+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

ഇന്നലെ ബാബരി… ഇന്ന് ഗ്യാന്‍വാപി… നാളെ..?

✍🏻ഹാഫിള് അമീന്‍ നിഷാല്‍

(അയോധ്യ വെറുമൊരു സൂചന മാത്രമാണ്, കാശിയും മധുരയും ബാക്കിയുണ്ട്…)

        1992 ഡിസംബർ ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്ത ശേഷം സംഘപരിവാർ ശക്തികൾ രാജ്യത്ത് ഉയർത്തിവിട്ട മുദ്രാവാക്യമായിരുന്നു ഇത്.വാരാണസിയിലെ  ഗ്യാൻവാപി മസ്ജിദിൽ ശിവലിംഗം കണ്ടെത്തിയെന്നും പ്രാർത്ഥനക്കും പൂജ നടത്താനും അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ നൽകിയ ഹർജി ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിക്കൊണ്ടും കേസിൽ വാദം തുടരുമെന്നും അറിയിച്ചുകൊണ്ടുള്ള ഉത്തർപ്രദേശ് ഹൈക്കോടതി വിധിയോടെ  രാജ്യം വീണ്ടുമൊരു മന്ദിർ മസ്ജിദ് ചർച്ചയിലേക്കും വിവാദത്തിലേക്കും കടന്നിരിക്കുകയാണ്.ബാബരിയിൽ പരീക്ഷിച്ച് വിജയിച്ച കുതന്ത്രം വീണ്ടും ആവർത്തിക്കാൻ അധികാരത്തിന്റെ ബലത്തിൽ സംഘപരിവാർ കച്ചകെട്ടിയിറങ്ങുമ്പോൾ രാജ്യത്തെ മതേതര സമൂഹം വലിയ ആശങ്കയുടെയും ഭീതിയോടെ യുമാണ് സമകാലിക സാഹചര്യങ്ങളെ നോക്കിക്കാണുന്നത്.

സംഘ് വാദങ്ങളും അർത്ഥ ശൂന്യതയും

           മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബ് ആണ് 1669 ൽ ഉത്തർപ്രദേശിലെ വരാണസി പട്ടണത്തിൽ ഗ്യാൻവാപി മസ്ജിദ് പണി കഴിപ്പിക്കുന്നത്.രാജ്യത്തെ പ്രസിദ്ധ ഹൈന്ദവ തീർഥാടന ക്ഷേത്രമായ കാശി വിശ്വനാഥ ക്ഷേത്രത്തോട് തൊട്ടുരുമ്മിയാണ് മസ്ജിദ് നിലകൊള്ളുന്നത്.ഔറംഗസീബ് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്നും പള്ളിയുടെ രൂപഘടനയും ശിവ ലിംഗം കണ്ടെത്തിയതും പ്രസ്തുത വാദത്തിന് തെളിവാണെന്നുമാണ് സംഘപരിവാർ വാദം.ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത തീർത്തും അടിസ്ഥാന രഹിതമായൊരു ആരോപണമാണത്.അക്കാലത്തെ വാരണസി തച്ചൻമാർ അന്നവിടെ ലഭ്യമായ നിർമ്മാണ വസ്തുക്കളുപയോഗിച്ച് പ്രാദേശിക ജോലിക്കാരെ കൊണ്ടാണ് പള്ളിയുടെ നിർമ്മാണം നിർവഹിച്ചത്.ഇതിന് കുറച്ചൊക്കെ ക്ഷേത്രത്തിന്റെ രൂപസാദൃശ്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്.പിന്നെ കണ്ടെത്തിയത് ഒരിക്കലും ഒരു ശിവലിംഗമല്ല.മറിച്ച്, പള്ളിയിൽ അംഗസ്നാനം ചെയ്യുന്ന ജലധാരയിലെ  ഒരു ശിലാനിർമിതി മാത്രമാണത്.

            ഇനി ചരിത്രത്തിലേക്ക് വന്നാൽ ഔറംഗസീബ് ക്ഷേത്രം തകർത്തതിനെ സ്ഥിരീകരിക്കുന്ന  യാതൊരു ചരിത്ര രേഖയോ തെളിവോ തന്നെ ലഭ്യമല്ല.പള്ളി നിർമ്മിച്ചു എന്നു മാത്രമാണ് ചരിത്രം; ബാബരിയിലെ പോലെ തന്നെ.’ബാബർ ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത് എന്നതിന് ചരിത്രപരമായി തെളിവില്ല’ എന്നായിരുന്നല്ലോ പള്ളി നിന്നിടത്ത് ക്ഷേത്രം നിർമ്മിക്കാൻ ഉത്തരവിട്ട 2020 ഓഗസ്റ്റ് 5 ലെ അവസാന വിധിയിലും സുപ്രീം കോടതി പറഞ്ഞത്. മാത്രമല്ല,പള്ളി നിർമാണം കഴിഞ്ഞ്, കൃത്യമായി പറഞ്ഞാൽ 1780 ലാണ് അഹല്യഭായ് റാണി ഇപ്പോഴത്തെ കാശി വിശ്വനാഥ ക്ഷേത്രം പണിയുന്നത്.അതിനും ശേഷമാണ്  ക്ഷേത്രപരിസരത്തായി ചെറുതും വലുതുമയ ധാരാളം ക്ഷേത്രങ്ങൾ നിർമിക്കപ്പെടുന്നതും വാരാണസി ഒരു ക്ഷേത്രനഗരമായി മാറുന്നതും.അതു പോലെ പള്ളി നിർമാണം കഴിഞ്ഞ് രണ്ടര നൂറ്റാണ്ടിലധികം കാലം മുസ്ലീങ്ങൾ മുഗളരുടെ കീഴിലും, ബ്രിട്ടീഷുകാരുടെ കീഴിലുമായി  ആരാധന കർമങ്ങൾ നിർവഹിച്ചു പോന്നിട്ടുണ്ട്.’ ‘നാനാത്വത്തിൽ ഏകത്വ’ മെന്ന ഇന്ത്യൻ ദേശീയതയുടെ ഏറ്റവും മനോഹരമായ ആശയത്തിന്റെ മകുടോദാഹരണമായിരുന്നു ഒരൊറ്റ കോമ്പൗണ്ടിനുള്ളിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഗ്യാൻ വാപി മസ്ജിദും കാശി വിശ്വനാഥ് ക്ഷേത്രവും.പള്ളിയുടെ മേൽ ആദ്യമായി സംഘ് പരിവാർ അവകാശമുന്നയിക്കുന്നത് 1931 ലാണ്. എന്നാൽ സംഘ്പരിവാർ നൽകിയ ഹരജിയിൽ ബ്രിട്ടീഷ് കാലത്തെ വാരാണസി സിവിൽ കോടതി വിധി മുസ്ലികൾക്കനുകൂലമായിരുന്നു.അതു പള്ളിയല്ലാതെ മറ്റൊന്നുമല്ലെന്നും ആർക്കും അതിന്മേൽ അവകാശമുന്നയിക്കാൻ അർഹതയില്ലെന്നുമാണ് അന്ന് കോടതി തീർത്തു പറഞ്ഞത്.

1991 ലെ ആരാധനാലയസംരക്ഷണ നിയമവും പ്രസക്തിയും

         1984 ൽ ഡൽഹിയിൽ ചേർന്ന 558 ഹിന്ദു പുരോഹിതന്മാരുടെ യോഗം ബാബരി മസ്ജിദ്,ഗ്യാൻവാപി , മധുരയിലെ ഈദ്ഗാഹ്  മസ്ജിദ് എന്നിവയ്ക്ക് മേൽ അവകാശമുന്നയിക്കാൻ തീരുമാനിച്ചു.ആ വർഷം തന്നെ പൊതു തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലൊതുങ്ങിയ ബിജെപി തങ്ങളുടെ പ്രവർത്തന ശൈലിയും അജണ്ടയും കൂടുതൽ തീവ്ര ഹിന്ദുത്വത്തിലേക്ക് മാറ്റാനും തീരുമാനിച്ചു.തുടർന്നങ്ങോട്ട് ബിജെപിയുടെയും ആർഎസ്എസ്,വിഎച്ച്പി,ബജ്റംഗ്ദൾ തുടങ്ങിയ തീവ്ര ഹിന്ദുത്വ സംഘടനകളുടെയും മുഖ്യ അജണ്ടയായി ‘ക്ഷേത്രങ്ങളുടെ പുനർനിർമ്മാണം’ മാറി. പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രചണ്ഡ പ്രചാരണങ്ങളും പ്രക്ഷോഭങ്ങളും നടത്തി.സാധ്വി ർതംബരയും വിനയ് കത്യാറുമെല്ലാം വിഷലിപ്തമായ വാക്കുകളിലൂടെ ഹൈന്ദവ വികാരം ആളിക്കത്തിച്ചു.അദ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര നടന്നു.പലയിടത്തും സംഘർഷങ്ങളും വർഗീയ കലാപങ്ങളും പൊട്ടിപ്പുറപ്പെട്ടു.അപകടവും വെല്ലുവിളിയും നിറഞ്ഞ ഈ സാഹചര്യത്തിലാണ് മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം ബനാത്ത്‌വാലയുടെ പരിശ്രമഫലമായി 1991ലെ ആരാധനാലയ സംരക്ഷണ നിയമം രാജ്യത്ത് നിലവിൽ വരുന്നത്.അന്ന് പാർലമെന്റ് അംഗമായിരുന്ന ബനാത്ത്‌വാലയാണ് ലോക്സഭയിൽ  നിയമം അവതരിപ്പിച്ചത്.

    വിവിധമതങ്ങളിലധിഷ്ഠിതമായതും അല്ലാത്തതുമായ രാജവംശങ്ങളുടെയും,ഫ്രഞ്ച് – ബ്രിട്ടീഷ് പോലെയുള്ള കൊളോണിയൽ ശക്തികളുടെ കീഴിൽ നൂറ്റാണ്ടുകൾ കഴിഞ്ഞ് പോയ ഇന്ത്യ മഹാരാജ്യത്ത് നിരവധി ക്ഷേത്രങ്ങളും പള്ളികളും മറ്റു ആരാധനാലയങ്ങളുമെല്ലാം തകർക്കപ്പെട്ടിട്ടുണ്ട്;ഒരു പരിധിവരെ അന്യായമായി തന്നെ.എന്നാൽ അതിന്റെ പേരിൽ രാജ്യത്തെ ജനങ്ങൾ സ്വാതന്ത്ര്യാനന്തരവും പരസ്പരം തർക്കിക്കുന്നതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും തീർത്തും ദൗർഭാഗ്യകരമാണ്.ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുകയും മതേതര സ്വഭാവത്തിന് ഭീഷണിയാവുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല.അതിനാൽ ഇത്തരം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെ ചെറുക്കാൻ രാജ്യത്ത് ഒരു പൊതുനിയമം അത്യാവശ്യമാണ്.

        അതാണ് 1991 ലെ ആരാധനാലയ സംരക്ഷണനിയമത്തിലൂടെ രാജ്യത്ത് സാധ്യമായത്.ഇന്ത്യയിലെ   ആരാധനാലയങ്ങളുടെ ‘കട്ട്‌ ഓഫ് ഡേറ്റ്’ രാജ്യത്തിന്റെ സ്വാതന്ത്രദിനമാക്കുകയായിരുന്നു ഈ നിയമത്തിലൂടെ ചെയ്തത്.1947 ഓഗസ്റ്റ് 15 ന് രാജ്യം സ്വാതന്ത്രമാകുമ്പോൾ ആരാധനാലയം ഏതു മതവിഭാഗത്തിന്റെ കൈവശമായിരുന്നോ,അവർക്കായിരിക്കും തുടർന്നുള്ള അവകാശവും എന്നതാണ് നിയമത്തിന്റെ കാതലായ വശം.ഇതുപ്രകാരം ഏതെങ്കിലുമൊരു ആരാധനാലയത്തിന്റെ മേൽ മറ്റൊരു വിഭാഗം അവകാശമുന്നയിച്ചാൽ ആ ആരാധനാലയത്തിന് സംരക്ഷണമുറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെയും നിയമപാലകരുടെയും മേൽ നിഷിപ്തമായി.ഇത്തരം കേസുകൾ വന്നാൽ കോടതികളവ പരിഗണിക്കാൻ പോലും പാടില്ലെന്നും നിയമം അനുശാസിക്കുന്നുണ്ട്.കേസ് നടക്കുകയായിരുന്നതിനാൽ ബാബരി മസ്ജിദിനെ നിയമപരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു നിയമം പ്രാബല്യത്തിൽ വന്നത്.ഈ നിയമത്തിന്റെ ബലത്തിലാണ് 1991 ഒക്ടോബറിൽ വിഎച്ച്പി നൽകിയ ഹരജിയിൽ 1998 ൽ വിധി വന്നപ്പോൾ കോടതി തള്ളിക്കളഞ്ഞത്.വിഎച്ച്പി റിവിഷൻ ഹർജി നൽകിയെങ്കിലും അലഹബാദ് ഹൈക്കോടതി കേസ് നടപടികൾ സ്റ്റേ ചെയ്യുകയായിരുന്നു. 2019 വിജയശങ്കർ രസ്തോഗി എന്നയാൾ ക്ഷേത്ര ഭൂമി കൈവശപ്പെടുത്തിയാണ് പള്ളി നിർമിച്ചതെന്ന് അവകാശപ്പെട്ട് വാരാണസി  സിവിൽ കോടതിയെ സമീപിച്ചു.ഇതിനെതുടർന്ന് പള്ളിക്കുള്ളിൽ ആർക്കിയോളജിക്കൽ സർവേ നടത്താൻ കോടതി ഉത്തരവിട്ടെങ്കിലും വിധിക്കെതിരെ അർജുമൻ ഇൽതിസാമിയ കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും നൽകിയ അപ്പീലിൽ അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന പ്രകാശ് പാഡിയ സർവ്വേ തടഞ്ഞു .അതുപോലെ 2020 ജൂണിൽ വിശ്വഭദ്ര പൂജാരി പുരോഹിത് മഹാസംഘ് ആരാധനാലയ സംരക്ഷണ   നിയമത്തിലെ ചില പ്രസക്ത ഭാഗങ്ങൾ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ വിഷയത്തിൽ നോട്ടീസ് പോലും നൽകേണ്ടതായിരുന്നു കോടതിയുടെ തീരുമാനം.തുടർന്ന് പള്ളിക്കുള്ളിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന വിഗ്രഹങ്ങൾ മുമ്പാകെ പൂജ നടത്താൻ അനുവദിക്കണമെന്നാ വശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ വാരാണസി സിവിൽ കോടതിയിൽ ഹരജി ഫയൽ ചെയ്തത്.ഈ ഹരജിയിലാണ് കഴിഞ്ഞ മേയിലെ    വിവാദമായ അഭിഭാഷ സർവ്വേ നടന്നത്. അതിനെതിരെ  ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് അലഹബാദ് ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് വന്നിരിക്കുന്നത്.

  സംഘ് കുതന്ത്രങ്ങളിലെ  ഒളിയജïകള്‍

       2019 ലെ പൊതുതെരെഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ,മാര്‍ച്ചിലാണ് 600 കോടിയുടെ കാശി വിശ്വനാഥ കോറിഡോറിന് പ്രധാന മന്ത്രി നരേന്ദ്രമോദി തറക്കല്ലിടുന്നത്.ക്ഷേത്രത്തിനു ചുറ്റുമുള്ള പള്ളിയുള്‍പ്പടെയുള്ള സ്ഥലങ്ങളടങ്ങിയ 45,000 ചതുരശ്ര അടി ഭൂമി ഏറ്റെടുത്ത് മാത്രമേ ഈ ഭീമന്‍ ക്ഷേത്രപദ്ധതി യാഥാര്‍ത്യമാകൂ.ഇതുമായി ബന്ധപ്പട്ട് പ്രധാന മന്ത്രി ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയില്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള 300  വീടുകളും കെട്ടിടങ്ങളും മാത്രമല്ല,ഗ്യാന്‍ വാപിപള്ളിയുമുണ്ടായിരുന്നില്ല! അതായത് ക്ഷേത്ര വികസനത്തോടപ്പം അധികപ്പറ്റായ ‘പള്ളി പൊളി’ യും മോദിയുടെയും സം ഘ്പരിവാറിന്റെയും  പദ്ധതിയിലുണ്ടെന്ന് വ്യക്തം.ഇതിനെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ് ഗ്യാന്‍വാപിയെ ലക്ഷ്യം വെച്ചുള്ള പുതിയ നീക്കങ്ങളില നിഗൂഢതകള്‍ സൂചിപ്പിക്കുന്നതും.

         ഗ്യാൻവാപിയുമായി ബന്ധപ്പെട്ട് നിലവിൽ കോടതികളിൽ ഉള്ള കേസുകളിൽ ഹർജിക്കാർ ഭൂരിഭാഗവും വാരാണസിക്ക് പുറത്തു നിന്നുള്ളവരാണ്.5 ലക്ഷം മുസ്‌ലിംകൾ വസിക്കുന്ന വാരാണസിയിൽ ഹിന്ദുക്കളുമായോ മറ്റു വിഭാഗങ്ങളുമായോ മുസ്ലിംകൾക്ക് യാതൊരു പ്രശ്നവുമില്ല.കേസുകളും മറ്റു കോലാഹലങ്ങളും നടക്കുന്നതിനിടയിൽ തന്നെയാണ് ക്ഷേത്ര കോറിഡോറത്തിനായി പള്ളിയുടെ സ്ഥലം മുസ്‌ലിംകൾ ക്ഷേത്രകമ്മിറ്റിക്ക് വിട്ട് നൽകിയത്.അതുപോലെ ക്ഷേത്രത്തിലെ രണ്ട് സന്യാസിമാർ സംഘപരിവാർ ശിവലിംഗമാണ് എന്ന് ആരോപിക്കുന്ന മസ്ജിദിലെ ജലധാരയെ പറ്റി ഒരു അഭിമുഖത്തിൽ പറഞ്ഞത് “തങ്ങൾ കുട്ടിക്കാലം മുതൽ കാണുന്നതാണ് അതെ ന്നും,അത് ശിവലിംഗവുമായി കണക്കാക്കാനാകില്ലെന്നുമാണ്”.

      RSS ന് കീഴിലുള്ള ‘വിശ്വ വേദിക് സംഘടൻ സംഘ’ മാണ് ഹർജിക്കാർക്ക് വേണ്ട സഹായം ചെയ്യുന്നത്.ഡൽഹിയിലെ കുതുബ് മിനാർ വിഷ്ണു ക്ഷേത്രമാക്കണമെന്നും മധുരയിലെ ഷാഹീ ഈദ് ഗാഹ് മസ്ജിദ് പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് സമരം ചെയ്യുന്നതും കേസും മറ്റും നടത്തുന്നതും ഇതേ സംഘടന തന്നെ.അതുപോലെ കേസിലെ ഹർജിക്കാരായ അഞ്ച് സ്ത്രീകളിൽ ലക്ഷ്മിദേവിയുടെ ഭർത്താവ് സോഹൻലാൽ ആര്യ വാരാണസിയിലെ മുതിർന്ന വി.എച്ച്.പി ഭാരവാഹിയുമാണ്.1985 ൽ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയിൽ ഹർജി നൽകിയതിന് പിന്നിലും ഇതേ സോഹൻലാലായിരുന്നു.മാത്രമല്ല കേസ് നൽകിയ അഞ്ച് സ്ത്രീകളും സാധാരണക്കാരാണ്.എന്നാൽ ഇവർക്കായി വാദിക്കുന്നത് വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകരാണ്  എന്നതും കേസിനു പിന്നിലെ നിഗൂഢതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.കേസിലെ മറ്റൊരു ഹർജിക്കാരനായ സുന്ദർശൻ ടി.വി യുടെ എഡിറ്റർ ആയ സുരേഷ് ചവ്ഹാൻകെയാകട്ടെ,മുസ്ലീങ്ങൾക്കെതിരെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തതിന്റെ പേരിൽ കേസ് നേരിടുന്നയാളാണ്.

അധികാരത്തിലേക്കുള്ള ടിക്കറ്റ്

                  ബി.ജെ.പി സർക്കാരും സംഘപരിവാറും രാജ്യത്തെ ഇപ്പോൾ വീണ്ടുംമെരു മന്ദിർ – മസ്ജിദ് തർക്കത്തിലേക്ക് തള്ളിവിട്ടതിന് പിന്നിലെ ലക്ഷ്യം വ്യക്തമാണ്.ഇന്ത്യയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനങ്ങൾ നൽകിയായിരുന്നു 2014 ൽ മോദി ഗവൺമെന്റ് അധികാരത്തിലേറിയത്.കോർപ്പറേറ്റുകളെയും മാധ്യമങ്ങളെയും ഉപയോഗിച്ച് മോദിക്കും ‘ഗുജറാത്ത് മോഡൽ’ നും വീര പരിവേഷവും പബ്ലിസിറ്റിയും ആവോളം നേടികൊടുത്തു.മോദിയെ രാജ്യത്തെ തകർച്ചയിൽ നിന്ന് കരകയറ്റുന്ന നായകനായും ഗുജറാത്ത് മോഡൽ രാജ്യം നേരിടുന്ന പ്രശ്നങ്ങൾക്കെല്ലാമുള്ള ‘ഒറ്റമൂലി’യായും ചിത്രീകരിച്ചു.തൊഴിൽദാന,പെട്രോൾ വില വാഗ്ദാനങ്ങൾ കൊണ്ട് പ്രചാരണം കൊഴുപ്പിച്ചു.ഒരുവേള വിദേശത്തേക്കൊഴുക്കുന്ന കള്ളപ്പണങ്ങൾ പിടിച്ചെടുത്ത് ഇന്ത്യയിലെ ഓരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം വീതം ഇട്ടുതരുമെന്ന് വരെ തട്ടിവിട്ടു.ഇങ്ങനെ തങ്ങളുടെ കഷ്ടകാലം മാറുന്നുവെന്നും ‘അച്ചേ ദിന്‍’ വരുന്നുവെന്നും കരുതിയ ജനങ്ങൾ അവസാനം വോട്ട് ചെയ്ത് ബി.ജെപി.യെ ഇന്ദ്ര പ്രസ്ഥത്തിന്റെ അധികാരസ്ഥാനത്തേറ്റി .

               എന്നാൽ എട്ടു വർഷങ്ങൾക്കിപ്പുറം രാജ്യത്തിന്റെ അവസ്ഥയിന്ന് അങ്ങേയറ്റം പരിതാപകരമാണ്.നോട്ട് നിരോധനം,ജി.എസ്.ടി തുടങ്ങീ തെറ്റായ നയങ്ങൾ കാരണം രാജ്യത്തിന്റെ സാമ്പത്തിക നില തകർന്നു.രൂപയുടെ മൂല്യം ഇടിഞ്ഞു,പണം പെരുപ്പം വർധിക്കുകയും ആവശ്യസാധനങ്ങളുടെ വിലക്കയറ്റം അനിയന്ത്രിതമാവുകയും ചെയ്തു.തൊഴിലില്ലായ്മ രൂക്ഷമായി,പെട്രോൾ,  ഇന്ധന വില ദിനംപ്രതി കുതിച്ചുയർന്നു കൊണ്ടിരിക്കുന്നു.കർഷക രോഷം പ്രക്ഷോഭമായി മാറി.’ഊരു തെണ്ടലിൽ’ മോദി റെക്കോർഡിട്ടെങ്കിലും ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശ്ശസ്സിന് പലകുറി മങ്ങലേറ്റു.പാക്കിസ്ഥാൻ,ചൈന എന്നീ അയൽ  രാഷ്ട്രങ്ങളുമായുള്ള ബന്ധം മുമ്പെങ്ങുമില്ലാത്ത വിധം വഷളായി.

           സാഹചര്യങ്ങളുടെ നിചസ്ഥിതി ഇങ്ങനെയൊക്കെയായിരിക്കെ മറ്റൊരു ബാബരി സൃഷ്ടിക്കൽ ബി.ജെ.പിക്ക് അനിവാര്യമായിരിക്കുന്നു;പ്രത്യേകിച്ചും 2024ലെ പൊതുതെരഞ്ഞെടുപ്പ്  അടുത്തുകൊണ്ടിരിക്കുമ്പോൾ.മന്ദിർ മസ്ജിദ് പ്രശ്നങ്ങൾ എന്നും ബിജെപിക്ക് അധികാരത്തിലേക്കുള്ള ടിക്കറ്റ് ആണ്.പ്രധാനപ്പെട്ട മുസ്ലിം പള്ളികൾ മുമ്പ് ക്ഷേത്രങ്ങൾ ആയിരുന്നുവെന്നും അവ തിരിച്ചുപിടിച്ച് ക്ഷേത്രങ്ങളാക്കി പുനർ നിർമ്മിക്കുമെന്നുമുള്ള പ്രചാരണം ബിജെപി നടത്തും.അങ്ങനെ മുസ്ലിം വിരുദ്ധ – ഹിന്ദു ഏകീകരണ വോട്ടുകൾ ബിജെപിക്ക് ലഭിക്കും.ഇന്നലെകളിൽ ബാബരി അതായിരുന്നു ബിജെപിക്ക് നൽകിയത്.ഇന്ന് ഗ്യാൻവാപിയിലൂടെ ബിജെപി പ്രതീക്ഷിക്കുന്നതും മറ്റൊന്നല്ല.സ്വാഭാവികമായും നാളെയുടെ വിഷയങ്ങളായി മധുര മസ്ജിദും കുതുബ് മിനാറും താജ്മഹലും വഴിയേ വരും…

ഹാഫിള് അമീൻ നിഷാൽ വെള്ളേരി
Student at  |  + posts
Share this article
Shareable URL
Prev Post

ഓണം ഇസ്‌ലാമികമാനം

Next Post

രാജ്യം നെഹ്‌റുവിനെ തേടുമ്പോള്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next