ഭാരതം എന്നും ഒരു മതേതരത്വത്തിന്റെ അന്തരീക്ഷത്തില്‍ നീങ്ങുന്ന രാജ്യമാണ്. ഇന്നും നമുക്ക് മതേതരത്വം എന്നുള്ള വാക്ക് ഉച്ചരിക്കാന്‍ മടി തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പറയാന്‍ ലജ്ജിക്കുന്നു. നിലവില്‍ ഭരണകൂടം ഇവിടെ എന്ത് അന്യായമാണ് ചെയ്ത് എന്നല്ല ഇനിയും എന്തെല്ലാമോ ചെയ്യുന്ന മട്ടിലാണ് നീങ്ങുന്നത്. രാജ്യത്ത് 20 സംസ്ഥാനങ്ങളില്‍ കാവി രാഷ്ട്രീയം നിലനില്‍ക്കുന്നു. പുതു പുത്തന്‍ അജണ്ടകള്‍ സര്‍വ്വ സാധാരണയായി കണക്കാക്കപ്പെടുന്നു. മതമുള്ളവനും ഇല്ലാത്തവനും അവനവന്റെ യഥേഷ്ടം കഴിയേണ്ട ഇന്ത്യക്കാര്‍ വരും കാലങ്ങളില്‍ ഹിന്ദു പാക്കിസ്ഥാന്‍ എന്നു വരെ രാഷ്ട്രീയ നേതാക്കള്‍ അഭിപ്രായപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന് അവരുടെ മതേതര കാഴ്ചപ്പാടിന് ഭരണകൂടം വിലങ്ങ് തടിയായി മാറുന്നു. ഇതര മതങ്ങളിലെ മതേതര കാഴ്ചപ്പാടുകള്‍ മങ്ങുന്നു. ദളിതന്റെ രാഷ്ട്രീയം ചൂഷണം ചെയ്യപ്പെടുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ മൃഗീയ ഭൂരിപക്ഷത്തോടെ ചേക്കേറിയ ഭാരത് ജനതാ പാര്‍ട്ടി ഭരിക്കുന്ന ഇന്ത്യയിലെ ഉള്‍ ഗ്രാമങ്ങളില്‍ നടമാടുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ ചോദ്യം ചെയ്യപ്പെടുന്നു. പ്രത്യേകിച്ച് മുസല്‍മാന്റെ ഇന്ത്യന്‍ രാഷ്ട്രീയ ജീവിതം എങ്ങനെ വിലയിരുത്തും എന്നു തന്നെയാണ് മുഖ്യ വിഷയം.
ഇന്ത്യന്‍ രാഷ്ട്രീയം ഒരു പ്രത്യേക മത വിഭാഗത്തിനോ ജാതിക്കോ അമ്മാനമാടുന്ന ഒരു രാജ്യമല്ല. രാജ്യത്തിന് അതിന്റേതായ നിയമവും ഒരു പ്രത്യേക ഭരണഘടനയും നിലവിലുണ്ട്. സത്യത്തില്‍ ആ ഭരണഘടനയെ അംഗീകരിക്കല്‍ ഇന്ത്യയിലെ ഏതൊരു വ്യക്തിക്കും അനിവാര്യമാണ്. ഒരു പ്രത്യേക താല്‍പര്യം കൊണ്ട് ഏക പക്ഷ ചലനം കൊണ്ടെന്നും ഭരണ ഘടനയെ തിരുത്താന്‍ സാധ്യമല്ല. ജനങ്ങളുടെ കൈകളിലാണ് ഭരണ ഘടനയുടെ നിലനില്‍പ്. കേവലം ഇന്ത്യയിലെ മൂന്നിലൊന്ന് ജനങ്ങളുടെ പിന്തുണ പോലുമില്ലാത്ത വര്‍ഗീയ സംഘികളുടെ അജണ്ഡ കൊണ്ടെന്നും ഇന്ത്യയെ മാറ്റിമറിക്കാന്‍ സാധിക്കുകയില്ല. ഇന്ത്യയുടെ ന്യായ കോടതി എന്നും ചങ്ങലയാണവര്‍ക്ക്. ഒരു വിധത്തില്‍ ഭരണ കൂടത്തിന്റെ നീക്കങ്ങള്‍ നിയമ പീഠത്തിന് മുമ്പില്‍ പതറാറുണ്ട്. എങ്കില്‍ തന്നെ രാജ്യത്തെ നിയമ പീഠം ഇനിയും ഒരുപാട് ശക്തിയാര്‍ജിക്കേണ്ടതുണ്ട്. ഭരണ കൂടത്തിന്റെ ഏക പക്ഷീയമായ നീക്കങ്ങള്‍ ചെറുത്ത് തോല്‍പിക്കണം. അടുത്ത കാലത്തായി ഇന്ത്യന്‍ ഗവണ്‍മെന്റിന് പല വലിയ യാതനകളും തലവേദനയുമായിട്ടുണ്ട്. ഭരണഘടനക്ക് കോടതിയുടെ സഹായം ശരിക്കും ഗുണം ചെയ്തു. ഇതിന്റെ അന്തരീക്ഷത്തില്‍ വര്‍ഗീയ ശക്തികളെ തുരത്തിയോടിക്കാന്‍ സംഘടിത നീക്കങ്ങള്‍ നടക്കുന്നു എന്നത് അഭിമാനമര്‍ഹിക്കുന്ന കാര്യമാണ്. ഇവിടെ ഇന്ത്യ മതേതരത്വത്തെ ഉയര്‍ത്തെഴുന്നേല്‍പിക്കാം. ന്യൂന പക്ഷങ്ങളെ സമാധാനിപ്പിക്കാം. മുസ്ലീങ്ങളുടെ മേല്‍ വീഴുന്ന മത വിദ്വേശത്തെ അടക്കി നിര്‍ത്താം. മതേതര ചേരി വരുമ്പോള്‍ ഇതു വിജയം കൈവരിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണ രാഷ്ട്രീയത്തിനും മുസ്ലീം സമൂഹത്തിനും നല്ല ഭാവി പ്രതീക്ഷിക്കാം.
ഇന്ത്യയുടെ ഭാവി രാഷ്ട്രീയത്തില്‍ മുസ്ലിമിന് ഇനിയുമൊരുപാട് പങ്കുണ്ട്. സ്വതന്ത്ര സമരത്തില്‍ സിംഹ പങ്കും വഹിച്ച മുസ്ലിം ജനതയുടെ പിന്‍ മുറക്കാരാണ് ഇന്ത്യന്‍ മുസ്ലീംകള്‍. അവര്‍ക്കാണ് കൂടുതല്‍ ഇന്ത്യന്‍ രാഷ്ടീയത്തില്‍ ഭാഗവാക്കാകേണ്ടത്. ഒരു മതേതരത്വ ചേരി രൂപാന്തരപ്പെടുമെന്ന ശുഭവിശ്വാസത്തിലാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക സഭാ തിരഞ്ഞെടുപ്പ്. ഇന്നത്തെ ഇന്ത്യയെ മതേതര വിശ്വാസികള്‍ കാണാന്‍ മടിക്കുന്നു. ഇവിടെ പാകിസ്ഥാനിലെ പോലെ രാഷ്ട്രീയാന്തരീക്ഷം ഉണ്ടാകുമെന്ന് ഇപ്പോള്‍ ഭയക്കുന്നു. നല്ലൊരു ഇന്ത്യന്‍ ജനാധിപത്യത്തെ വരും വര്‍ഷങ്ങളില്‍ നമുക്ക് കാത്തിരുന്ന് കാണാം. ഇന്ത്യന്‍ മുസലല്‍മാന് അവരുടെ അവകാശത്തെ തിരിച്ച് പിടിക്കുമെന്ന് സംഗ്രഹിക്കാം.