|Suhail Aarattuppuzha|
നഷ്ടങ്ങളില്ലാത്ത പ്രണയത്തെ തേടി
അലയുമ്പോള്‍
ഹൃദയത്തില്‍ തണുപ്പൂതുന്ന ഒരു
പ്രണയത്തിന്റെ പ്രവിശാല സഹാറയുണ്ട്
അനുരാഗത്തിന്റെ അതിരുകളില്ലാത്ത ആശി
ഖീങ്ങള്‍ അലിഞ്ഞിറങ്ങുന്ന ആനന്ദ നഗരി
മദീന…..
വിലാപങ്ങളില്ലാത്ത…. വിരഹത്തിന്റെ കണ്ണീരൊ
ലിക്കാത്ത വിശുദ്ധ പ്രണയത്തിന്റെ മുല്ല പൂക്കുന്ന
പ്രണയ നഗരി.
അത് ഒഴുകുന്ന പുഴപോലെ ഹൃദയത്തിന്റെ
വരണ്ടുപോയ വിള നിലങ്ങളില്‍ ഇശ്ഖിന്റെ പൂമൊട്ടുകള്‍
കോര്‍ത്ത് കൈമാറ്റത്തിന്റെ പ്രണയം തൂകി…..
സഞ്ചാര പഥത്തിലാണ്…..
ഇശ്‌ഖെഴുതുമ്പോള്‍ ഹബീബ് വരികളില്‍
കവിത കോര്‍ക്കുന്നത് എന്റെ ഹൃദയത്തില്‍
ഉറവയെടുത്ത പ്രണയാവിഷ്‌കാരത്തിന്റെ നീര്‍ചോല
യില്‍ നിന്നാവണം
ആ കുളിര്‍ പെയ്ത്തില്‍ കരകവിഞ്ഞൊഴുകുന്ന
പ്രേമത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍
നിലത്തേക്കുതിര്‍ന്നിറങ്ങുമ്പോഴും ആ മണ്ണിന് മദീനയുടെ
ഗന്ധമായിരുന്നു.