| Ismaeel Kilirani |
പൗരാണിക കാലം മുതല്‍ തന്നെ ലോക ശ്രദ്ധയാകര്‍ഷിച്ച പശ്ചിമേഷ്യ മാനുഷിക നാഗരികതയുടെ കളിതൊട്ടിലായിരുന്നു. സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും ഉത്ഭവ കേന്ദ്രമായ ഈ പ്രദേശം ഇന്ന് ‘ വരൂ ഈതെരുവിലെ ചുടുരക്തം കാണൂ… ഈ തെരുവൊക്കെ ചുടുരക്തം മണക്കുന്നു’ എന്ന് വിലപിച്ച പ്ലാബോ മെലൂദയുടെ വാക്കുകള്‍ക്ക് ജീവന്‍ വെച്ച പ്രതീതിയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 1948 ല്‍ അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും ഒത്താശയോടെ നിലവില്‍വന്ന ജൂത രാഷ്ട്രം ചരിത്ര പരമായും മതപരമായും ഫലസ്തീന് അവകാശപ്പെട്ട മണ്ണിനെ സാമ്രാജത്യ ശക്തികളെ കൂട്ടുപിടിച്ച് ലോകമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങള്‍ ചെയ്ത് അവര്‍ക്ക് മുമ്പില്‍ ചാര്‍ത്തുകയായിരുന്നു. പാശ്ചാത്യരുടെ പിന്‍താങ്ങികളായ അറബ് രാജ്യങ്ങളും മുസ്ലിം വിരുദ്ധ നിലപാടെടുത്ത ലോക രാജ്യങ്ങളും നിലപാടു മാറ്റിയില്ലെങ്കില്‍ ലോക ഭുപടത്തില്‍ നിന്ന് ഫലസ്തീന്‍ മാഞ്ഞ് പോകാന്‍ ഇനിഅതികനാള്‍ വേണ്ടിവരില്ല.
യഹൂദരും ഫലസ്തീനികളും ചരിത്രത്തിന്റെ പിന്നാമ്പുറങ്ങള്‍
യഅ്ഖൂബ് നബി (അ) ന്റെ നാലാമത്തെ പുത്രനിലേക്ക് ചേര്‍ത്താണ് യഹൂദികള്‍ എന്നറിയപ്പെടുന്നത്. യഅ്ഖൂബ് നബി(അ) യുടെ കാല ശേഷം ഈജിപ്ത് ഭരിച്ച അമാലിക്കുകളുടെ കാലത്ത് ഇവരുടെ സുവര്‍ണ്ണകാലഘട്ടമായിരുന്നു ശേഷം വന്ന ഖിബ്തികളുടെ ക്രൂരതയില്‍ നിന്ന് മോചിപ്പിക്കാനാണ് മൂസാ നബി (അ) ആഗതനായത് എന്നാല്‍ പ്രവാചകന്‍ മാരുടെ കാലശേഷം വന്ന ആഗ്ഗൂര്‍ അസ്സീര്‍ സലൂഖി ഭരണങ്ങളില്‍ കടുത്ത പീഠനമേറ്റ ഇവര്‍ റോമസാമ്രജ്യത്തിന്റെ കടന്നു വരവോടെ മദീനയിലേക്കും മറ്റു രാജ്യങ്ങളിലേക്കും അഭയാര്‍ത്ഥികളായി.
എന്നാല്‍ ജൂത കുടിയേറ്റത്തിന്റെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് BC 1000 ത്തില്‍ ദാവൂദ് നബിയുടെ നേതൃത്വത്തില്‍ അവിടുത്തെ ഖബൂസികളുടെ തകര്‍ത്ത് അബ്രഹാനികളെ കീഴടക്കിയിരുന്നു. ഈസമയത്ത് മെഡിറ്റേറിയന്‍ കടലിലെ കിര്‍ത് ദ്വീപില്‍ നിന്ന് കടന്നു വന്നവരാണ് ഫലസ്തീനികള്‍. തുടര്‍ന്ന് ഖുര്‍ആന്‍ പ്രവചിച്ച റോമസാമ്രാജത്തിന്റെ വിജയം വരെ ജൂതര്‍ ഫലസ്തീന്‍ മണ്ണില്‍ അഭയാര്‍ത്ഥികളായിരുന്നു. മസ്ജിദുല്‍ അഖ്‌സ
മുസ് ലിംകളുടെ പുണ്യഗേഹമായ മസ്ജിദുല്‍ അഖ്‌സ ഇരുഹറമുകള്‍ക്ക് ശേഷമുള്ള പുണ്യഭൂമി കൂടിയാണ്. സുലൈമാന്‍ നബി (അ) മിന്റെ പണി കഴിപ്പിച്ച ഈ പള്ളി പില്‍കാല ഭരണാധികാരികള്‍ വേണ്ടത്ര വക വെച്ചിരുന്നില്ല. ഫലസ്തീന്‍ കയ്യടക്കിയ റോമക്കാര്‍ ഈലിയ എന്ന പേര് നല്‍കി ഇതിനെ വിശുദ്ധ ഗേഹമായി പ്രഖ്യാപിച്ചത്. ശേഷം ഉമര്‍ (റ) വിന്റെ കാലത്ത് ഖുദ്‌സ് മുസ് ലിംകള്‍ കീഴടക്കി. കുരിശു യുദ്ധത്തില്‍ വീണ്ടും ക്രിസ്ത്യന്‍ അധീനതയിലായ ഖുദ്‌സിനെ സുല്‍ത്താന്‍ സലാഹുദ്ദീന്‍ അയ്യൂബിയാണ് മോചിപ്പിച്ചെടുത്തത്. പിന്നീട് ഉസ്മാനിയ്യ ഖിലാഫത്തിന്റെ കീഴിലായ ഖുദ്‌സ് ഒന്നാം ലോകമഹാ യുദ്ധാനന്തരം ബ്രിട്ടീഷ് ഭരണത്തിലേക്കും 1967ല്‍ പൂര്‍ണമായും ജൂതകിങ്കരന്മാരുടെ കരാള ഹസ്തങ്ങളില്‍ ഞെരിഞ്ഞമര്‍ന്നു.
രാഷ്ട്രീയ സയണിസം
19-ാം നൂറ്റാണ്ടില്‍ മധ്യകാല യൂറോപ്പില്‍ വ്യാവസായിക വിപ്ലവാനന്തരം ഉണ്ടായ പരിണിത ഫലങ്ങളിലൊന്നായാണ് സയണിസ്റ്റ് രാഷ്ട്രീയ ചിന്താധാരകളുടെ ഉറവിടം. യൂറോപ്യന്‍ നാടുകളിലെ ആന്റിസെമിറിക് വികാരം ജൂത നിലനില്‍പ്പിന് തന്നെ ഭീഷണിയായപ്പോള്‍ 1897 ല്‍ സ്വിസ് നഗരമായ ബാസിലിന്‍ ആദ്യ സിയോണിസ്റ്റ് കോണ്‍ഫറന്‍സിന് തിയോഡര്‍ ഹെര്‍സല്‍ നേതൃത്വം നല്‍കി. ഞങ്ങളാണ് യഹോവയുടെ തെരെഞ്ഞെടുക്കപ്പെട്ട അടിമകളെന്നും ലോകം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്ന ഫലസ്തീനിലേക്കുള്ള മടക്കം ദൈവിക വാഗ്ദത്വമെന്നും വാദിച്ച ഇക്കൂട്ടര്‍ ഹീന തന്ത്രങ്ങള്‍ വഴി ലോകാധിപത്യത്തിലേക്കുള്ള കുറുക്കു വഴികള്‍ ആവിശ്കരിച്ചതാണ് സിയോണിസ്റ്റ് പ്രോട്ടോകോള്‍. ബ്രിട്ടീഷ്-അമേരിക്ക ശക്തികള്‍ ഒന്നാം ലോകമഹാ യുദ്ധത്തില്‍ തങ്ങളെ സഹായിച്ചതിന് പകരമായി ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റത്തിന് 1917 ബാള്‍ഫര്‍ ഉടമ്പടിക്ക് അംഗീകാരം നല്‍കി. 1903 ല്‍ ആരംഭിച്ച കുടിയേറ്റം വരെ ജൂത-മുസ് ലിം-ക്രിസ്ത്യസ ൗഹൃദ ഭൂമിയായ ഫലസ്തീന്‍ ഇതോടെ രക്തത്തിന്റെ ചെഞ്ചായമണിഞ്ഞ് തുടങ്ങി.
ബാലിശ വാദങ്ങള്‍
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഏറ്റ പീഢനത്തിന് അറബികളെയെങ്ങനെ ബലിയാടാക്കും? വാഗ്ദത്വ ഭൂമി അബ്രഹാം മക്കള്‍ക്കെന്ന ബൈബിള്‍ വചനം ഉദ്ദരിക്കുന്ന ജൂതര്‍ക്ക് മുസ് ലിംകളെ എങ്ങനെ മാറ്റിനിര്‍ത്താനാകും? കാലങ്ങളായി മരുഭൂമിയായിരുന്നെന്ന ജൂത വാദം ചരിത്രത്തിന് നിരക്കാത്തതാണ്. രണ്ടായിരം വര്‍ഷം ഫലസ്തീനില്‍ ജീവിച്ച ജനതയേക്കാള്‍ പൂര്‍ണമായി ഒരു നൂറ്റാണ്ട് പോലും ജീവിക്കാത്ത ജൂതര്‍ക്കെന്ത് അവകാശമാണ് ഫലസ്തീനിന്‍ മണ്ണില്‍?
ജറൂസലം പ്രഖ്യാപനം
ജറുസലം ഇസ്രായേല്‍ തലസ്ഥാനമാക്കിയിട്ടുള്ള പ്രഖ്യാപനത്തില്‍ യു എന്നില്‍ അമേരിക്ക ഒറ്റ പ്പെട്ടത് ജൂത പാശ്ചാത്യശക്തികള്‍ക്കേറ്റ ആഗോള തിരിച്ചടിയാണ്. 1970 ന് ശേഷം ജൂത അതിക്രമങ്ങള്‍ക്ക് കൂട്ടു നിന്ന അമേരിക്ക യു എന്നില്‍ 42 തവണ വീറ്റോ ചെയതിട്ടുണ്ട്. ജൂത വലതു പക്ഷത്തിന്റെ പിന്തുണ കൊണ്ട് പ്രസിഡന്റായ ട്രംപിന് ഇതൊരു വാഗ്ദത്ത പൂര്‍ത്തീകരണമെങ്കില്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകള്‍ ഇതോടെ അനിശ്ചതത്തിലായി. അറബ് ലീഗും ഒ ഐ സിയും രംഗത്ത് വന്നത് പ്രതീക്ഷാര്‍ഹമാണ്.
ഹമാസ്-ഫതാഹ് കരാര്‍
ഗസ മുനമ്പിലെ ജൂത കുടിയേറ്റം പൊളിച്ച് നീക്കാന്‍ മാത്രം സായുധ സംഘങ്ങളെ രംഗത്തിറക്കിയ ഹമാസിന്റെ ഇന്‍തിഫാദ ഫലസ്തീനികള്‍ക്കെന്നും ആവേശമാണ്. ലോക വ്യാപകമായി അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ സ്വതന്ത്ര ഫലസ്തീനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഈ കരാര്‍ സ്വാധീനം ചെലുത്തുമെന്നതില്‍ സന്ദേഹമില്ല. ആലസ്യം വെടിഞ്ഞ് അറബ് ലോകവും പിന്തുണ നല്‍കിയാല്‍ പ്രതീക്ഷയുടെ പൊന്‍പുലരി അതി വിദൂരമല്ല.
Subscribe
Login
0 Comments
Oldest