|Alfas Cherukulam|
പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളം ഏറ്റവും വലിയ ജല പ്രളയം അനുഭവിച്ചറിഞ്ഞു. മാമല നാടുകളെ പിടിച്ചു കുലുക്കിയ കേരളത്തിന്റെ അഷ്ട ദിക്കുകളില്‍ സംഹാരതാണ്ഡവമാടി. സമ്പല്‍ സമൃതി കൊണ്ട് നിറഞ്ഞു നിന്ന നഗരങ്ങളെല്ലാം നക്കി തുടച്ചു. ഔദ്യോഗിക കണക്കുപ്രകാരം ഏകദേശം 40000 കോടിയുടെ നഷ്ടം. കാറ്റും പേമാരിയും ഉരുള്‍പൊട്ടലും നിറഞ്ഞാടിയ പ്രളയദിനങ്ങളില്‍ ഏതാണ്ട് 500 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കന്നുകാലികളുടെയും മറ്റും ദാരുണമായ അന്ത്യത്തിന് മുമ്പില്‍ ജനം നിസ്സഹായരായി നിന്നു. കണ്ണൂര്‍ മുതല്‍ പത്തനംത്തിട്ട വരെയുള്ള ജില്ലകളിലാണ് വെള്ളം കാര്യമായി നാശം വിതച്ചത്. സന്തോഷം കുറിക്കേണ്ടിയിരുന്ന ബലിപെരുന്നാള്‍ ഓണം ആഘോഷങ്ങള്‍ പ്രളയം കണ്ണീരിലാഴ്ത്തി .കാര്യമായ വിജിന്തനം നടത്തേണ്ട ആവിശ്യതയെ ബാക്കി വെച്ചാണ് പ്രളയം നാടുകളില്‍ നിന്നൊഴിഞ്ഞത്.
നാം കുഴിച്ച കുഴിയോ…..?
നിത്യേനയുള്ള വന നശീകരണവും പാടം നികത്തലും കുന്നുകള്‍ നിരപ്പാക്കലും പല മുന്നറിയിപ്പുകള്‍ തവണകളായി നല്‍കിയതാണ്. ഔദ്യോഗികവൂന്നം അതിനോട് പിന്തിരിഞ്ഞജനം നല്‍കേണ്ടി വന്നത് മഹാ വിലയാണ്. ഒരിക്കലും തിരിച്ചുപിടിക്കാന്‍ സാധിക്കാത്ത ദൈവത്തിന്റെ സ്വന്തം നാട്ടിന്റെ റോഡ് നിര്‍മാണത്തിനും ഭവന നിര്‍മാണത്തിനും കെട്ടിട നിര്‍മ്മിതിക്കുമെല്ലാം വ്യക്തമായ നയം വേണമെന്ന ബോധം സംജാതമാക്കി. നിരന്തമുള്ള പ്രഹരം സഹിക്കാതെ ഒന്ന് വിഷം ചീറ്റിയ ഭൂമാതാവിന് മുമ്പില്‍ സിമംഹത്തിനുമുമ്പില്‍ പെട്ട മാന്‍പേടയെ പോലെ ഭയന്നു വിറച്ചു. എങ്കില്‍ പിന്നെ തിരിഞ്ഞൊന്ന് കൊത്തിയാല്‍ അവസ്ഥയെന്തായിരുന്നു ? മാനവന്റെ കറുത്ത കൈകള്‍ പ്രതികൂട്ടിലാക്കപെടട്ടെ എന്ന് ആദ്യം തന്നെ വിധിയെഴുതാം.
കാണ്‍ മാനില്ല ?!!
കുറച്ചു പണവും ആര്‍ഭാടമായി ജീവിക്കാനുള്ള ജോലിയും കൊട്ടാര സമാനമായ വീടും ആഡംബര കാറും ഉണ്ടായാല്‍ എല്ലാമായി എന്ന് അഹങ്കരിച്ച പലര്‍ക്കും ശരിക്കും സത്യ ബോദത്തിന്റെ ഇളം തെന്നതാണ് വീഷപ്പെട്ടത്. പലപ്രമുഖ അഹങ്കാരികളെയും പൊങ്ങച്ചകാരെയും പ്രളയത്തില്‍ കാണ്‍മാനില്ലാതായിരിക്കുകയാണ്. ഇവിടം നിയന്ത്രിക്കുന്ന ഒരു പ്രബഞ്ച നാദന്‍ ഉണ്ടെന്ന് ചിന്തിക്കാന്‍ മലയാളി മറന്നില്ല. ഇന്നലെ വരെ സുഖിച്ച ജീവിതം ബൈ ബൈ പറയുന്നതിനെ ഒന്ന് വാവിട്ട് കരയാന്‍ പോലും ആകാതെയാണ് ജനം മിഴിച്ചു നിന്നത്. ഇരുനില ഭവനങ്ങളും വലുിയ സമുച്ചയങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞത് ചെറിയ വേദനയല്ല ഉണ്ടാക്കിതീര്‍ത്തത്. ജീവിത സ്വപ്‌നങ്ങളെല്ലാം വെള്ളത്തില്‍ ഒലിച്ചു പോയപ്പോള്‍ നീന്തികറിയവര്‍ ഫെയ്‌സ്ബുക്കിലും മറ്റുമാധ്യമങ്ങളിലും കണ്ണീരില്‍ പ്രളയം തീര്‍ത്തു. ഏതായാലും ‘ഇന്നലെയില്ലാത്ത പോലെ നാം മാറ്റി മറിക്കും’ എന്ന ആശയ സംബുഷ്ടമായ ഖുര്‍ആനിക വചനം പ്രതിഫലിച്ചപ്പോള്‍ ടൈയും കോട്ടും പാന്റ്‌സും ദരിച്ച് ഇന്‍സൈഡാക്കി നടന്ന ഒരു വിലിയ വിഭാഗത്തെ തന്നെ കാണ്മാനില്ലാത്തതായത് അത്ഭുതം തീര്‍ത്തത്.
ജീവിത ക്ഷാമമില്ലാതെ ക്ഷേമത്തിലൂടെ യാത്ര ആരംഭിച്ചപ്പോള്‍ തന്നെ തുടങ്ങിയതാണ് പ്രപഞ്ച നാഥനെ മറന്നുള്ള നടപ്പ്. ഇതെല്ലാം നിയന്ത്രിക്കുന്ന ‘അല്ലാഹു’ വിനെ ഓര്‍ക്കാന്‍ പ്രളയം ഒരു പ്രധാനകാരണമായി അല്ലാ… എന്നു വിളിക്കാതെ പ്രളയം ഒഴിഞ്ഞിട്ടില്ല. എനിക്ക് ഇങ്ങനെയും സാധിക്കും എന്ന് മനസ്സിലാക്കി തന്ന പ്രപഞ്ച നാഥന്റെ തിരു സിവിദധത്തിലേക്ക് നിറ കണ്ണുകളോടെ പ്രാര്‍ത്തിച്ചപ്പോള്‍ മാത്രമാണ്. വെള്ളം വാര്‍ന്നത്. നിപാ പരീക്ഷണത്തിലും രക്ഷകനായി എത്തിയ ‘നാസിലത്തിന്റെ ഖുനൂത്തി’ ന്റെ ഫലം പ്രജകള്‍ക്ക് ശരിക്കും ബോധ്യമായി. അഹങ്കാരികള്‍ക്ക് ഖേദിച്ച് മടക്കം തന്നെയെന്ന് അര്‍ത്ഥ പൂര്‍ണ്ണമാക്കിയതാണ് പ്രളയം കൊണ്ട് നേടിയ ഒരു മുന്നേറ്റം.
കേന്ദ്ര നിലപാടും വിദേശ്യ രാജ്യങ്ങളും
കേന്ദ്രം ഭരിക്കുന്നെന്ന അവകാശവാദം ഉന്നയിച്ചു പോരുന്ന ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും പരാജയപ്പട്ടുപോകുകയാണുണ്ടായത്. കേരളത്തില്‍ അവര്‍ക്ക് ഇതിന്മേല്‍ നല്ല ഒരു അവസരം നേടിയെടുക്കാനായിട്ട് ഇനി ഉണ്ടാവില്ല. കേരളത്തിലെ ജനങ്ങള്‍ ബീഫ് കശാപ്പു കാരാണെന്നും ഭക്ഷിക്കുന്നവരാണെന്നും പറഞ്ഞ് അവര്‍ക്ക് സഹായം നല്‍കരുതെന്ന് വാദിച്ച ആര്‍.എസ്.എസിനോട് സഖ്യം ചേര്‍ന്ന് ബുദ്ധി ശൂന്യത മാത്രം ചെയ്യുന്ന മോദി സര്‍ക്കാര്‍ കൂടുതലൊന്നും നല്‍കിയില്ലാ എന്ന് മാത്രമല്ല നങ്ങള്‍ ‘ഇന്ത്യയിലല്ലെ…?’ എന്ന് മലയാളികള്‍ തുറന്നടിക്കും വരെ മുഖം തിരിച്ച് നിന്നത് വന്‍വിവാദമായി. പെറ്റുമ്മാക്കില്ലാത്ത സ്‌നേഹം പോറ്റുമ്മമാര്‍ കാണിച്ചപ്പോള്‍ അതിനെയെതിര്‍ത്തത് തിരിച്ചടിയുമായി വന്‍ സഹായ വാഗ്ദാനമായി യു.എ.ഇ പോലുള്ള വന്‍ രാഷ്ട്രങ്ങള്‍ മുന്നോട്ട് വന്നപ്പോള്‍ ആ സഹായ മനസ്സിനെ നെഞ്ചോട് ചേര്‍ക്കാതെ കണ്ണിലെ കരടിനെ പോലെ എടുത്തു നീക്കിയത് മലയാളികളുടെ നീറ്റലായത് ഉണങ്ങാത്ത പ്രണമാണ്. ഇത്രയൊക്കെയാവുമ്പോള്‍ അറിയാതെ വീണ്ടും വീണ്ടും ചോദിച്ചു പോക്കുകയാണ്. ‘ എന്താ ഞങ്ങളും ഇന്ത്യന്‍ മക്കളല്ലെ…..?
സങ്കട കണ്ണീരിലും സൗഹൃദത്തിന്റെ പുഞ്ചിരി
പ്രളയം യതാര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നത് മലയാളിയുടെ ഐക്യത്തെയും സ്‌നേഹത്തെയും സാഹോദര്യത്തെയുമാണ്. ചെറിയവര്‍ വലിയവര്‍ എന്ന് വിത്യാസമില്ലാതെ നാടുനീളെ ഓടി നടന്ന രക്ഷാ പ്രവര്‍ത്തകര്‍ കേരളത്തിന്റെ യശസ്സിനെയാണുയര്‍ത്തിയത് ടിപ്പര്‍ ലോറി തൊഴിലാളികളും മത്സ്യ തൊഴിലാളികളും നടത്തിയ രക്ഷാ പ്രവര്‍ത്തനം ചരിത്രത്താളുകളില്‍ ഉല്ലേഗനം ചെയ്യപെട്ടു. ജാതി-മത-വര്‍ണ മതില്‍ കെട്ടുകള്‍ ഇല്ലാത്ത എല്ലാവരും കൈ കോര്‍ത്തപ്പോള്‍ സങ്കടകണ്ണീരിലും സന്തോഷത്തിന്‍ പുഞ്ചിരിയെയും ആഹ്ലാദത്തിന്‍ തൂവല്‍ സ്പര്‍ഷത്തെയും കണ്ടെത്താനായി. ഹിന്ദു-ക്രിസ്തു-മുസ്ലിം മതങ്ങള്‍ക്കിടയില്‍ ചൊറിച്ചില്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനെ ‘ആ വെള്ളം ഇവിടെ തിളക്കില്ല’ എന്ന് പൂര്‍ണമായി മനസ്സിലാക്കി നല്‍കും വിധമായിരുന്നു അഞ്ചു നേരം ബാങ്കു വിളിക്കുന്ന പള്ളി മിനാരങ്ങള്‍ക്കിടയില്‍ അഭയം കൊണ്ട അമുസ്ലിം സഹോദരി സഹോദരന്മാരുടെ അനുഭവങ്ങള്‍. വിഖായ വളണ്ടിയര്‍മാരുടെ നിസ്വാര്‍ത്ഥമായ സേവനം നേരോടെ,നിരന്തരം,നിര്‍ഭയം മുന്നോട്ട് പോകാന്‍ കേരളത്തെ പ്രചോദിപ്പിച്ചു.
അവിസ്മരണീയമായി കരകവിഞ്ഞ സഹായ ഹസ്തം
അഭയാര്‍ത്ഥി ക്യാമ്പുകളിലേക്കുള്ള ആവിശ്യ സാദനങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയായിരുന്ന കലക്ടറേറ്റിലേയും മറ്റും ജീവനക്കാര്‍ കരകവിഞ്ഞ സഹായ ഹസ്തം തീര്‍ത്തപ്പോള്‍ വിതരണം ചെയ്യലിലായിരുന്നു അധികൃതര്‍ നേരിട്ട പ്രശ്‌നം. ചോദിക്കാതെ തന്നെ തന്നെകൊണ്ട് ആവും വിധം നല്‍കി സഹചരിച്ച മലയാളിയുടെ മനസ്സ് ഇത് തികയുമോഎന്നത് കൊണ്ട് വെമ്പല്‍ കൊള്ളുകയായിരുന്നു. ‘കൈ കോര്‍ക്കൂ…. നമുക്ക് കേരളതേതെ കരകയറ്റാം….’ എന്ന മഹത്തായ മുദ്രവാക്യത്തിനു കീഴില്‍ മലയാള മക്കള്‍ ഒന്നിച്ചപ്പോള്‍ വഷ്യമായ താളത്തിലൂടെ വേണ്ടതെല്ലാം പരമാവധി ചെയ്യാനായി….
ഓരോ പ്രകൃതി ദുരന്തങ്ങളും ഓരോ മുന്നറിയിപ്പുകളാണ്. പാഠം ഉള്‍കൊള്ളലാണ് ആവിശ്യം ‘ആദര്‍ഷം പറയാനുള്ളതല്ല അത് പ്രവര്‍ത്തിക്കാനുള്ളതാണ്’ മലയാളി പ്രളയിത്തിലൂടെ പലതും നേരിട്ടു പഠിച്ചു. മാറ്റത്തിനായി, ഒരു കരകയറലിനായി ആശിക്കുന്നു. നമുക്ക് പ്രാര്‍ത്ഥിക്കാം…. അത് എത്രെയും പെട്ടന്ന് ലക്ഷ്യം സാക്ഷാല്‍കരിക്കട്ടെയെന്ന്.