| Basheer Thottilpalam |
ഒരു മുസ്‌ലിമിന് അനിവാര്യമായ അടിസ്ഥാനപരമായ കാര്യങ്ങളാണ് ഫിഖ്ഹ് ഹദീസ് തഫ്‌സീര്‍ എന്നിവകളിലെ അറിവുകള്‍. എന്നാല്‍ ഇവകളെ മനസ്സിലാക്കാന്‍ വേണ്ടിയാണ് പാഠവിഷയങ്ങളില്‍ അടിസ്ഥാന അറിവുകളില്‍പെടാത്ത മറ്റു ചില ഫന്നുകള്‍ ഉള്‍പെടുത്തിയിരിക്കുന്നത്. നഹ്‌വ് ബലാഅ മന്‍ത്വിഖ് പോലോത്ത വിഷയങ്ങള്‍. ഇവകളില്‍ അറിവില്ലെങ്കില്‍ അസ്വ്‌ലിയ്യായ അറിവുകളെ അറിയല്‍ സാധ്യമല്ല. ഒരു കലാമില്‍ നഹ്‌വീയ്യായ തെറ്റ് സംഭവിച്ചാല്‍ ചിലപ്പോള്‍ അത് വലിയ അര്‍ത്ഥവ്യതിചലനങ്ങള്‍ക്ക് കാരണമാകും. നഹ്‌വിന്റെ ഉത്ഭവ പശ്ചാത്തലവും അതു തന്നെ.
മഹാനായ രണ്ടാം ഖലീഫ ഉമര്‍ (റ)ന്റെ കാലഘട്ടത്തില്‍ മഹാനവറുകള്‍ നഹ്‌വുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അലി (റ) ആണ് നഹ്‌വുണ്ടാക്കാന്‍ തുടക്കം കുറിച്ചത്. ഇതിന് കാരണമായത് മഹാനവറുകളുടെ കാലത്ത് ഒരാള്‍ തൗബ സൂറത്തിലെ 3-ാം അദ്ധ്യായത്തിലെ إِنَّ اللهَ بَرِيئٌ مِنَ الْمُشْرِكِينَ وَرَسُولُهُഎന്ന ഭഗത്ത് vوَرَسُولُهُഎന്നത് ലാമിന് കസ്‌റ് ചെയ്ത് കൊണ്ട് وَرَسُولِهِഎന്ന് ഓതുകയും വളരെ വലിയ അര്‍ത്ഥവിത്യാസം സംഭവിക്കുകയും ചെയ്തു. ഇത് കാരണമായി ഖുര്‍ആന്‍ ഓതുന്നതിന് ഒരു തര്‍ത്തീബിന് വേണ്ടിയും അര്‍ത്ഥവ്യതിചലനം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയുമാണ് അന്നത്തെ ഭരണാധികാരിയായിരുന്ന അലി(റ) നഹ്‌വ് ഉണ്ടാക്കാന്‍ തുടങ്ങിയത്.
അലി (റ) നഹ്‌വിന്റെ രണ്ട് ബാബുകള്‍ ഉണ്ടാക്കുകയും അത് ابو الأسود الدولي എന്നവര്‍ക്ക് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹം അതിനെ കൂഫക്കാര്‍ക്കും അവര്‍ ബസ്വറക്കാര്‍ക്കും പഠിപ്പിച്ചുകൊടുത്തു. താരതമ്യേന കൂഫക്കാരുടെയും ബസ്വറക്കാരുടെയും ഇടയില്‍ തര്‍ക്കം ഉടലെടുത്തു. തര്‍ക്കം ഉടലെടുത്തതോടെ നഹ്‌വീ പണ്ഡിതനും കൂഫക്കാരനുമായ أبوالأسود الدوليഎന്നവരുടെ ശിഷ്യനും همزة എന്ന ഹര്‍ഫ് കണ്ടുപിടിച്ചവര്‍ എന്ന പേരില്‍ പ്രസ്ദ്ധനുമായയ خليلي إمام ഇതിനെക്കുറിച്ച് സമഗ്രമായി പഠിക്കുകയും അതിനെ فرائي ഇമാമിന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. അദ്ദേഹമാണ് അതിനെ سيبويه ഇമാമിന് പഠപ്പിച്ചുകൊടുത്തത്. മഹാനവറുകള്‍ كوفة ، بصرة ، بنو تميم ، أبو
الحجاز എന്നിവരുടെ അഭിപ്രായങ്ങളും ന്യായീകരണങ്ങളും പഠിച്ച് എല്ലാം സമഞ്ചസപ്പെടുത്തി പുതിയൊരു നിയമാവലി ഉണ്ടാക്കി. أبو الحجاز മക്കയിലും മദീനയിലും ഉണ്ടായിരുന്ന നഹ്‌വീങ്ങളായിരുന്നു. നഹ്‌വീ വിഷയത്തില്‍ ഇവരുടെ എതിരാളികളായാണ് بنو تميمനെ കണക്കാക്കപ്പെടുന്നത്.
ഇപ്പോള്‍ നഹ്‌വിന്റെ തല എന്നറിയപ്പെടുന്നത് سيبويه ഇമാമിനെയാണ്
ചുരുക്കത്തില്‍ അറബി കലാമിനെ മനസ്സിലാക്കണമെങ്കില്‍ നഹ്‌വീ ഖാഇദകള്‍ അറിഞ്ഞിരിക്കല്‍ നിര്‍ബദ്ധമാണ് അല്ലെങ്കില്‍ വിശ്വാസത്തില്‍വരെ പിഴവ് വരാന്‍ സാധ്യതയുണ്ട് അതുകൊണ്ടാണ് നഹ്‌വില്ലാത്ത കലാം ഉപ്പില്ലാത്ത കഞ്ഞി പോലെയാണെന്ന് പറയുന്നത്.
ഇപ്പോത്തെ പിഴച്ച ആളുകള്‍ പിഴക്കാന്‍ കാരണം തന്നെ ഇങ്ങനെയുള്ള വിശ്വാസപരമായ കാര്യങ്ങളെ അവര്‍ മനസ്സിലാക്കുന്നിടത്ത് പിഴച്ചത് കാരണത്താലാണ്
Subscribe
Login
0 Comments
Oldest