രക്ത രൂക്ഷിതമാണ് സിറിയ കൊലയും യുദ്ധവും സ്ഫോടനവും പൊട്ടിത്തറികളും സിറിയ എന്ന രാജ്യത്തെ ഇങ്ങിനെയാണ് ലോകം വീക്ഷിക്കുന്നത്. തെക്കു പടിഞ്ഞാറൻ ഏഷ്യയിലെ മെഡിറ്റേറിയൻ കടലിനോട് ചേർന്ന് നിൽക്കുന്ന സിറിയ ഇന്ന് പ്രസിഡന്റെ് ബഷാറുൽ അസദിന്റെയും പ്രധാനമന്ത്രി വാഇൽ അൽ ഹഖ് ന്റെയും കൈകളിൽ കിടന്ന് കരയുകയാണ്. അദ്യന്ത യുദ്ധം മൂലം ഭരണ പക്ഷത്തിനു മുമ്പിൽ “കമ” ഒച്ച അനക്കാൻ കഴിയാതെ മൗനികളാവുകയാണ് സിറിയൻ ജനത. ലക്ഷക്കണക്കിന് വരുന്നവരെ കൊന്നൊടുക്കി ബശാറിനു കൂട്ടിനു സാമ്രാജ്യത്വ ശക്തികളും അകമഴിഞ്ഞ പിന്തുണയും: ലോകരാഷ്ട്രങ്ങൾക്കിടയിൽ സിറിയയെ ഫോക്കസ് ചെയ്യുന്നതും അതു തന്നെയാണ്. “അഭ്യന്തരത” തലക്കുപിടിച്ച് മനുഷ്യ രക്തത്തിനു വിലയില്ലാതെയായിരിക്കുകയാണ് സിറിയയിൽ, ഏതു നിമിഷവും അവർക്കു മുമ്പിൽ ബോംബുകൾ വർഷിക്കാം. ഒരു കാലന്റെ രൂപത്തിലായിരിക്കും ബശാറിനെ അവിടുത്തെ ജനത കാണുന്നതും. പുറമേ തോണ്ടിയിടുന്നത് ശിഇൗ – സുന്നി തർക്കമെങ്കിലും അക്കത്തളം രാഷ്ട്രീയ മേല്കോയ്മ തന്നെയാണ്. വിമത വാതിലിലൂടെ കയറിയതാണെങ്കിലും ഹാഫിസ് അസദും ഇതേ പാത തന്നെയായിരുന്നു. എന്നാൽ ഇത്രത്തോളം ക്രൂരത ഉണ്ടായിരുന്നില്ല. ഇൗ കഴിഞ്ഞ ആഴ്ചയിൽ അറുനൂറിൽ പരം സിവിലിയന്മാരയാണ് ഗൂതയിൽ ബശാറിന്റെ പട്ടാളം കൊന്നെടുക്കിയത്.
സിറിയൻ നിവാസിയും സിറിയൻ സിവിൽ ഡിഫൻസ് നേതാവുമായ ബീബർ മിശൽ ലോകത്തിന്റെ മുന്നിൽ സിറിയൻ ക്രൂരതകളെ തുറന്നു കാട്ടുകയുണ്ടായി. ഉറക്കമില്ലാത്ത രാത്രിയും അലപ്പോ കത്തിയമരുന്നതും റഷ്യൻ പോർ വിമാനങ്ങളുടെ ബോംബിങ്ങും ഫോസ്ഫറസ് ബോംബുകളും ക്ലസ്റ്റർ ആയുധങ്ങളും ബങ്കറും സ്ഥിരം കാഴച്ചയായതും ബീബർ വിവരിക്കുകയുണ്ടായി. ഒരു നേരത്തെ ഭക്ഷണത്തിന് വകയില്ലാതെ ഉണക്കറൊട്ടിയും ന്യൂഡിൽസും വിലക്ക് വാങ്ങി ജീവിതം തള്ളി നീക്കുന്നതും ആശുപത്രികൾപോലും തകർത്ത് ജീവൻ രക്ഷക്കുള്ള സകല പഴുതും അടച്ചിട്ട് നരഹത്യ വാഴുന്ന ബശാറിന്റെ ഭരണകൂടത്തിന് മുമ്പിൽ നിസംഗതരായി നിൽക്കുകയല്ലാതെ മറുവഴിയില്ല.
ലോക മഹായുദ്ധത്തിന് മുമ്പ് ഒാട്ടോമൻ ഭരണത്തിലായിരുന്ന ശാം(ഇപ്പോഴത്തെ സിറിയ) പിന്നീട് വിഭജിക്കുകയാണ് ഉണ്ടായത്. ജോർദാൻ, സിറിയ, ഫലസ്ത്തീൻ, ലബനാൻ തുടങ്ങിവയായിരുന്നു അന്നത്തെ ശാം. പിന്നീട് ബ്രിട്ടനും ഫ്രഞ്ചും ശാമിനു മുമ്പിൽ അവകാശം ഉന്നയിച്ച് വന്നു. വിഷയം അക്രമാസക്തമായതോടെ അറബി രാജ്യവും ജർമനിയും ഹംഗറിയും ആസ്ട്രിയും സഖ്യകക്ഷിക്കുമുമ്പിൽ വിലങ്ങു തടിയായി. ഒാട്ടോമൻ സാമ്രാജ്യിത്വത്തെ അടിച്ച് താഴെയിറക്കാനുള്ള തത്രപാടിലായിരുന്നു ബ്രട്ടൻ സഖ്യം. സഖ്യം കക്ഷികൾ സിറിയ നിലയുറപ്പിച്ചെങ്കിലും മറുഭാഗം ശക്തമായതോടെ ഡമസ്ക്കസ് പിടിച്ചെടുത്ത് ആധിപ്ത്യം സൃഷ്ടിച്ചു. ബ്രട്ടനും ഫ്രാൻസും റഷ്യയും ചേർന്ന് ഏഷ്യൻ മൈനർ സ്ഥാപിച്ചെടുത്ത് പുതുകളമൊരുക്കിയെങ്കിലും വിഫലമാവുകയായിരുന്നു. ഏഷ്യൻ ചേരിയെ വരിഞ്ഞ് കെട്ടാനുള്ള ഗൂഢശ്രമം കൂടിയായിരുന്നു അത്. ആ പരുതിയിൽ ഫ്രാൻസിനായിരുന്ന നറുക്കു വീണത്. ഇതറിഞ്ഞ സോവിയറ്റ് യൂണിയൻ അവർക്കെതിരിൽ തിരിഞ്ഞത് സഖ്യകക്ഷികൾക്ക് തിരിച്ചടിയായി. കുബുദ്ധിക്കുമുന്നിൽ നിവർത്തിയില്ലാതെ സിറിയൻ പ്രസിഡന്റായി ഫൈസലിനെ സഖ്യ കക്ഷികൾ അവരോധിക്കുകയും സിറിയയെ ചതിക്കളമാക്കാൻ ഒരുങ്ങുകയും ചെയ്തു. ശേഷമാണ് ശുകരി ഖുത്ലി അവരോധിതനാകുന്നതും അറബ് ഇസ്റാഇൗൽ യുദ്ധം നടക്കുന്നതും സിറിയ പരാജയപെടുന്നതും. 1958 ൽ സിറയ ഇൗജിപ്ത് എെക്യ അറബ് രുപീകൃത മായി 1961 ൽ എെക്യം തകർന്നപ്പോൾ സോഷ്യലിസ്റ്റ് കക്ഷികൾ അധികാരത്തിലേറി. തുടർന്ന് അവർക്കെതിരിൽ പട്ടാളം വിപ്ലവം നടത്തി. കൃസ്ത്യാനി രൂപം കൊടുത്ത ബഅസ് പാർട്ടിയായിരുന്നു പട്ടാള വിപ്ലവത്തുനു പിന്നിൽ. അവർക്കെതിരിൽ മിത വാദിയായ ഹാഫിസ് അസദിനെ ജനം അവരോധിച്ചു. അതിനു ശേഷമാണ് ഇത്രയും ക്രൂരമായ ഭരണത്തിനു പിന്നിൽ ചുക്കാൻ പിടിച്ച ബശ്ശാറുൽ അസദ് വരുന്നത്. അവിടുന്നങ്ങോട്ട് സിറിയ അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്. സാമ്രാജ്യത്ത്വ ശക്തികളുടെ വാലാട്ടിയായി ബശ്ശാർ നിലതുടരുന്നതും ഏറെ ദുഃഖകരം തന്നെ.
ഭാവി ?
സിറിയൻ ഭാവി പ്രവചനാതീതമാണിപ്പോൾ ആഗോള ശക്തികളാൽ ഞെരിഞ്ഞമർന്നവർക്കുമുമ്പിൽ ഇനി യു. എൻ മാത്രമാണ് ഏക കവാടം. സിറിയൽ സമാധാന ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് യു. എൻ സിറിയൻ പ്രത്യേക പ്രതിനിധി സ്റ്റഫൻ ഡി. മിസ്റ്റുറ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. പുതിയ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ ഒരു സിറിയ നിർമിക്കുമെന്നും പ്രത്യാശിക്കുകയുണ്ടായി. അങ്ങനെയെങ്കിൽ ഒന്നര വർഷത്തിനുള്ളിൽ ബശ്ശാറിനു മടങ്ങാമെന്ന സമവാക്യത്തിലെത്താൻ അടുത്ത തെരഞ്ഞെടുപ്പ് മതിയാകും.