| Muhammed Ashmil Wayanad |
ആയിരത്തി നാനൂര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അള്ളാഹുവിന്റെ ദൂതന്‍ നമ്മെ ഉണര്‍ത്തിയത് യുവത്വം അത് അമൂല്യമാണ്,നിധിയാണ്.ഒരു മനുഷ്യന്റെ സര്‍വ്വൊ മേഖലകളിലും അവന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ ആവശ്യമായ പെരുമകള്‍ രൂപം കൊള്ളുന്നത് ഇവിടെ നിന്നാണ്.എന്നാല്‍ ഇതിനെ ലക്ഷ്യമിട്ട് ഇന്ന് പല കഴുകന്‍ കണ്ണുകളും വന്നിരിക്കുന്നു.അതില്‍ ഇക്കാലത്ത് പ്രശസ്തമായതാണ് ബ്ലൂവെയില്‍ ഗെയിം.
ഫിലിപ് ബുസ്‌കിന്‍ എന്ന സൈക്കോളജി വിദ്യാര്‍ത്ഥിയുടെ കൈകളാല്‍ ഉടലെടുത്ത ഈ ക്രിമിനല്‍ ഗെയിം ഇന്ന് പലരുടെയും ജീവന്‍ എടുക്കുന്നു.തുടക്കത്തിലെ തന്നെ ഊഹാപോഹങ്ങള്‍ എല്ലാം മായ്ച്ച് കളഞ്ഞ് ഈ ഗെയിം കേരളത്തിലും എത്തിയിരിക്കുന്നു.തിമിംഗലങ്ങള്‍ അതിന്റെ കൊമ്പ് മണലില്‍ പൂഴ്ത്തിവെച്ച് സ്വയം മരണം വരിക്കുന്ന ഒരു പ്രതിഭാസമുണ്ട്.ഇതിനെ ബീച്ച് വെയില്‍ എന്നാണ് അറിയപ്പെടുന്നത്.ഇതില്‍ നിന്നാണ് ബ്ലൂവെയില്‍ എന്ന വാക്ക് ഉടലെടുത്തത്.ലോകത്ത് നിലനില്‍ക്കുന്ന ജീവമാലിന്യങ്ങള്‍ ‘ബയോവേസ്റ്റ്’ അഥവാ സദാ സമയവും ഇന്റര്‍ലെറ്റിലും മറ്റും കഴിച്ച്കൂട്ടി ഒരു ഉപകാരവുമില്ലാത്തവരെ കൊല്ലുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് പിടിക്കപ്പെട്ട നിര്‍മ്മാതാവായ ഫിലിപ്പ് പറഞ്ഞു.തികച്ചും മന:ശാസ്ത്രപരമായാണ് ഈ ഗെയിം 50ദിവസം നീണ്ടുനില്‍ക്കുന്ന 50ലെവലുകള്‍.അതില്‍ 50-ാം ദിവസം ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നു.ഇത് സത്യമാണോ എന്ന് പലരും സംശയിക്കുകയും അതുവഴി ഇതിന് വഴിപ്പെട്ട് കെണിയില്‍ അകപ്പെടും.
ഈ ഗെയിം ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടുകൂടി തന്റെ ഫോണും കമ്പ്യൂട്ടറുമെല്ലാം ഒരു നിശ്ചിത നിര്‍ദേശം നല്‍കുന്ന വ്യക്തി ഹാക്ക് ചെയ്യുന്നത് വഴി മോശമായ മെസേജ് മറ്റുള്ളവര്‍ക്ക് നല്‍കുമെന്ന് പറഞ്ഞ് ഭീക്ഷണിപ്പെടുത്തുകയും തുടര്‍ന്ന് കളിച്ചില്ലെങ്കില്‍ പലഭീക്ഷണികള്‍ വീണ്ടും ഉയര്‍ത്തും.കൈ മുറിക്കുക,നഗ്ന ചിത്രം എടുക്കുക.പേടിപ്പിക്കുന്ന സിനിമ കാണുക,സ്മശാനത്തില്‍ പോവുക(രാത്രി)മറ്റുള്ളവരോട് മോശമായി പെരുമാറുക എന്നിങ്ങനെ തുടരുന്ന സ്റ്റേജുകള്‍ അവസാനം ആത്മഹത്യ ചെയ്യുന്നതിലൂടെ അവസാനിക്കുന്നു.
കേവലം ഒരു ഗെയിം കൊണ്ട് തകര്‍ക്കാന്‍ പറ്റുന്ന തരത്തില്‍ അധപതിച്ചിരിക്കുകയാണ് യുവത്വം.കുടുംബത്തിനോട് നല്ല രീതിയില്‍ ആള്‍ക്ക ഒരു തരത്തിലും ആത്മഹത്യചെയ്യാന്‍ തോന്നില്ല.ഏകാന്ത സ്വഭാവമുള്ളവരെയാണ് ഈ ഗെയിം നോട്ടമിടുന്നത്.തന്റെ ഈ ഏകാന്തത മുതലെടുത്ത് അവര്‍ നിങ്ങളെ കാലത്തിന്റെ കൈകളില്‍ കൊണ്ടേല്‍പ്പിക്കുന്നു.
കേവലം ഒരു ഗെയിം കൊണ്ട് മാത്രം തകരുന്ന ആത്മ ധൈര്യവും തന്റേടവും മാത്രമേ ഇന്നത്തെ യുവത്വ്ത്തിനുള്ളൂ എന്ന് നമുക്ക് അനുമാനിക്കാം.ഇതിനു കാരണം സമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും വിട്ട് വെറും സോഷ്യല്‍ മീഡിയകളില്‍ മാത്രം ഒതുങ്ങികൂടുന്നത് കൊണ്ടാണ് ഈ ദുരവസ്ഥക്ക് കാരണം.ചെറുപ്പം മുതല്‍ തന്നെ കുട്ടികള്‍ നെറ്റിലും സോഷ്യല്‍ മീഡിയകളില്‍ തന്റെ മുഴുവന്‍ സമയവും ചിലവഴിക്കുന്നു.കായിക പരമായ,മാനസിക പരമായ ആരോഗ്യം ഇന്നത്തെ യുവത്വത്തിനില്ല.അതുകൊണ്ട് തന്നെ അവരു
ടെ തീരുമാനങ്ങളും നിലപാടുകളും സ്ഥിരതയില്ലാത്തതായിരിക്കും.അവര്‍ മറ്റ് ഏതെങ്കിലും വ്യക്തികളെ അനുകരിച്ച് ജീവിക്കുന്നു.അവര്‍ എന്ത് ചെയ്താലും ഇവരും അത് തന്നെ ചെയ്യും എന്ന നിലപാടിലേക്ക് നമ്മുടെ സമൂഹം മാറിക്കൊണ്ടിര്ക്കിന്നു.എല്ലാ കാര്യങ്ങളിലും അവര്‍ തന്റേതായ ഒരു നിലപാട് കൈകൊള്ളിന്നില്ല.അതിനാല്‍ തന്നെ സ്വന്തം കഴിവുകള്‍ അവര്‍ മണ്ണിട്ട് മൂടുന്നു.
സല്‍സൗഹൃദങ്ങള്‍ കൊണ്ട് യഥാര്‍ത്ഥ അറിവു കൊണ്ടും മുതിര്‍ന്നവരുടെ നിര്‍ദേശങ്ങള്‍ കൊണ്ട് വളരുന്ന ഒരു സമൂഹത്തെ നമുക്ക് വാര്‍ത്തെടുക്കാം.