|Abdul Razique|
ഇന്ത്യ-ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തലയെടുപ്പോടെ നില നില്‍ക്കുന്ന മതേതരത്വവും ,ബഹുസ്വരതയും ജനാധിപത്യവും അനുവര്‍ത്തിക്കപ്പെടുന്ന മഹത്തായ രാജ്യം. ഇന്ത്യ എന്ന നാമം പില്‍ക്കാലഘട്ടത്തില്‍ ബ്രട്ടിഷുക്കാര്‍ വിളിച്ച പേരാണ്. എന്നാല്‍ സിന്ധുനദീതട സംസ്‌കാരത്തിലേക്ക് ചേര്‍ത്തി സിന്ധു എന്നും പിന്നീടത് ഹിന്ദു എന്നാവുകയും ഇതില്‍ നിന്നും ‘ഇന്ത്യ’ എന്ന് നാമകരണം ചെയ്യപ്പെട്ടു എന്ന ചരിത്രക്കാരന്മാര്‍ അവകാശപ്പെടുന്നു. ആദ്യക്കാലങ്ങളില്‍ ആര്യന്മാരാണ് ഇന്ത്യയുടെ മണ്ണില്‍ താമസിച്ചിരുന്നത് പിന്നീട് അധിനി വേശ വേരോട്ടങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടപ്പോള്‍ പേര്‍ഷ്യയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും മുസ്ലിം ഭരണാധികാരികള്‍ ഇന്ത്യയില്‍ അധിനിവേഷം നടത്തി. 1799 ഓടെ ഫ്രഞ്ച് വിപ്ലവം തുടങ്ങിയപ്പോള്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയിലേക്ക് കച്ചവടത്തിന് വരുകയും പിന്നീട് ഇന്ത്യ ഭരിക്കുകയും ചെയ്തു.
ഇത്തരത്തിലാണ് ഇന്ത്യയില്‍ പല മതങ്ങളും സമ്മേളിക്കപ്പെടുന്നത്. എന്നാല്‍ വാണിജ്യവും കച്ചവടപരമായ ബന്ധങ്ങള്‍ ഇതര മുസ്ലിം രാഷ്ട്രങ്ങളുമായി ആദ്യകാല ഭരണ കര്‍ത്താക്കള്‍ നില നിര്‍ത്തിയിരുന്നു എന്നതാണ് ഭരണ പക്ഷം. 1800 കളില്‍ ഇന്ത്യ അധിനിവേശ ശക്തികളില്‍ നിന്ന് മോചനം നേടാന്‍ പോരാട്ടം ആരംഭിക്കുകയും 1947ല്‍ നേടിയെടുക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ 1951 ല്‍ ഇന്ത്യ ഒരു റിപ്പബ്ലിക്കന്‍ ബഹു സ്വര രാഷ്ട്രമായി പിറവിയെടുക്കുകയുണ്ടായി. എങ്കിലും കാലാന്തരങ്ങളില്‍ ഇന്ത്യന്‍ സ്വാതന്ത്രത്തിന് വേണ്ടി പോരാടിയ മുസ്ലിം ന്യൂനപക്ഷ സമുദായം ഇന്ത്യ വിപചിക്കപ്പെടലോടെ ഒറ്റപ്പെടുകയുണ്ടായി. 1940 മുതല്‍ തന്നെ രാജ്യത്ത് മുസ്ലിം പീഢനങ്ങളും അതിക്രമങ്ങളും തുടങ്ങിയിരിന്നു.
2018 ല്‍ ഇന്ത്യന്‍ ചരിത്രത്തിലേക്ക് എത്തിനോക്കുമ്പോള്‍ ദുരവസ്ഥ നേരിടുന്ന മുസ്ലിം സമുദായമാണ് ചരിത്ര താളുകളില്‍ ഇടം പിടിക്കുന്നത്. 1996 ലെ ബാബരിമസ്ജിദ് പതനവും 2002 ലെ ഗുജറാത്ത് കലാപ്പവും 2008 കാലഘട്ടങ്ങളില്‍ നടന്ന അസ്സം-മുസഫര്‍ കലാപങ്ങളും സമീപ കാലങ്ങളില്‍ നടമാടി കൊണ്ടിരിക്കുന്ന വര്‍ഗീയ വിപ്ലവങ്ങളും മൃഗീയ കൊലപാതങ്ങളും ബഹുസ്വര ഇന്ത്യയിലെ മുസ്ലിം ഭാവി സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് നല്‍കുന്നു.
ബഹുസ്വരതയെ തകര്‍ക്കുന്ന വര്‍ഗീയ വിഷം
എല്ലാ മതങ്ങള്‍ക്കും , ആശയങ്ങള്‍ക്കും ഒരുപോലെ സാമൂഹിക ഇടപെടല്‍ സാധ്യമാകുന്ന രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷ സമുദായവും ഭരണ കൂടവും മതത്തേയും വിശ്വാസത്തേയും വര്‍ഗീയ വിഷത്തിന്റെ പാത്രമാക്കി ചിത്രീകരിക്കുയും , ചില വക്ര ബുദ്ധികളില്‍ തെളിഞ്ഞ ‘ഇന്ത്യ’ ഹിന്ദു രാജ്യമെന്ന ഹിഡന്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഏക സിവില്‍കോടും മുത്ത്വലാക്കും ഇത്രമാത്രം ചര്‍ച്ചയായതിന് പിന്നില്‍ വര്‍ഗീയതയല്ലാതെ മറ്റെന്ത്. താജ്മഹലും ചെങ്കോട്ടയും തങ്ങളുടേതാക്കാന്‍ ശ്രമിക്കുന്നവര്‍ പശുവിന്റെ പേരില്‍ പച്ച മനുഷ്യനെ മൃഗീയ കൊലപാതകത്തിനിരയാകുമ്പോള്‍ , ഉന്നാവോ-കത്വ പീഠനങ്ങള്‍ സമൂഹ്യ ഭദ്രതയെ ചരിത്രമാക്കാനും , ഹിന്ദുരാജ്യമാക്കാനും ശ്രമിക്കുന്നതിന്റെ പിന്നിലെ രഹസ്യം ചില ഭാവിയിലെ സുരക്ഷിതമല്ലായ്മയുടെ സൂചനകള്‍ നല്‍കുന്നുണ്ട്
മുസ്ലിം ഭാവി
ഐക്യവും സമാധാനവും തകര്‍ക്കുന്നതിലൂടെ തങ്ങളുടെ മതവും വിശ്വാസവും ജനങ്ങളില്‍ അടിച്ചേല്‍ക്കിപ്പിക്കുമ്പോള്‍ വ്യക്്തമായ വിശ്വാസാചാരങ്ങള്‍ പിന്തുടര്‍ന്ന് പോന്ന മുസ്ലിമിനെ സംമ്പന്തിച്ചടുത്തോളം ഇന്ത്യയിലെ ഭാവിപരിതാപകരമാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ ആധിക്യവും, വര്‍ഗീയതയുടെ വിഷവായും, സമൂഹത്തിലുണ്ടാക്കിയ ഭിന്നതകളെ ചേര്‍ത്ത് വായിക്കപ്പെടണം . കാരണം ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും നല്‍കുന്ന right to riligion, ആറ് അവകാശളില്‍ നിന്നും ഒന്ന് ഇഷ്ടമുള്ള മതം സ്വീകരിക്കാനും പിന്തുടരാനും നല്‍കുന്ന അവകാശം , ഭരണകൂട തന്ത്രങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കിന്നു.
മുത്വലാഖും ,ഏകസിവില്‍കോടും ,ബഹു ഭാര്യത്ത്വവും മുസ്ലിം സമുദായത്തിനെതിര്‍ക്കും വിധം വിധി പുറപ്പെടുവീക്കപ്പെടുകയാണെങ്കില്‍ വേറൊരു മുസ്ലിം ഇന്ത്യ രൂപീകരിക്കേണ്ടി വരും . മതപഠന ശാലകളെ തീവ്രവാദപഠന കേന്ദ്രമാക്കി പള്ളികളേയും കലാലയങ്ങളേയും പൂട്ടിക്കുകയും തകര്‍ക്കുകയുമാണെങ്കില്‍ ബി.ജെ.പി മന്ത്രിമാര്‍ പറയും പോലെ മുസ്ലിംകള്‍ പാകിസ്താനിലേക്ക് ഒരു ഹിജ്‌റകൂടി നടത്തേണ്ടിവരും. അതിനു മുമ്പ്തന്നെ മുസ്ലിംകള്‍ ഐക്യപ്പെടുകയും തങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പാക്കുകയുമാണ് വേണ്ടത്.