+919074525205

Contact Us: We value your thoughts and ideas. Reach out to us through our ‘Contact Us’ page. Whether you have a query, suggestion, or just want to share your thoughts about our web magazine, we’re all ears. Your feedback helps us grow and deliver content that caters to your interests. Connect with us today!

”ഒരു അഡാര്‍ ലൗവ്” അപകീര്‍ത്തനത്തിന്റെ ദൃശ്യാവിഷ്‌കാരം



| Irshad Tuvvur |
ഉമര്‍ ലുലു സംവിധാനം ചെയ്ത  ‘ഒരു അഡാര്‍ ലൗവ് ‘എന്ന ചിത്രത്തിന്റെ അടിവരയിലാണ് ചര്‍ച്ചകള്‍ എത്തിനില്‍ക്കുന്നത്. ഈയൊരവസരത്തില്‍ സിനിമയെ കുറിച്ചോ സംവിധായകരെ കുറിച്ചോ അല്ല എഴുതുന്നത്. പ്രസ്തുത ചിത്രത്തില്‍ പുണ്യപ്രവാചകന്‍ നബി(സ)യുടെ മഹിതമായ വൈവാഹിക പ്രണയത്തെ തെറ്റായി ദൃശ്യാവിശ്കാരം ചെയ്യുന്നു എന്നതാണ്. പ്രവാചക ലബ്ധിക്ക് മുമ്പ് തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നവരാണ് ബീവി ഖദീജ(റ). അവരെ  ജീവിതത്തിലേക്ക് സ്വീകരിച്ചത് പ്രണയത്തിന്റെ അര്‍ത്ഥ തലങ്ങള്‍ക്കപ്പുറം അവരുടെ കളങ്കമറ്റ ജീവിതമായിരുന്നു. കച്ചവടത്തിലെ നൈപുണ്യതയും അല്‍ അമീന്‍ എന്ന നാമവും ഖദീജ (റ) യിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അനുരാഗത്തിന്റെ അനുപൂതികള്‍ ആത്മീയതയുടെ വിഹായുസ്സില്‍ അവസാനം വരെ നിറഞ്ഞ് നിന്നിരുന്നു. വഹ് യിന്റെ പ്രഥമാവസരത്തില്‍ ഭീതിയിലായ നബിയെ മാറോടണച്ച്  ബീവി ഖദീജ (റ) സമാധാനം ചൊല്ലിയും വഫാത്തിന് ശേഷം ബീവിയുടെ മാല കണ്ട് വികാര വായ്‌പോടെ കരഞ്ഞ് പോയതും ആ അനുരാഗത്തിന്റെ നേര്‍ ചിത്രങ്ങളായിരുന്നു. നിറഞ്ഞ് നില്‍ക്കുന്ന പ്രസ്തുത പ്രണയത്തെ മലയാളത്തിന്റെ തനി ശൈലിയില്‍ പലരും ഒപ്പിയെടുത്ത് പാട്ടും കവിതയുമൊക്കെയായി പ്രകീര്‍ത്തിച്ചു. അതില്‍ ഗ
ണനീയമായ ഖാദര്‍ക്കയുടെ വരികളാണ് ‘മാണിക്യ മലരായ പൂവി’  ആ വരികള്‍ അത്യധികം ആത്മീയവും ആസ്വാദ്യവുമായിരുന്നു. 1975 ല്‍ റഫീഖ് തലശ്ശേരി യിലൂടെ യാണ് പുറം ലോകത്തെത്തുന്നത്. പിന്നീട് പലരും പാടി, അനുരാഗം പാടി, ഗാന വേദികള്‍ അതിനൊക്കെ മൂല്യാര്‍ത്ഥത്തില്‍ ആസ്വാദകരായി. റിയാലിറ്റിയിലും മറ്റും അവിടുത്തെ മദ്ഹുകള്‍ പൂമ്പൊടി ചേര്‍ത്ത് പലരും താളം പിടിച്ചു. ചരിത്രത്തിന്റെ തനിയാവിശ്കാരങ്ങള്‍ ആ വരിയിലൊക്കെ ഉന്തി നിന്നിരുന്നു. അവര്‍ ചെയ്തതൊക്കെയും നൂറു വട്ടം ആസ്വദിച്ചവരാണ്  ഉമര്‍ ലുലുവും ഷാന്‍ റഹ്മാനും. ഷാന്‍ മാപ്പിള പാട്ടിന്റെ ‘പതിനാലാം രാവില’ായിട്ട് പോലും  പുതു രൂപത്തിലിറക്കിയത് ഖേദകരം തന്നെയാണ്. ഇവിടെ അവരുടെ സിനിമയെ എതിര്‍ക്കുകയല്ല. അതവരുടെ ആവിഷ്‌കാര സ്വാതന്ത്രം. മറിച്ച് പ്രസ്തുത ചിത്രത്തില്‍ പ്രവാചാനുരാഗത്തിന്റെ ചരിത്രാവിശ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ദൃശ്യത്തെയാണ.് പ്രവാചകന്‍ വാഴ്ത്തപ്പെടേണ്ടവര്‍ തന്നെയാണ്. ആ പ്രകാശമാണ്  ജീവന്റെ തുടിപ്പ് എന്നൊക്കെ ഓതി പഠിച്ച ഷാനിനും ഒമറിനും അതിന്റെയൊന്നും ബാലപാഠം പഠിപ്പിക്കേണ്ട ആവശ്യമില്ല. പക്ഷേ അതിലെ ദൃശ്യം ആ ചരിത്രഗാനത്തിന് യോജിച്ചതാണോ ? പുറം ലോകത്തിന്റെ പ്രണയ കോമാളിത്തരങ്ങള്‍ക്ക് സമാനതയുണ്ടോ പ്രവാചക പ്രണയത്തിന് ? ദൃശ്യത്തിന്റെ ലഹരിയില്‍ കേള്‍ക്കേണ്ട വരികളാണോ അവിടെ കണ്ടത് ? അല്ല – മറിച്ച് വൈരുധ്യ മനോതലത്തില്‍ ഉദിച്ച ഏതോ ഒരു ബുദ്ധിജീവിയുടെ വകയാണിത്. സിനിമയെ സെന്‍സര്‍ഷിപ്പിനോ അതിന്റെ ആവിഷ്‌കാരത്തെയോ വാക് പയറ്റുകള്‍ക്കുപരി ഷാനിനും ഒമറിനും തിരുത്താന്‍ കഴിയുന്നതേയുള്ളൂ… പ്രസ്തുത ചിത്രത്തിന്റെ വൈരുധ്യ ദൃശ്യാവിഷ്‌കാരങ്ങള്‍ നീക്കുകയോ വരികള്‍ മാറ്റിയോ അപകീര്‍ത്തനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ നിന്നും പ്രകീര്‍ത്തനത്തിന്റെ വാതായനാവിഷ്‌കാരം തുറക്കട്ടെ

Avatar
 | Website |  + posts
Share this article
Shareable URL
Prev Post

കേരളീയ മുസ്‌ലിം നവോത്ഥാനം അവകാശികളാര് ?

Next Post

മാണിക്ക്യാ മലരിന്റെ പ്രണയം

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Read next

നബി കീര്‍ത്തനങ്ങള്‍; അടയാളപ്പെടുത്തലിന്റെ വഴിയും വര്‍ത്തമാനവും

✍️മുഹമ്മദ് ശാക്കിര്‍ മണിയറ അന്തരീക്ഷത്തില്‍ പ്രവാചക പ്രകീര്‍ത്തനത്തിന്റെ ആനന്ദ ലഹരി തീര്‍ക്കുന്ന സ്വരരാഗസുധയുടെ…