+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

സ്വവർഗ രതി ഭാവി ഭയാനകം …

 |Misbah Krakkunnu|



മാ
റി വരുന്ന ഓരോ വാരങ്ങളും ഭാരതീയ സംസ്‌കാരത്തിന്റെ തിരുത്തുകളിലേക്ക് വഴിതെളിയിക്കുകയാണ്. ഇത് പുലര്‍ത്തുന്നതായിരുന്നു കഴിഞ്ഞ 6 ന് പത്രമാധ്യമങ്ങളുടെ  പൂമുഖവാതിലില്‍ ഭാരതീയ സംസ്‌കാരങ്ങള്‍ക്ക് മേല്‍ പാശ്ചാത്യവല്‍കരണമെന്ന രാജ്യ തലവന്മാരുടെ സംസ്‌കാരം പണയം വെച്ച നിയമ പ്രദര്‍ശനം. സ്വവര്‍ഗരതി എന്ന വളരെ തരം താഴ്ന്ന ഒരു ചെയ്തി ഇനി ഭാരതത്തില്‍ കേന്ദ്രത്തിന്റെ നിയമക്കുടക്ക് കീഴില്‍ അഴിഞ്ഞാടാന്‍ സാഹചര്യം എത്തിയിരിക്കുകയാണ്. ഇരുവരുടേയും സമ്മതത്തോടുകൂടെ സ്വവര്‍ഗക്കാര്‍ക്ക് തങ്ങളുടെ ആവശ്യങ്ങളില്‍ രമിക്കാന്‍ സാഹചര്യം വന്നാല്‍ എന്തായിരിക്കും ഭാരതത്തിന്റെ ഭാവിമുഖം എന്ന് ഓര്‍ത്തെടുക്കാവുന്നതാണ്. 2000 ങ്ങള്‍ക്ക് പുറകെയാണ് ചില രാജ്യങ്ങള്‍ ഈ വര്‍ഗീയ ശാസത്തിന് തിരികൊളുത്തുന്നത്. എന്നാല്‍ ഈ അസംസ്‌കാരികതക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ ഇന്നലെകളില്‍ ചെവികൊടുത്തിരുന്നില്ല. ഇതിനായി മുന്നിട്ടിറങ്ങിയ അമേരിക്ക പോലോത്ത രാജ്യങ്ങളില്‍ ഏത് തരത്തിലാണ് ഇത് ബാധിച്ചത് എന്ന് ചരിത്ര ഭാഗങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. 1994 ല്‍ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത് ഹെപ്പറ്റെറ്റിസ്, എയിഡ്‌സ് പോലോത്ത മാരക രോഗങ്ങള്‍ക്കടിമപ്പെട്ട് രാജ്യത്തെ 30 വയസ്സില്‍ താഴെയുള്ള 30% പൗരന്മാര്‍ മരണമടഞ്ഞു.(clinical psycharty newsoct 94) ഈ വാര്‍ത്തയാണ് സ്വവര്‍ഗരതി അംഗീകരിച്ച പല രാജ്യങ്ങളുടെയും ചരിത്രങ്ങള്‍ക്ക് പിന്നാമ്പുറം എന്ന് വ്യക്തമാണ്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായിരുന്ന കാലത്തെ വാര്‍ത്താമാധ്യമങ്ങള്‍ പോലും ഭാരതത്തില്‍ ഇത്തരം കേസുകളാല്‍ നിറഞ്ഞിരിക്കെ അത് ക്രിമിനല്‍ കുറ്റമല്ല എന്ന്  ഏറ്റ് പറയലിലൂടെ രാജ്യത്തെ ഉന്നത നീതിപീഠം ഇനി എന്തിനാണ് ഭാരതത്തെ അസംസ്‌കാരിക മണ്ഡലങ്ങളിലേക്ക് വലിച്ച് കൊണ്ടു പോകുന്നത് എന്ന് കണ്ടറിയേണ്ടിയിരിക്കുകയാണ്. സ്വവര്‍ഗ രതി അംഗീകരിക്കാതിരിക്കല്‍ യുക്തിക്ക് യോജിക്കാത്തതാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവതരിപ്പിച്ചപ്പോള്‍ എതിര്‍ക്കാന്‍ നട്ടെല്ലുള്ളവര്‍ സുപ്രീം കോടതിയുടെ അകത്തളത്തില്‍ ഇല്ലാതെ പോയി. അദ്ദേഹം അധ്യക്ഷനായ അഞ്ചംഗസംഘം ഐക്യകണ്ഡേന അത് അംഗീകരിക്കുകയും ഇതുമായി ബന്ധപ്പെട്ട 377 ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കുകയും അത് താല്‍ക്കാലികമായി റദ്ദാക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ സമ്മതത്തോട് കൂടെ രതിയിലേര്‍പ്പെടാം എന്നത് താല്‍പര്യത്തിനെ സൂചിപ്പിക്കുന്നു എന്നതാണ്. അപ്പോള്‍ നിബന്ധനയാക്കി നിശ്ചയിക്കപ്പെട്ടതായ സമ്മതത്തിന് പലരീതികളും ഇത്തരം ചിന്താഗതിയുള്ളവര്‍ സ്വീകരിക്കും. ഇത് തട്ടികൊണ്ട് പോകലിലും കൊലപാതകത്തിലും എത്തിക്കുന്നു. സമ്മതമില്ലാത്തവരോടും മൃഗങ്ങളോടും ഇത് ചെയ്യല്‍ കുറ്റകരമായി തുടരുമെങ്കില്‍ മൃഗങ്ങള്‍ തീരെയും സമ്മതമില്ലാത്ത ഇരകള്‍ ഭൂരിഭാഗവും ഇത്തരം കാര്യങ്ങള്‍ പുറത്ത് പറയാറില്ല. അപ്പോള്‍ ഇവിടേയും സാഹചര്യങ്ങള്‍ നിഗൂഢതയിലേക്ക് എത്തിപ്പെടുന്നതാണ്. ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിതുറക്കുന്ന സ്വവര്‍ഗരതിയെ മുന്‍നിര്‍ത്തി ബെഞ്ച് കാര്യം ഗൗരവത്തോടെ അവതരിപ്പ്ിച്ചുണ്ടാക്കിയത് സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗ വിഭാഗവും എല്ലാ അവകാശങ്ങള്‍ക്കും അര്‍ഹരാണ് എന്നാണ്. യഥാര്‍ത്ഥത്തില്‍ ഇവിടെ അവകാശങ്ങള്‍ എന്നത് കൊണ്ട് ബെഞ്ച് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് യുക്തിക്ക് യോജിക്കുന്നില്ല. ഈ നിയമം ഭാരതത്തില്‍ പ്രചരിപ്പിക്കണമെന്നാണ് ബില്‍ പാസ്സാക്കിയ ആര്‍ എഫ് നരിമാന്‍ ആവശ്യപ്പെട്ടത്. സ്വവര്‍ഗാനുരാഗികളും ഭിന്നലിംഗ വിഭാഗവും ഇത് വരെ മുഖ്യധാരയില്‍ മാറ്റി നിര്‍ത്തപ്പെട്ടതിന് പൊതുസമൂഹം മാപ്പ് പറയണമെന്ന് സംഘത്തിലെ ഏക വനിതയായ ഇന്ദുമല്‍ ഹേതു ആവശ്യപ്പെട്ടു. ഇവര്‍ താല്‍പര്യപ്പെട്ടത് പ്രകാരം നിയമങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ കൗമാരക്കാരായ മനുഷ്യരൂപങ്ങള്‍ കച്ചവടച്ചരക്കായി ഭാരതാത്മയുടെ വിവിധ ഭാഗങ്ങളില്‍ ഒഴുകി നടക്കും. കുട്ടികളെയും മറ്റും എത്തിച്ച് കൊടുക്കുന്ന റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് സ്വാതന്ത്രം കിട്ടിയാല്‍ ഭാരതം അരക്ഷിതാവസ്ഥയിലേക്ക് കൂപ്പ് കുത്തും. അത് ഭാരതത്തിന്റെ അടിവേരിന് ശക്തി പകരേണ്ട യുവത്വങ്ങളെ ക്രമേണ ബാധിക്കുന്നവയാണ്.
ഭാരതത്തിന് പ്രകൃതി പീഢനത്തിന്റെ കേസുകള്‍ അപൂര്‍വ്വമല്ല എന്നിരിക്കെ ഇനി ഇത്തരം തീക്ഷ്ണനടപടികള്‍ക്ക് ഇവിടെ നടപ്പിലാക്കിയാല്‍ എന്തായിരിക്കും ഇവിടെ ജനങ്ങള്‍ ദര്‍ശിക്കേണ്ടിയിരിക്കുക എന്നതിനെ ഉത്തമ ബോധമുള്ളവരാണ് നാം. ഇത്തരം വകുപ്പുകള്‍ക്ക് ശിക്ഷ ജീവപര്യന്തം തടവോ പത്ത് വര്‍ഷം തടവും പിഴയുമോ ആണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്തരം ഒരു നടപടി ഭാരതീയ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നില്ല. ഇത് മനസ്സിലാക്കിതരുന്നത് ഇത്തരം കാര്യങ്ങളുടെ അഭാവമല്ല മറിച്ച് നിയമ നിര്‍വ്വഹണത്തിന്റെ അഭാവമാണ്.
ഇത്തരം നടപടികള്‍ പരിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ എതിര്‍ത്തതാണ്. മാത്രവുമല്ല, ഇത് ഇന്ത്യന്‍ പാരമ്പര്യം തന്നെ അംഗീകരിക്കാത്തതുമാണ്. ഇതുമായി ബന്ധപ്പെട്ട് സദൂം നിവാസികളും ലൂത്വ് നബിയും ചരിത്രഭാഗമായി പലഭാഗങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഖുര്‍ആന്‍ സൂചിപ്പിക്കുന്നു ( നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ ! നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ച് തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ട് കളയുകയുമാണോ) പ്രവാചകര്‍ (സ) പറഞ്ഞതായി ഇബ്്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം. ലൂത്വിന്റെ സമുദായം ചെയ്ത തിന്മ പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ശപിക്കട്ടെ മൃഗങ്ങളെ കാമ വൃത്തിക്ക് വേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ ഇത് പ്രവാചകന്‍ 3 പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞു. (തുര്‍മുദി, ഇബ്‌നുമാജ)
ഭാരതം ഇനിയും ദിശമാറി ഒഴുകേണ്ട മഹാസാഗരമാണ്. നാമാസമുദ്ര സാഗരത്തിലെ അംഗങ്ങളാണ്. സമുദ്രത്തിന്റെ സുരക്ഷിതാവസ്ഥ സമൂഹത്തിന്റേത് കൂടിയാണ്. അല്ലാഹു ഭാവിയെ നന്മവരുത്തി  അനുഗ്രഹിക്കട്ടെ






                                                                            

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

പ്രളയം: ഒരു വിചിന്തനം

Next Post

ഇസ്‌ലാമിലെ ഖലീഫമാര്‍

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next