| Haris Odamala |
പുണ്യനബി (സ) തങ്ങള്‍ പറഞ്ഞു ഏഴ് വിഭാഗം അവര്‍ക്ക് അന്ത്യനാളില്‍ ഒരു തണലുമില്ലാത്ത ദിവസം അല്ലാഹുവിന്റെ തണല്‍ ലഭിക്കുമെന്ന് അവരില്‍ ഒരു വിഭാഗമാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്്‌നേഹിച്ച് അതെഅവസ്ഥയില്‍ തന്നെ വിടപറഞ്ഞു പോകുന്നവര്‍.
സൗഹൃദം എന്നത് കേവലം ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാന്‍ പാടില്ല. ആത്മാര്‍ത്ഥതയില്‍ തുടങ്ങുന്ന സൗഹൃദങ്ങള്‍ക്ക് മാത്രമെ ആത്മാര്‍ത്തമായി തുടരാന്‍ കഴിയുകയൊള്ളു. സൗഹൃദം എന്നാല്‍ പരസ്പര സ്്‌നേഹമാണ് എന്ന് വിചാരിക്കരുത് നാം ഒരാളെ സ്‌നേഹിക്കുന്നുവെങ്കില്‍ പൊതുവെ മൂന്ന് കാര്യങ്ങള്‍ക്ക് വേണ്ടിയായിരിക്കും. ഒന്ന് അയാളുടെ സമ്പത്തിന് വേണ്ടി. എന്നാല്‍ ഒരാളുടെ സ്വഭാവം മനസ്സിലാക്കി അതില്‍ തനിക്ക് ആര്‍ജിചെടുക്കാന്‍ സാധിക്കുന്ന നന്മകളെ സ്വീകരിച്ച് നന്മകൊണ്ട ് കല്‍പിച്ച്. തിന്മ കൊണ്ടു വിരോധിച്ചും കഴിയുന്നതാണ് സൗഹൃദം. ഒരാളെ അദ്ദേഹത്തിന്റെ എത്രമോശമായവസ്ഥയിലും സ്‌നേഹിക്കാന്‍ കഴിയുന്നത് ഇത്തരമെരുവസ്ഥ സംജതമാവുമ്പോഴാണ്. സൗഹൃദം എന്ന് പ റ ഞ്ഞാല്‍ സ്‌നേഹമാണന്നും അതിന്റെ മാനദണ്ഡം സൗന്ദര്യമാണെന്നും വിചാരിക്കുന്നത് വലിയ അപകടങ്ങളുടെ തുടക്കസൂചനയാണന്ന് മനസ്സിലാക്കതെ പോവരുത് സൗഹൃദം എന്നാലം സ്‌നേഹം, വാശി, കാര്‍കഷ്യം തുടങ്ങിയ വികാരങ്ങളുടെ സമ്മിശ്രമായിരിക്കണം. സൗഹൃദത്തില്‍ തിന്മ കാണുമ്പോള്‍ ഗുണ ദോശിക്കുകയും തിരുത്തുന്നില്ലങ്കിലല്‍ കാര്‍കഷ്യമായി പെരുമാറുകയും ദേശ്യം വെക്കുകയുമാവാം എന്ന്ച്ചുരുക്കം. സൗഹൃദം എന്നാല്‍ ഒരിക്കലും നിരുത്സാഹപെടുത്തേണ്ട ഒന്നല്ല. മദീനയിലേക്ക് കടന്ന് വന്ന നബി (സ) മുഹാജിറുകളുടെയും ഇടയില്‍ സൗഹൃദം ഉണ്ടാക്കി. ഈ സമയത്താണ് അലി (റ) അവിടേക്ക് കടന്ന് വരുന്നത്. ഓരോ ആളുകളെ മറ്റുള്ളവരോട് സൗഹൃദം സ്ഥാപിച്ച് നബി തങ്ങളോട് അലി (റ) പറഞ്ഞു നബിയെ അങ്ങ് ഇവരുടെ ഇടയില്‍ സൗഹൃദം ബന്ധം സ്ഥാപിച്ചു എനിക്കൊരു സൗഹൃദ ബന്ധം വേണമെന്ന നിലയില്‍ ചോദിച്ചപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു അലിയെ നീ എന്നില്‍ നിന്നും ഞാന്‍ നിന്നില്‍ നിന്നുമാണ്. ഈ നബി വചനത്തില്‍ നിന്ന് തന്നെ നമ്മുക്ക് പുണ്യ നബിയുടെ സ്‌നേഹാവായ്പിനെമനസ്സിലാക്കാന്‍ സാധിക്കുന്നു. നവയുഗത്തില്‍ ഫേസ്ബുക്ക് വഴിയും വാട്‌സാപ്പ് വഴിയും സൗഹൃദത്തിന്റെ വിലയും മാനവികതയും നഷ്ടപെടുത്തുന്ന പ്രവണതകള്‍ സമൂഹത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. സ്വന്തം അടുത്ത സുഹൃത്തിനെ പരിചയപ്പെടുന്നതിനും സംസാരിക്കുന്നതിനും പകരം ആവശ്യമില്ലാത്ത വിദൂര ബന്ധങ്ങള്‍ രൂപീകരിക്കുന്നതായും നമ്മുക്ക് കാണാന്‍ കഴിയും.
നല്ല സൃഹുത്തുകള്‍ പരസ്പരം സ്‌നേഹിക്കുന്നതിലുപരി സഹായിക്കുകയും തന്റെ സുഹൃത്തിന്റെ ബുദ്ധിമുട്ടുകള്‍ തന്റെ ബുദ്ധിമുട്ടായും സന്തോഷങ്ങള്‍ തന്റെ സന്തോഷമായും മനസ്സിലാക്കുന്നു. അതില്‍ പങ്ക്‌കൊള്ളുകയും ചെയ്യുന്നു. ഈ രൂപത്തിലുള്ള സൗഹൃദ ബന്ധങ്ങള്‍ ഉടലെടുക്കുന്നത് വരെ മനുഷ്യ മനസ്സ് സ്വാര്‍ത്ഥതയെ തേടികൊണ്ടിരിക്കും. നല്ല സൗഹൃദബന്ധങ്ങള്‍ വിജയംതരും.
Subscribe
Login
0 Comments
Oldest