവി.
ഇരു സമ്പ്രദായങ്ങള്‍ക്കിടയില്‍ സമ്പര്‍ക്കങ്ങളുടെ ഒരു പരമ്പര ഉണ്ടക്കാമെങ്കിലും അവ ഘടനാ പരമായ സമാന ഘടകങ്ങള്‍ പങ്ക് വഹിക്കുന്നുണ്ട്. ഉദാഹരണമായി കര്‍ണ്ണാടക സംഘീതത്തിലെ ആലാപനം പലതരത്തിലും ഹിന്ദുസ്ഥാനി ആലാപനത്തിനോട് തുല്ല്യമാണ്. രണ്ടും ഒരു രാഗത്തിന്റെ വിശദീകരണ ഘടനമായി വേര്‍ത്തിരിക്കുന്നു.

പ്രധാന ഭാരതീയ രാഗങ്ങള്‍

ഭാരതീയ ശാസ്ത്രീയ സംഗീതത്തില്‍ ആറ് പ്രധാന രാഗങ്ങളും മുപ്പത് രാഗിണികളുമുണ്ട്. സംഗീത വര്‍ഷത്തിലെ ഋതുക്കളും ദിവസത്തിലെ മണിക്കൂറുകളും ഗായകന്റെ ഭാവവുമായി താഭാത്മ്യപ്പെട്ടിരിക്കുന്നു. ഭാരതീയ വര്‍ഷം ആറുല്ലതുക്കളായി വിപജിക്കപ്പെട്ടിരിക്കുന്നു. ഓരോ ഋതുവിനും അതിന്റെതായ രാഗവും ഉണ്ട്. ഭൈവ, ഹിന്ദോള, മേഘ, ശ്രീരാഗ, ദീപക്, മന്‍ഗാസ് എന്നിവയാണ്.മുഖ്യ രാഗങ്ങള്‍. ഭാരതീയ സംഗീത സങ്കല്‍പ്പെത്തില്‍ രാഗിണികളുമായി വിവാഹിതനായിരിക്കുന്ന ഒരു അര്‍ധ ദേവനാണ് ഓരോ രാഗവും. അങ്ങനെ ആറ് രാഗവും മുപ്പത് രാഗിണികളുമുണ്ട്. ദിവസത്തെ ആറ് ഭാഗങ്ങളായി വിപജിച്ചിരിക്കുന്നു  ഓരോ ഭാഗത്തിനും ഒരു പ്രത്യേക രാഗം നിശ്ചയിച്ച് നല്‍ക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഭൈരവി രാഗം സാധാരണമായി പുലര്‍ച്ചെ 4 നാലു മണിക്കും 8 എട്ടു മണിക്കുമിടയില്‍ ഹിന്ദോളം 8 മുതല്‍ 12 മണിവരെയും മേഘ ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെയും ശ്രീരാഗ 4 മണി മുതല്‍ 8 വരെയും ഗീപക്ക്് 8 മണി മുതല്‍ അര്‍ദ്ധ രാത്രി 12 വരെയും  മല്‍ക്കൗസ് അര്‍ദ്ധ രാത്രിമുതല്‍ പുലര്‍ച്ചെ 4 വരെയും ആലപിക്കുന്നു.
Avatar
 | Website |  + posts
Share this article
Shareable URL
Prev Post

ദര്‍വേശ്

Next Post

മൊബൈല്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

ശൈഖുനാ വാക്കോട് മൊയ്തീന്‍കുട്ടി ഉസ്താദ് | സംഘടനാ രംഗത്തെ നിറ സാന്നിധ്യം

| മുഹമ്മദ് ശഫീഖ് ഫൈസി വാക്കോട് |  ചെറുപ്പത്തിലേ വായന ശീലമാക്കി.സഹപാഠിയുടെ വീട്ടിൽ നിരവധി പുസ്തകങ്ങൾ…